Malayalam News highlights: ആലത്തൂര്‍ എംഎല്‍എയും സിപിഐ എം മുൻ സംസ്ഥാന സെക്രട്ടറിയറ്റ് അംഗവുമായിരുന്ന എം ചന്ദ്രൻ അന്തരിച്ചു. 76 വയസായിരുന്നു. വർധക്യസഹജമായ അസുഖത്തെ തുടർന്ന് എറണാകുളം സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1987 മുൽ 1998 വരെ പാലക്കാട് ജില്ലാ സെക്രട്ടറിയായിരുന്നു. 2006, 2011 തിരഞ്ഞെടുപ്പുകളില്‍ ആലത്തൂരില്‍ നിന്ന് നിയമസഭയിലെത്തി.
ജി എസ് ടി വരുമാനത്തില്‍ റെക്കോര്‍ഡ് വര്‍ധന. ഏപ്രില്‍ മാസത്തെ ജി എസ് ടി വരുമാനത്തില്‍ 2022 ഏപ്രില്‍ മാസത്തിലേക്കാള്‍ 12 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഏപ്രിലില്‍ 1.87 ലക്ഷം കോടി രൂപയാണ് ജി എസ് ടി സമാഹരണം.
2023 ഏപ്രിലിൽ സമാഹരിച്ച മൊത്ത ജി എസ് ടി വരുമാനം 1,87,035 കോടി രൂപയാണ്. ഇതില്‍ സി ജി എസ് ടി 38,440 കോടി രൂപയും എസ് ജി എസ് ടി 47,412 കോടി രൂപയും ഐ ജി എസ് ടി 89,158 കോടി രൂപയുമാണ് (34,972 കോടി രൂപയും ഇറക്കുമതിയിൽ നിന്ന് പിരിച്ചെടുത്തതാണ്) സെസ് 12,025 കോടി രൂപയാണെന്നും ധനമന്ത്രാലയം അറിയിച്ചു.
സിപിഐ എം മുൻ സംസ്ഥാന സെക്രട്ടറിയറ്റ് അംഗവും ആലത്തൂർ എംഎൽഎയുമായിരുന്ന ആനക്കര ചേക്കോട് മേലപ്പുറത്ത് എം ചന്ദ്രൻ (76) അന്തരിച്ചു. വർധക്യസഹജമായ അസുഖത്തെ തുടർന്ന് എറണാകുളം സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1987 മുൽ 98 വരെ പാലക്കാട് ജില്ലാ സെക്രട്ടറിയായിരുന്നു. 2006 മുതൽ 2016 വരെ ആലത്തൂരിൽ എംഎൽഎയായി.
‘കേരള സ്റ്റോറി’ എന്ന ഹിന്ദി സിനിമ നിരോധിക്കണമെന്ന് താന്‍ ആഹ്വാനം ചെയ്യില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍. ദുരൂപയോഗം ചെയ്യപ്പെടുന്നതിനാല്‍ ആവിഷ്കാര സ്വതന്ത്ര്യം വിലയില്ലാതായി തീരുന്നില്ല. പക്ഷെ എന്നാല്‍ യഥാര്‍ഥ്യവുമായി സിനിമക്ക് ബന്ധമില്ലെന്ന് പറയാന്‍ കേരളീയര്‍ക്ക് എല്ലാ അവകാശവുമുണ്ടെന്നും തരൂര്‍ വ്യക്തമാക്കി.
ട്വിറ്ററിലൂടെയായിരുന്നു തരൂരിന്റെ പ്രതികരണം. കഴിഞ്ഞ ദിവസം കേരള സ്റ്റോറിയുടെ പോസ്റ്റര്‍ പങ്കുവച്ച് തരൂര്‍ വിമര്‍ശിച്ചിരുന്നു. ഇത് നിങ്ങളുടെ കേരള സ്റ്റോറി ആയിരിക്കാം, പക്ഷെ ഞങ്ങളുടെ കേരള സ്റ്റോറിയല്ല എന്ന ക്യാപ്ഷനോടെയായിരുന്നു തരൂരിന്റെ ട്വീറ്റ്. പ്രസ്തുത ട്വീറ്റ് റീട്വീറ്റ് ചെയ്തുകൊണ്ടാണ് തരൂരിന്റെ പുതിയ പ്രതികരണം.
ദേശീയ പൗരത്വ രജിസ്റ്റര്‍ കൊണ്ടുവരുന്നതിന് പുറമെ കര്‍ണാടകയില്‍ ആദ്യമായി ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുമെന്ന് ബിജെപിയുടെ പ്രകടനപത്രികയിലെ വാഗ്ദാനം. സംസ്ഥാനത്ത് അധികാരത്തിലെത്തിയാല്‍ ഏകീകൃത സിവില്‍ കോഡ് (യുസിസി) കൊണ്ടുവരുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ പുറത്തിറക്കിയ പ്രകടന പത്രികയില്‍ പറയുന്നു.
'സംസ്ഥാനത്തെ എല്ലാ അനധികൃത കുടിയേറ്റക്കാരെയും വേഗത്തില്‍ നാടുകടത്തുന്നത് ഉറപ്പാക്കാന്‍' ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍ആര്‍സി) സമാഹരിക്കുമെന്നും പ്രകടനപത്രിക വാഗ്ദാനം ചെയ്യുന്നു. ഭക്തര്‍ക്ക് ക്ഷേത്രഭരണത്തില്‍ സമ്പൂര്‍ണ്ണ സ്വയംഭരണം നല്‍കുന്നതിന് കമ്മിറ്റിപാര്‍ട്ടി ഉറപ്പുനല്‍കും, കൂടാതെ സുസ്ഥിരമായ ക്ഷേത്ര സമ്പദ്വ്യവസ്ഥ സൃഷ്ടിക്കുന്നതിന് ക്ഷേത്രങ്ങള്‍ക്ക് ചുറ്റുമുള്ള പ്രാദേശിക ബിസിനസുകളെ നിയന്ത്രിക്കുന്നതും് പരിശോധിക്കുമെും പ്രകടന പത്രികയില്‍ പറയുന്നു. സംസ്ഥാനത്ത് ഹിന്ദുത്വ ഗ്രൂപ്പുകള്‍ ഉന്നയിക്കുന്ന ഒരു പ്രശ്‌നമാണ് ക്ഷേത്ര പരിസരത്ത് കടകള്‍ നടത്തുന്നതില്‍ നിന്ന് മുസ്ലീങ്ങളെ നിരോധിക്കുക എന്നത്. Readmore
കേരളശേരിയില്‍ വീടിനോട് ചേര്‍ന്നുള്ള പടക്ക നിര്‍മ്മാണ സാമഗ്രഹികള്‍ സൂക്ഷിച്ചിരുന്ന മുറിയിലുണ്ടായ സ്ഫോടനത്തില്‍ ഒര മരണം. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സംഭവം. മരിച്ചയാളെ തിരിച്ചറിയാനായിട്ടില്ല.
https://malayalam.indianexpress.com/kerala-news/blast-inside-home-in-palakkad-one-died-809820/
മതപരമായ അര്‍ത്ഥങ്ങളുള്ള പേരുകളും ചിഹ്നങ്ങളും ഉപയോഗിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. ഹര്‍ജി തള്ളണമെന്ന എതിര്‍ കക്ഷികളുടെ അഭിഭാഷകര്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് സുപ്രീം കോടതി നടപടി. ഹര്‍ജിക്കാരന് വേണമെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. കോടതി നിര്‍ദേശിച്ചതിനെ തുടര്‍ന്ന് പരാതിക്കാരനായ ഉത്തര്‍പ്രദേശ് ഷിയാ വഖഫ് ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ സയ്യദ് വസീം റിസ്വി ഹര്‍ജി പിന്‍വലിച്ചു. മുസ്ലിം ലീഗ്, ഓള്‍ ഇന്ത്യ മജ്ലിസ്-ഇ-ഇത്തെഹാദുല്‍ മുസ്ലിമീന്‍ എന്നീ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. Readmore
തീവ്രവാദികള്‍ ആശയവിനിമയത്തിന് ഉപയോഗിക്കുന്നുവെന്ന് വിലയിരുത്തി 14 മൈബൈല്‍ ആപ്പുകള്‍ക്ക് കൂടി നിരോധനം ഏര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. ജമ്മു കശ്മീരില്‍ തീവ്രവാദികളും അവരെ പിന്തുണയ്ക്കുന്നവരും ഉപയോഗിക്കുന്ന 14 മൊബൈല്‍ ആപ്ലിക്കേഷനുകള്‍ കേന്ദ്രം നിരോധിച്ചതായി കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ അറിയിച്ചു. Readmore
ട്രേഡ് യൂണിയന്റെയും പ്രതിപക്ഷ പാര്‍ട്ടികളുടെയും ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് ഫാക്ടറിസ് ബില്‍ 2023 പിന്‍വലിക്കുന്നതായി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. വ്യവസായങ്ങള്‍ക്ക് അനുയോജ്യമായ പ്രവൃത്തി സമയം അനുവദിക്കുന്നതായിരുന്നു ബില്‍. ഭരണകക്ഷിയായ ഡിഎംകെയുടെ പിന്തുണയുള്ള യൂണിയനുകളും കോണ്‍ഗ്രസും ഇടതുപക്ഷ പാര്‍ട്ടികളും ഉള്‍പ്പെടെ ഭരണകക്ഷിയുടെ രാഷ്ട്രീയ സഖ്യകക്ഷികളും ബില്ലില്‍ എതിര്‍പ്പറിയിച്ചിരുന്നു. Readmore
ചിന്നക്കനാലില്‍ വീണ്ടും കാട്ടാനയുടെ ആക്രമണം. അരിക്കൊമ്പനെ മയക്കുവെടിവെച്ച് കൊണ്ടുപോയതിനു പിന്നാലെയാണ് കാട്ടാന ആക്രമണം. മൗണ്ട് ഫോര്‍ട്ട് സ്‌കൂളിന് സമീപം കാട്ടാന കൂട്ടം ഷെഡ് തകര്‍ത്തു. ഇന്ന് പുലര്‍ച്ചെ അഞ്ചോടെയായിരുന്നു സംഭവം.അരിക്കൊമ്പനെ കൊണ്ടുപോയതിന് പിന്നാലെ ചിന്നക്കനാലില്‍ ഇന്നലെ തന്നെ കാട്ടാനക്കൂട്ടം ഇറങ്ങിയിരുന്നു. അരിക്കൊമ്പനെ മയക്കുവെടിവെച്ച സിമന്റുപാലത്തിന് സമീപത്താണ് കാട്ടാനക്കൂട്ടം ഇറങ്ങിയത്.