/indian-express-malayalam/media/media_files/uploads/2023/08/ONAM-KIT.jpg)
ഇത്തവണ ഓണക്കിറ്റ് മഞ്ഞ കാര്‍ഡുടമകള്‍ക്ക് മാത്രം
Malayalam Top News Highlights: തിരുവനന്തപുരം: എഎവൈ (മഞ്ഞ) റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്കുമുള്ള സൗജന്യ ഓണക്കിറ്റ് വിതരണം ഇന്ന് മുതല്‍ ആരംഭിക്കും. റേഷന്‍ കടകള്‍ വഴി ഇന്ന് മുതല്‍ കിറ്റുകള്‍ ഭാഗികമായി ലഭിക്കും. ഈ മാസം 27വരെയാണ് ഓണക്കിറ്റ് വിതരണം. സംസ്ഥാനത്തെ റേഷന്‍ കടകളിലൂടെയാണ് ഓണക്കിറ്റ് വിതരണം. കിറ്റില്‍ ഉള്‍പ്പെടുത്തേണ്ട കശുവണ്ടി പരിപ്പ്, മില്‍മ ഉത്പന്നങ്ങള്‍ എന്നിവ എല്ലാ ജില്ലകളിലും പൂര്‍ണമായി എത്തിയിട്ടില്ല. അതിനാല്‍ നാളെ മുതല്‍ മാത്രമേ പൂര്‍ണ തോതിലുള്ള വിതരണം നടക്കുകയുള്ളുവെന്നു മന്ത്രി ജിആര്‍ അനില്‍ വ്യക്തമാക്കി.
- 21:46 (IST) 24 Aug 2023നിലാവില്‍ ‘നടന്ന്’ റോവര്‍; എല്ലാം നിയന്ത്രണത്തില്‍, ഇനി ചിത്രങ്ങള്‍ക്കായുള്ള കാത്തിരിപ്പ്
ചാന്ദ്രയാന്‍ 3 ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലിറങ്ങിയതിന് പിന്നാലെ പേടകത്തിലെ ഉപകരണങ്ങളെല്ലാം പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതായി ഇന്ത്യന്‍ സയന്‍സ് റിസേര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ഐഎസ്ആര്‍ഒ) അറിയിച്ചു. റോവറിന്റെ ചന്ദ്രോപരിതലത്തിലൂടെയുള്ള നീക്കവും ആരംഭിച്ചതായി ഐഎസ്ആര്‍ഒ സ്ഥിരീകരിച്ചു.
നിലാവില്‍ 'നടന്ന്' റോവര്‍; എല്ലാം നിയന്ത്രണത്തില്‍, ഇനി ചിത്രങ്ങള്‍ക്കായുള്ള കാത്തിരിപ്പ്
- 19:14 (IST) 24 Aug 2023‘കിട്ടുമ്പോള്‍ സന്തോഷം, അല്ലെങ്കില്‍ വിഷമം’; ദേശീയ പുരസ്കാരത്തില്‍ ഇന്ദ്രന്‍സ്
69-ാമത് ദേശീയ പുരസ്കാരത്തില്‍ പ്രത്യേക പരാമര്‍ശം ലഭിച്ചതില്‍ സന്തോഷമെന്ന് ഇന്ദ്രന്‍സ്. ഹോം എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് ഇന്ദ്രന്‍സിന് അവാര്‍ഡ്.
“മനുഷ്യനല്ലെ കിട്ടുമ്പോള്‍ സന്തോഷം, അല്ലെങ്കില്‍ വിഷമം. എന്നേക്കാളുമൊക്കെ കഷ്ടപ്പെട്ടവര്‍ സിനിമയ്ക്ക് പിന്നിലുണ്ട്. അതിന്റെ ഒരു സങ്കടമാണ് നമുക്ക് അന്ന് മുതല്‍ ഉണ്ടായിരുന്നത്. ഒരു വര്‍ഷത്തോളം തിയേറ്ററിന് വേണ്ടി കാത്തിരുന്നു, പിന്നെയും കോവിഡ് വന്നപ്പോഴാണ് ഒടിടിയില്‍ കൊടുത്തത്. അതിന്റെ ഒരു സന്തോഷമൊക്കെ എല്ലാ ജനങ്ങളില്‍ നിന്നും കിട്ടി,” ഇന്ദ്രന്‍സ് പറഞ്ഞു.
- 17:35 (IST) 24 Aug 2023ടൈ ബ്രേക്കറില്‍ പ്രഗ്നാനന്ദയ്ക്ക് പിഴച്ചു; മാഗ്നസ് കാള്‍സണ്‍ ലോക ചെസ് ചാമ്പ്യന്‍
ന്യൂഡല്‍ഹി: ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയുടെ ആര്‍ പ്രഗ്നാനന്ദയ്ക്ക് തോല്‍വി. ലോക ഒന്നാം നമ്പര്‍ താരം മാഗ്നസ് കാള്‍സണോട് ടൈ ബ്രേക്കറിലായിരുന്നു പ്രഗ്നാനന്ദ പരാജയപ്പെട്ടത്.
ടൈ ബ്രേക്കറില്‍ പ്രഗ്നാനന്ദയ്ക്ക് പിഴച്ചു; മാഗ്നസ് കാള്‍സണ്‍ ലോക ചെസ് ചാമ്പ്യന്‍
- 16:41 (IST) 24 Aug 2023കമ്പനി സര്‍വീസ് എന്ന് കാണിച്ച് വെളുപ്പിച്ച കള്ളപ്പണമെത്തിയത് പിണറായിയുടെ കൈകളില്‍: സതീശന്‍
മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മാത്യു കുഴല്‍നാടന്‍ എംഎല്‍എ ഉയര്‍ത്തിയ ആരോപണങ്ങള്‍ ചേര്‍ത്തുവച്ചാണ് സതീശന്‍ പിണറായി വിജയനെ കടന്നാക്രമിച്ചത്.
കമ്പനി സര്‍വീസ് എന്ന് കാണിച്ച് വെളുപ്പിച്ച കള്ളപ്പണമെത്തിയത് പിണറായിയുടെ കൈകളില്‍: സതീശന്‍
- 14:34 (IST) 24 Aug 2023ആലുവയില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചു
ആലുവ കാരോത്തുകുഴിയില്‍ വീട്ടിലെ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട്ടുപകരണങ്ങള്‍ കത്തിനശിച്ചു. അപകടം മനസിലാക്കി വീട്ടില്‍ നിന്ന് ഉടന്‍ തന്നെ പുറത്തേയ്ക്ക് ഇറങ്ങിയതിനാല്‍ വീട്ടിലുള്ളവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.
- 14:29 (IST) 24 Aug 2023ദേശീയ ഗുസ്തി ഫെഡറേഷന്റെ അംഗത്വം സസ്പെന്‍ഡ് ചെയ്ത് യുണൈറ്റഡ് വേള്‍ഡ് റസ്ലിങ്
ഇന്ത്യന്‍ ഗുസ്തി ഫെഡറേഷന്റെ അംഗത്വം സസ്പെന്‍ഡ് ചെയ്ത് ലോക സംഘടനയായ യുണൈറ്റഡ് വേള്‍ഡ് റസ്ലിങ്. ഫെഡറേഷനിലേക്കുള്ള തെരഞ്ഞെടുപ്പ് നടത്താത്തിനെ തുടര്‍ന്നാണ് നടപടി. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെ ആക്ടിംഗ് സിഇഒ കല്യാണ്‍ ചൗബെ റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിച്ചു. ഇന്ത്യയുടെ ഗുസ്തി താരങ്ങള്‍ അടുത്ത മാസം നടക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ രാജ്യത്തെ പ്രതിനിധീകരിച്ചായിരിക്കില്ല, നിഷ്പക്ഷരായാകും മത്സരിക്കുക. മാത്രമല്ല, ഇന്ത്യയുടെ ഗുസ്തിക്കാര്‍ പോഡിയത്തിന് മുകളില്‍ കയറിയാലും ദേശീയ ഗാനം ആലപിക്കില്ല. Readmore
- 12:41 (IST) 24 Aug 2023ഹിമാചലില്‍ വീണ്ടും മണ്ണിടിച്ചില്‍, ബഹുനില കെട്ടിടങ്ങള്‍ തകര്‍ന്നുവീണു
ഹിമാചല്‍ പ്രദേശില്‍ കനത്തമഴയെ തുടര്‍ന്ന് ഉണ്ടായ മണ്ണിടിച്ചിലില്‍ നിരവധി ബഹുനില കെട്ടിടങ്ങള്‍ തകര്‍ന്നുവീണു. അന്നി ടൗണില്‍ ബസ് സ്റ്റാന്‍ഡിന് സമീപത്താണ് മണ്ണിടിച്ചിലുണ്ടായത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം. മണ്ണിടിച്ചിലിൽ കെട്ടിടങ്ങൾ തകർന്നു വീഴുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
- 11:41 (IST) 24 Aug 2023സംസ്ഥാനത്ത് ഒണക്കിറ്റ് വിതരണം ഇന്ന് മുതല്‍ 28 വരെ
എഎവൈ (മഞ്ഞ) റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്കുമുള്ള സൗജന്യ ഓണക്കിറ്റ് വിതരണം ഇന്ന് മുതല്‍ ആരംഭിക്കും. റേഷന്‍ കടകള്‍ വഴി ഇന്ന് മുതല്‍ കിറ്റുകള്‍ ഭാഗികമായി ലഭിക്കും. ഈ മാസം 27വരെയാണ് ഓണക്കിറ്റ് വിതരണം. സംസ്ഥാനത്തെ റേഷന്‍ കടകളിലൂടെയാണ് ഓണക്കിറ്റ് വിതരണം. കിറ്റില്‍ ഉള്‍പ്പെടുത്തേണ്ട കശുവണ്ടി പരിപ്പ്, മില്‍മ ഉത്പന്നങ്ങള്‍ എന്നിവ എല്ലാ ജില്ലകളിലും പൂര്‍ണമായി എത്തിയിട്ടില്ല. അതിനാല്‍ നാളെ മുതല്‍ മാത്രമേ പൂര്‍ണ തോതിലുള്ള വിതരണം നടക്കുകയുള്ളുവെന്നു മന്ത്രി ജിആര്‍ അനില്‍ വ്യക്തമാക്കി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.