scorecardresearch

Malayalam Top News Highlights: കരിപ്പുരിൽ 44 കോടിയുടെ ലഹരി വേട്ട; യുപി സ്വദേശി പിടിയിൽ

ഷൂസിലും പഴ്സിലും ബാഗിലും ഒളിപ്പിച്ച നിലയിലായിരുന്നു.

ഷൂസിലും പഴ്സിലും ബാഗിലും ഒളിപ്പിച്ച നിലയിലായിരുന്നു.

author-image
Christy Babu
New Update
karipur airport, rape, ie malayalam

കരിപ്പുരിൽ 44 കോടിയുടെ ലഹരി വേട്ട

Malayalam Top News Highlights: കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ ലഹരിവേട്ട. 44 കോടിയുടെ കൊക്കെയ്ന്‍, ഹെറോയിന്‍ എന്നിവയാണ് ഡിആര്‍ഐ ഇന്ന് രാവിലെ പിടികൂടിയത്. യുപി മുസഫർനഗർ സ്വദേശി രാജീവ് കുമാറിൽനിന്നാണു ലഹരിമരുന്നു പിടികൂടിയത്.

Advertisment

ഷാർജയിൽനിന്ന് എയർ അറേബ്യയിലാണ് രാജീവ് കുമാർ കരിപ്പുർ എത്തിയത്. മൂന്നര കിലോ കൊക്കെയ്നും 1.29 കിലോ ഹെറോയിനുമാണ് പക്കലുണ്ടായിരുന്നത്. ഷൂസിലും പഴ്സിലും ബാഗിലും ഒളിപ്പിച്ച നിലയിലായിരുന്നു.


  • 21:54 (IST) 29 Aug 2023
    ജമ്മു കശ്മീരിന്റെ സംസ്ഥാനപദവി ; സമയപരിധി നിശ്ചയിക്കണമെന്ന് സുപ്രീം കോടതി

    ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി എന്ന് പുനഃസ്ഥാപിക്കാനാകുമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആരാഞ്ഞ് സുപ്രീംകോടതി. അതിന് ഒരു സമയപരിധിയോ റോഡ്മാപ്പോ നിശ്ചയിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.


  • 20:51 (IST) 29 Aug 2023
    ‘അവകാശവാദങ്ങളിലൂടെ മറ്റുള്ളവരുടെ പ്രദേശങ്ങള്‍ നിങ്ങളുടേതാക്കില്ല’; ചൈനയുടെ ഭൂപടത്തില്‍ പ്രതികരിച്ച് ഇന്ത്യ

    ഇന്ത്യയുടെ ഭൂപ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി ചൈന ഭൂപടം പുറത്തിറക്കിയ സംഭവത്തില്‍ പ്രതികരിച്ച് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. ഇന്ത്യയുടെ അരുണാചല്‍ പ്രദേശ്, അക്സായ് ചിന്‍ എന്നിവയ്ക്ക് മേലുള്ള അവകാശവാദം ഉന്നയിക്കുന്നതാണ് ചൈനയുടെ ഭൂപടം. ഈ പ്രദേശങ്ങളുടെ പേരില്‍ അവകാശവാദങ്ങള്‍ ഉന്നയിക്കുന്നതിലൂടെ ഇത് അവരുടേതാക്കില്ലെന്നും എസ്. ജയശങ്കര്‍ പറഞ്ഞു. Readmore


  • 18:25 (IST) 29 Aug 2023
    ഗാര്‍ഹിക പാചക വാതക വില 200 രൂപ കുറയ്ക്കാന്‍ കേന്ദ്രമന്ത്രിസഭ തീരുമാനം

    രാജ്യത്ത് ഗാര്‍ഹിക പാചക വാതക വില 200 രൂപ കുറയ്ക്കാന്‍ കേന്ദ്രമന്ത്രിസഭയുടെ തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന് ശേഷം കേന്ദ്രമന്ത്രി അനുരാഗ് താക്കൂറാണ് ഇക്കാര്യം അറിയിച്ചത്. ഉജ്ജ്വല പദ്ധതിക്ക് കീഴില്‍ 200 രൂപ അധിക സബ്സിഡി നല്‍കാനും മന്ത്രിസഭ അംഗീകാരം നല്‍കിയിട്ടുണ്ട്, പ്രധാനമന്ത്രി ഉജ്ജ്ജ്വല യോജന പ്രകാരമുള്ളവര്‍ക്ക് നേരത്തെ പ്രഖ്യാപിച്ച സബ്‌സിഡി കൂടി ചേര്‍ത്ത് 400 രൂപവരെ കുറയും. Readmore


  • 16:45 (IST) 29 Aug 2023
    തോഷഖാന കേസില്‍ തടവുശിക്ഷ മരവിപ്പിച്ചു; ഇമ്രാന്‍ ഖാന്‍ ജയില്‍ മോചിതനാകും

    തോഷഖാന അഴിമതിക്കേസില്‍ ജയിലില്‍ കഴിയുന്ന പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്റെ തടവുശിക്ഷ മരവിപ്പിച്ച് ഇസ്‌ലാമാബാദ് ഹൈക്കോടതി. കേസില്‍ ഇമ്രാന്‍ ഖാന് മൂന്ന് വര്‍ഷത്തെ തടവ് ശിക്ഷയാണ് വിധിച്ചത്. ശിക്ഷ മരവിപ്പിച്ചതോടെ ഇമ്രാന്‍ ഖാന്റെ ജയില്‍ മോചനം വൈകാതെ തന്നെ സാധ്യമാകും. Readmore


  • 15:54 (IST) 29 Aug 2023
    ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത

    സംസ്ഥാനത്ത് ചൊവ്വാഴ്ചയും ബുധനാഴ്ചയും മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഇന്ന് മൂന്ന് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് ജാഗ്രതാനിര്‍ദേശം നല്‍കിയത്


  • 14:20 (IST) 29 Aug 2023
    തമിഴ്‌നാട്ടില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു

    തമിഴ്‌നാട്ടില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. തമിഴ്‌നാട് കോവില്‍പാളയത്ത് പുലര്‍ച്ചെയാണ് അപകടം ഉണ്ടായത്. മീനാക്ഷിപുരം സ്വദേശി പരമേശ്വരന്‍, മകന്‍ രോഹിത് എന്നിവരാണ് മരിച്ചത്. 


  • 13:51 (IST) 29 Aug 2023
    ഷെയിന്‍‌ നിഗത്തിനും ശ്രീനാഥ് ഭാസിക്കും ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു

    കൊച്ചി: നടന്മാരായ ഷെയിന്‍‌ നിഗത്തിനും ശ്രീനാഥ് ഭാസിക്കും നിര്‍മ്മാതാക്കളുടെ സംഘടന ഏര്‍പ്പെടുത്തിയ വിലക്ക് നീക്കി. ശ്രീനാഥ് ഭാസി ക്ഷമാപണം നടത്തുകയും, രണ്ട് സിനിമകള്‍ അഭിനയിക്കുന്നതിന് അധികം വാങ്ങിയ തുക തിരിച്ചു നൽകാമെന്നു ഷെയിൻ പറഞ്ഞതോടെയുമാണ് ഈ നടന്മാരുമായി സഹകരിക്കില്ലെന്ന തീരുമാനം നിര്‍‌മ്മാതാക്കളുടെ സംഘടന മാറ്റിയത്. Read more


News

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: