scorecardresearch

Malayalam Top News Highlights: പൊതുവിദ്യാലയങ്ങളിലെ കുട്ടികളുടെ എണ്ണത്തില്‍ ഇടിവ്

ഒന്നാം ക്ലാസില്‍ സ‍ർക്കാർ – എയ്ഡഡ് വിദ്യാലയങ്ങളില്‍ 10,164 കുട്ടികള്‍ ഈ വർഷം കുറഞ്ഞപ്പോള്‍ രണ്ട് മുതല്‍ പത്തുവരെ ക്ലാസുകളില്‍ പുതുതായി 42,059 കുട്ടികള്‍ പ്രവേശനം നേടി

ഒന്നാം ക്ലാസില്‍ സ‍ർക്കാർ – എയ്ഡഡ് വിദ്യാലയങ്ങളില്‍ 10,164 കുട്ടികള്‍ ഈ വർഷം കുറഞ്ഞപ്പോള്‍ രണ്ട് മുതല്‍ പത്തുവരെ ക്ലാസുകളില്‍ പുതുതായി 42,059 കുട്ടികള്‍ പ്രവേശനം നേടി

author-image
Christy Babu
അപ്‌ഡേറ്റ് ചെയ്‌തു
New Update
V Sivankutty | Education | News

വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി

Malayalam Top News Highlights: 2023-24 അധ്യയന വർഷത്തില്‍ സർക്കാർ, എയ്ഡഡ്, അണ്‍എയ്ഡഡ് സ്കൂളുകളില്‍ മൊത്തം കുട്ടികളുടെ എണ്ണത്തില്‍ ഇടിവ് സംഭവിച്ചതായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഈ അധ്യയനവര്‍ഷത്തെ ആകെ കുട്ടികളുടെ എണ്ണം, ജില്ലാതലത്തില്‍ മുന്‍വര്‍ഷത്തേതുമായി താരതമ്യം ചെയ്യുമ്പോള്‍ സര്‍ക്കാര്‍ മേഖലയില്‍ കോട്ടയം, എറണാകുളം ജില്ലകള്‍ ഒഴികെ എല്ലാ ജില്ലകളിലും കുറവ് രേഖപ്പെടുത്തി. സര്‍ക്കാര്‍ എയ്ഡഡ് മേഖലയില്‍ പാലക്കാട് ഒഴികെ എല്ലാ ജില്ലകളിലും കുറവ് സംഭവിച്ചിട്ടുണ്ടെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഒന്നാം ക്ലാസില്‍ സ‍ർക്കാർ – എയ്ഡഡ് വിദ്യാലയങ്ങളില്‍ 10,164 കുട്ടികള്‍ ഈ വർഷം കുറഞ്ഞപ്പോള്‍ രണ്ട് മുതല്‍ പത്തുവരെ ക്ലാസുകളില്‍ പുതുതായി 42,059 കുട്ടികള്‍ പ്രവേശനം നേടി.

Advertisment

  • 21:54 (IST) 11 Aug 2023
    പൊതുവിദ്യാലയങ്ങളിലെ കുട്ടികളുടെ എണ്ണത്തില്‍ ഇടിവ്

    2023-24 അധ്യയന വർഷത്തില്‍ സർക്കാർ, എയ്ഡഡ്, അണ്‍എയ്ഡഡ് സ്കൂളുകളില്‍ മൊത്തം കുട്ടികളുടെ എണ്ണത്തില്‍ ഇടിവ് സംഭവിച്ചതായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഈ അധ്യയനവര്‍ഷത്തെ ആകെ കുട്ടികളുടെ എണ്ണം, ജില്ലാതലത്തില്‍ മുന്‍വര്‍ഷത്തേതുമായി താരതമ്യം ചെയ്യുമ്പോള്‍ സര്‍ക്കാര്‍ മേഖലയില്‍ കോട്ടയം, എറണാകുളം ജില്ലകള്‍ ഒഴികെ എല്ലാ ജില്ലകളിലും കുറവ് രേഖപ്പെടുത്തി. സര്‍ക്കാര്‍ എയ്ഡഡ് മേഖലയില്‍ പാലക്കാട് ഒഴികെ എല്ലാ ജില്ലകളിലും കുറവ് സംഭവിച്ചിട്ടുണ്ടെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഒന്നാം ക്ലാസില്‍ സ‍ർക്കാർ – എയ്ഡഡ് വിദ്യാലയങ്ങളില്‍ 10,164 കുട്ടികള്‍ ഈ വർഷം കുറഞ്ഞപ്പോള്‍ രണ്ട് മുതല്‍ പത്തുവരെ ക്ലാസുകളില്‍ പുതുതായി 42,059 കുട്ടികള്‍ പ്രവേശനം നേടി.


  • 19:48 (IST) 11 Aug 2023
    ദേശിയ ഗുസ്തി ഫെഡറേഷന്‍ തിരഞ്ഞെടുപ്പ് സ്റ്റേ ചെയ്ത് പഞ്ചാബ് ഹരിയാന ഹൈക്കോടതി

    ശനിയാഴ്ച നടക്കാനിരിക്കുന്ന ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്ഐ) തിരഞ്ഞെടുപ്പിന് സ്റ്റേ. ഹരിയാന ഗുസ്തി അസോസിയേഷന്റെ (എച്ച്ഡബ്ല്യുഎ) ഹര്‍ജിയിലാണ് പഞ്ചാബ് ഹരിയാന ഹൈക്കോടതിയുടെ നടപടി.

    ദേശിയ ഗുസ്തി ഫെഡറേഷന്‍ തിരഞ്ഞെടുപ്പ് സ്റ്റേ ചെയ്ത് പഞ്ചാബ് ഹരിയാന ഹൈക്കോടതി


  • 18:34 (IST) 11 Aug 2023
    അത്യാവശ്യമില്ലാത്തവര്‍ നൈജര്‍ ഉടന്‍ വിടണം; പൗരന്മാര്‍ക്ക് നിര്‍ദേശവുമായി ഇന്ത്യ

    നൈജറില്‍ താമസിക്കുന്ന അത്യാവശ്യമില്ലാത്ത ഇന്ത്യ പൗരന്മാരോട് എത്രയും വേഗം രാജ്യം വിടാന്‍ നിര്‍ദേശിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. നൈജറിലെ സാഹചര്യം നിരീക്ഷിച്ച് വരുകയാണെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.

    നൈജറിലെ നിലവിലെ സാഹചര്യം കാരണം വ്യോമാതിർത്തി അടച്ചിരിക്കുന്നതിനാൽ, നാട്ടിലേക്ക് പുറപ്പെടാൻ ആഗ്രഹിക്കുന്ന ആളുകൾ കരയിലൂടെ യാത്ര ചെയ്യുമ്പോൾ പ്രത്യേക മുൻകരുതലുകൾ എടുക്കണമെന്ന് വിദേശകാര്യ വക്താവ് നിർദേശിച്ചു. അതുപോലെ നൈജറിലേക്ക് യാത്ര ചെയ്യുന്നവര്‍ തീരുമാനം പുനപരിശോധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

    അത്യാവശ്യമില്ലാത്തവര്‍ നൈജര്‍ ഉടന്‍ വിടണം; പൗരന്മാര്‍ക്ക് നിര്‍ദേശവുമായി ഇന്ത്യ


  • 17:51 (IST) 11 Aug 2023
    കെ എസ് ഇ ബി പെൻഷൻ ഫണ്ട്‌ പരാതിയിൽ സർക്കാർ നാലുമാസത്തിനകം നടപടി എടുക്കണമെന്ന് ഹൈക്കോടതി

    പെൻഷൻ ഫണ്ട്‌ സംബന്ധിച്ച കെ എസ് ഇ ബി പെൻഷനേIഴ്സ് കൂട്ടായ്മയുടെ പരാതികളിൽ നാലുമാസത്തിനകം നടപടികൾ കൈക്കൊള്ളണമെന്ന് കേരള ഹൈ ക്കോടതി സർക്കാരിന് നിർദ്ദേശം നൽകി. കെ എസ് ഇ ബി കമ്പനി ആയതിനെ തുടർന്ന് പെൻഷൻ ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നതിന് രൂപീകരിച്ച മാസ്റ്റർ ട്രസ്റ്റിൽ സർക്കാരും വൈദ്യുതിബോർഡും ഫണ്ട്‌ നിക്ഷേപിക്കാത്തതിനെതിരെ പെൻഷനേഴ്സ് കൂട്ടായ്മ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ്‌ ദേവൻ രാമചന്ദ്രന്റെ ഉത്തരവ്.


  • 16:34 (IST) 11 Aug 2023
    മണിപ്പൂര്‍ കത്തിയമരുമ്പോള്‍ പ്രധാനമന്ത്രി ലോക്സഭയില്‍ തമാശകള്‍ പറയുന്നു, പൊട്ടിച്ചിരിക്കുന്നു: രാഹുല്‍ ഗാന്ധി

    ന്യൂഡല്‍ഹി: പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തില്‍ പ്രധാനമന്ത്രി ലോക്സഭയില്‍ നടത്തിയ രണ്ട് മണിക്കൂര്‍ നീണ്ട മറുപടി പ്രസംഗത്തിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് എം പി രാഹുല്‍ ഗാന്ധി. മണിപ്പൂരിലെ സംഘര്‍ഷങ്ങലെ അഭിസംബോധന ചെയ്യേണ്ടതിന് പകരം പ്രധാനമന്ത്രി ലോക്സഭയില്‍ തമാശകള്‍ പറയുകയും പൊട്ടിച്ചിരിക്കുകയുമായിരുന്നെന്ന് രാഹുല്‍ പറഞ്ഞു.

    മണിപ്പൂര്‍ കത്തിയമരുമ്പോള്‍ പ്രധാനമന്ത്രി ലോക്സഭയില്‍ തമാശകള്‍ പറയുന്നു, പൊട്ടിച്ചിരിക്കുന്നു: രാഹുല്‍ ഗാന്ധി


  • 16:02 (IST) 11 Aug 2023
    ജാമ്യം വേണ്ട, തന്റെ പോരാട്ടം ഭരണകൂടത്തിനോട്; ഗ്രൊ വാസു ജയിലിലേക്ക്

    കോഴിക്കോട്: മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗ്രൊ വാസു ജയിലില്‍ തന്നെ തുടരും. ജാമ്യം എടുക്കാനില്ലെന്ന നിലപാടില്‍ വാസു ഉറച്ച് നിന്നതോടെ കോടതി റിമാന്‍ഡ് കാലാവധി നീട്ടുകയായിരുന്നു. തന്റോ പോരാട്ടം കോടതിയോടല്ല ഭരണകൂടത്തിനോടാണെന്നും വാസു വ്യക്തമാക്കി.


  • 13:27 (IST) 11 Aug 2023
    പുതുപ്പള്ളിയിൽ ജെയ്ക് തന്നെ; ഔദ്യോഗിക പ്രഖ്യാപനം നാളെ

    കോട്ടയം: പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ ജെയ്ക് സി.തോമസ് തന്നെ എൽഡിഎഫ് സ്ഥാനാർഥി. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ജെയ്ക്കിന്റെ പേര് അംഗീകരിച്ചു. ജെയ്‌ക് അടക്കം മൂന്നു സിപിഎം നേതാക്കളുടെ പേര് പാർട്ടി ആദ്യം പരിഗണിച്ചിരുന്നു. Read more


  • 12:19 (IST) 11 Aug 2023
    തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് മുന്നേറ്റം

    തിരുവനന്തപുരം: സംസ്ഥാനത്തെ 17 വാർഡുകളിൽ നടന്ന തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ ഒൻപതിടത്ത് യുഡിഎഫും ഏഴിടത്ത് എൽഡിഎഫും ജയിച്ചു. ഒരു സീറ്റ് ബിജെപി നേടി. എൽഡിഎഫിന് മൂന്ന് സിറ്റിംഗ് സീറ്റുകൾ നഷ്ടമായപ്പോൾ പുതുതായി മൂന്നെണ്ണം പിടിച്ചെടുത്തു. യുഡിഎഫ് രണ്ട് സീറ്റുകൾ പിടിച്ചെടുത്തു, മൂന്ന് സിറ്റിങ് സീറ്റുകൾ നഷ്ടമായി. സിപിഎമ്മിൽ നിന്നാണ് ഒരു സീറ്റ് ബിജെപി പിടിച്ചെടുത്തത്.


  • 11:28 (IST) 11 Aug 2023
    സിപിഎം സ്ഥാനാർഥിയെ ഇന്ന് തീരുമാനിക്കും; ആദ്യ പരിഗണന ജെയ്ക്കിന്

    കോട്ടയം: പുതുപ്പള്ളിയിലെ സ്ഥാനാർഥിയെ സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് തീരുമാനിക്കും. ജെയ്ക് സി.തോമസിൻ്റെ പേരാണ് നിലവിൽ ആദ്യ പരിഗണനയിൽ ഉള്ളത്. കോട്ടയം ജില്ലാ സെക്രട്ടേറിയറ്റ് അംഗം റെജി സഖറിയ, പുതുപ്പള്ളി ഏരിയ സെക്രട്ടറി സുഭാഷ് പി.വർഗീസ് എന്നിവരും പട്ടികയിലുണ്ട്. നാളെ ജില്ലാ കമ്മറ്റി ചേർന്ന ശേഷം കോട്ടയത്താകും സ്ഥാനാർഥി പ്രഖ്യാപനം. Read more


  • 11:27 (IST) 11 Aug 2023
    അയോധ്യ വികസന പദ്ധതി:കരാറുകാർക്ക് അനാവശ്യ ആനുകൂല്യങ്ങളെന്ന് സിഎജി

    അയോധ്യ: കേന്ദ്രത്തിന്റെ സ്വദേശ് ദർശൻ സ്കീമിന് കീഴിൽ ഉത്തർപ്രദേശിൽ അയോധ്യ വികസന പദ്ധതി നടപ്പാക്കുന്നതിൽ കരാറുകാർക്ക് അനാവശ്യ ആനുകൂല്യങ്ങൾ ഉൾപ്പെടെയുള്ള ക്രമക്കേടുകൾ കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യ (സിഎജി) കണ്ടെത്തി. 2015 ജനുവരി മുതൽ 2022 മാർച്ച് വരെ സ്വദേശ് ദർശൻ പദ്ധതിയുടെ പെർഫോമൻസ് ഓഡിറ്റ് സിഎജി നടത്തി. Read more


  • 11:26 (IST) 11 Aug 2023
    വീടുവിട്ടിറങ്ങിയ പെൺകുട്ടിയെ അച്ഛൻ കൊലപ്പെടുത്തി; മൃതദേഹം ബൈക്കിന് പിന്നിൽകെട്ടി വലിച്ചിഴച്ചു

    പഞ്ചാബ്: വ്യാഴാഴ്ച 16 വയസ്സുള്ള മകളെ കൊലപ്പെടുത്തി, അവളുടെ മൃതദേഹം മോട്ടോർ ബൈക്കിൽ കെട്ടി പഞ്ചാബിലെ അമൃത്‌സർ ജില്ലയിലെ മുച്ചൽ ഗ്രാമത്തിലൂടെ വലിച്ചിഴച്ച പിതാവ്. നിഹാംഗ് സിഖാണ് മകൾ മാതാപിതാക്കളോട് പറയാതെ ഒരു ദിവസത്തേക്ക് വീട്ടിൽ നിന്ന് പോയതിന് ഈ ക്രൂരകൃത്യം ചെയ്തത്. Read more


News

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: