/indian-express-malayalam/media/media_files/uploads/2022/12/crime.jpg)
പ്രതീകാത്മക ചിത്രം
Malayalam Top News Highlights:കൊച്ചിയില്‍ യുവതിയെ കുത്തേറ്റു മരിച്ച നിലയില്‍ കണ്ടെത്തി.. കലൂര്‍ എസ്ആര്‍എം റോഡിലെ അപ്പാര്‍ട്ട്‌മെന്റിലാണ് ചങ്ങനാശേരി സ്വദേശിനി രേഷ്മ (27) യെ മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവതിക്ക് ഒപ്പമുണ്ടായിരുന്ന കോഴിക്കോട് ബാലുശേരി സ്വദേശി നൗഷീദ് (31) നെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കലൂര്‍ പൊറ്റക്കുഴി ഭാഗത്തെ ഹോട്ടലില്‍ ബുധനാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. രേഷ്മയ്ക്ക് കഴുത്തിന് പുറകിലാണ് കുത്തേറ്റത്. വിവരം അറിഞ്ഞ് പൊലീസ് എത്തിയപ്പോഴേക്കും മരിച്ചിരുന്നു. എറണാകുളത്ത് ലാബ് അറ്റന്‍ഡറായി ജോലി ചെയ്യുകയായിരുന്നു രേഷ്മ. സമൂഹമാധ്യമത്തിലൂടെ രേഷ്മയുമായി മൂന്ന് വര്‍ഷത്തിലേറെയായി അടുപ്പമുണ്ടെന്നും നൗഷീദ് പൊലീസിനോട് പറഞ്ഞു.
യുവതിയെ കൊലപ്പെടുത്തിയത് അപകീര്‍ത്തിപ്പെടുത്തിയതിലുള്ള പകയാണെന്നും നൗഷീദ് പൊലീസിനോട് പറഞ്ഞു. തന്നെപ്പറ്റി സുഹൃത്തുക്കളോട് മോശമായി സംസാരിച്ചതാണ് കാരണം. ഇന്നലെ ഉച്ചയോടെ യുവതിയെ അപ്പാര്‍ട്ട്‌മെന്റിലേക്ക് വിളിച്ചുവരുത്തുകയായിരുന്നുവെന്നും പ്രതി പറഞ്ഞു.
- 21:23 (IST) 10 Aug 2023ചൂടിന് ആശ്വാസം, സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ മുന്നറിയിപ്പ്
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയുള്ള ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അടുത്ത മൂന്ന് മണിക്കൂറിൽ പത്തനംതിട്ട, ഇടുക്കി, കണ്ണൂർ,കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോ മീറ്റര്‍ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനുമാണ് സാധ്യത.
ചൂടിന് ആശ്വാസം, സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ മുന്നറിയിപ്പ്
- 19:48 (IST) 10 Aug 2023‘രാജ്യം മണിപ്പൂരിനൊപ്പം’, സമാധാനം തിരികെയെത്തുമെന്നും മോദി; പ്രസംഗം ബഹിഷ്കരിച്ച് പ്രതിപക്ഷം
മണിപ്പൂര്‍ വിഷത്തില്‍ ഇന്ത്യ സഖ്യത്തിന്റെ അവിശ്വാസ പ്രമേയത്തില്‍ മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്രി മോദി.
“മണിപ്പൂര്‍ വിഷയത്തില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ വിശദമായി സംസാരിച്ചിട്ടുണ്ട്. ഈ സന്ദേശം രാജ്യത്തെ ജനങ്ങളിലേക്ക് എത്തിക്കുക എന്നതായിരുന്നു ലക്ഷ്യം. എന്നാല്‍ പ്രതിപക്ഷം സഭയുടെ പ്രവര്‍ത്തനം സ്തംഭിപ്പിച്ചു. സംസ്ഥാനം വീണ്ടും വികസനത്തിന്റെ പാതയിലേക്ക് തിരിച്ചെത്തുമെന്ന് മണിപ്പൂരിലെ ജനങ്ങള്‍ക്ക് ഞാന്‍ ഉറപ്പ് നല്‍കുന്നു,” നരേന്ദ്ര മോദി പറഞ്ഞു.
'രാജ്യം മണിപ്പൂരിനൊപ്പം', സമാധാനം തിരികെയെത്തുമെന്നും മോദി; പ്രസംഗം ബഹിഷ്കരിച്ച് പ്രതിപക്ഷം
- 16:33 (IST) 10 Aug 2023പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്; വിജ്ഞാപനം പുറത്തിറങ്ങി
2023 സെപ്റ്റംബര്‍ അഞ്ചിന് നടക്കുന്ന പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ വിജ്ഞാപനം പുറത്തിറങ്ങി. ഇന്നു മുതൽ ആഗസ്റ്റ് 17 വരെ നാമനിർദേശ പത്രിക സമർപ്പിക്കാം. നാമനിർദേശ പത്രികകളുടെ സൂഷ്മപരിശോധന ആഗസ്റ്റ് 18ന് നടക്കും. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ആഗസ്റ്റ് 21 ആണ്. സെപ്റ്റംബര്‍ അഞ്ചിന് തിരഞ്ഞെടുപ്പ് നടക്കും. രാവിലെ ഏഴു മണി മുതൽ വൈകുന്നേരം ആറു മണി വരെയാണ് പോളിങ്. സെപ്റ്റംബര്‍ എട്ടിനാണ് വോട്ടെണ്ണല്‍.
- 15:20 (IST) 10 Aug 2023തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിയമനം: ബില്ലുമായി കേന്ദ്രസര്‍ക്കാര്‍, സിമിതിയില്‍ ചീഫ് ജസ്റ്റിസില്ല
തെരഞ്ഞെടുപ്പ് കമ്മീഷനിലെ അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിന് പ്രധാനമന്ത്രി, ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ്, പ്രധാനമന്ത്രി നാമനിര്‍ദ്ദേശം ചെയ്യുന്ന ക്യാബിനറ്റ് മന്ത്രി എന്നിവരടങ്ങുന്ന സമിതി രൂപീകരിക്കുന്നതിനുള്ള ബില്ലുമായി കേന്ദ്ര നിയമ മന്ത്രാലയം. സിമിതിയില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിയുള്ള ബില്ലാണ് കേന്ദ്രത്തിന്റേത്. Readmore
- 15:19 (IST) 10 Aug 2023യൂട്യൂബ് : പരാതികൾ പരിഹരിക്കാൻ ഐടി സെക്രട്ടറി നോഡൽ ഓഫീസർ
യൂട്യൂബ് സംപ്രേഷണവുമായി ബന്ധപ്പെട്ട് ലഭിക്കുന്ന പരാതികള്‍ പരിശോധിച്ച് അവ ബ്ലോക്ക് ചെയ്യുന്നതിനായി ഡെസിഗ്‌നേറ്റഡ് ഓഫീസര്‍ക്ക് ശിപാര്‍ശ നല്‍കുന്നതിന് സംസ്ഥാന ഐ.ടി വകുപ്പ് സെക്രട്ടറിയെ നോഡല്‍ ഓഫീസറായി നിയമിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. പി.വി. അന്‍വറിന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
- 14:36 (IST) 10 Aug 2023വീണ വാങ്ങിയത് മാസപ്പടിയല്ല; മുഖ്യമന്ത്രിയെ അനാവശ്യമായി വിവാദത്തിലേക്ക് വലിച്ചിഴച്ചു : സിപിഎം
മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ മാസപ്പടി വാങ്ങിയെന്ന രീതിയില്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയ്ക്ക് യാഥാര്‍ത്ഥ്യങ്ങളുമായി യാതൊരു ബന്ധവുമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. നിയമപരമായിട്ടാണ് വീണ പണം കൈപ്പറ്റിയതെന്നും സെറ്റില്‍മെന്റില്‍ മുഖ്യമന്ത്രിയുടെ പേര് പരാമര്‍ശിച്ചത് വിസ്മയിപ്പിക്കുന്നുവെന്നും സിപിഎം പ്രസ്താവനയില്‍ പറഞ്ഞു.
- 13:04 (IST) 10 Aug 2023മാസപ്പടി വിവാദം: നിയമസഭയില്‍ ഉന്നയിക്കാത്തതില്‍ ന്യായീകരണം, കോണ്‍ഗ്രസ് നേതാക്കള്‍ വാങ്ങിയത് സംഭാവനയെന്ന് വി ഡി സതീശന്‍
മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്റെ മാസപ്പടി വിവാദത്തില്‍ നിയമസഭയില്‍ അടിയന്തിര പ്രമേയം അവതരിപ്പിക്കാത്തതില്‍ ന്യായീകരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വീണാ വിജയന്‍ മാസപ്പടി വാങ്ങിയെന്നത് ഗുരുതരമായ അഴിമതി ആരോപണമായതിനാലാണ് ടിയന്തര പ്രമേയമായി നിയമസഭയില്‍ ഉന്നയിക്കാതിരുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. Readmore
- 11:57 (IST) 10 Aug 2023മൂന്നാ തവണയും മാറ്റമില്ല; റിപ്പോ നിരക്ക് 6.50 ശതമാനമായി നിലനിര്‍ത്തി ആര്‍ബിഐ
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ(ആര്‍ബിഐ) റിപ്പോ നിരക്ക് മാറ്റമില്ലാതെ 6.50 ശതമാനമായി നിലനിര്‍ത്തി. വായ്പാ നിരക്ക് മാറ്റമില്ലാതെ 6.50 ശതമാനമായി നിലനിര്‍ത്താന്‍ ആറംഗ മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) ഏകകണ്ഠമായി തീരുമാനിച്ചതായി ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് അറിയിച്ചു. Readmore
- 11:39 (IST) 10 Aug 2023മാസപ്പടിയില്‍ ഒത്തുതീര്‍പ്പെന്ന് വി മുരളീധരന്‍
വീണാ വിജയന്‍ മാസപ്പടി വാങ്ങിയതിന്റെ തെളിവുകള്‍ പുറത്തുവന്നിട്ട് 24 മണിക്കൂര്‍ കഴിഞ്ഞിട്ടും കേരളത്തിലെ പ്രതിപക്ഷത്തിന് മിണ്ടാട്ടമില്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. നിയമസഭാ സമ്മേളനത്തില്‍ പോലും ഒരക്ഷരം മിണ്ടാന്‍ പ്രതിപക്ഷം തയ്യാറാവുന്നില്ല. മുഖ്യമന്ത്രിയെ രക്ഷപ്പെടുത്താന്‍ വേണ്ടിയാണ് സഭാസമ്മേളനം വെട്ടിച്ചുരുക്കിയതെന്നും മുരളീധരന്‍ പറഞ്ഞു.
- 10:24 (IST) 10 Aug 2023കൊച്ചിയില്‍ യുവതി കുത്തേറ്റു മരിച്ചു; സുഹൃത്ത് പിടിയില്‍
കൊച്ചിയില്‍ യുവതിയെ കുത്തേറ്റു മരിച്ച നിലയില്‍ കണ്ടെത്തി.. കലൂര്‍ എസ്ആര്‍എം റോഡിലെ അപ്പാര്‍ട്ട്‌മെന്റിലാണ് ചങ്ങനാശേരി സ്വദേശിനി രേഷ്മ (27) യെ മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവതിക്ക് ഒപ്പമുണ്ടായിരുന്ന കോഴിക്കോട് ബാലുശേരി സ്വദേശി നൗഷീദ് (31) നെ പൊലീസ് കസ്റ്റഡിയിലെടുത്തു. കലൂര്‍ പൊറ്റക്കുഴി ഭാഗത്തെ ഹോട്ടലില്‍ ബുധനാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. രേഷ്മയ്ക്ക് കഴുത്തിന് പുറകിലാണ് കുത്തേറ്റത്. വിവരം അറിഞ്ഞ് പൊലീസ് എത്തിയപ്പോഴേക്കും മരിച്ചിരുന്നു. എറണാകുളത്ത് ലാബ് അറ്റന്‍ഡറായി ജോലി ചെയ്യുകയായിരുന്നു രേഷ്മ. സമൂഹമാധ്യമത്തിലൂടെ രേഷ്മയുമായി മൂന്ന് വര്‍ഷത്തിലേറെയായി അടുപ്പമുണ്ടെന്നും നൗഷീദ് പൊലീസിനോട് പറഞ്ഞു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.