/indian-express-malayalam/media/media_files/uploads/2023/07/ieg-ls-Cash-Store-person-House-4.jpg)
pension
Malayalam Top News Highlights:തിരുവനന്തപുരം: ക്ഷേമ പെന്‍ഷന്‍ തിങ്കളാഴ്ച മുതല്‍ വിതരണം ചെയ്യും. മേയ്, ജൂണ്‍ മാസങ്ങളിലെ സാമൂഹിക സുരക്ഷാ പെന്‍ഷനും ക്ഷേമനിധി ബോര്‍ഡുകളുടെ പെന്‍ഷനും 14 മുതല്‍ വിതരണം ചെയ്യാനാണ് ഉത്തരവായത്.രണ്ട് മാസത്തെ പെന്‍ഷന്‍ തുകയായ 3200 രൂപയാണ് വിതരണം ചെയ്യുന്നത്. ഇതിനായി 1762 കോടി രൂപ ധനവകുപ്പ് അനുവദിച്ചു. ആഗസ്റ്റ് 23ന് വിതരണം പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
രണ്ട് മാസത്തെ പെന്‍ഷന്‍ ഒന്നിച്ചു നല്‍കുന്നതിനാല്‍ 3200 രൂപ ഓണത്തിന് മുന്‍പ് 57 ലക്ഷം പേരുടെ കൈകളിലെത്തും. സാമ്പത്തിക പ്രതിസന്ധി കാരണം കുടിശ്ശികയായ പെന്‍ഷനില്‍ രണ്ട് മാസത്തേത് ഓണം പ്രമാണിച്ചാണ് ഒരുമിച്ച് നല്‍കുന്നത് 1762 കോടി രൂപയാണ് ഇതിനായി വേണ്ടത്. ഇതിനായി 1000 കോടി രൂപ കടമെടുക്കും. ജൂലൈ മാസത്തെ പെന്‍ഷനാണ് ഇനി കുടിശികയായുള്ളത്.
- 21:03 (IST) 12 Aug 2023‘ബിജെപി തകര്‍ത്ത മണിപ്പൂര്‍ കോണ്‍ഗ്രസ് വീണ്ടെടുക്കും’; പ്രധാനമന്ത്രിയെ പ്രതിക്കൂട്ടിലാക്കി രാഹുല്‍
മണിപ്പൂരില്‍ നടപ്പാക്കിയതുപോലെ ഇന്ത്യയേയും വിഭജിക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്ന് കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി. എം പി സ്ഥാനം തിരികെ ലഭിച്ചതിന് ശേഷം ആദ്യമായി വയനാട്ടിലെത്തിയപ്പോഴായിരുന്നു രാഹുലിന്റെ വാക്കുകള്‍.
'ബിജെപി തകര്‍ത്ത മണിപ്പൂര്‍ കോണ്‍ഗ്രസ് വീണ്ടെടുക്കും'; പ്രധാനമന്ത്രിയെ പ്രതിക്കൂട്ടിലാക്കി രാഹുല്‍
- 20:13 (IST) 12 Aug 2023ദളിത്, ഒബിസി, ഗ്രോത വിഭാഗങ്ങള്‍ക്ക് അര്‍ഹിച്ച ബഹുമാനം ലഭിച്ചത് എന്‍ഡിഎ സര്‍ക്കാരില്‍ നിന്ന്; അവകാശപ്പെട്ട് മോദി
ദളിത്, ഒബിസി, ഗോത്ര വിഭാഗങ്ങള്‍ക്ക് സർക്കാരിൽ നിന്ന് അർഹമായ ബഹുമാനം ലഭിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുന്‍ സര്‍ക്കാരുകള്‍ പ്രസ്തുത വിഭാഗങ്ങളെ അവഗണിച്ചെന്നും തിരഞ്ഞെടുപ്പിന്റെ സമയത്ത് മാത്രമാണ് അവരെ ഓര്‍മ്മിച്ചുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
- 19:05 (IST) 12 Aug 2023പനി ബാധിച്ച കുട്ടിക്ക് പേവിഷബാധയ്ക്കുള്ള കുത്തിവയ്പ്പെടുത്തു; സംഭവം അങ്കമാലിയില്‍
പനി ബാധിച്ച് ചികിത്സയ്ക്കെത്തിച്ച ഏഴ് വയസുകാരിക്ക് പേവിഷബാധയ്ക്കുള്ള കുത്തിവയ്പ്പെടുത്ത് നഴ്സ്. അങ്കമാലി താലൂക്ക് ആശുപത്രിയിലാണ് സംഭവം. വെള്ളിയാഴ്ചയാണ് സംഭവം. പൂച്ച കടിച്ചെന്ന് കുട്ടി പറഞ്ഞതിനാലാണ് കുത്തിവയ്പ്പെടുത്തതെന്നാണ് നഴ്സിന്റെ വിശദീകരണം.
പനി ബാധിച്ച കുട്ടിക്ക് പേവിഷബാധയ്ക്കുള്ള കുത്തിവയ്പ്പെടുത്തു; സംഭവം അങ്കമാലിയില്‍
- 18:08 (IST) 12 Aug 2023വിമാന ടിക്കറ്റ് നിരക്ക് നിയന്ത്രിക്കാനാകില്ല; കേരളത്തിന്റെ ആവശ്യം നിരസിച്ച് കേന്ദ്രം
ഓണം സീസണിൽ വിദേശ രാജ്യങ്ങളിൽ നിന്നും കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് വർധനവ് നിയന്ത്രിക്കാൻ ഇടപെടണമെന്ന കേരളത്തിൻ്റെ ആവശ്യം കേന്ദ്ര സർക്കാർ നിരസിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ കത്തിനുള്ള മറുപടിയിൽ സിവിൽ വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ഇക്കാര്യം വ്യക്തമാക്കി.
വിമാന ടിക്കറ്റ് നിരക്ക് നിയന്ത്രിക്കാനാകില്ല; കേരളത്തിന്റെ ആവശ്യം നിരസിച്ച് കേന്ദ്രം
- 17:11 (IST) 12 Aug 2023പ്രതിപക്ഷ ശബ്ദം അടിച്ചമര്‍ത്താനുള്ള ബോധപൂര്‍വമായ ശ്രമം ഭരണകൂടം നടത്തുന്നു: അധീര്‍ രഞ്ജന്‍ ചൗദരി
പ്രതിപക്ഷത്തിന്റെ ശബ്ദം അടിച്ചമര്‍ത്താനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ലോക്സഭയില്‍ നടത്തുന്നെന്ന് അധീര്‍ രഞ്ജന്‍ ചൗദരി. തന്നെ സസ്പെന്‍ഡ് ചെയ്തുകൊണ്ടുള്ള നടപടിക്കെതിരെയാണ് ലോക്സഭയിലെ പ്രതിപക്ഷ നേതാവ് കൂടിയായ അധീറിന്റെ വിമര്‍ശനം.
“പാര്‍ലമെന്റിന്റെ ചരിത്രത്തില്‍ ഞങ്ങള്‍ ഇതുവരെ കണാത്ത സംഭവവികാസങ്ങളാണ് നടക്കുന്നത്. ഇത് പ്രതിപക്ഷത്തിന്റെ ശബ്ദത്തെ അടിച്ചമർത്താനുള്ള ഭരണകക്ഷിയുടെ ബോധപൂർവമായ രൂപകൽപ്പനയാണ്,” അധീര്‍ വ്യക്തമാക്കി.
പ്രതിപക്ഷ ശബ്ദം അടിച്ചമര്‍ത്താനുള്ള ബോധപൂര്‍വമായ ശ്രമം ഭരണകൂടം നടത്തുന്നു: അധീര്‍ രഞ്ജന്‍ ചൗദരി
- 16:43 (IST) 12 Aug 2023പുന്നമടയില്‍ ജലമാമാങ്കം; വീയപ്പുരം, നടുഭാഗം, ചമ്പക്കുളം, കാട്ടിൽ തെക്കേതിൽ ഫൈനലില്‍
പുന്നമട കായലില്‍ നടക്കുന്ന 69-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയുടെ ഹീറ്റ്സ് മത്സരങ്ങള്‍ പൂര്‍ത്തിയായി. പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടൻ, യുബിസി കൈനകരി തുഴഞ്ഞ നടുഭാഗം ചുണ്ടൻ, കെടിബിസി തുഴഞ്ഞ ചമ്പക്കുളം ചുണ്ടൻ, കേരള പൊലീസ് തുഴഞ്ഞ കാട്ടിൽ തെക്കെതിൽ ചുണ്ടൻ എന്നിവയാണ് ഫൈനലില്‍ കടന്നത്.
- 15:43 (IST) 12 Aug 2023നെഹ്രു ട്രോഫി വളളം കളി; ഉദ്ഘാടനത്തിന് മുഖ്യമന്ത്രിക്ക് എത്തിയില്ല
നെഹ്രു ട്രോഫി വള്ളം കളിയുടെ ഉദ്ഘാടനത്തിന് മുഖ്യമന്ത്രിക്ക് എത്താനായില്ല. മോശം കാലാവസ്ഥയെ തുടര്‍ന്ന് ഹെലികോപ്റ്റര്‍ ഇറക്കാന്‍ കഴിഞ്ഞില്ല. അദ്ദേഹത്തിന്റെ അഭാവത്തില്‍ മന്ത്രി സജി ചെറിയാന്‍ ജലമേള ഉദ്ഘാടനം ചെയ്തു. മന്ത്രിമാരായ പിഎ മുഹമ്മദ് റിയാസ്, പി പ്രസാദ്, എംബി രാജേഷ്, വി അബ്ദുറഹ്മാന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
- 13:33 (IST) 12 Aug 2023പുതുപ്പള്ളിയിൽ ഇടതുസ്ഥാനാർഥിയായി ജെയ്‌ക്ക് സി. തോമസിനെ പ്രഖ്യാപിച്ചു
പുതുപ്പള്ളിയിൽ ഉപതിരഞ്ഞെടുപ്പിൽ ഇടതുസ്ഥാനാർഥിയായി ഡി.വൈ.എഫ്.ഐ. കേന്ദ്രകമ്മിറ്റി അംഗം ജെയ്‌ക്ക് സി. തോമസിനെ പ്രഖ്യാപിച്ചു. സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനാണ് സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയത്. പതുപ്പള്ളിയിൽ രാഷ്ട്രീയ പോരാട്ടം തന്നെയാണ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
- 13:12 (IST) 12 Aug 2023അവിശ്വാസ പ്രമേയം പരാജയം: നിഷേധാത്മകത പ്രചരിപ്പിക്കുന്നവര്‍ക്ക് മറുപടി, ഇന്ത്യ സഖ്യത്തെ വിമര്‍ശിച്ച് മോദി
ലോക്സഭയിലെ അവിശ്വാസ പ്രമേയത്തിന്റെ പരാജയം രാജ്യമാകെ നിഷേധാത്മകത പ്രചരിപ്പിക്കുന്നവര്‍ക്ക് ഉചിതമായ മറുപടിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അവിശ്വാസ വോട്ടെടുപ്പിന് തൊട്ടുമുമ്പ് പ്രതിപക്ഷം വാക്കൗട്ട് നടത്തിയത് തങ്ങളുടെ സഖ്യത്തിലെ വിള്ളലുകള്‍ തുറന്നുകാട്ടുമെന്ന് പ്രധാനമന്ത്രി ആരോപിച്ചു.
പ്രതിപക്ഷ അംഗങ്ങള്‍ പാതിവഴിയില്‍ പാര്‍ലമെന്റ് വിട്ടു. അവിശ്വാസ പ്രമേയത്തില്‍ വോട്ട് ചെയ്യാന്‍ അവര്‍ക്ക് ഭയമായിരുന്നു എന്നതാണ് സത്യം മോദി പറഞ്ഞു. പശ്ചിമ ബംഗാളിലെ ബിജെപിയുടെ ക്ഷേത്രീയ പഞ്ചായത്തി രാജ് പരിഷത്തിനെ അഭിസംബോധന ചെയ്ത് വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ അദ്ദേഹം പറഞ്ഞു. Readmore
- 12:26 (IST) 12 Aug 2023ഐഎസ്ആര്‍ഒയുടെ ആദ്യ മനുഷ്യദൗത്യം സെപ്തംബറില്‍
ഓഗസ്റ്റ് 23 ന് ചന്ദ്രയാന്‍ 3 ലാന്‍ഡിംഗിനായുള്ള തയാറാടെപ്പുകള്‍ നടത്തുമ്പോള്‍ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍ രാജ്യത്തിന്റെ മനുഷ്യ ബഹിരാകാശ ദൗത്യത്തില്‍ പ്രവര്‍ത്തിക്കുകയാണ്. ആദ്യത്തെ ടെസ്റ്റ് വെഹിക്കിള്‍ ദൗത്യം ക്രൂ എസ്‌കേപ്പ് സിസ്റ്റം പരീക്ഷണത്തിന് തയാറെടുക്കുകയാണ്, ദൗത്യം ഓഗസ്റ്റ് അല്ലെങ്കില്‍ സെപ്തംബര്‍ മാസങ്ങളില്‍ ആസൂത്രണം ചെയ്തതായി ശാസ്ത്ര സാങ്കേതിക സഹമന്ത്രി ജിതേന്ദ്ര സിംഗ് പാര്‍ലമെന്റില്‍ നല്‍കിയ മറുപടിയില്‍ പറഞ്ഞു. Readmore
- 12:26 (IST) 12 Aug 2023മാസപ്പടി വിവാദം:ലോകായുക്തയും സര്‍ക്കാര്‍ ഏജന്‍സികളും നോക്കുകുത്തികളായി
മാസപ്പടിയായി 96 കോടി രൂപ മുഖ്യമന്ത്രി പിണറായി വിജയനും യുഡിഎഫ് നേതാക്കളും വാങ്ങിയതായി ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍.വിജിലന്‍സും ലോകായുക്തയും സര്‍ക്കാര്‍ ഏജന്‍സികളും നോക്കുകുത്തികളായി ഇരിക്കുകയാണ്. എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും നേതാക്കളും മുഖ്യമന്ത്രിയും അന്നത്തെ പ്രതിപക്ഷ നേതാവുമാണ് മാസപ്പടി വിവാദത്തില്‍ കുടുങ്ങിയത്. ഇക്കാര്യത്തില്‍ സംസ്ഥാനം ഇതുവരെ ഒരന്വേഷണവും പ്രഖ്യപിച്ചിട്ടില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.
- 11:09 (IST) 12 Aug 2023Malayalam Top News Live Updates:ക്ഷേമ പെന്‍ഷന്‍ വിതരണം തിങ്കളാഴ്ച മുതല്‍
ക്ഷേമ പെന്‍ഷന്‍ തിങ്കളാഴ്ച മുതല്‍ വിതരണം ചെയ്യും. മേയ്, ജൂണ്‍ മാസങ്ങളിലെ സാമൂഹിക സുരക്ഷാ പെന്‍ഷനും ക്ഷേമനിധി ബോര്‍ഡുകളുടെ പെന്‍ഷനും 14 മുതല്‍ വിതരണം ചെയ്യാനാണ് ഉത്തരവായത്.രണ്ട് മാസത്തെ പെന്‍ഷന്‍ തുകയായ 3200 രൂപയാണ് വിതരണം ചെയ്യുന്നത്. ഇതിനായി 1762 കോടി രൂപ ധനവകുപ്പ് അനുവദിച്ചു. ആഗസ്റ്റ് 23ന് വിതരണം പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.