scorecardresearch

Malayalam Top News Highlights:സിനിമ സെറ്റുകളിലെ ലഹരി ഉപയോഗം: അന്വേഷണം ആരംഭിച്ചതായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍

ലഹരി ഉപയോഗം സംബന്ധിച്ച് സിനിമാ പ്രവര്‍ത്തകരില്‍ നിന്ന് തന്നെയുള്ള തുറന്നു പറച്ചില്‍ സ്വാഗതാര്‍ഹമാണെന്നും കമ്മീഷണര്‍ പറഞ്ഞു.

k sethuraman,police
k sethuraman,police

Malayalam Top News Highlights:കൊച്ചി: സിനിമ സെറ്റുകളിലെ ലഹരി ഉപയോഗം തടയാന്‍ അന്വേഷണം ആരംഭിച്ചതായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സേതുരാമന്‍. സിനിമാ സെറ്റുകളില്‍ ഇനി മുതല്‍ ഷാഡോ പോലീസ് വിന്യസിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മേഖലയിലെ ലഹരി ഉപയോഗം സംബന്ധിച്ച് സിനിമാ പ്രവര്‍ത്തകരില്‍ നിന്ന് തന്നെയുള്ള തുറന്നു പറച്ചില്‍ സ്വാഗതാര്‍ഹമാണെന്നും കമ്മീഷണര്‍ പറഞ്ഞു.

ലഹരി ഉപയോഗം സംബന്ധിച്ച് വിവരം ലഭിച്ചാല്‍ റെയ്ഡ് നടത്തും. പക്ഷെ ഇതുവരെ ആരില്‍നിന്നും പൊലീസിന് പരാതി ലഭിച്ചിട്ടില്ല. ലഹരി ഉപയോഗം സംബന്ധിച്ച വെളിപ്പെടുത്തലുകള്‍ നടത്തിയവരുടെ മൊഴി എക്സൈസ് രേഖപ്പെടുത്തുന്നുണ്ട്. ആവശ്യമെങ്കില്‍ പൊലീസും മൊഴി രേഖപ്പെടുത്തുമെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ വ്യക്തമാക്കി.

Live Updates
21:37 (IST) 7 May 2023
മലപ്പുറം താനൂരില്‍ ബോട്ട് അപകടം: അഞ്ച് മരണം, നിരവധി പേരെ കാണാതായി

മലപ്പുറം: താനൂര്‍ ഓട്ടുമ്പ്രം തൂവല്‍ തീരത്ത് വിനോദയാത്ര ബോട്ട് മുങ്ങി അപകടം. അഞ്ച് പേര്‍ മരിച്ചതായാണ് ലഭിക്കുന്ന വിവരം. മരിച്ചവരില്‍ ഒരു സ്ത്രീയും കുട്ടിയും ഉള്‍പ്പെടുന്നു. ഇരുപത്തിയഞ്ചിലധികം പേര്‍ ബോട്ടിലുണ്ടായിരുന്നതായാണ് പ്രദേശവാസികള്‍ പറയുന്നത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

20:25 (IST) 7 May 2023
Karnataka Election: കോണ്‍ഗ്രസിന് ഭയം, സോണിയ ഗാന്ധിയുടെ വരവില്‍ പരിഹസിച്ച് മോദി

ബജ്റംഗബലി കി ജയ് എന്ന് പറഞ്ഞുകൊണ്ടായിരുന്നു കര്‍ണാടകയിലെ ശിവമോഗയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ പ്രസംഗം ആരംഭിച്ചത്. വൈകാതെ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിക്കാനും മോദി മറന്നില്ല. നുണപ്രചാരണങ്ങള്‍ ഫലിക്കാത്തതുകൊണ്ടുള്ള ഭയം കാരണമാണ് സോണിയ ഗാന്ധിയെ കോണ്‍ഗ്രസ് കളത്തിലെത്തിച്ചതെന്ന് മോദി ആരോപിച്ചു.

https://malayalam.indianexpress.com/news/karnataka-election-pm-modis-scared-dig-at-congress-over-sonia-gandhis-return-816513/

19:26 (IST) 7 May 2023
IPL 2023: കുതിപ്പ് തുടര്‍ന്ന് ഗുജറാത്ത്; ലക്നൗവിനെ തകര്‍ത്ത് എട്ടാം ജയം

ഇന്ത്യന്‍ പ്രീമിയര്‍ ലിഗ് (ഐപിഎല്‍) പതിനാറാം സീസണിലെ 51-ാം മത്സരത്തില്‍ ലക്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് 56 റണ്‍സിന്റെ കൂറ്റന്‍ ജയം. ഗുജറാത്ത് ഉയര്‍ത്തിയ 228 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലക്നൗവിന്റെ പോരാട്ടം 171-7 എന്ന നിലയില്‍ അവസാനിച്ചു

ലക്നൗവിനായി ക്വിന്റണ്‍ ഡി കോക്ക് (70), കെയില്‍ മേഴ്സ് (48) എന്നിവര്‍ പൊരുതി. നാല് ഓവറില്‍ 29 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റെടുത്ത മോഹിത് ശര്‍മയാണ് ലക്നൗ ബാറ്റിങ് നിരയ്ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തിയത്. നേരത്തെ ശുഭ്മാന്‍ ഗില്‍ (94*), വൃദ്ധിമാന്‍ സാഹ (81) എന്നിവരുടെ ഇന്നിങ്സാണ് ഗുജറാത്തിന് ഉയര്‍ന്ന സ്കോര്‍ സമ്മാനിച്ചത്.

17:53 (IST) 7 May 2023
എഐ ക്യാമറ: നയാപൈസയുടെ അഴിമതയില്ല, മുഖ്യമന്ത്രി മറുപടി പറയേണ്ട കാര്യമില്ലെന്നും ഗോവിന്ദന്‍

എഐ ക്യാമറ വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറയേണ്ടതില്ലെന്നും നടക്കുന്നത് സര്‍ക്കാരിനെതിരായ പ്രചാരണം മാത്രമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ആരോപണങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി പറയണമെന്ന ആവശ്യം പ്രതിപക്ഷം ശക്തമാക്കുന്നതിനിടെയാണ് ഗോവിന്ദന്റെ പ്രതികരണം.

https://malayalam.indianexpress.com/kerala-news/ai-camera-govindan-says-there-is-no-corruption-cm-vijayan-does-not-need-to-answer-816438/

17:14 (IST) 7 May 2023
രാജ്യത്ത് ഈ വര്‍ഷം സൈബര്‍ ആക്രമണങ്ങളി‍ല്‍ 18 ശതമാനം വര്‍ധന; ചെക്ക് പോയിന്റ് റിപ്പോര്‍ട്ട്

ചാറ്റ്ജിപിടി പോലുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ടൂളുകളുടെ വരവോടെ സൈബര്‍ ആക്രമണങ്ങളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായതായി റിപ്പോര്‍ട്ട്. 2023-ന്റെ ആദ്യ പാദത്തില് മാത്രം ആഗോളതലത്തില്‍ സൈബര്‍ ആക്രമണങ്ങളില്‍ ഏഴ് ശതമാനം ഉയര്‍ച്ചയാണ് ഉണ്ടായത്. ചെക്ക് പോയിന്റാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

ഒരു സ്ഥാപനം 1,248 സൈബര്‍ ആക്രമണങ്ങള്‍ ഒരാഴ്ച നേരിടുന്നുണ്ടെന്നാണ് കണക്ക്. ചാറ്റ്ജിപിടി പോലുള്ള എഐ സംവിധാനങ്ങള്‍ സൈബര്‍ ആക്രമണങ്ങള്‍ നടത്താന്‍ കുറ്റവാളികള്‍ ഉപയോഗിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

https://malayalam.indianexpress.com/tech/cyber-attacks-increased-by-18-per-cent-in-the-first-quarter-alone-in-india-816338/

15:42 (IST) 7 May 2023
മുഖ്യമന്ത്രി ആകാശവാണിയെ പോലെ പെരുമാറുന്നു, ഒന്നിനും മറുപടിയില്ല: സതീശന്‍

എഐ ക്യാമറ വിവാദങ്ങളില്‍ പ്രതികരിക്കാത്ത മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. “ഇവിടെ മുഖ്യമന്ത്രിയാണ് ആരോപണവിധേയന്‍. അതുകൊണ്ട് തന്നെ അദ്ദേഹം തന്നെയാണ് മറുപടി നല്‍കേണ്ടതും. പ്രതിപക്ഷം പുറത്തുവിട്ട തെളിവുകളെ പുകമറയെന്ന് പറഞ്ഞ് മുഖ്യമന്ത്രി ഒളിച്ചോടുന്നത് ശരിയല്ല,” സതീശന്‍ വ്യക്തമാക്കി.

“മുഖ്യമന്ത്രി ആകാശവാണിയെ പോലെയാണ് പെരുമാറുന്നത്. ചോദ്യങ്ങളിലും അഴിമതി ആരോപണങ്ങളിലും മറുപടി പറയില്ല. തുടര്‍ ഭരണം കിട്ടിയതുകൊണ്ട് അഴിമതി ആരോപണങ്ങള്‍ ഇല്ലാതാകുന്നില്ല. റോഡുകള്‍ നന്നാക്കിയിട്ട് വേണം പിഴ ഈടാക്കാന്‍. ജനങ്ങളെ പിഴിയാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്,” സതീശന്‍ കൂട്ടിച്ചേര്‍ത്തു.

15:03 (IST) 7 May 2023
നൂറു കിലോയോളം കഞ്ചാവ് എക്‌സൈസ് പിടികൂടി

തിരുവനന്തപുരത്ത് നൂറു കിലോയോളം കഞ്ചാവ് എക്‌സൈസ് പിടികൂടി. നാലു പേരെ എക്‌സൈസ് കസ്റ്റഡിയിലെടുത്തു. കണ്ണേറ്റുമുക്കില്‍ വെച്ചാണ് കാറില്‍ കടത്താന്‍ ശ്രമിച്ച കഞ്ചാവ് പിടികൂടിയത്.  ഇന്നോവ കാറിലുണ്ടായിരുന്ന സ്ത്രീ ഓടിരക്ഷപ്പെട്ടു.  വിഷ്ണു , അഖില്‍, രതീഷ്, കരിങ്കടമുകള്‍ രതീഷ് എന്നിവരാണ് പിടിയിലായത്. തമിഴ്‌നാട് അതിര്‍ത്തി കടന്നാണ് കാര്‍ തിരുവനന്തപുരത്തേക്ക് എത്തിയത്.

14:47 (IST) 7 May 2023
IPL 2023: തിരിച്ചുവരവ് ലക്ഷ്യമിട്ട് സഞ്ജുവും രാജസ്ഥാനും; ഇന്ന് ഹൈദരാബാദിനെതിരെ

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) പതിനാറാം സീസണിലെ 52-ാം മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ഇന്ന് സണ്‍റൈസേഴ്സ് ഹൈദരാബാദിനെ നേരിടും. ജയ്പൂരിലെ സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ രാത്രി ഏഴരയ്ക്കാണ് മത്സരം.

https://malayalam.indianexpress.com/sports/ipl/rr-vs-srh-live-score-ipl-2023-rajasthan-royals-vs-sunrisers-hyderabad-score-updates-may-07-816240/

14:24 (IST) 7 May 2023
IPL 2023: ഇന്ന് കരുത്തന്മാരുടെ കളി; ഗുജറാത്തും ലക്നൗവും നേര്‍ക്കുനേര്‍

ഇന്ത്യന്‍ പ്രീമിയര്‍ ലിഗ് (ഐപിഎല്‍) പതിനാറാം സീസണിലെ 51-ാം മത്സരത്തില്‍ കരുത്തരായ ഗുജറാത്ത് ടൈറ്റന്‍സും ലക്നൗ സൂപ്പര്‍ ജയന്റ്സും ഇന്ന് ഏറ്റുമുട്ടും. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ വൈകുന്നേരം മൂന്നരയ്ക്കാണ് മത്സരം.

https://malayalam.indianexpress.com/sports/ipl/gt-vs-lsg-live-score-ipl-2023-gujarat-titans-vs-lucknow-super-giants-score-updates-816198/

13:32 (IST) 7 May 2023
എഐ ക്യാമറ: കേരളം കണ്ട ഏറ്റവും വലിയ കൊള്ള, മുഖ്യമന്ത്രിക്ക് തുറന്ന കത്തുമായി രമേശ് ചെന്നിത്തല

എ.ഐ. ക്യാമറയുടെ മറവില്‍ നടന്നത് കേരളം കണ്ട ഏറ്റവും വലിയ കൊള്ളകളിലൊന്നാണെന്നും വിഷയത്തില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം ആശ്ചര്യപ്പെടുത്തുന്നതെന്നും രമേശ് ചെന്നിത്തല. സേഫ് കേരള പദ്ധതിയിലെ അഴിമതിയെ തെളിവ് സഹിതം തുറന്നു കാട്ടിയിട്ടും മൗനം പാലിച്ചിരുന്ന മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നടത്തിയ പ്രതികരണം ആരേയും ആശ്ചര്യപ്പെടുത്തുന്നതാണ്. എല്ലാം ദുരാരോപണങ്ങളെന്ന് പറഞ്ഞ് തടിതപ്പാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. മുഖ്യമന്ത്രി ഇത്രയും ദുര്‍ബലമായി മുന്‍പൊന്നും പ്രതികരിച്ചു കണ്ടിട്ടില്ല. ഇടപാടില്‍ സര്‍ക്കാരും കെല്‍ട്രോണും ഒളിച്ചുവെച്ചിരുന്ന രേഖകള്‍ പുറത്തുകൊണ്ടുവരുന്നതെങ്ങനെ കെട്ടിച്ചമയ്ക്കലാകുമെന്നും ചെന്നിത്തല മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ ചോദിച്ചു. Readmore

12:51 (IST) 7 May 2023
ചിന്നക്കനാലില്‍ വീണ്ടും കാട്ടാന ആക്രമണം

ഇടുക്കി ചിന്നക്കനാലില്‍ വീണ്ടും കാട്ടാനയുടെ ആക്രമണം. സിങ്കുകണ്ടത്ത് അന്തോണി രാജ് എന്നയാളുടെ ഷെഡ് ആന തകര്‍ത്തു. ആളപായമില്ല.

11:22 (IST) 7 May 2023
യുവാക്കള്‍ക്ക് നടുറോഡില്‍ ക്രൂരമര്‍ദ്ദനമേറ്റു.

എറണാകുളം ആലുവയില്‍ യുവാക്കള്‍ക്ക് നടുറോഡില്‍ ക്രൂരമര്‍ദ്ദനമേറ്റു. ഏലൂക്കര സ്വദേശി നസീഫിനും സുഹൃത്ത് ബിലാലിനുമാണ് മര്‍ദ്ദനമേറ്റത്.

കാറില്‍ ഓട്ടോറിക്ഷ ഉരസിയത് ചോദ്യം ചെയ്ത യുവാക്കള്‍ക്കാണ് മര്‍ദ്ദനമേറ്റത്. കല്ലും വടിയും ഉപയോഗിച്ചായിരുന്നു മര്‍ദ്ദനം. ഓട്ടോറിക്ഷ ഡ്രൈവറും മൂന്ന് സുഹൃത്തുക്കളും ചേര്‍ന്നായിരുന്നു മര്‍ദ്ദനം

10:39 (IST) 7 May 2023
സിനിമ സെറ്റുകളിലെ ലഹരി ഉപയോഗം: അന്വേഷണം ആരംഭിച്ചതായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍

സിനിമ സെറ്റുകളിലെ ലഹരി ഉപയോഗം തടയാന്‍ അന്വേഷണം ആരംഭിച്ചതായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സേതുരാമന്‍. സിനിമാ സെറ്റുകളില്‍ ഇനി മുതല്‍ ഷാഡോ പോലീസ് വിന്യസിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മേഖലയിലെ ലഹരി ഉപയോഗം സംബന്ധിച്ച് സിനിമാ പ്രവര്‍ത്തകരില്‍ നിന്ന് തന്നെയുള്ള തുറന്നു പറച്ചില്‍ സ്വാഗതാര്‍ഹമാണെന്നും കമ്മീഷണര്‍ പറഞ്ഞു.

ലഹരി ഉപയോഗം സംബന്ധിച്ച് വിവരം ലഭിച്ചാല്‍ റെയ്ഡ് നടത്തും. പക്ഷെ ഇതുവരെ ആരില്‍നിന്നും പൊലീസിന് പരാതി ലഭിച്ചിട്ടില്ല. ലഹരി ഉപയോഗം സംബന്ധിച്ച വെളിപ്പെടുത്തലുകള്‍ നടത്തിയവരുടെ മൊഴി എക്സൈസ് രേഖപ്പെടുത്തുന്നുണ്ട്. ആവശ്യമെങ്കില്‍ പൊലീസും മൊഴി രേഖപ്പെടുത്തുമെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ വ്യക്തമാക്കി.

Web Title: Malayalam news live updates may 07