/indian-express-malayalam/media/media_files/uploads/2023/01/kerala-police.jpg)
പ്രതീകാത്മക ചിത്രം
Malayalam Top News Highlights: താനൂർ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട കേസിൽ നാല് പൊലീസുകാരെക്കൂടി പ്രതിചേർത്ത് ക്രൈം ബ്രാഞ്ച്. പ്രതിപ്പട്ടിക അന്വേഷണ സംഘം കോടതിയില്‍ സമർപ്പിച്ചു. നിലവിൽ സസ്പെൻഷനിലുള്ള ഉദ്യോഗസ്ഥരായ ജിനിഷ്, ആൽബിൻ അഗസ്റ്റിൻ, അഭിമന്യു, വിപിൻ എന്നിവരെയാണ് പ്രതി ചേർത്തിരിക്കുന്നത്. ലഹരിമരുന്ന് കേസിൽ പൊലീസ് പിടികൂടിയ തിരൂരങ്ങാടി സ്വദേശി താമിർ ജിഫ്രി താനൂർ പൊലീസിന്റെ കസ്റ്റഡിയിലിരിക്കെയാണ് കൊല്ലപ്പെട്ടത്.
- 21:48 (IST) 26 Aug 2023താനൂര്‍ കസ്റ്റഡി മരണത്തില്‍ നാല് പൊലീസുകാരെ പ്രതിചേർത്ത് ക്രൈം ബ്രാഞ്ച്
താനൂർ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട കേസിൽ നാല് പൊലീസുകാരെക്കൂടി പ്രതിചേർത്ത് ക്രൈം ബ്രാഞ്ച്. പ്രതിപ്പട്ടിക അന്വേഷണ സംഘം കോടതിയില്‍ സമർപ്പിച്ചു. നിലവിൽ സസ്പെൻഷനിലുള്ള ഉദ്യോഗസ്ഥരായ ജിനിഷ്, ആൽബിൻ അഗസ്റ്റിൻ, അഭിമന്യു, വിപിൻ എന്നിവരെയാണ് പ്രതി ചേർത്തിരിക്കുന്നത്. ലഹരിമരുന്ന് കേസിൽ പൊലീസ് പിടികൂടിയ തിരൂരങ്ങാടി സ്വദേശി താമിർ ജിഫ്രി താനൂർ പൊലീസിന്റെ കസ്റ്റഡിയിലിരിക്കെയാണ് കൊല്ലപ്പെട്ടത്.
- 20:41 (IST) 26 Aug 2023സാമ്പത്തിക പ്രതിസന്ധിയിൽ മന്ത്രിമാർ കള്ളക്കണക്കുകൾ പ്രചരിപ്പിക്കുന്നു: വി.മുരളീധരൻ
സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയിൽ കേന്ദ്രത്തെ പഴിചാരാൻ മന്ത്രിമാർ കള്ളക്കണക്ക് പ്രചരിപ്പിക്കുന്നുവെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. കേന്ദ്രം കടമെടുപ്പ് പരിധി കുറച്ചെന്നും നികുതി വിഹിതത്തിൽ വിവേചനം കാണിക്കുന്നുവെന്നും ധനമന്ത്രി കെഎൻ ബാലഗോപാൽ നുണപ്രചാരണം നടത്തി. താൻ കണക്കുനിരത്തി മറുപടി പറഞ്ഞപ്പോൾ കേന്ദ്രമന്ത്രിക്ക് കണക്ക് എവിടെ നിന്ന് ലഭിച്ചെന്നായി ചോദ്യം.
- 19:32 (IST) 26 Aug 2023‘വന്ദേ ഭാരതില്‍ ടിക്കറ്റില്ല, നൂതന ഗതാഗത സംവിധാനങ്ങള്‍ കേരളത്തിന് ആവശ്യം’; കെ റെയിലിനെ ഓര്‍മ്മിപ്പിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തില്‍ നൂതന ഗതാഗത സംവിധാനങ്ങള്‍ കൊണ്ടു വരേണ്ടത് ജനങ്ങളുടെ ആവശ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വന്ദേ ഭാരതിലെ തിരക്കും ടിക്കറ്റ് ലഭ്യതയില്ലായ്മയും ചൂണ്ടിക്കാണിച്ചാണ് മുഖ്യമന്ത്രിയുടെ വാക്കുകള്‍. യാത്ര സമയം ഏറ്റവും കൂടുതല്‍ വരുന്ന സംസ്ഥാനമാണ് കേരളമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
- 17:28 (IST) 26 Aug 2023സതിയമ്മക്കെതിരെ പൊലീസ് കേസ്; വ്യാജരേഖ ചമക്കൽ, ആൾമാറാട്ടം എന്നീ വകുപ്പുകൾ ചുമത്തി
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ പുകഴ്ത്തി പറഞ്ഞെന്ന പേരില്‍ ജോലി നഷ്ടപ്പെട്ടതായി ആരോപണം ഉന്നയിച്ച സതിയമ്മയ്ക്കെതിരെ പൊലീസ് കേസ്. വ്യാജരേഖ ചമക്കൽ, ആൾമാറാട്ടം എന്നീ വകുപ്പുകളാണ് സതിയമ്മയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്. കോട്ടയം ഈസ്റ്റ് പൊലീസിന്റെയാണ് നടപടി.
സതിയമ്മക്കെതിരെ പൊലീസ് കേസ്; വ്യാജരേഖ ചമക്കൽ, ആൾമാറാട്ടം എന്നീ വകുപ്പുകൾ ചുമത്തി
- 16:46 (IST) 26 Aug 2023യുകെ: ഇന്ത്യക്കാര്‍ക്ക് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ അനുവദിച്ചത് ഒന്നര ലക്ഷത്തോളം സ്റ്റുഡന്റ് വിസകള്‍
2023 ജൂണ്‍ വരെയുള്ള ഒരു വര്‍ഷത്തില്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് 1.42 ലക്ഷം സ്റ്റുഡന്റ് വിസകള്‍ യുകെ അനുവദിച്ചതായി റിപ്പോര്‍ട്ട്. പോയ വര്‍ഷത്തേക്കാള്‍ 54 ശതമാനം (49,883 അധിക വിസകള്‍) വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
യുകെ: ഇന്ത്യക്കാര്‍ക്ക് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ അനുവദിച്ചത് ഒന്നര ലക്ഷത്തോളം സ്റ്റുഡന്റ് വിസകള്‍
- 15:41 (IST) 26 Aug 2023മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദേശം
ഇന്ന് (ആഗസ്റ്റ് 26) വടക്കൻ ആന്ധ്രാപ്രദേശ് തീരത്തും ആഗസ്റ്റ് 29, 30 തിയതികളിൽ ശ്രീലങ്കൻ തീരത്തിന്റെ തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിലും മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥാവകുപ്പ് അറിയിച്ചു. ഈ സാഹചര്യത്തിൽ മത്സ്യബന്ധനത്തിന് പോകുന്നവർ ജാഗ്രത പാലിക്കണമെന്ന് അറിയിപ്പിൽ പറയുന്നു. അതേസമയം കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല.
- 13:04 (IST) 26 Aug 2023മാസപ്പടി വിവാദം: മുഖ്യമന്ത്രിയ്ക്കും മകൾ വീണാ വിജയനുമെതിരെ വിജിലൻസ് അന്വേഷണമില്ല
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണ വിജയനും എതിരായ സിഎംആർഎൽ മാസപ്പടി ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണം വേണമെന്ന ആവശ്യം മൂവാറ്റുപുഴ വിജിലൻസ് കോടതി തള്ളി. തെളിവുകളുടെ അഭാവത്തിൽ അന്വേഷണം നടത്താൻ ഉത്തരവിടാൻ ആവില്ലെന്ന് കോടതി വ്യക്തമാക്കി. കുറ്റകൃത്യം തെളിയിക്കാനുള്ള രേഖകളില്ല. Read more
- 12:19 (IST) 26 Aug 2023ഹിറ്റ് സിനിമകളുടെ എഡിറ്റർ ഹരിഹരപുത്രൻ അന്തരിച്ചു
തിരുവനന്തപുരം: മലയാള സിനിമയിലെ പ്രമുഖ ചലച്ചിത്ര എഡിറ്റർ കെ പി ഹരിഹരപുത്രൻ അന്തരിച്ചു. 79 വയസായിരുന്നു. സംസ്ക്കാരം രണ്ട് മണിക്ക് തൈക്കാട് ശാന്തി കവാടത്തിൽ നടക്കും. സുഖമോ ദേവി, പഞ്ചാബി ഹൗസ്, മായാവി, പാണ്ടിപ്പട, വടക്കുംനാഥൻ, ചോക്ലേറ്റ്, ചതിക്കാത്ത ചന്തു, തെങ്കാശിപട്ടണം, പുലിവാൽ കല്യാണം തുടങ്ങി നിരവധി ഹിറ്റ് സിനിമകളുടെ എഡിറ്റർ ആയിരുന്നു കെ പി ഹരിഹര പുത്രൻ. മലയാള ചലച്ചിത്രരംഗത്ത് അസിസ്റ്റന്റ് എഡിറ്റർ, അസോസിയേറ്റ് എഡിറ്റർ, എഡിറ്റർ, എന്നീ നിലകളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.