/indian-express-malayalam/media/media_files/uploads/2023/08/IG-Lakshman.jpg)
ഐ ജി ലക്ഷ്മണ്‍
Malayalam Top News Highlights: മോന്‍സണ്‍ മാവുങ്കല്‍ പുരാവസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസില്‍ ഐ ജി ലക്ഷ്മണ്‍ അറസ്റ്റില്‍. ക്രൈം ബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. നടപടിക്ക് ശേഷം ജാമ്യത്തില്‍ ലക്ഷ്മണയെ വിട്ടയച്ചു. മോൻസൻ മാവുങ്കൽ ഉൾപ്പെട്ട കോടികളുടെ സാമ്പത്തിക തട്ടിപ്പിന്‍റെ മുഖ്യ ആസൂത്രകനാണ് ലക്ഷ്മൺ എന്നും ഗൂഢാലോചനയിലും പങ്കാളിയാണെന്നും ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിൽ ക്രൈംബ്രാഞ്ച് നേരത്തെ വ്യക്തമാക്കിയിരുന്നു.
- 21:29 (IST) 23 Aug 2023പുരാവസ്തു തട്ടിപ്പ് കേസ്: ഐ ജി ലക്ഷ്മണ്‍ അറസ്റ്റില്‍
മോന്‍സണ്‍ മാവുങ്കല്‍ പുരാവസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസില്‍ ഐ ജി ലക്ഷ്മണ്‍ അറസ്റ്റില്‍. ക്രൈം ബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. നടപടിക്ക് ശേഷം ജാമ്യത്തില്‍ ലക്ഷ്മണയെ വിട്ടയച്ചു. മോൻസൻ മാവുങ്കൽ ഉൾപ്പെട്ട കോടികളുടെ സാമ്പത്തിക തട്ടിപ്പിന്‍റെ മുഖ്യ ആസൂത്രകനാണ് ലക്ഷ്മൺ എന്നും ഗൂഢാലോചനയിലും പങ്കാളിയാണെന്നും ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിൽ ക്രൈംബ്രാഞ്ച് നേരത്തെ വ്യക്തമാക്കിയിരുന്നു.
- 21:00 (IST) 23 Aug 2023വികസിത ഭാരതത്തിൻ്റെ മഹത്തായ നേട്ടം: കെ.സുരേന്ദ്രൻ
തിരുവനന്തപുരം: വികസിത ഭാരതത്തിൻ്റെ മഹത്തായ നേട്ടമാണ് ചന്ദ്രായൻ - 3 ൻ്റെ വിജയമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ബഹിരാകാശരംഗത്തെ രാജ്യത്തിൻ്റെ സുവർണ നേട്ടത്തിന് വേണ്ടി പ്രവർത്തിച്ചവരെ അഭിനന്ദിക്കുന്നു. ലോകം ഐഎസ്ആർഒയെ വാഴ്ത്തുന്നത് ഓരോ ഭാരതീയനെ സംബന്ധിച്ചിടത്തോളം അഭിമാനാർഹമാണ്. ഇന്ത്യയുടെ ശാസ്ത്ര സാങ്കേതികരംഗത്തെ വരാൻ പോകുന്ന ഗവേഷണങ്ങൾക്ക് വലിയ ഊർജം നൽകാനും രാജ്യപുരോഗതിക്കും പ്രതിരോധത്തിനും കരുത്ത് പകരാനും ഈ നേട്ടത്തിന് സാധിക്കുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
- 19:34 (IST) 23 Aug 2023നിലാവില്‍ തിളങ്ങി ചന്ദ്രയാന്‍ 3; ചരിത്ര ദൗത്യത്തിന് പിന്നിലെ ആറ് ശാസ്ത്രജ്ഞര്‍
ചന്ദ്രന്റെ ദക്ഷിണ ദ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറിയപ്പോള്‍ നേട്ടത്തിന്റെ തിളക്കം ഇന്ത്യന്‍ സ്പേസ് റിസേര്‍ച്ച് ഓര്‍ഗനൈസേഷനും (ഐഎസ്ആര്‍ഒ) പിന്നണിയില്‍ പ്രവര്‍ത്തിച്ച നൂറിലധികം വരുന്ന ശാസ്ത്രജ്ഞര്‍ക്കുമാണ്.
നിലാവില്‍ തിളങ്ങി ചന്ദ്രയാന്‍ 3; ചരിത്ര ദൗത്യത്തിന് പിന്നിലെ ആറ് ശാസ്ത്രജ്ഞര്‍
- 18:20 (IST) 23 Aug 2023അമ്പിളിക്കല തൊട്ട് ചന്ദ്രയാന്‍ 3; ചരിത്രം പിറന്നു, സോഫ്റ്റ് ലാന്‍ഡിങ് വിജയം
ന്യൂഡല്‍ഹി: ഇന്ത്യയുടെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്‍ 3 വിജയകരമായി ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്തു. ലാന്‍ഡര്‍ മൊഡ്യൂള്‍ പ്രതീക്ഷിച്ചതുപോലെ വൈകുന്നേരം 6:04 ന് ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തി. ഇതോടെ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ഒരു ബഹിരാകാശ പേടകം ഇറക്കുന്ന ആദ്യത്തെ രാജ്യമായി ഇന്ത്യ മാറി.
- 16:15 (IST) 23 Aug 2023മിസോറാമില്‍ നിര്‍മ്മാണത്തിലിരുന്ന റെയില്‍വെ പാലം തകര്‍ന്ന് 17 മരണം
മിസോറാമിലെ ഐസ്വാള്‍ ജില്ലയിലെ സായ്റംഗില്‍ നിര്‍മ്മാണത്തിലുന്ന റെയില്‍വെ പാലം തകര്‍ന്ന് 17 മരണം. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. അവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് നിഗമനം.
- 15:09 (IST) 23 Aug 2023വൈദ്യുതി നിയന്ത്രണം ഒഴിവാക്കാൻ ഉപഭോക്താക്കൾ സഹകരിക്കണമെന്ന് കെ എസ് ഇ ബി
സാങ്കേതിക തകരാറിനെ തുടർന്ന് വിവിധ കേന്ദ്ര വൈദ്യുതി നിലയങ്ങളിൽ നിന്ന് സംസ്ഥാനത്തിന് ലഭിച്ചു കൊണ്ടിരുന്ന വൈദ്യുതിയിൽ അപ്രതീക്ഷിതമായി 300 മെഗാവാട്ടോളം കുറവുണ്ടായിട്ടുണ്ട്. സംസ്ഥാനത്തിന്റെ മൊത്തം വൈദ്യുതി ലഭ്യതയിൽ വന്ന കുറവ് കാരണം വൈദ്യുതി നിയന്ത്രണമേർപ്പെടുത്തേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്. നിയന്ത്രണം ഒഴിവാക്കുന്നതിനായി വൈകുന്നേരം 6 മണി മുതൽ രാത്രി 11 വരെ അത്യാവശ്യമല്ലാത്ത വൈദ്യുതി ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാതെ ഉപഭോഗം പരമാവധി നിയന്ത്രിക്കാൻ മാന്യ ഉപഭോക്താക്കൾ തയ്യാറാകണമെന്ന് കെ എസ് ഇ ബി അഭ്യര്‍ഥിച്ചു
- 14:17 (IST) 23 Aug 2023ജീവനക്കാരിയെ പിരിച്ചുവിട്ടെന്ന വിവാദം: തന്റെ പേരില്‍ ജോലിയുള്ളതായി അറിയില്ല, പരാതി നല്‍കി ലിജിമോള്‍
പുതുപ്പള്ളിയില്‍ മൃഗസംരക്ഷണ വകുപ്പിലെ താല്‍കാലിക ജീവനക്കാരിയെ പിരിച്ചുവിട്ടെന്ന ആക്ഷേപത്തില്‍ സതിയമ്മയ്‌ക്കെതിരെ ലിജിമോള്‍ ജില്ലാ പൊലീസ് മേധാവിക്കു പരാതി നല്‍കി. കുടുംബശ്രീ നല്‍കിയ കത്തു പ്രകാരം ലിജിമോളെയാണ് പാര്‍ട്ട് ടൈം സ്വീപ്പര്‍ ആയി മൃഗാശുപത്രിയില്‍ നിയമിച്ചിട്ടുള്ളതെന്നും അവരുടെ അക്കൗണ്ടിലേക്കാണ് ശമ്പളം നല്‍കിയിട്ടുള്ളതെന്നുമാണ് മന്ത്രി ജെ ചിഞ്ചുറാണി വിശദീകരിച്ചത്. Readmore
- 12:27 (IST) 23 Aug 2023മിസോറമില്‍ റെയില്‍വേ പാലം തകര്‍ന്ന് 17 തൊഴിലാളികള്‍ മരിച്ചു
മിസോറാമിലെ സൈരാംഗ് മേഖലയ്ക്ക് സമീപം നിര്‍മാണത്തിലിരുന്ന റെയില്‍വേ പാലം തകര്‍ന്ന് 17 തൊഴിലാളികള്‍ മരിച്ചതായി പൊലീസ് അറിയിച്ചു. ഐസ്വാളില്‍ നിന്ന് 21 കിലോമീറ്റര്‍ അകലെ രാവിലെ 10 മണിയോടെ സംഭവം നടക്കുമ്പോള്‍ 35-40 തൊഴിലാളികള്‍ സ്ഥലത്തുണ്ടായിരുന്നതിനാല്‍ നിരവധി പേര്‍ സ്ഥലത്ത് കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. ഇതുവരെ പതിനേഴു മൃതദേഹങ്ങള്‍ അവശിഷ്ടങ്ങളില്‍ നിന്ന് കണ്ടെടുത്തു. ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
- 12:01 (IST) 23 Aug 2023ഓണക്കാലത്ത് റേഷന്‍കടയും സപ്ലൈകോയും ഞായറാഴ്ചയും
ഓണക്കാലം മുന്‍നിര്‍ത്തി സംസ്ഥാനത്തെ റേഷന്‍കടകളും സപ്ലൈകോയും ഞായറാഴ്ചകളിലും തുറന്ന് പ്രവര്‍ത്തിക്കുമെന്ന് മന്ത്രി ജി ആര്‍ അനില്‍. സര്‍ക്കാരിന്റെ സൗജന്യ ഓണക്കിറ്റ് വിതരണം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
- 10:33 (IST) 23 Aug 2023പുരാവസ്തു തട്ടിപ്പു കേസ്: ഐജി ലക്ഷ്മണ ഇന്ന് ക്രൈംബ്രാഞ്ചിന് മുന്നില്‍
മോന്‍സണ്‍ മാവുങ്കല്‍ ഉള്‍പ്പെട്ട പുരാവസ്തു തട്ടിപ്പു കേസില്‍ ഐജി ലക്ഷ്മണയെ ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യും. ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് ലക്ഷ്മണ ഹൈക്കോടതിയെ അറിയിച്ചിരുന്നു.
- 09:27 (IST) 23 Aug 2023പാലക്കാട് ടൂറിസ്റ്റ് ബസ് മറിഞ്ഞ് രണ്ടു മരണം; നിരവധി പേര്‍ക്ക് പരുക്ക്
പാലക്കാട് തിരുവാഴിയോട് കല്ലട ടൂറിസ്റ്റ് ബസ് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു. ചെന്നൈയില്‍ നിന്നും കോഴിക്കോട്ടേക്കു വരികയായിരുന്ന കല്ലട ട്രാവത്സിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്. രാവിലെ 7.45 ഓടെയായിരുന്നു അപകടം. ബസില്‍ 38 യാത്രക്കാര്‍ ഉണ്ടായിരുന്നു. ബസ് ഉയര്‍ത്താനുള്ള ശ്രമം തുടരുകയാണ്. ഇറക്കത്തില്‍ വെച്ച് നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. പരിക്കേറ്റ രണ്ടുപേരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. ഇവരെ പാലക്കാട്ടെ ആശുപത്രിയിലേക്ക് മാറ്റി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.