/indian-express-malayalam/media/media_files/uploads/2023/06/Sudhakaran-1.jpg)
കെ.സുധാകരൻ
Malayalam Top News Highlights:തിരുവനന്തപുരം: മോന്‍സന്‍ മാവുങ്കല്‍ മുഖ്യപ്രതിയായ വ്യാജപുരാവസ്തു തട്ടിപ്പു കേസില്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) നോട്ടിസ്. ചോദ്യം ചെയ്യലിന് ഈ മാസം 18 ന് ഹാജരാകണം. ഐജി ജി.ലക്ഷ്മണിനും മുന്‍ ഐജി എസ്.സുരേന്ദ്രനും നോട്ടിസ് അയച്ചിട്ടുണ്ട്. ലക്ഷ്മണ്‍ തിങ്കളാഴ്ചയും സുരേന്ദ്രന്‍ 16നും ഹാജരാകണം.
മൂവരും നല്‍കിയ ഉറപ്പില്‍ മോന്‍സനു വന്‍തുക കൈമാറി വഞ്ചിക്കപ്പെട്ടെന്നാണു പരാതിക്കാരുടെ ആരോപണം. മോന്‍സന്റെ തട്ടിപ്പിനു കൂട്ടുനിന്നതിന്റെ പേരില്‍ ഐജി ലക്ഷ്മണിനെ 2021 നവംബറില്‍ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. പുരാവസ്തു തട്ടിപ്പിലെ സാമ്പത്തിക ഇടപാട് കേസില്‍ കെ സുധാകരനും. മുന്‍ ഡിഐജി എസ് സുരേന്ദ്രനും ഹൈക്കോടതി സ്ഥിരം ജാമ്യം നല്‍കിയിട്ടുണ്ട്. അന്വേഷണവുമായി സഹകരിക്കണമെന്നും സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്നുമുള്ള നിര്‍ദ്ദേശത്തോടെയാണ് നടപടി.
- 21:20 (IST) 13 Aug 2023‘വ്യക്തിപരമായി ആക്രമണം വേണ്ട’; ജെയ്ക്കിനായി പുതുപ്പള്ളയില്‍ പിണറായി എത്തും
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക്ക് സി തോമസിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രചാരണത്തിനെത്തും. ഓഗസ്റ്റ് 24-ന് മുഖ്യമന്ത്രി മണ്ഡലത്തിലെത്തും. അയര്‍ക്കുന്നം, പുതുപ്പള്ളി എന്നിവിടങ്ങളില്‍ നടക്കുന്ന എല്‍ഡിഎഫ് യോഗങ്ങളില്‍ മുഖ്യമന്ത്രി പങ്കെടുക്കും.
'വ്യക്തിപരമായി ആക്രമണം വേണ്ട'; ജെയ്ക്കിനായി പുതുപ്പള്ളയില്‍ പിണറായി എത്തും
- 20:25 (IST) 13 Aug 2023അവസാനിക്കാത്ത സംഘര്‍ഷങ്ങള്‍, വലഞ്ഞ് രോഗികള്‍; മണിപ്പൂരിലെ ആരോഗ്യ സംവിധാനം തകരുന്നു
മണിപ്പൂരിലെ ആരോഗ്യസംവിധാനങ്ങളെല്ലാം തലസ്ഥാനമായ ഇംഫാല്‍ കേന്ദ്രീകരിച്ചാണ്. എന്നാല്‍ മാസങ്ങളോളമായി തുടരുന്ന വര്‍ഗീയ സംഘര്‍ഷത്താല്‍ സാധാരണ രോഗികള്‍ക്ക് ഇംഫാലിലേക്ക് എത്താനാകുന്നില്ല എന്ന പ്രതിസന്ധിയാണ് നിലവില്‍ സംസ്ഥാനത്ത്.
സംസ്ഥാനത്തെ രണ്ട് തൃതീയ സർക്കാർ ആശുപത്രികളും ഇംഫാലിലാണ് സ്ഥിതി ചെയ്യുന്നത്. സംസ്ഥാന സർക്കാർ നടത്തുന്ന ജവഹർലാൽ നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ഹോസ്പിറ്റലും കേന്ദ്രം നടത്തുന്ന റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ഹോസ്പിറ്റലുമാണിവ.
അവസാനിക്കാത്ത സംഘര്‍ഷങ്ങള്‍, വലഞ്ഞ് രോഗികള്‍; മണിപ്പൂരിലെ ആരോഗ്യ സംവിധാനം തകരുന്നു
- 18:59 (IST) 13 Aug 202324 മണിക്കൂറിനിടെ 17 മരണം; താനെ ഛത്രപതി ശിവാജി ആശുപത്രിക്കെതിരെ അന്വേഷണം
മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഛത്രപതി ശിവാജി മഹാരാജ് ആശുപത്രിയില്‍ 24 മണിക്കൂറിനിടെ 17 മരണം. താനെ മുന്‍സിപ്പില്‍ കോര്‍പ്പറേഷന്റെ കീഴിലാണ് ആശുപത്രി പ്രവര്‍ത്തിക്കുന്നത്. മരണത്തിലേക്ക് നയിച്ച കാരണം കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചു.
24 മണിക്കൂറിനിടെ 17 മരണം; താനെ ഛത്രപതി ശിവാജി ആശുപത്രിക്കെതിരെ അന്വേഷണം
- 17:57 (IST) 13 Aug 2023സംസ്ഥാനത്ത് മഴ സാധ്യത
അടുത്ത മൂന്ന് മണിക്കൂറിൽ സംസ്ഥാനത്ത് പത്തനംതിട്ട, ഇടുക്കി,കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
- 16:58 (IST) 13 Aug 2023സ്വാതന്ത്ര്യ ദിനാഘോഷത്തിന് ഇത്തവണ 1,800 ‘പ്രത്യേക അതിഥികള്‍’; ഒരുങ്ങി തലസ്ഥാനം
77-ാമത് സ്വാതന്ത്ര്യ ദിനാഘോഷത്തിനായി തലയെടുപ്പോടെ ഒരുങ്ങുകയാണ് രാജ്യ തലസ്ഥാനം. 1,8000 വിശിഷ്ട അതിഥികള്‍, 1,100 എന്‍സിസി കേഡറ്റുമാര്‍, സെല്‍ഫി പോയിന്റുകള്‍ എന്നിങ്ങനെ പ്രധാനമന്ത്രി നരേന്ദ്ര മോദി നയിക്കുന്ന പരിപാടിക്കായുള്ള തയാറെടുപ്പ അവസാന ഘട്ടത്തിലേക്ക് അടുക്കുകയാണ്.
സ്വാതന്ത്ര്യ ദിനാഘോഷത്തിന് ഇത്തവണ 1,800 'പ്രത്യേക അതിഥികള്‍'; ഒരുങ്ങി തലസ്ഥാനം
- 13:44 (IST) 13 Aug 2023ഊരള്ളൂരില്‍ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു
കൊയിലാണ്ടി ഊരള്ളൂരില്‍ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. കരിക്കുളത്ത് നിന്നും കാണാതായ രാജീവന്റെ മൃതദേഹമാണെന്ന് സ്ഥിരീകരിച്ചു. ഭാര്യയാണ് രാജീവന്റെ മൃതദേഹമെന്ന് തിരിച്ചറിഞ്ഞത്.
- 13:00 (IST) 13 Aug 2023മാസപ്പടി ആരോപണം പരിശോധിക്കുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെതിരായ മാസപ്പടി ആരോപണം പരിശോധിക്കുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിഷയത്തില്‍ മുഖ്യമന്ത്രിയോട് വിശദീകരണം തേടുന്നതിനെക്കുറിച്ച് പിന്നീട് തീരുമാനിക്കുമെന്നും അദ്ദേഹം കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
- 12:49 (IST) 13 Aug 2023മരുന്നുമാറി കുത്തിവച്ചെന്ന പരാതി; നഴ്‌സിനെ ആശുപത്രിയില്‍ നിന്നും ഒഴിവാക്കും
അങ്കമാലി താലൂക്ക് ആശുപത്രിയില്‍ മരുന്നുമാറി കുത്തിവച്ചെന്ന പരാതിയില്‍ നടപടി. താൽക്കാലിക നഴ്‌സിനെ ആശുപത്രിയില്‍ നിന്നും ഒഴിവാക്കും. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അന്വേഷിച്ച് കര്‍ശന നടപടി സ്വീകരിക്കാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കയിരുന്നു.
- 12:49 (IST) 13 Aug 2023മരുന്നുമാറി കുത്തിവച്ചെന്ന പരാതി; നഴ്‌സിനെ ആശുപത്രിയില്‍ നിന്നും ഒഴിവാക്കും
അങ്കമാലി താലൂക്ക് ആശുപത്രിയില്‍ മരുന്നുമാറി കുത്തിവച്ചെന്ന പരാതിയില്‍ നടപടി. താൽക്കാലിക നഴ്‌സിനെ ആശുപത്രിയില്‍ നിന്നും ഒഴിവാക്കും. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അന്വേഷിച്ച് കര്‍ശന നടപടി സ്വീകരിക്കാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കയിരുന്നു.
- 12:35 (IST) 13 Aug 2023വ്യാജ പുരാവസ്തു തട്ടിപ്പ് കേസില്‍ കെ സുധാകരന് ഇ ഡി നോട്ടിസ്
തിരുവനന്തപുരം: മോന്‍സന്‍ മാവുങ്കല്‍ മുഖ്യപ്രതിയായ വ്യാജപുരാവസ്തു തട്ടിപ്പു കേസില്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) നോട്ടിസ്. ചോദ്യം ചെയ്യലിന് ഈ മാസം 18 ന് ഹാജരാകണം. ഐജി ജി.ലക്ഷ്മണിനും മുന്‍ ഐജി എസ്.സുരേന്ദ്രനും നോട്ടിസ് അയച്ചിട്ടുണ്ട്. ലക്ഷ്മണ്‍ തിങ്കളാഴ്ചയും സുരേന്ദ്രന്‍ 16നും ഹാജരാകണം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.