scorecardresearch

Malayalam Top News Highlights: ഓണം: സംസ്ഥാനത്തെ അതിര്‍ത്തി ചെക്പോസ്റ്റുകളില്‍ വ്യാപക മിന്നല്‍ പരിശോധന

ഓണം: സംസ്ഥാനത്തെ അതിര്‍ത്തി ചെക്പോസ്റ്റുകളില്‍ വ്യാപക മിന്നല്‍ പരിശോധന

ഓണം: സംസ്ഥാനത്തെ അതിര്‍ത്തി ചെക്പോസ്റ്റുകളില്‍ വ്യാപക മിന്നല്‍ പരിശോധന

author-image
Amal Joy
New Update
money| kerala| raid

ഓണം: സംസ്ഥാനത്തെ അതിര്‍ത്തി ചെക്പോസ്റ്റുകളില്‍ വ്യാപക മിന്നല്‍ പരിശോധന സൂക്ഷിക്കുന്നുണ്ടെങ്കിൽ, ഈ വാർത്ത നിങ്ങൾക്ക് പ്രധാനമാണ്.

Malayalam Top News Highlights:സംസ്ഥാനത്തെ അതിര്‍ത്തി ചെക്പോസ്റ്റുകളില്‍ വ്യാപക മിന്നല്‍ പരിശോധന. ഓപ്പറേഷന്‍ ട്രഷര്‍ ഹണ്ടിന്റെ ഭാഗമായി 9 അതിര്‍ത്തി ചെക്പോസ്റ്റിലും മൃഗസംരക്ഷണ വകുപ്പിന്റെ 19 കന്നുകാലി ചെക്പോസ്റ്റിലും മോട്ടോര്‍ വാഹന വകുപ്പിന്റെ 12 ചെക്പോസ്റ്റുകളിലുമാണ് പരിശോധന. ഓണക്കാലത്ത് യാതൊരു പരിശോധനയും കൂടാതെ, കൈക്കൂലി വാങ്ങിച്ച് വാഹനങ്ങള്‍ കടത്തിവിടുന്നു എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. പാറശാല ആര്‍ടിഒ ചെക്പോസ്റ്റില്‍ മാത്രം 11,900 രൂപ പിടിച്ചെടുത്തു.


Advertisment
  • 21:30 (IST) 27 Aug 2023
    വിദ്യാര്‍ഥിയെ സഹപാഠികളെക്കൊണ്ട് മുഖത്തടിപ്പിച്ച സംഭവം; യുപിയിലെ സ്വകാര്യ സ്കൂള്‍ പൂട്ടി

    ഉത്തർപ്രദേശിലെ മുസാഫര്‍നഗറില്‍ മുസ്ലിം വിദ്യാർഥിയുടെ മുഖത്തടിക്കാൻ സഹപാഠികളോട് അധ്യാപിക ആവശ്യപ്പെട്ട സംഭവം നടന്ന സ്കൂള്‍ അടച്ചു. അടിസ്ഥാന വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന്‍ ശുഭം ശൂക്ലയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

    നേഹ പബ്ലിക് സ്കൂൾ വകുപ്പിന്റെ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്നും യുപി വിദ്യാഭ്യാസ ബോർഡിൽ നിന്ന് സ്കൂളിന്റെ അംഗീകാരം റദ്ദാക്കാൻ മുതിർന്ന അധികാരികൾക്ക് നോട്ടീസ് അയച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ വിദ്യാർത്ഥികളെയും ഒരാഴ്ചയ്ക്കുള്ളിൽ സർക്കാർ സ്കൂളിലേക്കോ ജില്ലയിലെ മറ്റ് സ്കൂളുകളിലേക്കോ മാറ്റുമെന്നും ഉദ്യോഗസ്ഥൻ അറിയിച്ചു.


  • 18:38 (IST) 27 Aug 2023
    ബെംഗളൂരുവില്‍ മലയാളി യുവതിയെ പങ്കാളി തലയ്ക്കടിച്ച് കൊന്നു; കൊല്ലം സ്വദേശി അറസ്റ്റില്‍

    ബംഗളൂരുവില്‍ മലയാളി യുവതിയെ പങ്കാളി തലയ്ക്കടിച്ചുകൊന്നു. തിരുവനന്തപുരം സ്വദേശിനിയായ ദേവയാണ് കൊല്ലപ്പെട്ടത്. 24 വയസായിരുന്നു. കൊലപാതകത്തില്‍ ദേവയുടെ പങ്കാളി കൊല്ലം സ്വദേശി വൈഷ്ണവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുക്കർ കൊണ്ടാണ് വൈഷ്ണവ് കൃത്യം നടത്തിയതെന്ന് പൊലീസ് പറയുന്നു. ഇരുവരും മൂന്നു വർഷമായി ഒരുമിച്ച് കഴിയുകയായിരുന്നെന്നാണ് ലഭിക്കുന്ന വിവരം.


  • 18:04 (IST) 27 Aug 2023
    വിമാനാപകടം: വാഗ്നര്‍ ഗ്രൂപ്പ് തലവന്‍ പ്രഗോഷിന്റെ മരണം സ്ഥിരീകരിച്ച് റഷ്യ

    വാഗ്നര്‍ കൂലിപ്പടയാളി ഗ്രൂപ്പിന്റെ തലവന്‍ യെവ്ജെനി പ്രഗോഷിന്‍ മരണപ്പെട്ടതായി സ്ഥിരീകരിച്ച് റഷ്യന്‍ അന്വേഷണ സംഘം. കഴിഞ്ഞ ബുധനാഴ്ചയുണ്ടായ വിമാനാപകടത്തില്‍ കൊല്ലപ്പെട്ട 10 പേരില്‍ പ്രഗോഷിനും ഉള്‍പ്പെട്ടതായി ജനിത പരിശോധനയില്‍ സ്ഥിരീകരിച്ചെന്ന് റഷ്യ അറിയിച്ചു.


  • 15:13 (IST) 27 Aug 2023
    ശിവശക്തി പേരില്‍ വിവാദത്തിന്റെ ആവശ്യമില്ല; സ്ഥലത്തിന് പേരിടാന്‍ രാജ്യത്തിന് അവകാശമുണ്ടെന്ന് ഐഎസ്ആർഒ ചെയര്‍മാന്‍

    ചന്ദ്രയാന്‍ മൂന്ന് ചന്ദ്രോപരിതലത്തില്‍ ഇറങ്ങിയ ഇടത്തിന് ശിവശക്തി പോയിന്റ് എന്ന് പേരിട്ടതില്‍ വിവാദത്തിന്റെ ആവശ്യമില്ലെന്ന് ഐഎസ്ആര്‍ഓ ചെയര്‍മാന്‍ എസ്.സോമനാഥ്. പേരിടാനുള്ള അവകാശം രാജ്യത്തിനാണ്. മുമ്പും പല രാജ്യങ്ങളും ഇത്തരത്തില്‍ പേരിട്ടിട്ടുണ്ടെന്നും എസ് സോമനാഥ് പ്രതികരിച്ചു. ശാസ്ത്രവും വിശ്വാസവും രണ്ടായി കാണണമെന്നും ഐഎസ്ആര്‍ഒ ചെയര്‍മാന്‍ പറഞ്ഞു. Readmore


  • 14:52 (IST) 27 Aug 2023
    ബ്രജ് മണ്ഡല്‍ ജലാഭിഷേക് യാത്ര: വിഎച്ച്പി തീരുമാനത്തില്‍ നുഹില്‍ സുരക്ഷാ ശക്തമാക്കി പൊലീസ്

    ബ്രജ് മണ്ഡല്‍ ജലാഭിഷേക് യാത്ര തിങ്കളാഴ്ച ജില്ലയില്‍ നടക്കുമെന്ന് വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) വ്യക്തമാക്കിയതിന് പിന്നാലെ ഹരിയാനയിലെ നുഹില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ വര്‍ദ്ധിപ്പിച്ചതായി പൊലീസ് അറിയിച്ചു. ജില്ലാ ഭരണകൂടം യാത്രയ്ക്ക് അനുമതി നിഷേധിച്ചപ്പോള്‍, ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ വിശുദ്ധ ശ്രാവണ മാസത്തിലെ അവസാന തിങ്കളാഴ്ച പ്രാദേശിക ക്ഷേത്രങ്ങളില്‍ പ്രാര്‍ത്ഥന നടത്താന്‍ ഭക്തരോട് അഭ്യര്‍ത്ഥിച്ചു.


  • 13:07 (IST) 27 Aug 2023
    ഓണക്കിറ്റ് വിതരണത്തില്‍ ആശങ്ക വേണ്ടെന്ന് മന്ത്രി

    ഓണക്കിറ്റ് വിതരണത്തില്‍ ആശങ്ക വേണ്ടെന്ന് മന്ത്രി ജി.ആര്‍.അനില്‍. അര്‍ഹതയുള്ള എല്ലാവര്‍ക്കും നാളെ വൈകുന്നേരത്തിനകം കിറ്റ് ലഭിക്കും. ഇ പോസ് മെഷീനിലെ തകരാര്‍ കിറ്റ് വിതരണത്തെ ബാധിക്കില്ലെന്നും ഭക്ഷ്യമന്ത്രി പറഞ്ഞു. 


  • 13:06 (IST) 27 Aug 2023
    ഓണക്കിറ്റ് വിതരണത്തില്‍ ആശങ്ക വേണ്ടെന്ന് മന്ത്രി

    ഓണക്കിറ്റ് വിതരണത്തില്‍ ആശങ്ക വേണ്ടെന്ന് മന്ത്രി ജി.ആര്‍.അനില്‍. അര്‍ഹതയുള്ള എല്ലാവര്‍ക്കും നാളെ വൈകുന്നേരത്തിനകം കിറ്റ് ലഭിക്കും. ഇ പോസ് മെഷീനിലെ തകരാര്‍ കിറ്റ് വിതരണത്തെ ബാധിക്കില്ലെന്നും ഭക്ഷ്യമന്ത്രി പറഞ്ഞു. 


  • 11:34 (IST) 27 Aug 2023
    അരുവിക്കരയില്‍ നവവധു ഭര്‍തൃവീട്ടില്‍ ഫാനില്‍ തൂങ്ങിമരിച്ചനിലയില്‍

    അരുവിക്കരയില്‍ നവവധു ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍. മുളിലവിന്‍മൂട് സ്വദേശി അക്ഷയ് രാജിന്റെ ഭാര്യ രേഷ്മയാണ് (23) മരിച്ചത്. കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടത്.


  • 11:33 (IST) 27 Aug 2023
    ഓണം: സംസ്ഥാനത്തെ അതിര്‍ത്തി ചെക്പോസ്റ്റുകളില്‍ വ്യാപക മിന്നല്‍ പരിശോധന

    സംസ്ഥാനത്തെ അതിര്‍ത്തി ചെക്പോസ്റ്റുകളില്‍ വ്യാപക മിന്നല്‍ പരിശോധന. ഓപ്പറേഷന്‍ ട്രഷര്‍ ഹണ്ടിന്റെ ഭാഗമായി 9 അതിര്‍ത്തി ചെക്പോസ്റ്റിലും മൃഗസംരക്ഷണ വകുപ്പിന്റെ 19 കന്നുകാലി ചെക്പോസ്റ്റിലും മോട്ടോര്‍ വാഹന വകുപ്പിന്റെ 12 ചെക്പോസ്റ്റുകളിലുമാണ് പരിശോധന. ഓണക്കാലത്ത് യാതൊരു പരിശോധനയും കൂടാതെ, കൈക്കൂലി വാങ്ങിച്ച് വാഹനങ്ങള്‍ കടത്തിവിടുന്നു എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. പാറശാല ആര്‍ടിഒ ചെക്പോസ്റ്റില്‍ മാത്രം 11,900 രൂപ പിടിച്ചെടുത്തു.


News Kerala

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: