/indian-express-malayalam/media/media_files/uploads/2023/03/K-Surendran.jpg)
Photo: Facebook/ K Surendran
Malayalam Top News Highlights: തിരുവനന്തപുരം: കേന്ദ്രസർക്കാർ കേരളത്തിനെതിരെ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയെന്ന ധനമന്ത്രി കെഎൻ ബാലഗോപാലിൻ്റെ പ്രസ്താവന ഭരണഘടനാവിരുദ്ധമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കേരളം ഒരു രാജ്യമല്ലെന്നും ഇന്ത്യയിലെ ഒരു സംസ്ഥാനം മാത്രമാണെന്നും ബാലഗോപാൽ മനസിലാക്കണം. ഓരോ സംസ്ഥാനത്തിനും ലഭിക്കേണ്ട വിഹിതം നിശ്ചയിക്കുന്നത് ധനകാര്യ കമ്മീഷനാണെന്നറിഞ്ഞിട്ടും കേരള ധനമന്ത്രി വിഘടനവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പ്രസ്താവന നടത്തിയത് ഗൗരവതരമാണ്.
സ്വന്തം കഴിവ് കേട് മറച്ചുവെക്കാനാണ് ബാലഗോപാൽ കേന്ദ്രത്തിനെതിരെ ആരോപണം ഉന്നയിക്കുന്നത്. സംസ്ഥാന സർക്കാർ നികുതി പിരിക്കുന്നതിൽ പരാജയപ്പെട്ടില്ലായിരുന്നെങ്കിൽ ഇതിലും കൂടുതൽ വിഹിതം കേരളത്തിന് ലഭിക്കുമായിരുന്നു. ദേശീയതലത്തിൽ നികുതി പിരിവ് 74% ആണെങ്കിൽ കേരളത്തിൽ അത് 42% മാത്രമാണ്. സ്വജനപക്ഷപാതവും അഴിമതിയും കെടുകാര്യസ്ഥതയുമാണ് നികുതി പിരിവിൻ്റെ കാര്യത്തിൽ കേരളത്തെ ഏറ്റവും പിന്നിലാക്കുന്നത്. എന്നാൽ ബാലഗോപാൽ ഇരുട്ട് കൊണ്ട് ഓട്ടയടക്കാനാണ് ശ്രമിക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.
- 21:52 (IST) 22 Aug 2023കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: എ സി മൊയ്തീന്റെ വീട്ടിലെ ഇ ഡി റെയ്ഡ് 14 മണിക്കൂര്‍ പിന്നിട്ടു
തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് മുതിര്‍ന്ന സി.പി.എം നേതാവും മുന്‍ മന്ത്രിയുമായ എ.സി മൊയ്തീന്റെ വീട്ടിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) റെയ്ഡ് തുടരുന്നു. തൃശൂര്‍ വടക്കാഞ്ചേരിയിലെ വീട്ടിലാണ് രാവിലെ മുതല്‍ പരിശോധന നടക്കുന്നത്. റെയ്ഡ് 14 മണിക്കൂര്‍ പിന്നിട്ടു. കേസുമായി ബന്ധപ്പെട്ട് മറ്റ് ചിലരുടെ വീട്ടിലും റെയ്ഡ് നടക്കുന്നതായാണ് വിവരം.
- 20:58 (IST) 22 Aug 2023ശാസ്ത്രത്തെ പ്രോത്സാഹിപ്പിച്ച് സംസാരിച്ചതിന് വേട്ടയാടപ്പെട്ടു: സ്പീക്കര്‍ എ എന്‍ ഷംസീര്‍
കൊച്ചി: കേരളം പോലെയൊരു സംസ്ഥാനത്ത് നിന്ന് ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കുന്ന രീതിയിൽ എന്തെങ്കിലും പറയാൻ പറ്റാത്ത അവസ്ഥയാണ് സ്പീക്കർ എ എൻ ഷംസീർ. ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കുന്ന രീതിയിൽ സംസാരിച്ചതിന് അതിരൂക്ഷമായി വേട്ടയാടപ്പെട്ട വ്യക്തിയാണ് താനെന്നും ഷംസീര്‍ കൂട്ടിച്ചേര്‍ത്തു.
- 19:52 (IST) 22 Aug 2023ടി പി വധക്കേസ് പ്രതി വിലങ്ങില്ലാതെ ട്രെയിനില്‍ ജയിലിലേക്ക്; ആഭ്യന്തര വകുപ്പിനെതിരെ കെ കെ രമ
ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷ അനുഭവിക്കുന്ന പ്രതിയായ കോടി സുനിയെ ട്രെയിനില്‍ വിലങ്ങില്ലാതെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ച് വടകര എംഎല്‍എ കെ കെ രമ. ആഭ്യന്തര വകുപ്പിനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് രമയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്.
ടി പി വധക്കേസ് പ്രതി വിലങ്ങില്ലാതെ ട്രെയിനില്‍ ജയിലിലേക്ക്; ആഭ്യന്തര വകുപ്പിനെതിരെ കെ കെ രമ
- 18:37 (IST) 22 Aug 2023കെഎൻ ബാലഗോപാലിൻ്റെ പ്രസ്താവന ഭരണഘടനാവിരുദ്ധം: കെ.സുരേന്ദ്രൻ
തിരുവനന്തപുരം: കേന്ദ്രസർക്കാർ കേരളത്തിനെതിരെ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയെന്ന ധനമന്ത്രി കെഎൻ ബാലഗോപാലിൻ്റെ പ്രസ്താവന ഭരണഘടനാവിരുദ്ധമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കേരളം ഒരു രാജ്യമല്ലെന്നും ഇന്ത്യയിലെ ഒരു സംസ്ഥാനം മാത്രമാണെന്നും ബാലഗോപാൽ മനസിലാക്കണം. ഓരോ സംസ്ഥാനത്തിനും ലഭിക്കേണ്ട വിഹിതം നിശ്ചയിക്കുന്നത് ധനകാര്യ കമ്മീഷനാണെന്നറിഞ്ഞിട്ടും കേരള ധനമന്ത്രി വിഘടനവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പ്രസ്താവന നടത്തിയത് ഗൗരവതരമാണ്. സ്വന്തം കഴിവ് കേട് മറച്ചുവെക്കാനാണ് ബാലഗോപാൽ കേന്ദ്രത്തിനെതിരെ ആരോപണം ഉന്നയിക്കുന്നത്. സംസ്ഥാന സർക്കാർ നികുതി പിരിക്കുന്നതിൽ പരാജയപ്പെട്ടില്ലായിരുന്നെങ്കിൽ ഇതിലും കൂടുതൽ വിഹിതം കേരളത്തിന് ലഭിക്കുമായിരുന്നു. ദേശീയതലത്തിൽ നികുതി പിരിവ് 74% ആണെങ്കിൽ കേരളത്തിൽ അത് 42% മാത്രമാണ്. സ്വജനപക്ഷപാതവും അഴിമതിയും കെടുകാര്യസ്ഥതയുമാണ് നികുതി പിരിവിൻ്റെ കാര്യത്തിൽ കേരളത്തെ ഏറ്റവും പിന്നിലാക്കുന്നത്.
എന്നാൽ ബാലഗോപാൽ ഇരുട്ട് കൊണ്ട് ഓട്ടയടക്കാനാണ് ശ്രമിക്കുന്നത്. ആദ്യം ജിഎസ്ടി വിഹിതത്തിൻ്റെ പേരിൽ കള്ളക്കണക്ക് പറഞ്ഞ ബാലഗോപാലിന് കേന്ദ്രധനമന്ത്രി കൃത്യമായ മറുപടി കൊടുത്തപ്പോൾ മലക്കം മറയേണ്ടി വന്നു. പിന്നീട് കടമെടുപ്പിൻ്റെ കാര്യത്തിൽ അദ്ദേഹം തെറ്റായ വിവരം പ്രചരിപ്പിച്ചു. ഒടുവിൽ കേരളത്തിൻ്റെ കടമെടുപ്പ് പരിധി കേന്ദ്രം കുറച്ചുവെന്നത് ബാലഗോപാലിൻ്റെ ഭാവന മാത്രമായിരുന്നുവെന്ന് ബോധ്യമായി. ഇപ്പോൾ ഓണം സംസ്ഥാന സർക്കാർ അവതാളത്തിലാക്കിയപ്പോൾ അതിനെ മറികടക്കാൻ സാമ്പത്തിക ഉപരോധം എന്ന അപകടകരമായ കള്ളം പറയുകയാണ് ധനമന്ത്രി. മന്ത്രി ആൻ്റണി രാജു കെഎസ്ആർടിസിയുടെ തകർച്ചയ്ക്ക് കാരണം കേന്ദ്രമാണെന്നാണ് പറയുന്നത്. എല്ലാത്തിനും കേന്ദ്രത്തെ കുറ്റം പറയാനാണെങ്കിൽ പിന്നെ ഇവിടെ എന്തിനാണ് ഇങ്ങനൊരു സർക്കാരെന്നും കെ.സുരേന്ദ്രൻ ചോദിച്ചു.
- 17:51 (IST) 22 Aug 2023ഇടുക്കിയിലെ സിപിഎം ഓഫീസുകളുടെ നിര്‍മ്മാണം നിര്‍ത്തിവയ്ക്കണം: ഉത്തരവിട്ട് ഹൈക്കോടതി
കൊച്ചി: ഇടുക്കി ജില്ലയിലെ രണ്ട് സിപിഎം ഓഫീസുകളുടെ നിര്‍മ്മാണം നിര്‍ത്തി വെയ്ക്കാന്‍ ഹൈക്കോടതി നിര്‍ദേശം. വില്ലേജ് ഓഫീസറുടെ സ്റ്റോപ് മെമ്മോ നടപ്പാക്കാനും ആവശ്യമെങ്കില്‍ പൊലീസ് സംരക്ഷണം തേടാനും കോടതി ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കി.
- 16:54 (IST) 22 Aug 2023‘1.72 കോടി രൂപയേക്കാള്‍ തുക വീണ കൈപ്പറ്റിയിട്ടുണ്ട്, വിവരങ്ങള്‍ പുറത്ത് വന്നാല്‍ കേരളം ഞെട്ടും’
മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയനെതിരെ വീണ്ടും ആരോപണങ്ങളുമായി കോണ്‍ഗ്രസ് എംഎല്‍എ മാത്യു കുഴല്‍നാടന്‍. 1.72 കോടി രൂപയേക്കാള്‍ കൂടുതല്‍ പണം വീണ കൈപ്പറ്റിയിട്ടുണ്ടെന്നും എന്തുകൊണ്ടാണ് സിപിഎം വെല്ലുവിളികള്‍ നടത്തിയിട്ടും അക്കൗണ്ട് രേഖകള്‍ പുറത്ത് വിടാന്‍ തയാറാകാത്തതെന്നും മാത്യു കുഴല്‍നാടന്‍ ചോദിച്ചു.
'1.72 കോടി രൂപയേക്കാള്‍ തുക വീണ കൈപ്പറ്റിയിട്ടുണ്ട്, വിവരങ്ങള്‍ പുറത്ത് വന്നാല്‍ കേരളം ഞെട്ടും'
- 16:10 (IST) 22 Aug 2023സംസ്ഥാനത്ത് മഴ സാധ്യത
അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു
- 14:21 (IST) 22 Aug 2023ലക്ഷദ്വീപ് എംപി കുറ്റക്കാരനെന്ന വിധിക്കുളള സ്റ്റേ റദ്ദാക്കി
വധശ്രമക്കേസില്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസൽ കുറ്റക്കാരനാണെന്ന വിധി സ്റ്റേ ചെയ്ത കേരള ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി.
- 13:36 (IST) 22 Aug 2023താൽകാലിക ജീവനക്കാരിയെ ജോലിയിൽ പുറത്താക്കിയ നടപടി മനഃസാക്ഷിയില്ലാത്തതെന്ന് വി.ഡി സതീശൻ
ഉമ്മൻചാണ്ടി ചെയ്ത സഹായങ്ങൾ വാർത്താ ചാനലിനോട് പറഞ്ഞ മൃഗാശുപത്രി താൽകാലിക ജീവനക്കാരി സതിയമ്മയെ ജോലിയിൽ നിന്ന് പുറത്താക്കിയ സംഭവത്തിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സതിയമ്മയെ ജോലിയിൽ നിന്ന് പുറത്താക്കിയ നടപടി മനഃസാക്ഷിയില്ലാത്തതെന്ന് വി.ഡി സതീശൻ പറഞ്ഞു.
എല്ലാവരെയും വേദനിപ്പിക്കുന്ന സംഭവമാണ്. അവരുടെ ജീവിതത്തില്‍ പ്രയാസം വന്നപ്പോള്‍ ജനപ്രതിനിധിയായിരുന്ന ഉമ്മന്‍ ചാണ്ടി അവരെ ചേര്‍ത്ത് നിര്‍ത്തി സഹായിച്ചു. ഇക്കാര്യം അവര്‍ മാധ്യമങ്ങളോട് തുറന്ന് പറഞ്ഞു. ഇതാണോ ജോലിയില്‍ നിന്നും പിരിച്ചു വിടാനുള്ള കാരണം? വി.ഡി സതീശൻ പറഞ്ഞു. - 12:50 (IST) 22 Aug 2023ദില്ലി സുർജിത്ത് ഭവനിൽ സിപിഎം പാർട്ടി ക്ലാസ് നടത്തുന്നതും പൊലീസ് വിലക്കി
സിപിഐഎമ്മിന്റെ ദില്ലിയിലെ സുർജിത്ത് ഭവനിൽ പാർട്ടി ക്ലാസ് നടത്തുന്നതും ദില്ലി പൊലീസ് വിലക്കി. കഴിഞ്ഞ ദിവസം ജി20ക്ക് ബദലായ വി20 പരിപാടി വിലക്കിയതിന് പിന്നാലെയാണ് സുർജിത്ത് ഭവനിലെ പാർട്ടി ക്ലാസ് നടത്തിപ്പും വിലക്കിയത്.
- 11:41 (IST) 22 Aug 2023കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്: മുന്‍ മന്ത്രി എ സി മൊയ്തീന്റെ വീട്ടില്‍ ഇ ഡി റെയ്ഡ്
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് മുതിര്‍ന്ന സി.പി.എം നേതാവും മുന്‍ മന്ത്രിയുമായ എ.സി മൊയ്തീന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) റെയ്ഡ്. തൃശൂര്‍ വടക്കാഞ്ചേരിയിലെ വീട്ടിലാണ് രാവിലെ മുതല്‍ പരിശോധന നടക്കുന്നത്. കേസുമായി ബന്ധപ്പെട്ട് മറ്റ് ചിലരുടെ വീട്ടിലും റെയ്ഡ് നടക്കുന്നതായാണ് വിവരം. Readmore
- 10:58 (IST) 22 Aug 2023ഉമ്മൻചാണ്ടി ചെയ്ത സഹായങ്ങൾ പറഞ്ഞതിന് താൽകാലിക ജീവനക്കാരിയെ പുറത്താക്കി
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ചെയ്ത സഹായങ്ങൾ വാർത്താ ചാനലിനോട് പറഞ്ഞ മൃഗാശുപത്രിയിലെ താൽകാലിക ജീവനക്കാരിയെ ജോലിയിൽ നിന്ന് പുറത്താക്കി. കൈതേപ്പാലം മൃഗാശുപത്രിയിൽ സ്വീപ്പറായി ജോലി ചെയ്തിരുന്ന പുതുപ്പള്ളി പള്ളികിഴക്കേതിൽ പി.ഒ സതിയമ്മയെയാണ് ജോലിയിൽ നിന്ന് പുറത്താക്കിയത്. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു സതിയമ്മയുടെ പ്രതികരണം. 11 വർഷമായി ചെയ്ത് വന്നിരുന്ന ജോലിയാണ് 52കാരിയായ സതിയമ്മക്ക് നഷ്ടമായത്.
- 10:57 (IST) 22 Aug 2023ഉമ്മൻചാണ്ടി ചെയ്ത സഹായങ്ങൾ പറഞ്ഞതിന് താൽകാലിക ജീവനക്കാരിയെ പുറത്താക്കി
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ചെയ്ത സഹായങ്ങൾ വാർത്താ ചാനലിനോട് പറഞ്ഞ മൃഗാശുപത്രിയിലെ താൽകാലിക ജീവനക്കാരിയെ ജോലിയിൽ നിന്ന് പുറത്താക്കി. കൈതേപ്പാലം മൃഗാശുപത്രിയിൽ സ്വീപ്പറായി ജോലി ചെയ്തിരുന്ന പുതുപ്പള്ളി പള്ളികിഴക്കേതിൽ പി.ഒ സതിയമ്മയെയാണ് ജോലിയിൽ നിന്ന് പുറത്താക്കിയത്. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു സതിയമ്മയുടെ പ്രതികരണം. 11 വർഷമായി ചെയ്ത് വന്നിരുന്ന ജോലിയാണ് 52കാരിയായ സതിയമ്മക്ക് നഷ്ടമായത്.
- 10:54 (IST) 22 Aug 2023പുരാവസ്തു തട്ടിപ്പിലെ കള്ളപ്പണ കേസ്: കെ സുധാകരന്‍ ഇന്ന് ഇ ഡിക്ക് മുന്നില്‍
പുരാവസ്തു തട്ടിപ്പിലെ കള്ളപ്പണ കേസില്‍ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ ചോദ്യം ചെയ്യലിനായി ഇന്ന് എന്‍ഫോഴ്‌സ്‌മെന്റിന് മുന്നില്‍ ഹാജരാകും. രാവിലെ 10 മണിക്ക് കൊച്ചി ഓഫീസിലാണ് ചോദ്യം ചെയ്യല്‍. മോന്‍സന്‍ മാവുങ്കലിന്റെ കലൂരിലെ വീട്ടില്‍വച്ച് സുധാകരന്‍ 10 ലക്ഷം രൂപ കൈപ്പറ്റിയതായി മോന്‍സന്റെ മുന്‍ ജീവനക്കാരന്‍ മൊഴി നല്‍കിയിരുന്നു. 2018 നവംബറിലാണ് പണം കൈമാറിയതെന്ന് കേസിലെ പരാതിക്കാരായ അനൂപ് മുഹമ്മദും മൊഴി നല്‍കിയിട്ടുണ്ട്. ഇത് ഉള്‍പ്പെടെയുള്ള സാമ്പത്തിക ഇടപാടിലാണ് ഇഡി സുധാകരനെ ചോദ്യം ചെയ്യുക.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.