/indian-express-malayalam/media/media_files/uploads/2023/06/Murder.jpg)
Representative Image
Malayalam Top News Highlights: കൊല്ലം ചിതറയിൽ യുവാവിനെ തലയ്ക്കടിച്ചു കൊന്നു. ചിതറയിലുള്ള പെട്രോള്‍ പമ്പില്‍ വച്ച് വൈകുന്നേരം ആറേകാലോടെയായിരുന്നു സംഭവം. ദര്‍പ്പക്കാട് സ്വദേശി ബൈജുവാണ് മരണപ്പെട്ടത്. 34 വയസായിരുന്നു. നാല് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പെട്രോളടിക്കാനായി കാറിലെത്തിയതായിരുന്നു അഞ്ചംഗ സംഘം. പിന്നീട് വാക്കുതര്‍ക്കമുണ്ടാകുകയും ഇന്റര്‍ലോക്ക് കട്ട ഉപയോഗിച്ച് ബൈജുവിന്റെ തലയ്ക്കടിക്കുകയുമായിരുന്നു.
- 21:40 (IST) 30 Aug 2023കൊല്ലത്ത് യുവാവിനെ തലയ്ക്കടിച്ച് കൊന്നു, നാല് പേര്‍ കസ്റ്റഡിയില്‍
കൊല്ലം ചിതറയിൽ യുവാവിനെ തലയ്ക്കടിച്ചു കൊന്നു. ചിതറയിലുള്ള പെട്രോള്‍ പമ്പില്‍ വച്ച് വൈകുന്നേരം ആറേകാലോടെയായിരുന്നു സംഭവം. ദര്‍പ്പക്കാട് സ്വദേശി ബൈജുവാണ് മരണപ്പെട്ടത്. 34 വയസായിരുന്നു. നാല് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പെട്രോളടിക്കാനായി കാറിലെത്തിയതായിരുന്നു അഞ്ചംഗ സംഘം. പിന്നീട് വാക്കുതര്‍ക്കമുണ്ടാകുകയും ഇന്റര്‍ലോക്ക് കട്ട ഉപയോഗിച്ച് ബൈജുവിന്റെ തലയ്ക്കടിക്കുകയുമായിരുന്നു.
- 19:54 (IST) 30 Aug 2023മൂന്ന് ജില്ലകളില്‍ മഴ സാധ്യത
അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലക്കളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
- 18:59 (IST) 30 Aug 2023‘വീണയെ പ്രതിരോധിക്കാന്‍ പാര്‍ട്ടി മുഴുവന്‍ ബലവും ഉപയോഗിക്കുന്നു; എകെജി സെന്റര്‍ അനധികൃതമായി നിര്‍മ്മിച്ചത്’
സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി കോണ്‍ഗ്രസ് എംഎല്‍എ മാത്യു കുഴല്‍നാടന്‍. മൂന്നാറില്‍ ഭൂനിയമം ലംഘിച്ചിട്ടില്ല. നിര്‍മ്മാണങ്ങളെല്ലാം നിയമപരമായുള്ളത്. ചിന്നക്കനാലില്‍ നിര്‍മ്മിച്ചിരിക്കുന്നത് റെസിഡന്‍ഷ്യല്‍ പെര്‍മിറ്റുള്ള കെട്ടിടമാണ്, ഇത് 100 ശതമാനം നിയമവിധേയമാണ്, മാത്യു കുഴല്‍നാടന്‍ വ്യക്തമാക്കി.
- 16:28 (IST) 30 Aug 2023പ്രഗോഷിന്റെ മരണം ആസൂത്രിതം? സാധ്യത തള്ളാതെ ക്രെംലിന്‍, അന്വേഷണം തുടരുന്നു
മോസ്കോ: വാഗ്നര്‍ ഗ്രൂപ്പ് തലവന്‍ യെവ്ജെനി പ്രഗോഷിന്റെ മരണത്തില്‍ അന്വേഷണം തുടരുന്നു. പ്രഗോഷിന്‍ ഉള്‍പ്പടെ 10 പേരുടെ മരണത്തിനിടയാക്കിയ വിമാനാപകടം ആസൂത്രിതമായിരുന്നോയെന്നും അന്വേഷിക്കുമെന്ന് ക്രെംലിന്‍ അറിയിച്ചു.
പ്രഗോഷിന്റെ മരണം ആസൂത്രിതം? സാധ്യത തള്ളാതെ ക്രെംലിന്‍, അന്വേഷണം തുടരുന്നു
- 15:24 (IST) 30 Aug 2023സ്മൈല്‍ പ്ലീസ്! ലാന്‍ഡറിന്റെ ചിത്രം പകര്‍ത്തി റോവര്‍, പങ്കുവച്ച് ഐഎസ്ആര്‍ഒ
ന്യൂഡല്‍ഹി: ഇന്ത്യയുടെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്‍ 3 പുതിയ നാഴികക്കല്ല് കുറിച്ചു. ചന്ദ്രനില്‍ ഇറങ്ങിയ ലാന്‍ഡര്‍ വിക്രത്തിന്റെ ചിത്രം പ്രഖ്യാന്‍ റോവര്‍ പകര്‍ത്തി. നാവിഗേഷന്‍ ക്യാമറ (നാവ്ക്യാം) ഉപയോഗിച്ചെടുത്ത ചിത്രം ഐഎസ്ആര്‍ഒയാണ് സമൂഹ മാധ്യമമായ എക്സിലൂടെ പങ്കുവച്ചത്.
- 14:45 (IST) 30 Aug 2023കേരളത്തിന് രണ്ടാമത് വന്ദേഭാരത്: പുതിയ ഡിസൈൻ റേക്ക് ദക്ഷിണ റെയില്‍വേക്ക്
കേരളത്തിന് രണ്ടാമത് വന്ദേഭാരത് അനുവദിച്ച് റെയിൽവേ. ഡിസൈനിലും നിറത്തിലും മാറ്റം വരുത്തിയ റേക്കാണ് കേരളത്തിന് അനുവദിച്ചിരിക്കുന്നത്. എട്ടു കോച്ചുകളുള്ള ട്രെയിന്‍ (റേക്ക് വെര്‍ഷന്‍-2) ഇന്ന് രാത്രിയോടെ ചെന്നൈ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ നിന്നും പുറപ്പെടും. മംഗലാപുരത്തേക്കാണ് ട്രെയിന്‍ പുറപ്പെടുക.
- 14:43 (IST) 30 Aug 2023കേരളത്തിന് രണ്ടാമത് വന്ദേഭാരത്: പുതിയ ഡിസൈൻ റേക്ക് ദക്ഷിണ റെയില്‍വേക്ക്
കേരളത്തിന് രണ്ടാമത് വന്ദേഭാരത് അനുവദിച്ച് റെയിൽവേ. ഡിസൈനിലും നിറത്തിലും മാറ്റം വരുത്തിയ റേക്കാണ് കേരളത്തിന് അനുവദിച്ചിരിക്കുന്നത്. എട്ടു കോച്ചുകളുള്ള ട്രെയിന്‍ (റേക്ക് വെര്‍ഷന്‍-2) ഇന്ന് രാത്രിയോടെ ചെന്നൈ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ നിന്നും പുറപ്പെടും. മംഗലാപുരത്തേക്കാണ് ട്രെയിന്‍ പുറപ്പെടുക.
- 14:27 (IST) 30 Aug 2023മന്ത്രിമാരെ വേദിയിലിരുത്തി സര്‍ക്കാരിന് വിമര്‍ശനം; കര്‍ഷകര്‍ നേരിടുന്ന ദുരനുഭവങ്ങള്‍ വിവരിച്ച് ജയസൂര്യ
മന്ത്രിമാരായ പി.പ്രസാദ്, പി.രാജീവ് എന്നിവരെ വേദിയിലിരുത്തി സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് നടന്‍ ജയസൂര്യ. സഹപ്രവര്‍ത്തകനും കര്‍ഷകനുമായ നടന്‍ കൃഷ്ണ പ്രസാദിന്റെ അടക്കം ദുരവസ്ഥ ചൂണ്ടിക്കാട്ടി കര്‍ഷകര്‍ നേരിടുന്ന ദുരനുഭവങ്ങള്‍ വിവരിച്ചാണ് ജയസൂര്യ സര്‍ക്കാരിനെ വിമര്‍ശിച്ചത്. കളമശ്ശേരിയില്‍ സംഘടിപ്പിച്ച കാര്‍ഷികോത്സവത്തില്‍ സംസാരിക്കുകയായിരുന്നു ജയസൂര്യ. Readmore
- 13:01 (IST) 30 Aug 2023കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: പ്രതികള്‍ ഇഡിക്ക് മുന്നില്‍ ഹാജരായി
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ മുന്‍ മാനേജര്‍ ബിജു കരീമും ഇടനിലക്കാരന്‍ കിരണും ബെനാമി ഇടപാടുകാരന്‍ അനില്‍ സേഠും ഇഡിക്ക് മുന്നില്‍ ഹാജരായി. ബിജു കരീമിനെ ഇഡി ചോദ്യം ചെയ്യുകയാണ്. ഒരേ തസ്തികയില്‍ 16 വര്‍ഷമാണ് ബിജു കരീം ബാങ്കില്‍ ജോലി ചെയ്തത്. വ്യാജ പേരുകളിലൂടെ 26 കോടി രൂപ ഇയാള്‍ തട്ടിയെടുത്തുവെന്നാണ് ഇഡിയുടെയും ക്രൈംബ്രാഞ്ചിന്റെയും കണ്ടെത്തല്‍
- 12:12 (IST) 30 Aug 2023ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു
ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. തലയോലപ്പറമ്പ് വെള്ളൂര്‍ സ്വദേശി പത്മകുമാര്‍ ആണ് മരിച്ചത്. ഭാര്യ തുളസിയെ ഇയാള്‍ കഴിഞ്ഞദിവസം വെട്ടിപ്പരിക്കേല്‍പ്പിച്ചിരുന്നു.പത്മകുമാറിനെ പൊലീസ് തിരയുന്നതിനിടെയാണ് മുളന്തുരുത്തി ഒലിപ്പുറത്ത് റെയില്‍വേ ട്രാക്കിന് സമീപം മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞദിവസം രാത്രി എട്ടരയോടെയാണ് പത്മകുമാര്‍ വീട്ടില്‍ വെച്ച് ഭാര്യ തുളസിയെ വെട്ടി പരിക്കേല്‍പ്പിച്ചത്.
- 11:28 (IST) 30 Aug 2023പുണെയില്‍ ഹാര്‍ഡ്‌വെയര്‍ കടയ്ക്ക് തീപിടിച്ചു; കുടുംബത്തിലെ 4 പേര്‍ മരിച്ചു
മഹാരാഷ്ട്രയിലെ പുണെയില്‍ പിംപ്രി ചിഞ്ച്വാഡിലെ ഒരു കടയിലുണ്ടായ തീപിടിത്തത്തില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചു. പുലര്‍ച്ചെ ചിഞ്ച്വാഡിലെ ഷാഹു നഗര്‍ ഏരിയയിലെ ഹാര്‍ഡ്വെയര്‍ ഷോപ്പിനുള്ളിലെ ഇലക്ട്രിക് ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് അഗ്‌നിശമന സേനാംഗങ്ങള്‍ സംശയിക്കുന്നു. പിംപ്രി ചിഞ്ച്വാഡ് അഗ്‌നിശമനസേനാ ഉദ്യോഗസ്ഥര്‍ നല്‍കിയ വിവരമനുസരിച്ച് പുലര്‍ച്ചെ 5.25 ഓടെയാണ് കടയില്‍ തീപിടിത്തമുണ്ടായത്. കടയ്ക്കുള്ളിലെ താത്കാലിക മുറിയില്‍ താമസിച്ചിരുന്ന രാജസ്ഥാന്‍ സ്വദേശിയായ കടയുടമയും ഭാര്യയും രണ്ട് മക്കളുമാണ് വെന്തുമരിച്ചത്. ചിംനാറാം ബെനാറാം ചൗധരി (48), ഭാര്യ നമ്രത (40), ഇവരുടെ രണ്ട് മക്കളായ ഭാവേഷ് (15), സച്ചിന്‍ (13) എന്നിവരാണ് മരിച്ചത്. ഇലക്ട്രിക്കല്‍ ഉപകരണങ്ങളിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.