/indian-express-malayalam/media/media_files/uploads/2023/04/MV-Govindan.jpg)
എം വി ഗോവിന്ദന്‍
Malayalam Top News Highlights: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയനുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങളില്‍ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. "കോടിയേരി ബാലകൃഷ്ണന്റെ മക്കളുടെ കാര്യം വന്നപ്പോള്‍ സിപിഎം നിലപാടെടുത്തു, അതാണ് ഇപ്പോഴത്തേയും നിലപാട്. പാര്‍ട്ടിക്കൊന്നും മറച്ച് വയ്ക്കാനില്ല. മന്ത്രി മുഹമ്മദ് റിയാസ് സത്യവാങ്മൂലം നല്‍കിയതില്‍ തെറ്റുണ്ടെങ്കില്‍ പരിശോധിക്കാം. കള്ളപ്രചാരവേലയാണ് നടക്കുന്നത്," എം വി ഗോവിന്ദന്‍ പറഞ്ഞു.
- 21:42 (IST) 15 Aug 2023റിയാസിന്റെ സത്യവാങ്മൂലത്തില്‍ തെറ്റുണ്ടെങ്കില്‍ പരിശോധിക്കുമെന്ന് എം വി ഗോവിന്ദന്‍
മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയനുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങളില്‍ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. “കോടിയേരി ബാലകൃഷ്ണന്റെ മക്കളുടെ കാര്യം വന്നപ്പോള്‍ സിപിഎം നിലപാടെടുത്തു, അതാണ് ഇപ്പോഴത്തേയും നിലപാട്. പാര്‍ട്ടിക്കൊന്നും മറച്ച് വയ്ക്കാനില്ല. മന്ത്രി മുഹമ്മദ് റിയാസ് സത്യവാങ്മൂലം നല്‍കിയതില്‍ തെറ്റുണ്ടെങ്കില്‍ പരിശോധിക്കാം. കള്ളപ്രചാരവേലയാണ് നടക്കുന്നത്,” എം വി ഗോവിന്ദന്‍ പറഞ്ഞു.
- 20:43 (IST) 15 Aug 2023നൂഹ് സംഘര്‍ഷം: ബജ്റംഗ്ദള്‍ പ്രവര്‍ത്തകന്‍ ബിട്ടു ബജ്റംഗി അറസ്റ്റില്‍
മതഘോഷയാത്രയ്ക്കിടെ നൂഹിലുണ്ടായ സംഘര്‍ഷങ്ങളില്‍ ബജ്റംഗ്ദള്‍ പ്രവര്‍ത്തകനായ രാജ് കുമാര്‍ (ബിട്ടു ബജ്റംഗി) അറസ്റ്റില്‍. നൂഹ് പൊലീസിന്റെ സിഐഎ ടീമാണ് രാജ് കുമാറിനെ ഫരീദാബാദിലുള്ള വീട്ടില്‍ നിന്ന് പിടികൂടിയത്.
എ എസ് പി ഉഷ കുണ്ടുവിന്റെ പരാതിയില്‍ സദാര്‍ പൊലീസ് സ്റ്റേഷനില്‍ രാജ് കുമാറിനെതിരെ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തതായി നൂഹ് പൊലീസ് അറിയിച്ചു. ആക്രമണം, ക്രിമിനൽ ബലപ്രയോഗം, കലാപം, ആയുധ നിയമത്തിലെ സെക്ഷൻ 25 എന്നിവ പ്രകാരമാണ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
- 19:50 (IST) 15 Aug 2023മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം
ബുധനാഴ്ച വരെ ഗൾഫ് ഓഫ് മാന്നാർ, തെക്കൻ തമിഴ്നാട് തീരം, കോമോറിൻ പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. ആൻഡമാൻ കടലിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
- 18:45 (IST) 15 Aug 2023ലോകത്തെ പൊള്ളിച്ച് ജൂലൈ; 1880-ന് ശേഷം ഏറ്റവും ചൂടേറിയ മാസമെന്ന് നാസ
ആഗോള താപനിലയില്‍ 1880-ന് ശേഷം ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെട്ട മാസമായി 2023 ജൂലൈ. നാസയുടെ ഗൊദാർഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സ്റ്റഡീസിലെ (ജിഐഎസ്എസ്) ശാസ്ത്രജ്ഞരാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ലോകത്തെ പൊള്ളിച്ച് ജൂലൈ; 1880-ന് ശേഷം ഏറ്റവും ചൂടേറിയ മാസമെന്ന് നാസ
- 17:44 (IST) 15 Aug 2023എന്‍സിപി ഇല്ലാതെ ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടാനും തയാര്‍; പ്ലാന്‍ ബിയുമായി കോണ്‍ഗ്രസും ഉദ്ധവ് സേനയും
നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍സിപി) തലവനും മുതിര്‍ന്ന നേതാവുമായ ശരദ് പവാര്‍, പാര്‍ട്ടി വിട്ട് ബിജെപി പാളയത്തില്‍ എത്തിയ അനന്തരവന്‍ അജിത് പവാറുമായി തുടര്‍ച്ചയായി കൂടിക്കാഴ്ച നടത്തുന്നത് മഹാ വികാസ് അഘാടി സഖ്യത്തിനിടയില്‍ ആശങ്കയുണ്ടാക്കുന്നു. 2024 ലോക്സഭാ തിരഞ്ഞെടുപ്പിനെ പവാറില്ലാതെ എങ്ങനെ നേരിടാമെന്നത് സംബന്ധിച്ച് കോണ്‍ഗ്രസും ശിവസേനയും (യുബിടി) ചര്‍ച്ച ആരംഭിച്ചതായും വിവരമുണ്ട്.
- 16:31 (IST) 15 Aug 2023പത്തനാപുരത്ത് പൊതുമധ്യത്തില്‍ ഭാര്യയെ കഴുത്തറത്ത് കൊല്ലാന്‍ യുവാവിന്റെ ശ്രമം
ത്തനാപുരത്ത് പൊതുസ്ഥലത്ത് വച്ച് ഭാര്യയെ കഴുത്തറത്ത് കൊല്ലാൻ ശ്രമിച്ച യുവാവ് പിടിയില്‍. മലപ്പുറം സ്വദേശി ഗണേശിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ നാട്ടുകാര്‍ ചേര്‍ന്നാണ് പിടികൂടിയത്. ഗുരുതരമായി പരുക്കേറ്റ കടശേരി സ്വദേശി രേവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
- 14:36 (IST) 15 Aug 2023തെരുവുനായ ആക്രമണം; രാജകുമാരിയില്‍ മൂന്ന് പേര്‍ക്ക് കടിയേറ്റു
ഇടുക്കി രാജകുമാരിയില്‍ മൂന്നുപേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. ഉടുമ്പന്‍ചോല സ്വദേശി ദര്‍ശന്‍, കുളപ്പാറച്ചാല്‍ സ്വദേശി കുര്യന്‍, രാജകുമാരി സ്വദേശി ജെയിംസ് മാത്യു എന്നിവര്‍ക്കാണ് നായയുടെ കടിയേറ്റത്.
- 13:12 (IST) 15 Aug 2023കണ്ണൂരില്‍ ലോറിക്കടിയില്‍ കിടന്നുറങ്ങിയ യുവാവിന് ദാരുണാന്ത്യം
റോഡരികില്‍ നിര്‍ത്തിയിട്ട ലോറിക്കടിയില്‍ കിടന്നുറങ്ങിയ യുവാവ് ലോറി കയറി മരിച്ചു. തൃശൂര്‍ ചേര്‍പ്പ് വെളുത്തേടത്ത് വീട്ടില്‍ സജേഷ് (36) ആണ് മരിച്ചത്. കണ്ണൂര്‍ ധര്‍മ്മശാല ദൂരദര്‍ശന്‍ കേന്ദ്രത്തിനു സമീപത്തുവച്ച് ഇന്നലെ രാത്രിയിലാണ് അപകടം ഉണ്ടായത്
- 12:29 (IST) 15 Aug 2023ഡാമുകളില്‍ 30 ശതമാനം പോലും വെള്ളമില്ല, വെദ്യുതി പ്രതിസന്ധി രൂക്ഷമെന്ന് മന്ത്രി
സംസ്ഥാനത്ത് ഡാമുകളില്‍ 30 ശതമാനം പോലും വെള്ളമില്ലെന്നും വെദ്യുതി പ്രതിസന്ധി രൂക്ഷമെന്നും മന്ത്രി കെ കൃഷ്ണന്‍കുട്ടി. ഡാമുകളില്‍ ജലനിരപ്പ് കുറവായതിനാല്‍ മഴ പെയ്തില്ലെങ്കില്‍ പ്രതിസന്ധി കൂടും. നാളത്തെ വൈദ്യുതി ബോര്‍ഡ് യോഗം സ്ഥിതി വിലയിരുത്തും. നിലവിലെ പ്രതികൂല സാഹചര്യങ്ങള്‍ റെഗുലേറ്ററി കമ്മീഷനെ അറിയിച്ചിട്ടുണ്ട്. ഡാമുകളില്‍ വെള്ളമില്ലാത്തതിനാല്‍ വൈദ്യുതി പുറത്തു നിന്നും പണം കൊടുത്ത് വാങ്ങേണ്ടി വരുന്ന അവസ്ഥയാണെന്ന് വൈദ്യുതി മന്ത്രി കൃഷ്ണന്‍കുട്ടി പറഞ്ഞു. കഴിഞ്ഞ തവണ അധികം വെള്ളമുണ്ടായിരുന്നതുകൊണ്ട് ആയിരം കോടി രൂപയ്ക്ക് വിറ്റു. അതാണ് ലാഭത്തില്‍ പോയത്. എന്നാല്‍ ഇത്തവണ അതുണ്ടാകില്ല. 400 മെഗാവാട്ടിന്റെ കുറവാണുള്ളത്. അതിനായി ടെണ്ടര്‍ വിളിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us