scorecardresearch

Malayalam Top News Highlights: കോട്ടയത്ത് ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ച് ഗുരുതരമായി പൊള്ളലേറ്റയാൾ മരിച്ചു

കഴിഞ്ഞ ദിവസം, ആലപ്പുഴ മാവേലിക്കര കണ്ടിയൂരിൽ കാറിനു തീപിടിച്ച് യുവാവ് മരിച്ചിരുന്നു

കഴിഞ്ഞ ദിവസം, ആലപ്പുഴ മാവേലിക്കര കണ്ടിയൂരിൽ കാറിനു തീപിടിച്ച് യുവാവ് മരിച്ചിരുന്നു

author-image
WebDesk
New Update
car|fire burn|kottayam

ചങ്ങനാശേരിയിൽ നിന്ന് അഗ്നിരക്ഷാ സേന എത്തി തീയണച്ചാണു ഉടമയെ പുറത്തെടുത്തത്.

Malayalam Top News Highlights: കോട്ടയം: ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന ഉടമ മരിച്ചു. വാകത്താനം പാണ്ടൻചിറ ഓട്ടുകുന്നേൽ ഒ.ജി.സാബുവാണു (57) മരിച്ചത്. ഇന്നു രാവിലെയായിരുന്നു അന്ത്യം. ഇന്നലെ രാവിലെ പാണ്ടൻചിറയിലെ വീടിനു 20 മീറ്റർ അടുത്തുവച്ചാണു കാർ കത്തിയത്.

Advertisment

ഒരു സ്ഫോടന ശബ്ദത്തോടെ കാർ കത്തിയമരുകയായിരുന്നു. പെട്ടെന്നുതന്നെ കാർ പൂർണമായും കത്തുകയായിരുന്നു. വീട്ടിലേക്ക് എത്തുന്നതിനിടെയായിരുന്നു അപകടം. ചങ്ങനാശേരിയിൽ നിന്ന് അഗ്നിരക്ഷാ സേന എത്തി തീയണച്ചാണു ഉടമയെ പുറത്തെടുത്തത്.

കഴിഞ്ഞ ദിവസം, ആലപ്പുഴ മാവേലിക്കര കണ്ടിയൂരിൽ കാറിനു തീപിടിച്ച് യുവാവ് മരിച്ചിരുന്നു. കാരാഴ്മ കിണറ്റും കാട്ടിൽ കൃഷ്ണ പ്രകാശ് (കണ്ണൻ -35) ആണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ 12.45ന് ആയിരുന്നു സംഭവം. കാർ വീട്ടിലേക്ക് കയറ്റുന്നതിനിടെ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു.


  • 19:57 (IST) 09 Aug 2023
    മേഖലാ അവലോകന യോഗങ്ങളുടെ തീയതികളില്‍ മാറ്റം

    മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത് നടത്തുന്ന മേഖലാ അവലോകന യോഗങ്ങളുടെ തീയതികളില്‍ മാറ്റം. സെപ്തംബര്‍ നാല് മുതല്‍ നിശ്ചയിച്ച യോഗങ്ങള്‍ സെപ്തംബര്‍ 26 മുതലാണ് നടക്കുക. സര്‍ക്കാര്‍ വകുപ്പുകളിലെ വിവിധ പദ്ധതികളുടെയും പരിപാടികളുടെയും അവലോകനമാണ് പ്രധാനമായും പരിഗണിക്കുക. തുടർന്ന് ക്രമസമാധാന പ്രശ്നങ്ങള്‍ സംബന്ധിച്ച് പൊലീസ് ഓഫീസര്‍മാരുടെ യോഗവും ചേരും. സെപ്തംബര്‍ 26ന് കോഴിക്കോട്, 28ന് തൃശൂര്‍, ഒക്ടോബര്‍ 3 എറണാകുളം, 5ന് തിരുവനന്തപുരം എന്നിങ്ങനെയാണ് യോഗങ്ങള്‍.


  • 19:54 (IST) 09 Aug 2023
    ഏകദിന ലോകകപ്പ്: ഇന്ത്യ- പാകിസ്ഥാന്‍ പോരാട്ടം ഉര്‍പ്പെടെ ഒമ്പത് മത്സരങ്ങളില്‍ മാറ്റം

    ഏകദിന ലോകകപ്പില്‍ ഇന്ത്യ- പാകിസ്ഥാന്‍ ഒക്ടോബര്‍ 14 ലേക്ക് പുനഃക്രമീകരിച്ചതായി ഐസിസി. ഒക്ടോബര്‍ 15 ന് നടത്താനിരുന്ന മത്സരമാണ് മാറ്റിയത്. ഗുജറാത്തിലെ നവരാത്രി ഉത്സവത്തിന്റെ ആദ്യ ദിനത്തോടനുബന്ധിച്ച് ഇന്ത്യ-പാകിസ്ഥാന്‍ മത്സര തീയതി മാറ്റാന്‍ സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ എക്സ്പ്രസാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. Readmore


  • 18:48 (IST) 09 Aug 2023
    ചിരിപ്പിച്ച്, ചിരിപ്പിച്ച് മടക്കം: ഔദ്യോഗിക ബഹുമതികളോടെ ഖബറടക്കം

    അന്തരിച്ച സംവിധായകന്‍ സിദ്ദിഖിന് വിട നല്‍കി സാംസ്‌കാരിക കേരളം. മൃതദേഹം എറണാകുളം സെന്‍ട്രല്‍ ജുമാ മസ്ജിദില്‍ ഖബറടക്കി. ഔദ്യോഗിക ബഹുമതികളോടെയാണ് ഖബറടക്കം നടന്നത്. Readmore


  • 18:27 (IST) 09 Aug 2023
    വാഴവെട്ടി നശിപ്പിച്ച സംഭവം: കര്‍ഷകന് കെഎസ്ഇബി മൂന്നര ലക്ഷം രൂപ നല്‍കും

    കോതമംഗലത്ത് കര്‍ഷകന്റെ വാഴകള്‍ ഉദ്യോഗസ്ഥര്‍ വെട്ടിനശിപ്പിച്ച സംഭവത്തില്‍ കെഎസ്ഇബി നഷ്ടപരിഹാരം നല്‍കും. കര്‍ഷകന് മൂന്നര ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കൃഷി-വൈദ്യുതി മന്ത്രിമാര്‍ നടത്തിയ ചര്‍ച്ചയില്‍ ധാരണയായി. തുടര്‍ നടപടികള്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് തീരുമാനിക്കുമെന്നും തുക എത്രയും പെട്ടെന്ന് കൈമാറുമെന്നും കെഎസ്ഇബി അറിയിച്ചു. REDMORE


  • 16:46 (IST) 09 Aug 2023
    രാഹുല്‍ ഗാന്ധി ഫ്ളൈയിങ് ക്വിസ് നല്‍കിയെന്ന് ആരോപണം; സ്ത്രീവിരുദ്ധനെന്ന് വനിത എംപിമാര്‍

    ഇന്ത്യയില്‍ അഴിമതിയില്ലാത്തതിനാല്‍ ‘ഇന്ത്യ’ എന്ന പേര് പ്രതിപക്ഷ സഖ്യത്തിന് ചേരില്ലെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി ലോക്‌സഭയില്‍. ഇന്ത്യ യോഗ്യതയില്‍ വിശ്വസിക്കുന്നു, കുടുംബ വാഴചയിലല്ല, ഇന്ന് നിങ്ങളെപ്പോലുള്ളവര്‍ ബ്രിട്ടീഷുകാരോട് പറഞ്ഞത് ഓര്‍ക്കേണ്ടതുണ്ട് – ക്വിറ്റ് ഇന്ത്യ. അഴിമതി ക്വിറ്റ് ഇന്ത്യ, കുടുബേ വാഴ്ച ക്വിറ്റ് ഇന്ത്യ. യോഗ്യത ഇന്ത്യയില്‍ സ്ഥാനം പിടിക്കുന്നു…’ സ്മൃതി ഇറാനി പഞ്ഞു. Readmore


  • 13:50 (IST) 09 Aug 2023
    ‘മണിപ്പൂരിൽ കൊലചെയ്യപ്പെട്ടത് രാജ്യമാണ്,’ സഭയിൽ കടുത്ത വിമർശനവുമായി രാഹുൽ ഗാന്ധി

    ന്യൂഡൽഹി: ലോക്‌സഭയിൽ ഇന്ന് അവിശ്വാസ പ്രമേയ ചർച്ച ആരംഭിച്ച രാഹുൽ ഗാന്ധി, മണിപ്പൂർ ഇന്ത്യയിൽ അല്ലെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭാവമെന്ന് ആരോപിച്ചു. താൻ മണിപ്പൂർ സന്ദർശിച്ചെങ്കിലും ഈ നിമിഷം വരെ പ്രധാനമന്ത്രി അവിടെ പോയിട്ടില്ലെന്ന് രാഹുൽ ചൂണ്ടിക്കാട്ടി. ബിജെപിയുടെ രാഷ്ട്രീയം മണിപ്പൂരിൽ ഇന്ത്യയെ കൊലപ്പെടുത്തിയെന്നും മണിപ്പൂർ ഇപ്പോൾ രണ്ടായി വിഭജിച്ചിരിക്കുന്നുവെന്നും രാഹുൽ പറഞ്ഞു. Read more


  • 12:41 (IST) 09 Aug 2023
    മുഖ്യമന്ത്രിയുടെ മകൾക്ക് സ്വകാര്യ കമ്പനിയിൽനിന്ന് മാസപ്പടി; കിട്ടിയത് 1.72 കോടി

    തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയ്ക്ക് സ്വകാര്യ കമ്പനിയിൽനിന്ന് മാസപ്പടിയായി മൂന്നു വർഷത്തിനിടെ 1.72 കോടി രൂപ ലഭിച്ചതായി ആരോപണം. മാസപ്പടിയുമായി ബന്ധപ്പെട്ടുള്ള ഈ വിവാദം നിയമസഭയിൽ ആയുധമാക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമം. ആദായ നികുതി തർക്ക പരിഹാര ബോർഡിന്റെ കണ്ടെത്തൽ ചർച്ചയാക്കാനാണ് യുഡിഎഫിന്റെ നീക്കം. Read more


  • 11:48 (IST) 09 Aug 2023
    നിയമസഭ സമ്മേളനം വെട്ടിച്ചുരുക്കി; ഇനി പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം

    തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരെഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ നിയമസഭ സമ്മേളനം വെട്ടി ചുരുക്കി. നാളെ പിരിയുന്ന നിയമസഭ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലം വന്ന ശേഷമായിരിക്കും ചേരുക. സെപ്റ്റംബർ 11 മുതൽ 14 വരെയായിരിക്കും സമ്മേളനം. ഈ മാസം 24 വരെ സഭ ചേരാനായിരുന്നു മുൻ തീരുമാനം. പുതുപ്പള്ളി ഉപതെരെഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇന്നലെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും സ്പീക്കറും സമ്മേളനം ചുരുക്കുന്നതിനെ കുറിച്ച് ചർച്ച ചെയ്തിരുന്നു.


  • 11:26 (IST) 09 Aug 2023
    പ്രാർത്ഥനയോടെ തുടങ്ങി; പുതുപ്പള്ളിയിലേത് രാഷ്ട്രീയ പോരാട്ടമെന്ന് ചാണ്ടി ഉമ്മൻ

    പുതുപ്പള്ളി: പുതുപ്പള്ളിയിലേത് രാഷ്ട്രീയ പോരാട്ടമെന്ന് യുഡിഎഫ് സ്ഥാനാർത്ഥിയും ഉമ്മൻചാണ്ടിയുടെ മകനുമായ ചാണ്ടി ഉമ്മൻ. ഇത്ര പെട്ടെന്ന് തിരഞ്ഞെടുപ്പ് പ്രതീക്ഷിച്ചിരുന്നില്ലെന്നും അച്ഛന്റെ മരണം കഴിഞ്ഞ് കുറച്ച് ദിവസങ്ങൾക്കുള്ളിൽതന്നെ തിരഞ്ഞെടുപ്പിന് ഇറങ്ങേണ്ടി വരുന്നതിൽ മാനസിക ബുദ്ധിമുട്ടുണ്ടെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. ഏൽപ്പിച്ച ഉത്തരവാദിത്വം എന്ന നിലയിൽ സ്ഥാനാർഥിത്വം ഏറ്റെടുക്കുന്നുവെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു. Read more


  • 11:25 (IST) 09 Aug 2023
    ഹൈക്കോടതി ജഡ്ജിമാർ മാറിമാറി അവധിയിൽ പ്രവേശിക്കണം: പാർലമെന്ററി പാനൽ

    ന്യൂഡൽഹി: കോടതി അവധികളെ “കൊളോണിയൽ പൈതൃകം” എന്ന് വിളിക്കുന്ന പാർലമെന്ററി പാനൽ, പെരുകിക്കൊണ്ടിരിക്കുന്ന കേസുകൾ പരിഹരിക്കുന്നതിന് ഹൈക്കോടതി ജഡ്ജിമാർ മാറിമാറി അവധിയിൽ പ്രവേശിക്കണമെന്ന് ശുപാർശ ചെയ്തു. ബി ജെ പി എം പി സുശീൽ മോദിയുടെ നേതൃത്വത്തിലുള്ള സമിതി കോടതി അവധി സംബന്ധിച്ച് മുൻ ചീഫ് ജസ്റ്റിസ് ആർ എം ലോധയുടെ മുൻകാല നിർദ്ദേശവും അംഗീകരിച്ചു. Read more


Advertisment
Fire Car News

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: