Malayalam Top News Highlights: തിരുവനന്തപുരം: എഐ ക്യാമറ വിവാദത്തില്‍ പ്രതികരിക്കാത്ത മുഖ്യമന്ത്രിയെ ന്യായീകരിച്ച എ.കെ.ബാലനെ പരിഹസിച്ച് കെ.മുരളീധരന്‍. സൈക്കിൾ ഇടിച്ച കേസ് വാദിച്ചാൽ തൂക്കിക്കൊല്ലുമെന്ന് പറയുമ്പോലെയാണ് ബാലന്റെ വാദം. ബാലന്റെ വാദം കേട്ടാൽ പിണറായി ജയിലിൽ പോകുമെന്നും മുരളീധരൻ പറഞ്ഞു. വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട മുഖ്യമന്ത്രി എങ്ങനെയാണ് എഐ ക്യാമറ വിവാദത്തില്‍ അഭിപ്രായം പറയുകയെന്നായിരുന്നു എ.കെ.ബാലൻ ചോദിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പൊലീസില്‍ പരാതി നല്‍കി കര്‍ണാടക കോണ്‍ഗ്രസ്. വോട്ടുബാങ്ക് രാഷ്ട്രീയത്തിന് വേണ്ടി തീവ്രവാദവുമായി ബന്ധമുള്ളവരുമായി കോണ്‍ഗ്രസ് ചര്‍ച്ച നടത്തുന്നുവെന്ന പ്രധാനമന്ത്രിയുടെ ആരോപണത്തിനെതിരെയാണ് കോണ്‍ഗ്രസിന്റെ നടപടി.
1951-ലെ ജനപ്രാതിനിധ്യ നിയമം, ഇന്ത്യൻ ശിക്ഷാ നിയമം, മറ്റ് നിയമ വ്യവസ്ഥകൾ എന്നിവയുടെ പ്രസക്തമായ വകുപ്പുകൾ പ്രകാരം പ്രധാനമന്ത്രിക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ബെംഗളൂരു ഹൈഗ്രൗണ്ട്സ് പോലീസ് സ്റ്റേഷനിൽ കോണ്‍ഗ്രസ് പരാതി നല്‍കിയിരിക്കുന്നത്.
സര്‍ക്കാരിനെതിരെ കെട്ടി പൊക്കുന്ന ആരോപണങ്ങള്‍ ജനങ്ങള്‍ വിശ്വസിക്കുമെന്ന് ആരും കരുതണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരിന്റെ രണ്ടാം വര്‍ഷത്തിന്റെ നിറം കെടുത്താനുള്ള ശ്രമം നടക്കുന്നു, ആരോപണം ഉന്നയിക്കുന്നവര്‍ അപഹാസ്യരാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കെ.ജി.ഒ.എ സംസ്ഥാന സമ്മേളനത്തില്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സര്‍ക്കാരിന് താത്പര്യം വികസനത്തിലാണ്, ഇത് നാട് അറിയരുതെന്ന് ചില നിക്ഷിപ്ത താത്പര്യക്കാര്‍ ആഗ്രഹിക്കുന്നു. സര്‍ക്കാരിനെതിരെ എന്തൊക്കെ കെട്ടിച്ചമയ്ക്കാനാവുമെന്ന് നോക്കുന്നു. അതിന് മാധ്യമങ്ങളും കൂട്ടുനില്‍ക്കുന്നുവെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. സര്‍ക്കാരിന്റെ രണ്ടാം വര്‍ഷത്തിന്റെ നിറം കെടുത്താന്‍ ശ്രമം നടക്കുന്നുണ്ടെങ്കിലും ആ പൂതിയൊന്നും ഏശിലെന്നും മുഖ്യമന്ത്രി പറഞ്ഞു.Readmore
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) പതിനാറാം സീസണിലെ 49-ാം മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്സിന് ആറ് വിക്കറ്റ് ജയം. മുംബൈ ഉയര്‍ത്തിയ 140 റണ്‍സ് വിജയലക്ഷ്യം 14 പന്ത് ബാക്കി നില്‍ക്കെയാണ് ചെന്നൈ മറികടന്നത്.
സംസ്ഥാനത്ത് സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ മണിപ്പൂരില്‍ സമാധാനം കൊണ്ടുവരാന്‍ സ്ത്രീകളോട് വംശീയ സ്വത്വം പരിഗണിക്കാതെ യോജിച്ച് പ്രവര്‍ത്തിക്കണമെന്ന് പൗരാവകാശ പ്രവര്‍ത്തക ഇറോം ശര്‍മിള ചാനു ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ആഭ്യന്തര മന്ത്രി അമിത് ഷായോടും സംസ്ഥാനത്തെ പ്രശ്‌നങ്ങള്‍ മനസിലാക്കാനും ജനങ്ങളുമായി സംവദിക്കാനും സംസ്ഥാനം സന്ദര്‍ശിക്കാന്‍ അവര്‍ അഭ്യര്‍ത്ഥിച്ചു.
ഭീകരവാദിയും ഖലിസ്ഥാന്‍ കമാന്‍ഡോ ഫോഴ്സ് (കെസിഎഫ്) തലവനുമായ പരംജിത് സിങ് പഞ്ച്വാര്‍ എന്ന മാലിക് സര്‍ദാര്‍ സിങ് ഇന്ന് രാവിലെ പാകിസ്ഥാനിലെ ലാഹോറില്‍ വെടിയേറ്റ് മരിച്ചു. തീവ്ര സിഖ് സംഘടനയായ ദല്‍ ഖല്‍സയുടെ നേതാവ് കന്‍വര്‍ പാല്‍ സിംഗ് ആക്രമണത്തില്‍ പഞ്ച്വാറിന്റെ മരണം സ്ഥിരീകരിച്ചു. ”ഞങ്ങളുടെ വിവരമനുസരിച്ച്, പരംജിത് സിങ് പ്രഭാത നടത്തത്തിലായിരുന്നു, രണ്ട് തോക്കുധാരികള്‍ അവനെ വെടിവച്ചു കൊന്നു,” കന്‍വര്‍ പാല്‍ പറഞ്ഞു. ദല്‍ ഖല്‍സ 2020ല്‍ പുറത്തിറക്കിയ നാനാക്ഷഹി കലണ്ടറില്‍ പഞ്ച്വാറിന്റെ ചിത്രം പ്രസിദ്ധീകരിച്ചിരുന്നു. Readmore
കര്‍ണാടക തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ക്ക് മുമ്പ് ബിജെപി പ്രവര്‍ത്തകരെ ആവേശത്തിലാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ്ഷോയ്ക്ക് മുന്നോടിയായി കടകള്‍ അടച്ചു, കച്ചവടക്കാരെ മാറ്റി. പ്രദേശത്ത് വാഹന ഗതാഗതവും താല്‍ക്കാലികമായി നിയന്ത്രിച്ചു.
മെയ് 10 ന് നടക്കാനിരിക്കുന്ന കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബെംഗളൂരു നഗര വോട്ടര്‍മാരിലേക്ക് എത്തുന്നതിനായിരുന്നു പ്രധാനമന്ത്രിയുടെ റോഡ് ഷോ. 26 കിലോമീറ്റര്‍ റോഡ്‌ഷോ ബെംഗളൂരു സൗത്ത് ലോക്സഭാ മണ്ഡലത്തിലെ കുറഞ്ഞത് 12 നിയമസഭാ മണ്ഡലങ്ങളിലെ വോട്ടര്‍മാരെ ലക്ഷ്യമിട്ടായിരുന്നു. എംപിമാരായ തേജസ്വി സൂര്യ (ബെംഗളൂരു സൗത്ത്), പി സി മോഹന്‍ (ബെംഗളൂരു സെന്‍ട്രല്‍) എന്നിവരും മോദിയും പ്രചാരണ വാഹനത്തില്‍ ഉണ്ടായിരുന്നു. Readmore
എഐ ക്യാമറ പദ്ധതിയില്‍ നടന്നത് 100 കോടിയുടെ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. 50 കോടിക്ക് താഴെ മുതൽ മുടക്കുള്ള പദ്ധതിയിൽ ബാക്കി തുക വീതം വയ്ക്കാനായിരുന്നു നീക്കമെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
എഐ ക്യാമറ ഇടപാടുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തിൽ കഴമ്പില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. മന്ത്രിസഭാ യോഗത്തിലാണ് ക്യാമറ ഇടപാടുമായി ബന്ധപ്പെട്ട ഫയൽ മുഖ്യമന്ത്രി കണ്ടത്. മറ്റ് മന്ത്രിമാർ കണ്ടതുപോലെയാണ് മുഖ്യമന്ത്രിയും ഈ ഫയൽ കണ്ടത്. അത് അദ്ദേഹം പരിശോധിക്കേണ്ട ഫയലായിരുന്നില്ല. മുഖ്യമന്ത്രിക്ക് കരാറുമായി ബന്ധമില്ല. കെൽട്രോണുമായാണ് കരാർ ഒപ്പിട്ടത് ഗതാഗത വകുപ്പാണ്. കെൽട്രോണും കമ്പനികളുമായി ഒപ്പിട്ട ഉപകരാറിൽ ഗതാഗത വകുപ്പിന് ബന്ധമില്ലെന്നും മന്ത്രി പറഞ്ഞു.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും കുടുംബത്തെയും കൊലപ്പെടുത്താൻ ബിജെപി ഗൂഢാലോചന നടത്തുവെന്ന് ആരോപിച്ച് കോൺഗ്രസ്. ചിറ്റാപൂരിലെ ബിജെപി സ്ഥാനാർത്ഥി മണികണ്ഠ റാത്തോഡും ബിജെപി പ്രവർത്തകനും തമ്മിലുള്ള സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പ് കോൺഗ്രസ് പുറത്തുവിട്ടു. ഖാർഗെ കുടുംബത്തെ ഇല്ലാതാക്കുമെന്ന് അതിൽ പറയുന്നത് കേൾക്കാം. Read More
ജമ്മു കശ്മീരിലെ ബരാമുള്ളയിലും രജൗരിയിലും സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ബരാമുള്ളയിലെ കർഹാമ കുൻസർ പ്രദേശത്ത് നടന്ന ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സൈന്യം വധിച്ചതായി ഖസ്മീർ സോൺ പൊലീസ് പറഞ്ഞു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
ട്രാക്കിലെ അറ്റകുറ്റപ്പണികളുടെ ഭാഗമായി സംസ്ഥാനത്ത് ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തി. മാവേലിക്കരയ്ക്കും ചെങ്ങന്നൂരിനുമിടയിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ചില ട്രെയിനുകൾ റദ്ദാക്കുകയും ചില ട്രെയിനുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തതായി ഇന്ത്യൻ റെയിൽവേ അറിയിച്ചു. Read More