scorecardresearch

Malayalam Top News Highlights: ജയസൂര്യ പറഞ്ഞത് കർഷകരുടെ വികാരമെന്ന് കെ. മുരളീധരന്‍

കൃഷി മന്ത്രി പി.പ്രസാദ്, വ്യവസായ മന്ത്രി പി.രാജീവ് എന്നിവർ വേദിയിലിരിക്കെയാണ് സംസ്ഥാന സർക്കാരിനെതിരെ ജയസൂര്യ വിമർശനങ്ങൾ ഉന്നയിച്ചത്

കൃഷി മന്ത്രി പി.പ്രസാദ്, വ്യവസായ മന്ത്രി പി.രാജീവ് എന്നിവർ വേദിയിലിരിക്കെയാണ് സംസ്ഥാന സർക്കാരിനെതിരെ ജയസൂര്യ വിമർശനങ്ങൾ ഉന്നയിച്ചത്

author-image
Christy Babu
New Update
jayasurya|k muraledharan|controversy

ഫൊട്ടോ: സ്ക്രീൻഗ്രാബ്

Malayalam Top News Highlights: തിരുവനന്തപുരം: നടന്‍ ജയസൂര്യക്ക് പിന്തുണയുമായി കെ മുരളീധരൻ. ജയസൂര്യ പറഞ്ഞത് കർഷകരുടെ വികാരമാണ്. പട്ടിണി സമരം നടത്തിയത് കർഷകരാണ്. ജയസൂര്യ ഒരു പാർട്ടിയുടെയും ഭാഗമല്ല. കൃഷി മന്ത്രിയുടെ സിനിമയാണ് പൊട്ടിപോയത്.

Advertisment

മന്ത്രിക്ക് വേദിയിൽ തന്നെ ജയസൂര്യക്ക് മറുപടി പറയാമായിരുന്നുവെന്നും മുരളീധരന്‍ പറഞ്ഞു. കിറ്റ് വിതരണത്തിലൂടെ അധികാരത്തിലെത്തിയ സർക്കാരിന് ഇപ്പോൾ കിറ്റ് വിതരണം പൂർത്തിയാക്കാൻ കഴിഞ്ഞില്ല. മുഖ്യമന്ത്രിയുടെ കുടുംബത്തിന് എതിരായ ആരോപണത്തിൽ ജുഡീഷ്യൽ അന്വേഷണമാണ് വേണ്ടത്. അന്വേഷണം നടത്താൻ സർക്കാരിന് ഭയമാണെന്നും അദ്ദേഹം പറഞ്ഞു.

കൃഷി മന്ത്രി പി.പ്രസാദ്, വ്യവസായ മന്ത്രി പി.രാജീവ് എന്നിവർ വേദിയിലിരിക്കെയാണ് സംസ്ഥാന സർക്കാരിനെതിരെ ജയസൂര്യ വിമർശനങ്ങൾ ഉന്നയിച്ചത്.


  • 21:17 (IST) 31 Aug 2023
    കര്‍ഷകര്‍ അധ്വാനിച്ചുണ്ടാക്കിയ നെല്ലിന്റെ വില നല്‍കിയില്ല; പിണറായി സര്‍ക്കാര്‍ ഹെലികോപ്റ്റര്‍ വാങ്ങുന്ന തിരക്കിലെന്ന് കെ സുധാകരന്‍

    പാവപ്പെട്ട കര്‍ഷകര്‍ അധ്വാനിച്ചുണ്ടാക്കിയ നെല്ലിന്റെ വില നല്‍കാത്ത പിണറായി സര്‍ക്കാര്‍ ഹെലികോപ്റ്റര്‍ വാങ്ങുന്ന തിരക്കിലാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. നെല്‍ കര്‍ഷകരും റബര്‍ കര്‍ഷകരും ഉള്‍പ്പെടെ എല്ലാവര്‍ക്കും ഇത്തവണ വറുതിയുടെ ഓണമാണ് പിണറായി സമ്മാനിച്ചതെന്നും സുധാകരന്‍ പറഞ്ഞു. Readmore


  • 20:29 (IST) 31 Aug 2023
    ചന്ദ്രയാന്‍-3 ഇറക്കിയ സ്ഥലത്തിന് ശിവശക്തി പോയിന്‍റ് : പരിഹസിച്ച് എം.വി. ഗോവിന്ദന്‍.

    ചന്ദ്രയാന്‍-3 ഇറക്കിയ സ്ഥലത്തിന് ശിവശക്തി പോയിന്‍റ് എന്ന് പേരിട്ടതിനെ പരിഹസിച്ച് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ചന്ദ്രനെ ഹിന്ദുരാഷ്ട്രമാക്കുമെന്നാണ് ചില ബി.ജെ.പി. നേതാക്കളുടെ പ്രഖ്യാപനം. ശാസ്ത്രം മുന്നേറുന്നിടത്താണ് ഈ വിധത്തില്‍ അപമാനിക്കുന്ന രീതിയെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.


  • 19:01 (IST) 31 Aug 2023
    അദാനിക്കെതിരായ അന്വേഷണ റിപ്പോര്‍ട്ട്; ജെപിസി അന്വേഷണം പ്രഖ്യാപിക്കണമെന്ന് രാഹുല്‍ ഗാന്ധി

    അദാനി ഗ്രൂപ്പിനെതിരായ ഓര്‍ഗനൈസ്ഡ് ക്രൈം ആന്‍ഡ് കറപ്ഷന്‍ റിപ്പോര്‍ട്ടിങ് പ്രോജക്ട് (ഒസിസിആര്‍പി) റിപ്പോര്‍ട്ടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജോയിന്റ് പാര്‍ലമെന്ററി കമ്മിറ്റി (ജെപിസി) പ്രഖ്യാപിക്കണമെന്നും വിഷയത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അദാനി വിഷയം ഇന്ത്യയുടെ പ്രതിച്ഛായയെ തകര്‍ക്കുന്നുവെന്നും രാഹുല്‍ പറഞ്ഞു. Readmore


  • 18:26 (IST) 31 Aug 2023
    പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം; സെപ്റ്റംബര്‍ 18 മുതല്‍ 22 വരെ

    സെപ്റ്റംബര്‍ 18 മുതല്‍ സെപ്റ്റംബര്‍ 22 വരെ സര്‍ക്കാര്‍ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചു ചേര്‍ക്കുന്നതായി പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി അറിയിച്ചു. ‘ആസാദി കാ അമൃത് മഹോല്‍സവ്’ അവസാനിച്ച സാഹചര്യത്തില്‍ നൂറാം വാര്‍ഷികത്തിന് വേണ്ടി 25 വര്‍ഷം കണക്കാക്കിയുള്ള പദ്ധതികള്‍ തയ്യാറാക്കുന്നതിനായുള്ള ചര്‍ച്ചകളാകും സമ്മേളനത്തിലുണ്ടാവുക. Readmore


  • 16:10 (IST) 31 Aug 2023
    'അദാനി മെഗാ കുംഭകോണം'; ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതി: കെ.സി വേണുഗോപാൽ

    ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിയാണ് 'അദാനി മെഗാ കുംഭകോണം' എന്ന് കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. അധികാരമേറ്റതുമുതൽ പ്രധാനമന്ത്രിയുടെ ഏക അജന്‍ഡ ഉറ്റ സുഹൃത്തിനെ സമ്പന്നനാക്കുകയാണ്. പ്രധാനമന്ത്രി വിഷയത്തിൽ പ്രതികരിക്കണമെന്നും കെ.സി വേണുഗോപാല്‍ ആവശ്യപ്പെട്ടു


  • 13:22 (IST) 31 Aug 2023
    കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്; എസി മൊയ്തീന് വീണ്ടും നോട്ടീസ് നൽകി ഇഡി

    കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ എസി മൊയ്തീന് വീണ്ടും ഇഡിയുടെ നോട്ടീസ്. ചോദ്യം ചെയ്യലിന് തിങ്കളാഴ്ച ഹാജരാകാനും കൂടാതെ 10 വർഷത്തെ നികുതി രേഖകൾ ഹാജരാക്കാനും ഇ ഡി നിർദ്ദേശം നൽകിയിട്ടുണ്ട്. ഇന്ന് ഹാജരാകാനായിരുന്നു മൊയ്തീന് ഇഡി നിർദ്ദേശം നൽകിയിരുന്നത്. Read more


  • 13:21 (IST) 31 Aug 2023
    ജമ്മു കശ്മീരി‍ൽ എപ്പോൾ വേണമെങ്കിലും തിരഞ്ഞെടുപ്പ് നടത്താം: സുപ്രീംകോടതിയിൽ കേന്ദ്രം

    ന്യൂഡൽഹി: ജമ്മു കശ്മീരിൽ എപ്പോൾ വേണമെങ്കിലും തിരഞ്ഞെടുപ്പിന് തയ്യാറാണെന്ന് കേന്ദ്രം വ്യാഴാഴ്ച സുപ്രീം കോടതിയെ അറിയിച്ചു. കേന്ദ്രഭരണ പ്രദേശങ്ങളുടെയും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനുകളുടെയും ആഹ്വാനം സ്വീകരിക്കുമെന്നും കേന്ദ്രം കൂട്ടിച്ചേർത്തു. താഴ്‌വരയിൽ എപ്പോൾ തിരഞ്ഞെടുപ്പ് നടത്താമെന്ന സുപ്രീം കോടതിയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു സർക്കാർ. Read more


Jayasurya News

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: