Malayalam News Highlights:തിരുവനന്തപുരം:അരുവിക്കരയില്‍ മരുമകന്‍ ഭാര്യാ മാതാവിനെ വെട്ടിക്കൊലപ്പെടുത്തി. മെഡിക്കല്‍ കോളജ് ജീവനക്കാരന്‍ അലി അക്ബറാണ് ഭാര്യയുടെ അമ്മ താഹിറയെ കൊലപ്പെടുത്തിയത്. ഭാര്യയെയും വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം ഇയാള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. സ്വയം തീ കൊളുത്തിയ അലി അക്ബര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. വ്യാഴാഴ്ച്ച പുലര്‍ച്ചെ നാലരയോടെയാണ് സംഭവം. ഓടിക്കൂടിയ നാട്ടുകാരാണ് തീ അണച്ച് അലി അക്ബറെ ആശുപത്രിയിലാക്കിയത്.
അലി അക്ബറെയും മുംതാസിനെയും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിലരിക്കുന്നത്. ഇരുവരുടെയും നില ഗുരുതരമാണെന്നാണ് വിവരം. അലി അക്ബര്‍ നാളെ സര്‍വീസില്‍ നിന്നും വിരമിക്കാനിരിക്കെയായിരുന്നു. അലി അക്ബര്‍ക്ക് വന്‍ സാമ്പത്തിക ബാധ്യതയുണ്ടെന്നാണ് പൊലീസ് അന്വേഷണത്തില്‍ വെളിപ്പെട്ടതെന്നാണ് പ്രാഥമിക വിവരം. ദമ്പതികളുടെ മകള്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കുട്ടിയുടെ നിലവിളി കേട്ടാണ് നാട്ടുകാര്‍ ഓടിക്കൂടിയത്.
സംസ്ഥാനത്ത് ഏപ്രില്‍ മൂന്ന് വരെ ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത മൂന്ന് മണിക്കൂറിൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് എന്നീ ജില്ലകളില്‍ മഴ പെയ്തേക്കും.
സംസ്ഥാനത്തേക്ക് വന്ദേ ഭാരത് ട്രെയിൻ സർവീസുകൾ അനുവദിക്കുന്നത് തൽക്കാലം പരിഗണനയിലില്ലെന്ന കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവിന്റെ പ്രസ്താവനയ്ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രമന്ത്രിയുടെ നിലപാട് ദൗര്‍ഭാഗ്യകരമാണെന്നും അടിയന്തരമായി പുനരാലോചന നടത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
കേരളത്തിന്റെ റെയിൽവെ വികസന സ്വപ്നങ്ങൾക്ക് വീണ്ടും ചുവപ്പുകൊടി കാട്ടുന്നതാണ് കേന്ദ്രമന്ത്രി പാർലമെന്റിൽ നൽകിയ മറുപടി. കേരളത്തിൽ വന്ദേ ഭാരത് എക്സ്പ്രസ് വൈകാതെ എത്തുമെന്നാണ് 2023 ഫെബ്രുവരി ആദ്യവാരത്തിൽ പോലും കേന്ദ്ര മന്ത്രി ആവർത്തിച്ചു വ്യക്തമാക്കിയത്. ഇതിൽ നിന്നും റെയിൽവെ മന്ത്രാലയം ഇപ്പോൾ പിന്നോക്കം പോയത് ദുരൂഹമാണെന്നും മുഖ്യമന്ത്രി.
സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ എല്ലാ ജില്ലകള്‍ക്കും നിര്‍ദേശം. കേസുകള്‍ ഉയരുന്നതിനാല്‍ സര്‍ജ് പ്ലാനുകള്‍ എല്ലാ ജില്ലകളും തയ്യാറാക്കിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഒമിക്രോണിന്റെ സാന്നിധ്യമാണ് സംസ്ഥാനത്ത് കണ്ടുവരുന്നത്.
സ്വകാര്യ മേഖലയിലെ ആശുപത്രികള്‍ മുമ്പത്തെപ്പോലെ കൃത്യമായി കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. ആര്‍സിസി, എംസിസി, ശ്രീചിത്ര, സ്വകാര്യ ആശുപത്രികള്‍ എന്നിവര്‍ കോവിഡ് രോഗികള്‍ക്കായി പ്രത്യേകമായി കിടക്കകള്‍ മാറ്റിവയ്ക്കണം. ആവശ്യകത മുന്നില്‍ കണ്ട് പരിശോധനാ കിറ്റുകള്‍, സുരക്ഷാ സാമഗ്രികള്‍ എന്നിവ സജ്ജമാക്കാന്‍ കെ.എം.എസ്.സി.എല്‍.ന് നിര്‍ദേശം നല്‍കി.
മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ക്ഷേത്ര കിണര്‍ തകര്‍ന്ന് വീണ സംഭവത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു. 25 പേരാണ് കിണറില്‍ വീണതായി കരുതപ്പെടുന്നത്. എട്ട് പേര്‍ മരണപ്പെട്ടതായാണ് ലഭിക്കുന്ന വിവരം. 10 പേരെ രക്ഷിച്ചതായി മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ അറിയിച്ചു. ഒന്‍പത് പേര്‍ കിണറിനുള്ളില്‍ സുരക്ഷിതരാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ബാക്കിയുള്ള ആറ് പേരുടെ കാര്യത്തില്‍ വ്യക്തതയില്ല.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ (ഐപിഎല്‍) 16-ാം സീസണ്‍ ആരംഭിക്കാന്‍ ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ പ്രവചനങ്ങളുമായി സമൂഹമാധ്യമങ്ങളില്‍ സജീവമായി മുതിര്‍ന്ന താരങ്ങള്‍. ഇംഗ്ലണ്ടിന്റെ മുന നായകനായ മൈക്കല്‍ വോണാണ് ഇത്തവണ ആര് കിരീടം നേടുമെന്ന കാര്യം പ്രവചിച്ചിരിക്കുന്നത്.
ഐപിഎല്‍ തുടങ്ങാനായി കാത്തിരിക്കുന്നു. ഈ വര്‍ഷം രാജസ്ഥാന്‍ റോയല്‍സിന്റെയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മേയ് അവസാനത്തോടെ അവര്‍ കിരീടം ഉയര്‍ത്തും, വോണ്‍ ട്വിറ്ററില്‍ കുറിച്ചു.
തിരക്കേറിയ അവസരങ്ങളില്‍ വിമാന കമ്പനികള്‍ അമിതനിരക്ക് ഈടാക്കുന്നത് നിയന്ത്രിക്കാന്‍ എയര്‍ലൈന്‍ കമ്പനികളുമായി കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ചകള്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചു. ഗള്‍ഫ് രാജ്യങ്ങളിലെ താഴ്ന്ന വരുമാനക്കാരായ പ്രവാസി തൊഴിലാളികള്‍ക്ക് ഉത്സവ സീസണുകളിലും അവധിക്കാലത്തും നാട്ടിലെത്താന്‍ ഏപ്രില്‍ രണ്ടാം വാരം മുതല്‍ അഡിഷണല്‍ / ചാര്‍ട്ടേഡ് ഫ്‌ളൈറ്റുകള്‍ ഒരുക്കുകയാണു ലക്ഷ്യം. ഇതിനായുള്ള അനുമതി വേഗത്തിലാക്കുന്നതിന് സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിനു നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ടാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിക്കു കത്തയച്ചത്. Readmore
സംസ്ഥാനത്ത് രണ്ട് മാസത്തെ മധ്യവേനലവധിക്ക് നാളെ തുടക്കമാകും. സംസ്ഥാനത്ത് ഹയര്‍ സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി, ഒന്ന് മുതല്‍ ഒമ്പത് വരെയുള്ള സ്‌കൂള്‍ പരീക്ഷകള്‍ ഇന്ന് പൂര്‍ത്തിയാകും. എസ് എസ് എല്‍ സി പരീക്ഷ ഇന്നലെ അവസാനിച്ചിരുന്നു. ഉത്തരക്കടലാസ് മൂല്യനിര്‍ണയം സംസ്ഥാനത്തെ 70 ക്യാമ്പുകളിലായി ഏപ്രില്‍ മൂന്ന് മുതല്‍ 26 വരെ നടക്കും. മെയ് 20നകം എസ് എസ് എല്‍ സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലപ്രഖ്യാപനം നടത്തുമെന്ന് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. ജൂണ്‍ ഒന്നിന് പുതിയ അധ്യയന വര്‍ഷം ആരംഭിക്കാനാണ് തീരുമാനം.
സംസ്ഥാനത്ത് രണ്ട് മാസത്തെ മധ്യവേനലവധിക്ക് നാളെ തുടക്കമാകും. സംസ്ഥാനത്ത് ഹയര്‍ സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി, ഒന്ന് മുതല്‍ ഒമ്പത് വരെയുള്ള സ്‌കൂള്‍ പരീക്ഷകള്‍ ഇന്ന് പൂര്‍ത്തിയാകും. എസ് എസ് എല്‍ സി പരീക്ഷ ഇന്നലെ അവസാനിച്ചിരുന്നു. ഉത്തരക്കടലാസ് മൂല്യനിര്‍ണയം സംസ്ഥാനത്തെ 70 ക്യാമ്പുകളിലായി ഏപ്രില്‍ മൂന്ന് മുതല്‍ 26 വരെ നടക്കും. മെയ് 20നകം എസ് എസ് എല്‍ സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലപ്രഖ്യാപനം നടത്തുമെന്ന് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. ജൂണ്‍ ഒന്നിന് പുതിയ അധ്യയന വര്‍ഷം ആരംഭിക്കാനാണ് തീരുമാനം.
വിവാഹാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് നെടുമങ്ങാട് സൂര്യഗായത്രി(20)യെ കുത്തി കൊലപ്പെടുത്തിയ കേസില്‍ പ്രതി അരുണ്‍ കുറ്റക്കാരനാണെന്ന് തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചു. കരുപ്പൂര്‍ ഉഴപ്പാക്കോണം പുത്തന്‍ ബംഗ്ലാവില്‍ വാടകയ്ക്കു താമസിച്ചിരുന്ന സൂര്യഗായത്രി വിവാഹാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന്് പേയാട് സ്വദേശി അരുണ്‍ വീട്ടില്‍ക്കയറി കുത്തിക്കൊന്നെന്നാണ് കേസ്. ശിക്ഷ നാളെ വിധിക്കും.
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പാര്‍ലമെന്റ് അംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കിയ സംഭവത്തില്‍ പ്രതികരിച്ച് ജര്‍മ്മനി. വിഷയം ശ്രദ്ധയില്‍പ്പെട്ടതായും ജുഡീഷ്യല്‍ സ്വാതന്ത്ര്യത്തിന്റെയും അടിസ്ഥാന ജനാധിപത്യ തത്വങ്ങളുടെയും മാനദണ്ഡങ്ങള്‍ ബാധകമാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ജര്‍മ്മന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. Readmore
തൃശൂര്‍ മുപ്ലിയത്ത് ആറു വയസ്സുകാരന്‍ വെട്ടേറ്റ് മരിച്ചു. അതിഥിത്തൊഴിലാളിയുടെ മകന്‍ നാജുര്‍ ഇസ്ലാം ആണ് കൊല്ലപ്പെട്ടത്. അതിഥിത്തൊഴിലാളികള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ കുട്ടിക്ക് വെട്ടേല്‍ക്കുകയായിരുന്നു. കുട്ടിയുടെ അമ്മയുടെ സഹോദരനാണ് വെട്ടിയത്. അസം സ്വദേശിയായ ഇയാള്‍ കഴിഞ്ഞദിവസമാണ് മുപ്ലിയത്ത് സഹോദരിയുടെ വീട്ടിലെത്തിയത്. ആക്രമണം തടയാനെത്തിയ കുട്ടിയുടെ അമ്മ നജ്മയ്ക്കും ഗുരുതര പരിക്കേറ്റിട്ടുണ്ട്.
തിരുവനന്തപുരം:അരുവിക്കരയില്‍ മരുമകന്‍ ഭാര്യാ മാതാവിനെ വെട്ടിക്കൊലപ്പെടുത്തി. മെഡിക്കല്‍ കോളജ് ജീവനക്കാരന്‍ അലി അക്ബറാണ് ഭാര്യയുടെ അമ്മ താഹിറയെ കൊലപ്പെടുത്തിയത്. ഭാര്യയെയും വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം ഇയാള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. സ്വയം തീ കൊളുത്തിയ അലി അക്ബര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. വ്യാഴാഴ്ച്ച പുലര്‍ച്ചെ നാലരയോടെയാണ് സംഭവം. ഓടിക്കൂടിയ നാട്ടുകാരാണ് തീ അണച്ച് അലി അക്ബറെ ആശുപത്രിയിലാക്കിയത്.
അലി അക്ബറെയും മുംതാസിനെയും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിലരിക്കുന്നത്. ഇരുവരുടെയും നില ഗുരുതരമാണെന്നാണ് വിവരം. അലി അക്ബര്‍ നാളെ സര്‍വീസില്‍ നിന്നും വിരമിക്കാനിരിക്കെയായിരുന്നു. അലി അക്ബര്‍ക്ക് വന്‍ സാമ്പത്തിക ബാധ്യതയുണ്ടെന്നാണ് പൊലീസ് അന്വേഷണത്തില്‍ വെളിപ്പെട്ടതെന്നാണ് പ്രാഥമിക വിവരം. ദമ്പതികളുടെ മകള്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കുട്ടിയുടെ നിലവിളി കേട്ടാണ് നാട്ടുകാര്‍ ഓടിക്കൂടിയത്.