scorecardresearch
Latest News

Malayalam News Highlights: മുണ്ടക്കയത്ത് ഇടിമിന്നലേറ്റ് രണ്ടു മരണം

രണ്ടു പേരും സംഭവസ്ഥലത്തു തന്നെ മരിച്ചു.

thunderstorm, ie malayalam

Malayalam News Highlights: മുണ്ടക്കയത്ത് ഇടിമിന്നലേറ്റ് രണ്ടു മരണം. അമരാവതി കപ്പിലാമൂട് തടത്തില്‍ സുനില്‍ (45), സുനിലിന്റെ സഹോദരീ ഭര്‍ത്താവ് നിലയ്ക്കല്‍ നാട്ടുപറമ്പില്‍ ഷിബു(43) എന്നിവരാണ് മരിച്ചത്.

ബുധനാഴ്ച വൈകിട്ട് അഞ്ചു മണിയോടു കൂടിയായിരുന്നു സംഭവം. വസ്തു അളക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിനിടെയാണ് ഇരുവര്‍ക്കും ഇടിമിന്നലേല്‍ക്കുകയായിരുന്നു. രണ്ടു പേരും സംഭവസ്ഥലത്തു തന്നെ മരിച്ചു.

എസ്എസ്എല്‍സി പരീക്ഷ ഇന്ന് പൂര്‍ത്തിയാകും

2022-23 അധ്യയന വര്‍ഷത്തിലെ എസ്എസ്എല്‍സി പരീക്ഷ ഇന്ന് പൂര്‍ത്തിയാകും. പരീക്ഷ മൂല്യനിര്‍ണയം ഏപ്രില്‍ മൂന്നിന് ആരംഭിക്കുന്ന തരത്തിലാണ് ക്രമീകരണങ്ങള്‍. 70 ക്യാമ്പുകളിലായാണ് മൂല്യനിര്‍ണയം നടക്കുക. മേയ് രണ്ടാം വാരത്തോടെ ഫലപ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് ലഭിക്കുന്ന വിവരം. 4,19,362 വിദ്യാര്‍ഥികളാണ് ഇത്തവണ എസ്എസ്എല്‍സി പരീക്ഷ എഴുതിയത്. ഇതില്‍ 2,13,801 ആണ്‍കുട്ടികളും 2,05,561 പെണ്‍കുട്ടികളുമാണ്.

Live Updates
21:33 (IST) 29 Mar 2023
പള്‍സര്‍ സുനി ജാമ്യം തേടി സുപ്രീം കോടതിയില്‍

നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി ജാമ്യം തേടി സുപ്രീം കോടതിയില്‍. ആറു വര്‍ഷമായി ജയിലില്‍ കഴിയുകയാണെന്നും ഈ കേസില്‍ താന്‍ മാത്രമാണ് വിചാരണ തടവുകാരന്‍ എന്ന് ഹര്‍ജിയില്‍ പറയുന്നു. കേസിലെ രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണിക്ക് സുപ്രീം കോടതിയാണ് ജാമ്യം നല്‍കിയത്.

19:22 (IST) 29 Mar 2023
മുണ്ടക്കയത്ത് ഇടിമിന്നലേറ്റ് രണ്ടു മരണം

മുണ്ടക്കയത്ത് ഇടിമിന്നലേറ്റ് രണ്ടു മരണം. അമരാവതി കപ്പിലാമൂട് തടത്തില്‍ സുനില്‍ (45), സുനിലിന്റെ സഹോദരീ ഭര്‍ത്താവ് നിലയ്ക്കല്‍ നാട്ടുപറമ്പില്‍ ഷിബു(43) എന്നിവരാണ് മരിച്ചത്.

19:22 (IST) 29 Mar 2023
മുണ്ടക്കയത്ത് ഇടിമിന്നലേറ്റ് രണ്ടു മരണം

മുണ്ടക്കയത്ത് ഇടിമിന്നലേറ്റ് രണ്ടു മരണം. അമരാവതി കപ്പിലാമൂട് തടത്തില്‍ സുനില്‍ (45), സുനിലിന്റെ സഹോദരീ ഭര്‍ത്താവ് നിലയ്ക്കല്‍ നാട്ടുപറമ്പില്‍ ഷിബു(43) എന്നിവരാണ് മരിച്ചത്.

18:56 (IST) 29 Mar 2023
‘പൊലീസ് നടപടി തനിക്കെതിരെയല്ല സിഖ് സമുദായത്തിന് നേരെ’; വീഡിയോ പുറത്തുവിട്ട് അമൃത്പാല്‍

ഒളിവില്‍ കഴിയുന്ന വാരിസ് പഞ്ചാബ് ദേ തലവന്‍ അമൃത്പാല്‍ സിങ് പഞ്ചാബില്‍ പിടിക്കപ്പെട്ടേക്കാമെന്ന റിപോര്‍ട്ടുകള്‍ക്കിടയില്‍ ലൈവ് വീഡിയോ പുറത്തുവിട്ട് അമൃത്പാല്‍. തനിക്കെതിരായ സര്‍ക്കാരിന്റെ നടപടി ”അറസ്റ്റല്ല, സിഖ് സമുദായത്തിന് നേരെയുള്ള ആക്രമണമാണെന്നാണ്” അമൃത്പാല്‍ പറഞ്ഞത്. സര്‍ക്കാരിന് തന്നെ അറസ്റ്റ് ചെയ്യണമെങ്കില്‍ വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്യാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. തന്നെ അപായപ്പെടുത്താന്‍ ആര്‍ക്കും കഴിയില്ലെന്ന് പറഞ്ഞ അമൃത്പാല്‍ അറസ്റ്റിനെ ഭയപ്പെടുന്നില്ലെന്നും പറഞ്ഞു. Readmore

17:44 (IST) 29 Mar 2023
കെ ബാബുവിന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കണം; എം സ്വരാജിന്റെ ഹര്‍ജി നിലനില്‍ക്കുമെന്ന് ഹൈക്കോടതി

കെ ബാബുവിന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന എം സ്വരാജിന്റെ ഹര്‍ജി നിലനില്‍ക്കുമെന്ന് ഹൈക്കോടതി. തെരഞ്ഞെടുപ്പ് കെ ബാബു പ്രചാരണത്തിന് മതചിഹ്നങ്ങള്‍ ഉപയോഗിച്ചെന്ന് ആരോപിച്ചാണ് സ്വരാജ് ഹര്‍ജി നല്‍കിയത്. തെരഞ്ഞെടുപ്പിന് വിജയത്തിന് മതവികാരം ചൂഷണം ചെയ്തെന്നാണ് സ്വരാജിന്റെ വാദം. അയ്യപ്പന് ഒരു വോട്ട് എന്ന് അച്ചടിച്ച് മണ്ഡലത്തില്‍ വിതരണം ചെയ്ത തെരഞ്ഞെടുപ്പ് സ്ലിപ്പുകളില്‍ കെ. ബാബുവിന്റെ പേരും ചിഹ്നവും ഉള്‍പ്പെട്ടിരുന്നുവെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. Readmore

16:40 (IST) 29 Mar 2023
പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ ഹര്‍ഷിനയ്ക്ക് രണ്ടു ലക്ഷം രൂപ ധനസഹായം

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ ഹര്‍ഷിനയ്ക്ക് രണ്ടു ലക്ഷം രൂപ ധനസഹായം അനുവദിച്ച് സര്‍ക്കാര്‍. ഇന്നു ചേര്‍ന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനംമായത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് തുക അനുവദിക്കുന്നത്.

14:58 (IST) 29 Mar 2023
അരിക്കൊമ്പനെ പിടിച്ചാല്‍ പ്രശ്നം തീരുമൊ? ശ്വാശത പരിഹാരം വേണമെന്ന് ഹൈക്കോടതി

ഇടുക്കിയിലെ ശാന്തന്‍പാറ, ചിന്നക്കനാല്‍ മേഖലകളിലെ ജനങ്ങളെ ഭീതിയിലാഴ്ത്തുന്ന അരിക്കൊമ്പന്‍ എന്ന ഒറ്റയാനെ പിടികൂടുന്നതില്‍ ചോദ്യവുമായി ഹൈക്കോടതി. അരിക്കൊമ്പനെ മാറ്റിയാല്‍ പ്രശ്നം തീരുമോയെന്ന് കോടതി ചോദിച്ചു. പ്രശ്നത്തിന് ശാശ്വത പരിഹാരമാണ് വേണ്ടതെന്നും കോടതി വ്യക്തമാക്കി.

അരിക്കൊമ്പന്‍ മഹാകുഴപ്പക്കാരനാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതയില്‍ പറഞ്ഞു. ആനയെ ഒഴിവാക്കേണ്ടത് അനിവാര്യമാണെന്നും വീടുകളും കടകളും തകര്‍ത്താണ് വിഹാരമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. 2017-ല്‍ മാത്രം 52 വീടുകളും കടകളും തകര്‍ത്തു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ 31 വീടുകളും കടകളും തകര്‍ത്തു ശനിയാഴ്ച ജീപ്പ് തകര്‍ത്തു, യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴക്കാണെന്നും സര്‍ക്കാര്‍.

13:16 (IST) 29 Mar 2023
മെട്രോ രണ്ടാം ഘട്ടത്തിന്റെ ഭരണാനുമതി പുതുക്കി

ജെ.എല്‍.എന്‍ സ്റ്റേഡിയം മുതല്‍ കാക്കനാട് വഴി ഇന്‍ഫോപാര്‍ക്ക് വരെ 11.2 കി.മീ ദൈര്‍ഘ്യത്തില്‍ കൊച്ചി മെട്രോ റെയിൽ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് 1571,05,00,000 (ആയിരത്തി അഞ്ഞൂറ്റി എഴുപത്തിയൊന്ന് കോടി അഞ്ച് ലക്ഷം) രൂപയുടെ സംസ്ഥാന വിഹിതം കൂടി ഉള്‍പ്പെടുത്തി 1957,05,00,000 (ആയിരത്തി തൊള്ളായിരത്തി അമ്പത്തിയേഴ് കോടി അഞ്ച്ലക്ഷം) രൂപയുടെ പുതുക്കിയ ഭരണാനുമതി നല്‍കും.

13:15 (IST) 29 Mar 2023
തത്കാലം വയനാട്ടില്‍ ഉപതിരഞ്ഞെടുപ്പില്ല

വയാനാട് ലോക്സഭ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാതെ തിരഞ്ഞെടുപ്പ് കമ്മിഷന്‍. രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ പശ്ചാത്തലത്തില്‍ ഉപതിരഞ്ഞെടുപ്പുണ്ടായേക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ സൂറത്ത് കോടതി നടപടിക്കെതിരെ മേല്‍കോടതിയെ സമീപിക്കാന്‍ 30 ദിവസം അനുവദിച്ചിരുന്നു. ഇതിനാല്‍ തിടുക്കപ്പെടേണ്ട ആവശ്യമില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കി.

12:04 (IST) 29 Mar 2023
ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിന്‍വലിച്ചു; നടപടി സുപ്രീം കോടതി ഹര്‍ജി പരിഗണിക്കാനിരിക്കെ

ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കിയ ഉത്തരവ് ലോക്സഭ സെക്രട്ടേറിയറ്റ് പിന്‍വലിച്ചു. സെക്രട്ടേറിയറ്റിന്റെ നടപടിയെ ചോദ്യം ചെയ്തുള്ള മുഹമ്മദ് ഫൈസലിന്റെ ഹര്‍ജി സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് പുതിയ ഉത്തരവിറങ്ങിയത്.

വധശ്രമക്കേസില്‍ കവരത്തി സെഷന്‍സ് കോടതിയുടെ ശിക്ഷാവിധി ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. എന്നാല്‍ ഹൈക്കോടതി ഉത്തരവിന് പിന്നാലെയും അയോഗ്യത പിന്‍വലിച്ചിരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് മുഹമ്മദ് ഫൈസല്‍ സുപ്രീം കോടതിയെ സമീപിച്ചത്.

11:00 (IST) 29 Mar 2023
കര്‍ണാടക ഇനി നിയമസഭ തിരഞ്ഞെടുപ്പ് ചൂടിലേക്ക്; തീയതി പ്രഖ്യാപനം ഇന്ന്

കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പ് തീയതി തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഇന്ന് പ്രഖ്യാപിക്കും. രാവിലെ 11.30-നാണ് പ്രഖ്യാപനം. 2023 സംസ്ഥാന തിരഞ്ഞെടുപ്പുകളുടെ ആദ്യ ഘട്ടം ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് എന്നിവിടങ്ങളിലെ സര്‍ക്കാര്‍ രൂപികരണത്തോടെ അവസാനിച്ചിരുന്നു.

ഭരണം നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു ബിജെപി തിരഞ്ഞെടുപ്പിനിറങ്ങുക. 2018-ലെ തിരഞ്ഞെടുപ്പില്‍ 104 സീറ്റുകളാണ് ബിജെപി നേടിയത്. കേവല ഭൂരിപക്ഷം ഒറ്റക്ക് മറികടക്കാന്‍ ബിജെപിക്കായിരുന്നില്ല. 224 മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്, 113 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് ആവശ്യം.

09:51 (IST) 29 Mar 2023
എസ്എസ്എല്‍സി പരീക്ഷ ഇന്ന് പൂര്‍ത്തിയാകും

2022-23 അധ്യയന വര്‍ഷത്തിലെ എസ്എസ്എല്‍സി പരീക്ഷ ഇന്ന് പൂര്‍ത്തിയാകും. പരീക്ഷ മൂല്യനിര്‍ണയം ഏപ്രില്‍ മൂന്നിന് ആരംഭിക്കുന്ന തരത്തിലാണ് ക്രമീകരണങ്ങള്‍. 70 ക്യാമ്പുകളിലായാണ് മൂല്യനിര്‍ണയം നടക്കുക. മേയ് രണ്ടാം വാരത്തോടെ ഫലപ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് ലഭിക്കുന്ന വിവരം. 4,19,362 വിദ്യാര്‍ഥികളാണ് ഇത്തവണ എസ്എസ്എല്‍സി പരീക്ഷ എഴുതിയത്. ഇതില്‍ 2,13,801 ആണ്‍കുട്ടികളും 2,05,561 പെണ്‍കുട്ടികളുമാണ്.

Web Title: Malayalam news live updates march 29