scorecardresearch

Malayalam Top News Highlights: സംസ്ഥാന സ്കോള്‍ കലോത്സവത്തിന് കൊല്ലം വേദിയാകും

ജനുവരിയിലായിരിക്കും കലോത്സവം

ജനുവരിയിലായിരിക്കും കലോത്സവം

author-image
Amal Joy
അപ്‌ഡേറ്റ് ചെയ്‌തു
New Update
V Sivankutty | Education | News

വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി

Malayalam Top News Highlights: സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇത്തവണ കൊല്ലം വേദിയാകും. ജനുവരിയിലായിരിക്കും കലോത്സവം. കായിക മേള ഒക്ടോബറിൽ കുന്നംകുളത്തും സെപ്ഷ്യൽ സ്കൂൾ മേള നവംബറിൽ എറണാകുളത്തും വച്ചായിരിക്കും നടക്കുക. അതേസമയം സംസ്ഥാന ശാസ്ത്രമേളയ്ക്ക് ഡിസംബറില്‍ തിരുവനന്തപുരം വേദിയാകും.


Advertisment
  • 21:45 (IST) 16 Aug 2023
    സംസ്ഥാന സ്കോള്‍ കലോത്സവത്തിന് കൊല്ലം വേദിയാകും

    സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇത്തവണ കൊല്ലം വേദിയാകും. ജനുവരിയിലായിരിക്കും കലോത്സവം. കായിക മേള ഒക്ടോബറിൽ കുന്നംകുളത്തും സെപ്ഷ്യൽ സ്കൂൾ മേള നവംബറിൽ എറണാകുളത്തും വച്ചായിരിക്കും നടക്കുക. അതേസമയം സംസ്ഥാന ശാസ്ത്രമേളയ്ക്ക് ഡിസംബറില്‍ തിരുവനന്തപുരം വേദിയാകും.


  • 19:59 (IST) 16 Aug 2023
    ‘വേശ്യ’ക്ക് പകരം ‘സ്ത്രീ’ എന്ന് മാത്രം, ‘പൂവാലശല്യം’ ഇനി ‘തെരുവിലെ ലൈംഗികാതിക്രമം’: ഭാഷാപ്രയോഗങ്ങളില്‍ മാറ്റവുമായി സുപ്രീം കോടതി

    ലിംഗവിവേചനമുള്ള ഭാഷാപ്രയോഗങ്ങള്‍ ഒഴിവാക്കി സുപ്രീം കോടതി. ഇതിന് പകരമായി പുതിയ വാക്കുകളും ഭാഷാപ്രയോഗങ്ങളും ഉള്‍പ്പെടുത്തിയുള്ള കൈപ്പുസ്തകം ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പുറത്തിറക്കി.

    “ജുഡീഷ്യൽ വ്യവഹാരത്തിന്റെ ഭാഷ, സ്ത്രീകളെക്കുറിച്ചുള്ള പഴഞ്ചൻ അല്ലെങ്കിൽ തെറ്റായ ആശയങ്ങൾ പ്രതിഫലിപ്പിക്കുന്നിടത്ത്, അത് ലിംഗഭേദമില്ലാതെ എല്ലാ വ്യക്തികൾക്കും തുല്യ അവകാശങ്ങൾ ഉറപ്പാക്കാൻ ശ്രമിക്കുന്ന നിയമത്തിന്റെയും ഇന്ത്യൻ ഭരണഘടനയുടെയും പരിവർത്തന പദ്ധതിയെ തടയുന്നു,” കൈപ്പുസ്തകത്തില്‍ പറയുന്നു.

    ‘വേശ്യ’ക്ക് പകരം ‘സ്ത്രീ’ എന്ന് മാത്രം, ‘പൂവാലശല്യം’ ഇനി ‘തെരുവിലെ ലൈംഗികാതിക്രമം’: ഭാഷാപ്രയോഗങ്ങളില്‍ മാറ്റവുമായി സുപ്രീം കോടതി


  • 18:30 (IST) 16 Aug 2023
    കൊച്ചിയില്‍ പര്‍ദ്ദ ധരിച്ച് സ്ത്രീകളുടെ ശൗചാലയത്തില്‍ കയറി വീഡിയോ പകര്‍ത്തി; യുവാവ് അറസ്റ്റില്‍

    ലുലു മാളില്‍ പര്‍ദ്ദ ധരിച്ച് സ്ത്രീകളുടെ ശൗചാലയത്തില്‍ കയറി ദൃശ്യങ്ങള്‍ പകര്‍ത്തിയ യുവാവ് അറസ്റ്റില്‍. കണ്ണൂര്‍ കരിവെള്ളൂര്‍ സ്വദേശിയായ അഭിമന്യു എം എയാണ് പിടിയിലായത്. കളമശേരി പൊലീസാണ് അഭിമന്യുവിനെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

    ചെവ്വാഴ്ച രാത്രി ഒന്‍പത് മണിക്കാണ് സംഭവം. ലുലുമാളിലെത്തിയ ശേഷമായിരുന്നു അഭിമന്യു പര്‍ദ്ദ ധരിച്ചതും സ്ത്രീകളുടെ ശുചിമുറിയില്‍ കയറിയതും. മൊബൈൽ ഫോൺ ഒരു കാർഡ് ബോർഡ് പെട്ടിക്കുള്ളിൽ ഒളിപ്പിച്ചുവെച്ചതിനു ശേഷം അതിൽ ചെറിയ ദ്വാരം ഉണ്ടാക്കി വാതിലിനോട് ചെര്‍ത്ത് വച്ചാണ് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചത്.

    കൊച്ചിയില്‍ പര്‍ദ്ദ ധരിച്ച് സ്ത്രീകളുടെ ശൗചാലയത്തില്‍ കയറി വീഡിയോ പകര്‍ത്തി; യുവാവ് അറസ്റ്റില്‍


  • 17:15 (IST) 16 Aug 2023
    അതിദരിദ്ര കുടുംബങ്ങളിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് യാത്ര സൗജന്യം

    അതിദരിദ്ര കുടുംബങ്ങളിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് കെ എസ് ആര്‍ ടി സി യാത്ര സൗജന്യമാക്കും. അതിദാരിദ്ര്യ നിർമ്മാർജന പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

    10-ാം തരം കഴിഞ്ഞ കുട്ടികൾക്ക് തൊട്ടടുത്ത സ്കൂളിൽ പഠിക്കാനുള്ള സൗകര്യം ഏർപ്പെടുത്തും. ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പ്, സ്റ്റൈപ്പന്റ്, കോളേജ് ക്യാന്‍റീനില്‍ സൗജന്യ ഭക്ഷണം എന്നിവ നൽകും. ഭൂരഹിത- ഭവനരഹിത അതിദരിദ്രർക്ക് ഭൂമിയും വീടും ലഭ്യമാക്കാനുള്ള നടപടി ഊര്‍ജിതമാക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ഭിന്നശേഷിക്കാര്‍ക്ക് യുഡി ഐഡി നല്‍കുന്നതിന് പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിക്കും.


  • 16:26 (IST) 16 Aug 2023
    അജിതിന് ഓഫര്‍ മുഖ്യമന്ത്രി സ്ഥാനം, പകരം ശരദ് പവാറിനെ ബിജെപിയിലെത്തിക്കണം; കോണ്‍ഗ്രസ് വാദം തള്ളി സുപ്രിയ

    മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനത്തെത്താന്‍ ശരദ് പവാറിനേയും ഒപ്പം കൂട്ടണമെന്ന് അജിത് പവാറിന് മുന്നില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യവസ്ഥ വച്ചെന്നുള്ള കോണ്‍ഗ്രസ് നേതാവ് വിജയ് വഡേത്തീവാറിന്റെ അവകാശവാദത്തിനോട് പ്രതികരിച്ച് എന്‍സിപി നേതാവ് സുപ്രിയ സുലെ. തനിക്ക് ഇത്തരം സംഭവങ്ങളെക്കുറിച്ച് അറിവില്ലെന്നും ബിജെപിയില്‍ നിന്ന് ഓഫറുകള്‍ ലഭിച്ചിട്ടില്ലെന്നും സുപ്രിയ വ്യക്തമാക്കി. ശിവസേന (യുബിടി) പക്ഷവും വാര്‍ത്തകള്‍ നിഷേധിച്ചു.

    അജിതിന് ഓഫര്‍ മുഖ്യമന്ത്രി സ്ഥാനം, പകരം ശരദ് പവാറിനെ ബിജെപിയിലെത്തിക്കണം; കോണ്‍ഗ്രസ് വാദം തള്ളി സുപ്രിയ


  • 14:53 (IST) 16 Aug 2023
    ഇത്തവണ ഓണക്കിറ്റ് മഞ്ഞ കാര്‍ഡുടമകള്‍ക്ക് മാത്രം; മന്ത്രിസഭാ യോഗത്തില്‍ തീരുമാനം

    ഓണക്കിറ്റ് മഞ്ഞ കാര്‍ഡിനു മാത്രം നല്‍കിയാല്‍ മതിയെന്ന് മന്ത്രിസഭായോഗത്തില്‍ തീരുമാനം. ഓണത്തിന് സംസ്ഥാനത്തെ എ എ വൈ കാര്‍ഡ് ഉടമകള്‍ക്കും ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാര്‍ക്കും അവശ്യ സാധനങ്ങള്‍ ഉള്‍പ്പെടുത്തിയ സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്യാനാണ് തീരുമാനമായത്. Readmore


  • 14:15 (IST) 16 Aug 2023
    വിജിലന്‍സ് കേസില്‍ ആശങ്കയില്ല; ചോദ്യം ചെയ്യുന്നവരെയെല്ലാം വേട്ടയാടുകയാണെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ

    പിണറായി സര്‍ക്കാരിന്റെ തെറ്റായ നയങ്ങളെ ചോദ്യം ചെയ്യുന്നവരെയെല്ലാം വേട്ടയാടുകയാണെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. കള്ളപ്പണം വെളുപ്പിച്ചു, നികുതി വെട്ടിപ്പ് നടത്തി, തുടങ്ങിയ സിപിഎം ആരോപണങ്ങളില്‍ അന്വേഷണം വന്നേക്കുമെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു എംഎല്‍എ. Readmore


  • 12:56 (IST) 16 Aug 2023
    സംസ്ഥാന ചലച്ചിത്ര അവാര്‍ഡിനെതിരായ അപ്പീല്‍ തള്ളി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്

    സംസ്ഥാന ചലച്ചിത്ര അവാര്‍ഡുമായി ബന്ധപ്പെട്ട അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് പുരസ്‌കാര നിര്‍ണയത്തില്‍ ഇടപെട്ടെന്ന് ചൂണ്ടിക്കാട്ടി സംവിധായകന്‍ ലിജേഷ് മുല്ലേഴത്ത് നല്‍കിയ അപ്പീലാണ് തള്ളിയത്. ആരോപണത്തിന് തെളിവില്ലെന്ന് ചീഫ് ജസ്റ്റിസ് ആശിഷ് ദേശായി അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി. Readmore


  • 11:31 (IST) 16 Aug 2023
    ചന്ദ്രനോട് അടുത്ത് ചന്ദ്രയാന്‍ 3; അഞ്ചാമത്തെയും അവസാനത്തെയും ഭ്രമണപഥ താഴത്തലും വിജയകരം

    ഇന്ത്യയുടെ ചാന്ദ്ര പര്യവേക്ഷണ ദൗത്യമായ ചന്ദ്രയാന്‍ -3 ന്റെ അഞ്ചാമത്തെയും അവസാനത്തെയും ഭ്രമണപഥ താഴത്തലും വിജയകരം. ഇതോടെ പേടകം ചന്ദ്രോപരിതലത്തിലേക്ക് കൂടുതല്‍ അടുത്തു. ഇനി പ്രൊപ്പല്‍ഷന്‍ മൊഡ്യൂളും ലാന്‍ഡര്‍ മൊഡ്യൂളും വേര്‍തിരിക്കുന്നതിന് തയ്യാറെടുക്കുമെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. Readmore


  • 10:33 (IST) 16 Aug 2023
    സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ പൊലീസുകാരന്‍ അറസ്റ്റില്‍

    സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ പൊലീസുകാരന്‍ അറസ്റ്റില്‍. മൂവാറ്റുപുഴ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനായ പരീതിനെയാണ് രാമമംഗലം പൊലീസ് അറസ്റ്റു ചെയ്തത്. അരീക്കല്‍ വെള്ളച്ചാട്ടം കാണാനെത്തിയ യുവതികളോടാണ് മഫ്തിയിലെത്തിയ പൊലീസുകാരന്‍ അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. ഇന്നലെ വൈകുന്നേരത്തോടെയാണ് സംഭവം. യുവതികളടക്കമുള്ള സംഘത്തോട് ഇയാള്‍ കയര്‍ക്കുകയും തുടര്‍ന്ന് അപമര്യാദയായി പെരുമാറിയെന്നുമാണ് പരാതി. പൊലീസുകാരനെ നാട്ടുകാര്‍ തടഞ്ഞുവെച്ചു, സംഭവസ്ഥലത്തെത്തിയ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു.


Kerala Kerala Police

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: