/indian-express-malayalam/media/media_files/uploads/2023/08/accident-1.jpg)
വയനാട്ടില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 9 സ്ത്രീകൾ മരിച്ചു
Malayalam Top News Highlights: മാനന്തവാടിയില്‍ തോട്ടം തൊഴിലാളികള്‍ സഞ്ചരിച്ച ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ഒന്‍പതുപേര്‍ മരിച്ചു. 12 പേരാണ് ജീപ്പിലുണ്ടായിരുന്നത്. പരിക്കേറ്റ മൂന്നുപേരെ വയനാട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഡ്രൈവറടക്കം മൂന്നുപേരുടെയും നില അതീവ ഗുരുതരമാണ്. റാണി, ശാന്തി, ചിന്നമ്മ, ലീല എന്നിവർ മരിച്ചതായി പ്രാഥിക വിവരം.വൈകീട്ട് നാല് മണിയോടെയാണ് അപകടമുണ്ടായത്. കമ്പമല എസ്റ്റേറ്റിലെ തൊഴിലാളികളാണ് അപകടത്തിൽപെട്ടത്.
വൈദ്യുതിക്ക് സർ ചാർജ്; നിരക്ക് വർധനയും ലോഡ് ഷെഡിങ്ങും തീരുമാനം ഇന്ന്
തിരുവനന്തപുരം: അടുത്ത മാസവും വൈദ്യുതിക്ക് സർ ചാർജ് ഈടാക്കും. യൂണിറ്റിനു ആകെ 19 പൈസ സർ ചാർജ് ഈടാക്കും. അതേസമയം സംസ്ഥാനത്ത് തുടരുന്ന വൈദ്യുതി പ്രതിസന്ധിക്കിടെ നിരക്ക് വർധനവടക്കമുള്ള കാര്യങ്ങൾ തീരുമാനിക്കാൻ ഇന്ന് മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും കൂടിയാലോചന നടത്തും. എന്ത് നടപടിയെടുക്കണമെന്ന അന്തിമ തീരുമാനം ഇന്ന് ഉണ്ടാകും. കൂടിയ വിലക്ക് വൈദ്യുതി വാങ്ങണോ, അതോ ലോഡ് ഷെഡിങ് വേണോ എന്ന് മുഖ്യമന്ത്രി തീരുമാനിക്കും.
വൈദ്യുതി നിയന്ത്രണം ഒഴിവാക്കാൻ ഉപഭോക്താക്കൾ സഹകരിക്കണമെന്ന് കെഎസ്ഇബി. സംസ്ഥാനത്തിന്റെ മൊത്തം വൈദ്യുതി ലഭ്യതയിൽ വന്ന കുറവ് കാരണം വൈദ്യുതി നിയന്ത്രണമേർപ്പെടുത്തേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്. നിയന്ത്രണം ഒഴിവാക്കുന്നതിനായി വൈകുന്നേരം ആറ് മണി മുതൽ രാത്രി 11 വരെ അത്യാവശ്യമല്ലാത്ത വൈദ്യുതി ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാതെ ഉപഭോഗം പരമാവധി നിയന്ത്രിക്കാൻ ഉപഭോക്താക്കൾ തയ്യാറാകണമെന്നും കെഎസ്ഇബി അഭ്യർത്ഥിച്ചു.
- 21:20 (IST) 25 Aug 2023പീഡനശേഷം ഭീഷണിപ്പെടുത്തി നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി; തൊട്ടില്‍പ്പാലം ബലാത്സംഗക്കേസില്‍ പെണ്‍കുട്ടിയുടെ മൊഴി
കോഴിക്കോട് തൊട്ടില്‍പ്പാലം പീഡനത്തില്‍ അതിജീവിതയുെട മൊഴി പുറത്ത്. തട്ടിക്കൊണ്ടുവന്ന് ബലാല്‍സംഗം ചെയ്ത ശേഷം ഭീഷണിപ്പെടുത്തി നഗ്ന ദൃശ്യങ്ങളും ചിത്രങ്ങളും പകര്‍ത്തി. പ്രതി തനിച്ചാണ് തട്ടിക്കൊണ്ടുപോയതെന്നും അതിജീവിത പൊലിസിന് മൊഴി നല്‍കി.
- 20:01 (IST) 25 Aug 2023സംസ്ഥാനത്ത് ഉടന്‍ ലോഡ്ഷെഡിങ് ഏര്‍പ്പെടുത്തില്ല; മുഖ്യമന്ത്രി വിളിച്ചയോഗത്തില്‍ തീരുമാനം
സംസ്ഥാനത്ത് ഉടന്‍ ലോഡ്ഷെഡിങ് ഏര്‍പ്പെടുത്തേണ്ടതില്ലെന്ന് മുഖ്യമന്ത്രി വിളിച്ചയോഗത്തില്‍ തീരുമാനം. സെപ്തംബര്‍ 4 വരെ പുറത്തു നിന്ന് വൈദ്യുതി വാങ്ങുന്നത് തുടരും. അതുവരെ വൈദ്യുതി നിയന്ത്രണം ഉണ്ടാവില്ലെന്നും യോഗം തീരുമാനിച്ചു. സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കാനുള്ള ടോട്ടക്‌സ് പദ്ധതി ഉപേക്ഷിക്കാനും സ്വന്തം നിലക്ക് പദ്ഛതി നടപ്പാക്കാനും യോഗത്തില്‍ നിര്‍ദ്ദേശമുണ്ടായി. Readmore
- 18:13 (IST) 25 Aug 2023മാനന്തവാടിയില്‍ ജീപ്പ് മറിഞ്ഞ് 9 പേര്‍ മരിച്ചു
മാനന്തവാടിയില്‍ ജീപ്പ് മറിഞ്ഞ് 9 പേര്‍ മരിച്ചു.4 പേര്‍ക്ക് പരിക്കേറ്റു. തേയിലതോട്ടം തൊഴിലാളികളാണ് മരിച്ചത്. തലപ്പുഴ കണ്ണോത്ത് മലയ്ക്ക് സമീപമാണ് അപകടം ഉണ്ടായത്. മരിച്ചവര്‍ വയനാട് സ്വദേശികളാണ്.റാണി, ശാന്തി, ചിന്നമ്മ, ലീല എന്നിവർ മരിച്ചതായി പ്രാഥിക വിവരം.വൈകീട്ട് നാല് മണിയോടെയാണ് അപകടമുണ്ടായത്.
- 18:13 (IST) 25 Aug 2023മാനന്തവാടിയില്‍ ജീപ്പ് മറിഞ്ഞ് 9 പേര്‍ മരിച്ചു
മാനന്തവാടിയില്‍ ജീപ്പ് മറിഞ്ഞ് 9 പേര്‍ മരിച്ചു.4 പേര്‍ക്ക് പരിക്കേറ്റു. തേയിലതോട്ടം തൊഴിലാളികളാണ് മരിച്ചത്. തലപ്പുഴ കണ്ണോത്ത് മലയ്ക്ക് സമീപമാണ് അപകടം ഉണ്ടായത്. മരിച്ചവര്‍ വയനാട് സ്വദേശികളാണ്.
റാണി, ശാന്തി, ചിന്നമ്മ, ലീല എന്നിവർ മരിച്ചതായി പ്രാഥിക വിവരം.വൈകീട്ട് നാല് മണിയോടെയാണ് അപകടമുണ്ടായത്.
- 18:13 (IST) 25 Aug 2023മാനന്തവാടിയില്‍ ജീപ്പ് മറിഞ്ഞ് 9 പേര്‍ മരിച്ചു
മാനന്തവാടിയില്‍ ജീപ്പ് മറിഞ്ഞ് 9 പേര്‍ മരിച്ചു.4 പേര്‍ക്ക് പരിക്കേറ്റു. തേയിലതോട്ടം തൊഴിലാളികളാണ് മരിച്ചത്. തലപ്പുഴ കണ്ണോത്ത് മലയ്ക്ക് സമീപമാണ് അപകടം ഉണ്ടായത്. മരിച്ചവര്‍ വയനാട് സ്വദേശികളാണ്.റാണി, ശാന്തി, ചിന്നമ്മ, ലീല എന്നിവർ മരിച്ചതായി പ്രാഥിക വിവരം.വൈകീട്ട് നാല് മണിയോടെയാണ് അപകടമുണ്ടായത്.
- 16:53 (IST) 25 Aug 2023ഇ ഡി റെയ്ഡ് രാഷ്ട്രീയ ഇടപെടലിന്റെ ഭാഗം; എ സി മൊയ്തീന്‍ മാന്യമായി സംഘടനാപ്രവര്‍ത്തനം നടത്തുന്നയാള്‍: എം വി ഗോവിന്ദന്‍
മുന്‍ മന്ത്രിയും സിപിഎം നേതാവുമായ എ സി മൊയ്തീന്റെ വീട്ടിലെ ഇ ഡി റെയ്ഡ് രാഷ്ട്രീയ ഇടപെടലിന്റെ ഭാഗമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. മാന്യമായി സംഘടനാപ്രവര്‍ത്തനം നടത്തുന്നയാളാണ് മൊയ്തീന്‍, ഉപതെരഞ്ഞെടുപ്പ് കാലത്ത് ഇഡിയെ ഇറക്കിയത് സംശയത്തിന്റെ മുനയില്‍ നിര്‍ത്താനാണെന്നും ഗോവിന്ദന്‍ പറഞ്ഞു. Readmore
- 15:14 (IST) 25 Aug 2023‘ചൈന ഇന്ത്യയുടെ ഭൂമി കൈവശപ്പെടുത്തി’; പ്രധാനമന്ത്രി നിഷേധിച്ചത് സങ്കടകരമെന്ന് രാഹുല്‍ ഗാന്ധി
ഇന്ത്യയുടെ ഭൂമി വ്യക്തമായി ചൈന കൈവശപ്പെടുത്തിയെന്നും പ്രതിപക്ഷ യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അത് നിഷേധിച്ചത് സങ്കടകരമാണെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ലഡാക്കിലെ കാര്‍ഗിലില്‍ പൊതു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. Readmore
- 14:25 (IST) 25 Aug 2023ചന്ദ്രനിൽ ഉരുണ്ടിറങ്ങി റോവർ;വീഡിയോ പങ്കുവച്ച് ഐഎസ്ആർഒ
ലാൻഡറിൽ നിന്ന് ചന്ദ്രോപരിതലത്തിലേക്ക് കുതിക്കുന്ന ചന്ദ്രയാൻ -3 റോവറിന്റെ പുതിയ വീഡിയോ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഐഎസ്ആർഒ) പുറത്തുവിട്ടു. നേരത്തെ, ചന്ദ്രയാൻ -2 ന്റെ ഓർബിറ്റർ ഹൈ-റെസല്യൂഷൻ ക്യാമറ ക്ലിക്കുചെയ്‌ത ചന്ദ്രന്റെ ഉപരിതലത്തിലുള്ള ചന്ദ്രയാൻ -3 ലാൻഡറിന്റെ ഫോട്ടോയും അവർ പങ്കിട്ടിരുന്നു. Read more
- 12:58 (IST) 25 Aug 2023കരുവന്നൂർ ബാങ്ക് തട്ടിപ്പ്; എ സി മൊയ്‌തീന് ഇ ഡി നോട്ടീസ്
കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഎം നേതാവും എംഎൽഎയുമായ എ സി മൊയ്‌തീന് ഇ ഡി നോട്ടീസ് അയച്ചു. ഈ മാസം 31 ന് കൊച്ചി ഇ ഡി ഓഫീസിൽ ഹാജരാകണം എന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. രാവിലെ 11 മണിക്ക് ആണ് ഹാജരാകേണ്ടത്. ബെനാമി ലോൺ ഇടപാട് അടക്കമുള്ളവയിലാണ് ചോദ്യം ചെയ്യൽ. ബെനാമി ഇടപാടുക്കാർക്കും ഇ ഡി നോട്ടീസ് അയച്ചിട്ടുണ്ട്. Read more
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.