Malayalam News Highlights: എറണാകുളം ബ്രഹ്മപുരം മാലിന്യപ്ലാന്റില്‍ വീണ്ടും തീപിടിത്തം. നാല് യൂണിറ്റ് ഫയര്‍ഫോഴ്‌സ് തീയണക്കാനുള്ള ശ്രമത്തിലാണ്. സെക്ടര്‍ ഒന്നിലാണ് തീപിടുത്തം ഉണ്ടായത്. രണ്ടാഴ്ച യോളം നീണ്ടുനിന്ന തീപിടുത്തത്തം കൊച്ചി നഗരവാസികള്‍ക്കുള്‍പ്പെടെ ശാരീരിക അസ്വാസ്ഥ്യം അനുവഭപ്പെട്ടിരുന്നു. പുതിയ സാഹചര്യത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ അതിജാഗ്രത പുലര്‍ത്തുകയാണ്.
തീയണച്ച് രണ്ടാഴ്ചയ്ക്കുള്ളിലാണ് വീണ്ടും തീ പിടിത്തമുണ്ടായിരിക്കുന്നത്.
ആദ്യത്തെ തീപിടിത്തതില്‍ കനത്ത പുകയില്‍ കൊച്ചി ഗരം മൂടിയിരുന്നു. തീപിടിത്തതില്‍ കൊച്ചി കോര്‍പ്പറേഷന് 100 ദേശീയ ഹരിത ട്രൈബ്യൂണല്‍ നൂറുകോടി പിഴ ചുമത്തിയിരുന്നു.
മയക്കുവെടി വയ്ക്കാതെ ആനയെ പിടികൂടാന്‍ കഴിയില്ലെന്ന് വനം മന്ത്രി
ജനവാസമേഖലകളില്‍ ആക്രമണം നടത്തുന്ന ആനകളെ പിടികൂടരുതെന്ന് പറയുന്നത് പ്രായോഗികമല്ലെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. മയക്കുവെടിവയ്ക്കാതെ ആനയെ പിടികൂടാന്‍ സാധിക്കില്ല. മയക്കുവെടി വയ്ക്കേണ്ട സാഹചര്യമാണ് കേരളത്തിലുള്ളത്. മൃഗസംരക്ഷണ സംഘടനകള്‍ കോടതിയെ സമീപിച്ചതില്‍ തെറ്റില്ല, അത് അവരുടെ അവകാശമാണ്, മന്ത്രി കൂട്ടിച്ചേര്‍ത്തു.
തൃപ്പൂണിത്തുറ ഹില്‍പാലസ് പൊലീസ് കസ്റ്റഡിയിലെടുത്ത ഇരുമ്പനം കര്‍ഷക കോളനിയിലെ മനോഹരന്റെ മരണം ഹൃദയാഘാതം മൂലമെന്നു പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തല്‍. ശരീരത്തില്‍ മര്‍ദനമേറ്റതിന്റെ പാടുകളില്ല. ഹൃദ്രോഗത്തിന്റെ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നതായും പോസ്റ്റ്മോര്‍ട്ടത്തില്‍ സൂചനയുണ്ട്. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലാണു പോസ്റ്റ്മോര്‍ട്ടം നടന്നത്. ആന്തരികാവയവങ്ങള്‍ പരിശോധനയ്ക്ക് അയച്ചു.
ബ്രഹ്മപുരത്ത് വീണ്ടും തീപിടിത്തമുണ്ടായതിനെ തുടര്‍ന്ന് സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. സെക്ടര്‍ ഏഴില്‍ ചെറിയ പ്രദേശത്താണ് തീ പിടിത്തമുണ്ടായത്. നിലവില്‍ തൃക്കാക്കര, തൃപ്പൂണിത്തുറ, പട്ടിമറ്റം, ഏലൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള നാല് ഫയര്‍ യൂണിറ്റുകള്‍ രംഗത്തുണ്ട്. എട്ട് ഫയര്‍ ടെന്‍ഡറുകള്‍ തീയണയ്ക്കുന്നുണ്ട്. തീ നിയന്ത്രണ വിധേയമാണെന്ന് അഗ്‌നി രക്ഷാ വിഭാഗം അറിയിച്ചു. ഫയര്‍ വാച്ചര്‍മാരെ നിയോഗിച്ചിട്ടുള്ളതിനാല്‍ തീപിടിത്തമുണ്ടായ ഉടന്‍ തന്നെ തീയണയ്ക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചെന്നും ആശങ്ക വേണ്ടെന്നും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. റീജിയണല്‍ ഫയര്‍ ഓഫീസര്‍ ജെ.എസ്. സുജിത്ത് കുമാറിന്റെയും ജില്ലാ ഫയര്‍ ഓഫീസര്‍ കെ. ഹരികുമാറിന്റെയും നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. Readmore
മതാടിസ്ഥാനത്തിലുള്ള സംവരണത്തിന് ഭരണഘടനയില്‍ വ്യവസ്ഥയില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ന്യൂനപക്ഷത്തിന് സംവരണം നടപ്പാക്കിയത് ഭരണഘടനപ്രകാരമല്ല. പ്രീണനരാഷ്ട്രീയത്തിന്റെ ഭാഗമായാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ ന്യൂനപക്ഷങ്ങള്‍ക്ക് സംവരണം നടപ്പാക്കിയതെന്നും അമിത് ഷാ ആരോപിച്ചു. കര്‍ണാടകയിലെ ബീദറില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ. Readmore
എറണാകുളം ബ്രഹ്മപുരം മാലിന്യപ്ലാന്റില്‍ വീണ്ടും തീപിടിത്തം. നാല് യൂണിറ്റ് ഫയര്‍ഫോഴ്‌സ് തീയണക്കാനുള്ള ശ്രമത്തിലാണ്. സെക്ടര്‍ ഒന്നിലാണ് തീപിടുത്തം ഉണ്ടായത്. രണ്ടാഴ്ച യോളം നീണ്ടുനിന്ന തീപിടുത്തത്തം കൊച്ചി നഗരവാസികള്‍ക്കുള്‍പ്പെടെ ശാരീരിക അസ്വാസ്ഥ്യം അനുവഭപ്പെട്ടിരുന്നു. പുതിയ സാഹചര്യത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ അതിജാഗ്രത പുലര്‍ത്തുകയാണ്.
ഇടുക്കി കാഞ്ചിയാറില്‍ അധ്യാപികയുടെ മൃതദേഹം വീടിനുള്ളിലെ കട്ടിലിനടിയില്‍ നിന്ന് കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് ബിജേഷ് പൊലീസ് പിടിയില്‍. കാഞ്ചിയാര്‍ പേഴുങ്കണ്ടം സ്വദേശി ബിജേഷിനെയാണ് തമിഴ്നാട് അതിര്‍ത്തിയിലെ വനമേഖലയില്‍നിന്ന് പോലീസ് പിടികൂടിയത്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് ബിജേഷിന്റെ ഭാര്യ അനുമോളുടെ(വത്സമ്മ) മൃതദേഹം കിടപ്പുമുറിയിലെ കട്ടിലിനടിയില്‍നിന്ന് കണ്ടെത്തിയത്. ഇതിനിടെ, ബിജേഷിനെയും കാണാതായിരുന്നു. കുമളി സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. തമിഴ്നാട് അതിര്‍ത്തിയിലെ വനമേഖലയില്‍ നിന്ന് ബിജേഷിനെ കസ്റ്റഡിയിലെടുത്തത്.Readmore
നെടുമ്പാശേരി വിമാനത്താവളത്തിന് സമീപം കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു. പരിശീലന പറക്കലിന് തയാറെടുക്കുന്നതിനിടെ ഹെലികോപ്റ്റര്‍ തെന്നിമാറിയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ഹെലികോപ്റ്ററില്‍ മൂന്ന് പേരാണ് ഉണ്ടായിരുന്നത്, ഒരാള്‍ക്ക് പരുക്കേറ്റതായാണ് ലഭിക്കുന്ന വിവരം.
രാഹുല്‍ ഗാന്ധിയെ ലോക്സഭയില്‍ നിന്ന് അയോഗ്യനാക്കിയതില്‍ പ്രതിഷേധിച്ച് രാജ്ഘട്ടില്‍ കോണ്‍ഗ്രസ് നടത്തുന്ന സത്യാഗ്രഹ സമരത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി.
രക്തസാക്ഷിയായ പ്രധാനമന്ത്രിയുടെ മകനും രാജ്യത്തെ ഒന്നിപ്പിക്കാനായി ആയിരക്കണക്കിന് കിലോമീറ്ററുകളും നടന്ന രാഹുലിന് ഒരിക്കലും തന്റെ ദേശത്തെ അപമാനിക്കാനാകില്ലെന്ന് പ്രിയങ്ക പറഞ്ഞു. എനിക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്തോളു, ജയിലില്‍ അടച്ചോളു, സത്യമിതാണ്, ഇന്ത്യയുടെ പ്രധാമന്ത്രി ഒരു ഭീരുവാണ്, പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.
ജനവാസമേഖലകളില്‍ ആക്രമണം നടത്തുന്ന ആനകളെ പിടികൂടരുതെന്ന് പറയുന്നത് പ്രായോഗികമല്ലെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. മയക്കുവെടിവയ്ക്കാതെ ആനയെ പിടികൂടാന്‍ സാധിക്കില്ല. മയക്കുവെടി വയ്ക്കേണ്ട സാഹചര്യമാണ് കേരളത്തിലുള്ളത്. മൃഗസംരക്ഷണ സംഘടനകള്‍ കോടതിയെ സമീപിച്ചതില്‍ തെറ്റില്ല, അത് അവരുടെ അവകാശമാണ്, മന്ത്രി കൂട്ടിച്ചേര്‍ത്തു