scorecardresearch

Malayalam Top News Highlights: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ബോംബ് ഭീഷണി

യാത്രക്കാരെയും ലഗേജും പൂർണമായി ഇറക്കി ബോംബ് സ്ക്വാഡ് പരിശോധിക്കുകയാണ്

യാത്രക്കാരെയും ലഗേജും പൂർണമായി ഇറക്കി ബോംബ് സ്ക്വാഡ് പരിശോധിക്കുകയാണ്

author-image
Christy Babu
New Update
airport|cial|nedumbasery

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ബോംബ് ഭീഷണി

Malayalam Top News Highlights: കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ബോംബ് ഭീഷണി. ഇതേതുടർന്ന് റൺവേയിലേക്ക് നീങ്ങിയ വിമാനം തിരിച്ചു വിളിച്ചു. രാവിലെ 10.40 ന് ബംഗളരുവിലേക്ക് പോകാനിരുന്ന ഇൻഡിഗോ വിമാനമാണ് തിരിച്ചുവിളിച്ചത്. യാത്രക്കാരെയും ലഗേജും പൂർണമായി ഇറക്കി വിമാനത്തിൽ ബോംബ് സ്ക്വാഡ് പരിശോധന നടത്തുകയാണ്. വിമാനത്താവളത്തിൽ അഞ്ജാത സന്ദേശം ലഭിക്കുകയായിരുന്നു.

Advertisment

ഇൻഡി​ഗോ വിമാനത്തിൽ ബോംബ് വെച്ചിട്ടുണ്ടെന്നായിരുന്നു അഞ്ജാത സന്ദേശം. ഈ സമയം വിമാനം റൺവേയിലേക്ക് നീങ്ങിയിരുന്നു. വിമാനം തിരിച്ചു വിളിച്ച് യാത്രക്കാരെ ഇറക്കി പരിശോധന തുടരുകയാണ്. പരിശോധനയിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്താനായിട്ടില്ല. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് അധികൃതർ പറയുന്നത്.


  • 20:53 (IST) 28 Aug 2023
    ജി 20: പുടിന്‍ പങ്കെടുക്കില്ല, പകരം വിദേശകാര്യ മന്ത്രിയെ അയക്കും; പ്രധാനമന്ത്രിയെ അറിയിച്ചു

    അടുത്ത മാസം ‍ഡല്‍ഹിയില്‍ ആരംഭിക്കാനിരിക്കുന്ന ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാനാകില്ലെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ഫോണ്‍ സംഭാഷണത്തിലാണ് പുടിന്‍ ഇക്കാര്യം വ്യക്തമാക്കി. പകരം വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ് യോഗത്തില്‍ പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

    ജി 20: പുടിന്‍ പങ്കെടുക്കില്ല, പകരം വിദേശകാര്യ മന്ത്രിയെ അയക്കും; പ്രധാനമന്ത്രിയെ അറിയിച്ചു


  • 19:46 (IST) 28 Aug 2023
    ചന്ദ്രയാന്‍ 3: റോവറിന്റെ സഞ്ചാരപാതയില്‍ ഗര്‍ത്തം, വഴിതിരിച്ചു വിട്ടതായി ഐഎസ്ആര്‍ഒ

    ചന്ദ്രയാന്‍ 3 ന്റെ റോവറിന്റെ സഞ്ചാരപാതയില്‍ വലിയ ഗര്‍ത്തം കണ്ടെത്തിയതായി ഇന്ത്യന്‍ സ്പേസ് റിസേര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ഐഎസ്ആര്‍ഒ). ഗര്‍ത്തം മുന്നില്‍ കണ്ടതോടെ റോവറിന്റെ പാത തിരിച്ചുവിട്ടതായും ഐഎസ്ആര്‍ഒ അറിയിച്ചു.


  • 17:08 (IST) 28 Aug 2023
    ഇനി സൂര്യനിലേക്ക്; ആദിത്യ എല്‍ 1 വിക്ഷേപണം സെപ്തംബര്‍ രണ്ടിന്

    ഐഎസ്ആര്‍ഒയുടെ ആദ്യ സോളാര്‍ മിഷനായ ആദിത്യഎല്‍ 1 സെപ്തംബര്‍ രണ്ടിന് ലോഞ്ച് ചെയ്യും. ശ്രീഹരിക്കോട്ടയില്‍ നിന്ന് ഇന്ത്യന്‍ സമയം പകല്‍ 11.50-നാണ് വിക്ഷേപണമെന്നും ബഹിരാകാശ ഏജന്‍സി അറിയിച്ചു. ചന്ദ്രയാന്‍ 3-ന്റെ വിജയത്തിന് ശേഷമാണ് പുതിയ ദൗത്യത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ഐഎസ്ആര്‍ഒ പുറത്ത് വിട്ടത്.


  • 13:20 (IST) 28 Aug 2023
    സൗജന്യ ഓണക്കിറ്റ് വേണ്ടെന്ന് യുഡിഎഫ്

    തിരുവനന്തപുരം: എംഎൽഎമാർക്കുള്ള സർക്കാരിന്റെ സൗജന്യ കിറ്റ് വേണ്ടെന്ന് യുഡിഎഫ്. എംഎൽഎമാർക്കുള്ള സപ്ലൈകോയുടെ സൗജന്യ ഓണക്കിറ്റ് പ്രതിപക്ഷം സ്വീകരിക്കില്ല. പൊതുജനങ്ങൾക്ക് ലഭ്യമല്ലാത്ത കിറ്റ് സ്വീകരിക്കേണ്ടെന്ന് യുഡിഎഫ് വ്യക്തമാക്കി.


  • 12:37 (IST) 28 Aug 2023
    വിലക്ക് ലംഘിച്ച് വിഎച്ച്പി യാത്രാ; നുഹിൽ സുരക്ഷ വർദ്ധിപ്പിച്ചു, കനത്ത ജാഗ്രത

    നുഹ്:ബ്രജ് മണ്ഡൽ ജലാഭിഷേക് യാത്ര പുനരാരംഭിക്കുമെന്ന് വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) അറിയിച്ചതിനെ തുടർന്ന് ഹരിയാന സർക്കാർ നുഹിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി. ശ്രാവണ മാസത്തിലെ അവസാന തിങ്കളാഴ്ചകളിൽ സംസ്ഥാനത്തെ മറ്റ് സ്ഥലങ്ങളിലേക്ക് പോകുന്നതിന് പകരം പ്രാദേശിക ക്ഷേത്രങ്ങളിൽ പ്രാർത്ഥന നടത്തണമെന്ന് മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ ഭക്തരോട് അഭ്യർത്ഥിച്ചു. Read more


News

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: