scorecardresearch

Malayalam Top News Highlights: താനൂര്‍ കസ്റ്റഡി മരണം: എട്ട് പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍

ലഹരിമരുന്ന് കേസില്‍ പിടിയിലായ തിരൂരങ്ങാടി സ്വദേശി താമിര്‍ കഴിഞ്ഞ ദിവസമാണ് മരിച്ചത്

ലഹരിമരുന്ന് കേസില്‍ പിടിയിലായ തിരൂരങ്ങാടി സ്വദേശി താമിര്‍ കഴിഞ്ഞ ദിവസമാണ് മരിച്ചത്

author-image
Amal Joy
അപ്‌ഡേറ്റ് ചെയ്‌തു
New Update
police| kerala police|iemalayalam

പ്രതീകാത്മക ചിത്രം

Malayalam Top News Highlights: താനൂർ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് ആരോപണ വിധേയരായ എട്ട് പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍. താനൂരിൽ പൊലീസ് കസ്റ്റഡിയിൽ മരിച്ച താമിർ ജിഫ്രിക്ക് മർദ്ദനമേറ്റെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ സൂചനയുണ്ട്. കെമിക്കൽ ലാബ് റിപ്പോർട്ട് വന്ന ശേഷം മാത്രമേ മരണകാരണം സ്ഥിരീകരിക്കാൻ കഴിയു. ലഹരിമരുന്ന് കേസില്‍ പിടിയിലായ തിരൂരങ്ങാടി സ്വദേശി താമിര്‍ കഴിഞ്ഞ ദിവസമാണ് മരിച്ചത്

Advertisment

  • 21:10 (IST) 02 Aug 2023
    താനൂര്‍ കസ്റ്റഡി മരണം: എട്ട് പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍

    താനൂർ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് ആരോപണ വിധേയരായ എട്ട് പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍. താനൂരിൽ പൊലീസ് കസ്റ്റഡിയിൽ മരിച്ച താമിർ ജിഫ്രിക്ക് മർദ്ദനമേറ്റെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ സൂചനയുണ്ട്. കെമിക്കൽ ലാബ് റിപ്പോർട്ട് വന്ന ശേഷം മാത്രമേ മരണകാരണം സ്ഥിരീകരിക്കാൻ കഴിയു. ലഹരിമരുന്ന് കേസില്‍ പിടിയിലായ തിരൂരങ്ങാടി സ്വദേശി താമിര്‍ കഴിഞ്ഞ ദിവസമാണ് മരിച്ചത്


  • 19:13 (IST) 02 Aug 2023
    നുഹ് കലാപം: എന്താണ് സംഘര്‍ഷങ്ങള്‍ക്കിടയാക്കിയ ബ്രജ്മണ്ഡല്‍ ജലാഭിഷേക് യാത്ര?

    തിങ്കളാഴ്ച ഹരിയാനയിലെ നുഹിൽ ബ്രജ്മണ്ഡല്‍ ജലാഭിഷേക് യാത്രയ്ക്കിടെ നടന്ന സംഘര്‍ഷത്തില്‍ ഇതുവരെ ആറ് പേരാണ് കൊല്ലപ്പെട്ടത്. മൂന്ന് വര്‍ഷം മുന്‍പാണ് ഇത്തരമൊരു യാത്ര വിശ്വഹിന്ദു പരീഷത്ത് (വിഎച്ച്പി) ആവിഷ്കരിച്ചത്. 2011-ലെ സെന്‍സസ് പ്രകാരം 79.2 ശതമാനം മുസ്ലീം ജനവിഭാഗം വരുന്ന ജില്ലയിലെ ഹിന്ദു സ്ഥാനങ്ങള്‍ പുനരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യമാണ് യാത്രയ്ക്ക് പിന്നിലുള്ളത്.

    നുഹ് കലാപം: എന്താണ് സംഘര്‍ഷങ്ങള്‍ക്കിടയാക്കിയ ബ്രജ്മണ്ഡല്‍ ജല്‍ അഭിഷേക് യാത്ര?


  • 17:18 (IST) 02 Aug 2023
    ഒരു മതവിശ്വാസിയേയും മുറിവേല്‍പ്പിക്കാന്‍ ഉദ്ദേശിച്ചിട്ടില്ല: ഷംസീര്‍

    തിരുവനന്തപുരം: തന്റെ പരാമര്‍ശം ഒരു മതവിശ്വാസിയേയും വേദനിപ്പിക്കാനല്ലെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍. ‌”ഞാന്‍ എല്ലാ മതവിശ്വാസങ്ങളേയും ബഹുമാനിക്കുന്ന വ്യക്തിയാണ്. ഭരണഘടനയിൽ ഒരു ഭാഗത്ത് മതവിശ്വാസത്തെക്കുറിച്ച് പറയുമ്പോൾ മറ്റൊരു ഭാഗത്ത് ശാസ്ത്രീയ വശം പ്രോത്സാഹിപ്പിക്കണമെന്നും പറയുന്നുണ്ട്. ഭരണഘടനാ പദവിയിൽ ഇരിക്കുന്ന വ്യക്തിയെന്ന നിലയില്‍ ശാസ്ത്രീയവശം പ്രോത്സാഹിപ്പിക്കണമെന്ന് പറയുമ്പോൾ എങ്ങനെയാണ് മതവിശ്വാസത്തെ വേദനിപ്പിക്കുന്നതാകുന്നത്,” ഷംസീര്‍ ചോദിച്ചു.


  • 16:33 (IST) 02 Aug 2023
    ‘ഷംസീര്‍ പറഞ്ഞത് ശരി, മാപ്പും തിരുത്തുമില്ല’; പിന്തുണച്ച് എം വി ഗോവിന്ദന്‍

    സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ പ്രസ്താവനയ്ക്കെതിരെ രൂക്ഷ വിമര്‍ശനം ഉയരുന്ന സാഹചര്യത്തില്‍ പിന്തുണയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. “ഏതെങ്കിവും മതവിഭാഗത്തിന് എതിരായ നിലപാട് സിപിഎം സ്വീകരിക്കില്ല. ഷംസീര്‍ പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചു. വിഷയത്തില്‍ മാപ്പ് പറയേണ്ടതില്ല, തിരുത്തി പറയാനും ഉദ്ദേശിക്കുന്നില്ല. ഷംസീര്‍ പറഞ്ഞത് മുഴുവന്‍ ശരിയാണ്,” ഗോവിന്ദന്‍ വ്യക്തമാക്കി.


  • 15:15 (IST) 02 Aug 2023
    മണിപ്പൂരില്‍ സമാധാനം പുനസ്ഥാപിക്കാന്‍ അടിയന്തര ഇടപെടല്‍; രാഷ്ട്രപതിയെ കണ്ട് പ്രതിപക്ഷ നേതാക്കള്‍

    മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാക്കള്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ സന്ദര്‍ശിച്ചു. മണിപ്പൂരില്‍ സമാധാനവും ഐക്യവും പുനഃസ്ഥാപിക്കുന്നതിനും കുറ്റക്കാരെ കണ്ടെത്തുന്നതില്‍ ഇടപെടണമെന്നും പ്രതിപക്ഷത്തിന്റെ മുതിര്‍ന്ന നേതാക്കള്‍ രാഷ്ട്രപതിയോട് ആവശ്യപ്പെട്ടു. ക്രമസമാധാന നില പൂര്‍ണമായും തകര്‍ന്ന സംസ്ഥാനത്ത് കഴിഞ്ഞ ഏതാനും ആഴ്ചകളായി സ്ഥിതി ഗുരുതരമാണെന്നും പ്രതിപക്ഷ നേതാക്കള്‍ പറഞ്ഞു. Readmore


  • 14:17 (IST) 02 Aug 2023
    അഞ്ചുവയസുകാരിയുടെ കുടുംബത്തിന് പത്തുലക്ഷം രൂപ; ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍

    ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. കഴിഞ്ഞ ദിവസം വനിതാ ശിശുവികസന വകുപ്പിന്റെ അടിയന്തര ആശ്വാസ ധനസഹായമായ ഒരു ലക്ഷം രൂപയ്ക്ക് പുറമെയാണ് ഇപ്പോള്‍ 10 ലക്ഷം രൂപ കൂടി കുടുംബത്തിന് അനുവദിച്ചിരിക്കുന്നത്.


  • 14:01 (IST) 02 Aug 2023
    ലൈഫ് മിഷന്‍ കേസ്: എം.ശിവശങ്കറിന് രണ്ട് മാസത്തെ ജാമ്യം അനുവദിച്ചു

    ലൈഫ് മിഷന്‍ കേസില്‍ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് സുപ്രീംകോടതി രണ്ട് മാസത്തെ ഇടക്കാല ജാമ്യം അനുവദിച്ചു. നട്ടെല്ലിന്റെ ശസ്ത്രക്രിയയ്ക്കും, ചികിത്സയ്ക്കുമാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ജസ്റ്റിസുമാരായ എ.എസ്.ബൊപ്പണ്ണ, എം.എം.സുന്ദരേഷ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. Readmore


  • 12:06 (IST) 02 Aug 2023
    സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിവാദം: മുഖ്യമന്ത്രിക്ക് പരാതി നല്‍കി വിനയന്‍

    സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മുഖ്യമന്ത്രിക്ക് വിനയന്‍ പരാതി നല്‍കി. രഞ്ജിത്ത് ജൂറിയെ സ്വാധീനിച്ചതിന്റെ സിസിടിവി ദൃശ്യമുണ്ടെന്ന് നേമം പുഷ്പരാജ് പറഞ്ഞതിന്റെ ഓഡിയോ ക്ലിപ് അടക്കമാണ് പരാതി നല്‍കിയത്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറിയെ സ്വാധീനിക്കാന്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് ശ്രമിച്ചെന്നാണ് സംവിധായകന്‍ വിനയന്‍ ആരോപിച്ചത്.


  • 10:20 (IST) 02 Aug 2023
    താനൂരിലെ കസ്റ്റഡി മരണം; പ്രതിയുടെ ശരീരത്തില്‍ 13 പരുക്ക്

    താനൂരില്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ച താമിര്‍ ജിഹ്രിയുടെ ശരീരത്തില്‍ 13 പരുക്കുകളെന്ന് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. താമിറിന്റെ മുതുകിലും കാലിന്റെ പിൻഭാഗത്തുമാണ് പരുക്കുകൾ.


  • 10:13 (IST) 02 Aug 2023
    വിദേശവനിതയെ മദ്യം നല്‍കി പീഡിപ്പിച്ചു; രണ്ടുപേര്‍ അറസ്റ്റില്‍

    കൊല്ലം കരുനാഗപ്പള്ളിയില്‍ വിദേശ വനിതയെ മദ്യം നല്‍കി പീഡിപ്പിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. ചെറിയഴീക്കല്‍ പന്നിശ്ശേരില്‍ നിഖില്‍, അരയശേരില്‍ ജയന്‍ എന്നിവരാണ് അറസ്റ്റിലായത്. യു.എസില്‍ നിന്ന് അമൃതപുരിയിലെത്തിയ 44-കാരിയാണ് പീഡനത്തിനിരയായത്.
    ബീച്ചിലിരുന്ന യുവതിയോട് സൗഹൃദം സ്ഥാപിച്ച പ്രതികള്‍ ആദ്യം സിഗരറ്റ് വേണോ എന്ന് ചോദിക്കുകയും വാങ്ങാന്‍ വിസമ്മതിച്ചപ്പോള്‍ മദ്യം നല്‍കുകയുമായിരുന്നുവെന്ന് പൊലീസ് പറയുന്നു. ബൈക്കില്‍ കയറ്റി ആളൊഴിഞ്ഞ വീട്ടില്‍ കൊണ്ടുപോയി മദ്യം നല്‍കി പീഡിപ്പിച്ചുവെന്നാണ് കേസ്.വിദേശവനിത പിന്നീട് ആശുപത്രിയില്‍ ചികില്‍സ തേടിയ ശേഷം പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.


Crime Kerala

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: