Malayalam News Live Highlights: ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു. നിലയ്ക്കലിന് സമീപം ഇളവുങ്കലിലാണ് അപകടമുണ്ടായത്. മൂന്നുപേരുടെ പരുക്ക് സാരമുള്ളതാണെന്നാണ് വിവരം. തമിഴ്നാട്ടില്‍ നിന്നുള്ള തീര്‍ത്ഥാടകരുടെ വാഹനമാണ് മറിഞ്ഞത്. കുട്ടികള്‍ ഉള്‍പ്പെടെ തമിഴ്നാട്ടില്‍ നിന്നുള്ള 62 പേരാണ് ബസിലുണ്ടായിരുന്നതെന്ന് ജില്ലാ കലക്ടര്‍ ദിവ്യ എസ് അയ്യര്‍ അറിയിച്ചു. പൊലീസ് സാന്നിധ്യമുണ്ടായിരുന്നിടത്ത് വച്ചായിരുന്നു അപകടം. ഉച്ചയ്ക്ക് 1.15-ഓടെ എരുമേലി-ഇലവുങ്കല്‍ റോഡില്‍ വെച്ച് നിയന്ത്രണംവിട്ട് ബസ് മറിയുകയായിരുന്നു.അപകടവിവരമറിഞ്ഞ് നാട്ടുകാരും പമ്പ,നിലയ്ക്കല്‍ എന്നിവിടങ്ങളില്‍നിന്നുള്ള പൊലീസും അഗ്‌നിരക്ഷാസേനയും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. പരുക്കേറ്റവരെയെല്ലാം ആംബുലന്‍സുകളിലും മറ്റുവാഹനങ്ങളിലുമായി ആശുപത്രിയിലേക്ക് മാറ്റി.
അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് വിദ്ഗ്ധ ചികിത്സ ഉറപ്പാക്കാന്‍ വേണ്ട ക്രമീകരണങ്ങളൊരുക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി. കോന്നി മെഡിക്കല്‍ കോളേജിലെ വിദഗ്ധ സംഘം പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെത്തും. സജ്ജമാകാന്‍ കോട്ടയം മെഡിക്കല്‍ കോളേജിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കോഴിക്കോട് ശാരീരിക പീഡനത്തിനിരയായ റഷ്യന്‍ യുവതി നാട്ടിലേക്ക് മടങ്ങി
കോഴിക്കോട് കൂരാച്ചുണ്ടില്‍ യുവാവിന്റെ ശാരീരിക പീഡനത്തിനിരയായ റഷ്യന്‍ യുവതി നാട്ടിലേക്ക് മടങ്ങി. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ചികിത്സ പൂര്‍ത്തിയായതിന് ശേഷം യുവതിയെ ഇന്നലെ ഡിസ്ചാര്‍ജ് ചെയ്തിരുന്നു. ഇന്ന് രാവിലെ എട്ട് മണിക്കുള്ള ദുബായി വിമാനത്തിലാണ് യുവതി മടങ്ങിയത്. സംഭവത്തില്‍ പ്രതിയായ അഖിലിനെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. ഫെബ്രുവരി 19-നായിരുന്നു അഖിലിനൊപ്പം യുവതി നാട്ടിലെത്തിയത്. വിവാഹിതരാകുന്നതിനായാണ് നാട്ടിലെത്തിയതെങ്കിലും ഇരുവരും തമ്മില്‍ തര്‍ക്കങ്ങള്‍ ഉണ്ടാകുകയും അഖില്‍ നിരന്തരം മര്‍ദിച്ചിരുന്നതായും വിവരമുണ്ട്.
സി.പി.എം. വനിതാ നേതാക്കള്‍ക്കെതിരേയുള്ള ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ പരാമര്‍ശത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ. വീണ എസ്. നായര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. സി.പി.എമ്മിന്റെ വനിതാ നേതാക്കളെല്ലാം തിന്നുകൊഴുത്ത് പൂതനയെ പോലെയായി എന്ന സുരേന്ദ്രന്റെ പരാമര്‍ശത്തിനെതിരെയാണ് പരാതി.
വൈലോപ്പിളളി ശ്രീധരമേനോന്‍ 'മാമ്പഴം' രചിച്ച മണ്ണില്‍ കവി സ്മാരകം ഒരുങ്ങുന്നു. മുളന്തുരുത്തി ഗവണ്‍മെന്റ് ഹൈസ്‌ക്കൂളില്‍ അദ്ധ്യാപകനായിരിക്കെ 1936- ലാണ് മാമ്പഴം കവിത വൈലോപ്പിളളി രചിച്ചത്. ഈ മണ്ണില്‍ കവിക്കായി സ്മാരകം ഒരുക്കിയിരിക്കുകയാണ് എറണാകുളം ജില്ലാ പഞ്ചായത്ത്. വൈലോപ്പിള്ളിയുടെ സ്മാരക സമര്‍പ്പണം നാളെ രാവിലെ 11 നാണ് നടക്കുന്നത്. സ്‌കൂള്‍ അധ്യയനത്തിനു തടസം വരാത്ത രീതിയില്‍ സാംസ്‌ക്കാരിക സദസ്, വിജ്ഞാന സദസ്, വൈലോപ്പിളളി രചനകളുടെ റഫറന്‍സ് ലൈബ്രറി എന്നിവയും ജില്ലാ ഏറ്റെടുക്കാനുദ്ദേശിക്കുന്ന പദ്ധതിയാണെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് പറഞ്ഞു.

ഫൊട്ടോ – പിആര്‍ഡി
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ ലോക്‌സഭാംഗത്തില്‍ നിന്ന്അയോഗ്യനാക്കിയതില്‍ പ്രതിഷേധിച്ച് ചെങ്കോട്ടയ്ക്ക് മുന്നിലേക്ക് നടത്തിയ കോണ്‍ഗ്രസ് മാര്‍ച്ചിന് അനുമതി നിഷേധിച്ച് ഡല്‍ഹി പൊലീസ്. പന്തം കൊളുത്തി പ്രതിഷേധത്തിന് അനുമതി നല്‍കാന്‍ ആവില്ലെന്നാണ് ഡല്‍ഹി പൊലീസ് അറിയിച്ചത്. പ്രതിഷേധത്തിന് എത്തിയ പ്രവര്‍ത്തകരെ പൊലീസ് കസറ്റഡിയിലെടുത്തു.
സ്‌കൂള്‍ കെട്ടിടത്തിന് മുകളില്‍ മരം വീണ് രണ്ട് കുട്ടികള്‍ക്കും അധ്യാപികയ്ക്കും പരുക്ക്. ആലപ്പുഴ കിഴക്കെനട സര്‍ക്കാര്‍ യുപി സ്‌കൂളിലാണ് അപകടം ഉണ്ടായത്. വൈകീട്ടോടെയായിരുന്നു അപകടം. കുട്ടികളെ വിളിക്കാനായി സ്‌കൂളിലെത്തിയ രണ്ട് രക്ഷിതാക്കള്‍ക്കും നിസാരമായി പരുക്കേറ്റിട്ടുണ്ട്.
പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍ (പാന്‍) ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി സര്‍ക്കാര്‍ 2023 ജൂണ്‍ 30 വരെ നീട്ടിയതായി ധനമന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. നേരത്തെ പാന്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി 2023 മാര്‍ച്ച് 31 ആയിരുന്നു. Readmore
ശബരിമല തീര്‍ത്ഥാടനം കഴിഞ്ഞ് മടങ്ങിയ ബസ് മറിഞ്ഞ് അപകടം. തമിഴ്നാട്ടില്‍ നിന്നുള്ള 62 പേരാണ് ബസിലുണ്ടായിരുന്നതെന്ന് ജില്ലാ കലക്ടര്‍ ദിവ്യ എസ് അയ്യര്‍ അറിയിച്ചു. പൊലീസ് സാന്നിധ്യമുണ്ടായിരുന്നിടത്ത് വച്ചായിരുന്നു അപകടം. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
കേന്ദ്ര സര്‍ക്കാരിന്റെ സാമൂഹിക സുരക്ഷാ പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കണമെന്ന് പാര്‍ട്ടി അണികളോട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിക്ഷത്തിന്റെ പ്രതിഷേധം രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പ്രധാനമന്ത്രിയുടെ പ്രതികരണം.
വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലേയും ഗുജറാത്തിലേയും ബിജെപിയുടെ വിജയം പ്രതിപക്ഷത്തെ അസ്വസ്ഥമാക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞതായി യോഗത്തില്‍ പങ്കെടുത്തവരില്‍ നിന്ന് അറിയാന്‍ കഴിഞ്ഞു.
പിഎഫ് നിക്ഷേപത്തിന്റെ 2022–23 സാമ്പത്തിക വർഷത്തിലെ പലിശനിരക്ക് 8.15 ശതമാനമായി ഉയര്‍ത്തി. റിട്ടയര്‍മെന്റ് ഫണ്ട് ബോഡി എപിഎഫ്ഒയുടെ ഇന്നത്തെ യോഗത്തിലാണ് തീരുമാനം.
2021-22 വര്‍ഷത്തില്‍ പ്രൊവിഡന്റ് ഫണ്ട് നിക്ഷേപങ്ങളുടെ പലിശ നിരക്ക് 8.1 ശതമാനമായിരുന്നു. 2020-21 വര്‍ഷത്തില്‍ 8.5 ശതമാനമായിരുന്നു.
ബ്രഹ്മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപിടിത്തത്തിന് പിന്നില്‍ അട്ടിമറിയുണ്ടായിട്ടില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട്. അമിതമായ ചൂടാണ് തീപിടിത്തത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മാലിന്യത്തിന്റെ അടിത്തട്ടില്‍ ഉയര്‍ന്ന താപിനില തുടരുകയാണെന്നും ഇനിയും തീപിടിത്തം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും കണ്ടെത്തലുണ്ട്.
കോഴിക്കോട് കൂരാച്ചുണ്ടില്‍ യുവാവിന്റെ ശാരീരിക പീഡനത്തിനിരയായ റഷ്യന്‍ യുവതി നാട്ടിലേക്ക് മടങ്ങി. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ചികിത്സ പൂര്‍ത്തിയായതിന് ശേഷം യുവതിയെ ഇന്നലെ ഡിസ്ചാര്‍ജ് ചെയ്തിരുന്നു. ഇന്ന് രാവിലെ എട്ട് മണിക്കുള്ള ദുബായി വിമാനത്തിലാണ് യുവതി മടങ്ങിയത്.
സംഭവത്തില്‍ പ്രതിയായ അഖിലിനെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. ഫെബ്രുവരി 19-നായിരുന്നു അഖിലിനൊപ്പം യുവതി നാട്ടിലെത്തിയത്. വിവാഹിതരാകുന്നതിനായാണ് നാട്ടിലെത്തിയതെങ്കിലും ഇരുവരും തമ്മില്‍ തര്‍ക്കങ്ങള്‍ ഉണ്ടാകുകയും അഖില്‍ നിരന്തരം മര്‍ദിച്ചിരുന്നതായും വിവരമുണ്ട്.