scorecardresearch
Latest News

Malayalam News Highlights: കായംകുളം നഗരസഭയില്‍ നിന്നും ഉച്ചഭക്ഷണം കഴിച്ച നിരവധി പേര്‍ക്ക് ഭക്ഷ്യവിഷബാധ

ഛര്‍ദ്ദിയും വയറിളക്കവും പിടിപെട്ടതിനെ തുടര്‍ന്ന് നിരവധി പേര്‍ ആശുപത്രിയില്‍ ചികിത്സ തേടി

Food poisoning, Food safety Kerala, Veena George, Veena George food safety, Food safety
പ്രതീകാത്മക ചിത്രം

Malayalam News Highlights: ബജറ്റിനോട് അനുബന്ധിച്ച് കായംകുളം നഗരസഭയില്‍ നിന്നും ഉച്ചഭക്ഷണം കഴിച്ച നിരവധി പേര്‍ക്ക് ഭക്ഷ്യവിഷബാധയെന്ന് പരാതി. നഗരസഭ കൗണ്‍സിലര്‍മാര്‍, ജീവനക്കാര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. മീന്‍കറിയില്‍ നിന്നാണ് വിഷബാധ ഉണ്ടായതെന്നാണ് സംശയിക്കപ്പെടുന്നത്.

ഛര്‍ദ്ദിയും വയറിളക്കവും പിടിപെട്ടതിനെ തുടര്‍ന്ന് നിരവധി പേര്‍ ആശുപത്രിയില്‍ ചികിത്സ തേടി. ഇന്നലെ രാത്രിയിലും ഇന്ന് രാവിലെയുമായി, ഭക്ഷണം കഴിച്ച നിരവധി പേരാണ് വയറിളക്കവും ഛര്‍ദ്ദിയും മൂലം താലൂക്ക് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടിയത്. സംഭവത്തെ തുടര്‍ന്ന് നഗരസഭയില്‍ പകുതിയിലധികം ജീവനക്കാര്‍ അവധിയില്‍ പ്രവേശിച്ചിരിക്കുകയാണ്. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വിദ്യാര്‍ഥികള്‍ക്ക് പുകയില ഉത്പന്നങ്ങള്‍ വില്‍ക്കുന്നയാള്‍ കോട്ടയത്ത് പിടിയില്‍

വിദ്യാര്‍ഥികള്‍ക്ക് പുകയില ഉത്പന്നങ്ങള്‍ വില്‍ക്കുന്ന യുവാവ് കോട്ടയത്ത് പിടിയില്‍. കാണക്കാരി കടപ്പൂര്‍ സ്വദേശി അരുണ്‍ രാജനെയാണ് കുറവിലങ്ങാട് പൊലീസ് പിടികൂടിയത്. ഇയാളുടെ പക്കല്‍ നിന്ന് 1750 പായ്ക്കറ്റ് ഹാന്‍സും 108 പായ്ക്കറ്റ് കൂള്‍ ലിപ്പും പിടിച്ചെടുത്തു. അരുണ്‍ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടില്‍ നിന്നാണ് ലഹരി വസ്തുക്കള്‍ കണ്ടെത്തിയത്.

Live Updates
20:38 (IST) 23 Mar 2023
ലേഡീസ് ഹോസ്റ്റലിന് മുന്നില്‍ നഗ്നതാപ്രദര്‍ശനം; പ്രതി പിടിയില്‍

തിരുവനന്തപുരം ലോ കോളേജ് ജങ്ഷനിലെ പോസ്റ്റ് മെട്രിക് ഹോസ്റ്റലിന് മുന്നില്‍ നഗ്നതാപ്രദര്‍ശനം നടത്തിയ കേസില്‍ പ്രതി പിടിയില്‍. സംഭവത്തില്‍ ചാക്ക സ്വദേശി പ്രകാശിനെ മ്യൂസിയം പോലീസ് കസ്റ്റഡിയിലെടുത്തു.

19:35 (IST) 23 Mar 2023
രാഹുൽ ഗാന്ധിയെ ഭയപ്പെടുത്തി വായ് മൂടി കെട്ടാമെന്നത് വ്യാമോഹം മാത്രം : രമേശ് ചെന്നിത്തല

രാഹുൽ ഗാന്ധിയെ ഭയപ്പെടുത്തി വായ് മൂടി കെട്ടാമെന്ന വ്യാമോഹം സംഘ് പരിവാർ ശക്തികൾ കൈയ്യിൽ വെച്ചാൽ മതിയെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇത് മലർപ്പെടിക്കാരന്റെ സ്വപ്നം പോലെയാണ്. ഇപ്പോഴത്തെ കോടതി വിധിക്ക് എതിരെ നിയമ പരമായി പോരാടും. മാനനഷ്ടക്കേസിൽ പരമാവധി ശിക്ഷ രണ്ട് വർഷമാണ്. അതോടപ്പം ഒരു ജന പ്രതിനിധിയെ അയോഗ്യ നാക്കാനുള്ള മാനദണ്ഡവും രണ്ട് വർഷമാണ്. ഇതെല്ലാം കൂട്ടി വായിക്കേണ്ടിയിരിക്കുന്നു. ഇത് കൊണ്ടൊന്നും രാഹുൽജിയുടെ വായ് മൂടി കെട്ടാമെന്ന് വിചാരിക്കണ്ട. സത്യം പറയുന്ന കാര്യത്തിൽ ഒരു വിട്ട് വീഴ്ചയും ചെയ്യാത്ത നേതാവാണ് അദ്ദേഹമെന്നും ചെന്നിത്തല പറഞ്ഞു.

18:42 (IST) 23 Mar 2023
റബ്ബര്‍ ഉത്പാദന സബ്സിഡിയായി 23.45 കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍

തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ റബ്ബര്‍ ഉത്പാദന സബ്സിഡി അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. വിലസ്ഥിരതാ ഫണ്ട് കുടിശികയായി 23.45 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു. ഒരു കിലോ റബ്ബറിന് 170 രൂപയാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇന്‍സെന്റീവ്. നിലവിലെ വിപണി വില 140 രൂപയാണ്. റബ്ബര്‍ ബോര്‍ഡ് നിശ്ചയിച്ചിരിക്കുന്ന വിപണി വിലയും സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്ന വിലയും തമ്മിലുള്ള വ്യത്യാസമാണ് സബ്സിഡിയായി കര്‍ഷകരിലേക്കെത്തുന്നത്.

17:50 (IST) 23 Mar 2023
വലിയ ശബ്ദഘോഷങ്ങളോ കരിമരുന്ന് പ്രയോഗമോ പാടില്ല: ആശുപത്രികള്‍ക്ക് മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു

ആശുപത്രി കോമ്പൗണ്ടിനുള്ളില്‍ പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് ആരോഗ്യ വകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആശുപത്രി കോമ്പൗണ്ടിനടുത്ത് പരിപടികള്‍ നടത്തുമ്പോള്‍ വലിയ ശബ്ദഘോഷങ്ങളോ കരിമരുന്ന് പ്രയോഗമോ പാടില്ല. രോഗീ സൗഹൃദമായിരിക്കണം. രോഗികള്‍, കുഞ്ഞുങ്ങള്‍, ഗര്‍ഭിണികള്‍ തുടങ്ങിയവര്‍ക്ക് ഒരു തരത്തിലും അസ്വസ്ഥതകള്‍ ഉണ്ടാക്കാന്‍ പാടില്ല. രോഗികള്‍ക്കോ കൂട്ടിരിപ്പുകാര്‍ക്കോ പ്രയാസം നേരിടാതിരിക്കാന്‍ ആശുപത്രി അധികൃതര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായും അല്ലാതെയുമുള്ള പരിപാടികള്‍ ആശുപത്രി കോമ്പൗണ്ടിനുള്ളില്‍ സംഘടിപ്പിക്കുമ്പോള്‍ സര്‍ക്കുലറിലെ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മന്ത്രി നിര്‍ദേശം നല്‍കി.

17:01 (IST) 23 Mar 2023
ദുരിതാശ്വാസനിധി ദുര്‍വിനിയോഗം: വിധി വൈകുന്നതില്‍ ലോകായുക്തയെ തന്നെ സമീപിക്കാന്‍ ഹൈക്കോടതി നിര്‍ദേശം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുര്‍വിനിയോഗം സംബന്ധിച്ച കേസില്‍ ഉത്തരവിനായി ലോകായുക്തയെ തന്നെ സമീപിക്കാന്‍ ഹര്‍ജിക്കാരന് ഹൈക്കോടതിയുടെ നിര്‍ദേശം. കേസില്‍ ലോകായുക്ത വിധി വൈകുന്നതിനെതിരെ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഏപ്രില്‍ ഒന്നിലേക്ക് മാറ്റി. ലോകായുക്ത വിധി അനന്തമായി നീളുകയാണെന്നും വിധി പ്രഖ്യാപിക്കാന്‍ നിര്‍ദേശം നല്‍കണമെന്നും ആവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശി ആര്‍.എസ് ശശികുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് ചീഫ് ജസ്റ്റിസ് എസ്.മണികുമാര്‍ അധ്യക്ഷനായ ബെഞ്ച് പരിഗണിച്ചത്. എന്നാല്‍ ഹര്‍ജിക്കാരനോട് ലോകായുക്ത മുമ്പാകെ തന്നെ ഹര്‍ജി നല്‍കാനാണ് കോടതി നിര്‍ദേശിച്ചത്.Readmore

15:34 (IST) 23 Mar 2023
കായംകുളം നഗരസഭയില്‍ നിന്നും ഉച്ചഭക്ഷണം കഴിച്ച നിരവധി പേര്‍ക്ക് ഭക്ഷ്യവിഷബാധ

ബജറ്റിനോട് അനുബന്ധിച്ച് കായംകുളം നഗരസഭയില്‍ നിന്നും ഉച്ചഭക്ഷണം കഴിച്ച നിരവധി പേര്‍ക്ക് ഭക്ഷ്യവിഷബാധയെന്ന് പരാതി. നഗരസഭ കൗണ്‍സിലര്‍മാര്‍, ജീവനക്കാര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. മീന്‍കറിയില്‍ നിന്നാണ് വിഷബാധ ഉണ്ടായതെന്നാണ് സംശയിക്കപ്പെടുന്നത്.

ഛര്‍ദ്ദിയും വയറിളക്കവും പിടിപെട്ടതിനെ തുടര്‍ന്ന് നിരവധി പേര്‍ ആശുപത്രിയില്‍ ചികിത്സ തേടി. ഇന്നലെ രാത്രിയിലും ഇന്ന് രാവിലെയുമായി, ഭക്ഷണം കഴിച്ച നിരവധി പേരാണ് വയറിളക്കവും ഛര്‍ദ്ദിയും മൂലം താലൂക്ക് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടിയത്. സംഭവത്തെ തുടര്‍ന്ന് നഗരസഭയില്‍ പകുതിയിലധികം ജീവനക്കാര്‍ അവധിയില്‍ പ്രവേശിച്ചിരിക്കുകയാണ്. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

13:41 (IST) 23 Mar 2023
‘എല്ലാ കള്ളന്മാരുടെ പേരിലും മോദിയുണ്ടെ’ന്ന പരാമര്‍ശം; മാനനഷ്ടക്കേസില്‍ രാഹുലിന് രണ്ട് വര്‍ഷം തടവുശിക്ഷ

മാനനഷ്ടക്കേസില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് രണ്ട് വര്‍ഷം തടവുശിക്ഷ. 2019-ലെ കേസില്‍ സൂറത്ത് ജില്ലാ കോടതിയുടേതാണ് ഉത്തരവ്. മോദി എന്ന പേരിനെക്കുറിച്ച് നടത്തിയ പരാമര്‍ശത്തിലായിരുന്നു കേസ്. മേല്‍ക്കോടതിയെ സമീപിക്കുന്നതിനായി ഉത്തരവ് 30 ദിവസത്തേക്ക് മരവിപ്പിക്കുകയും രാഹുലിന് ജാമ്യം അനുവദിക്കുകയും ചെയ്തു.

12:49 (IST) 23 Mar 2023
വിദ്യാര്‍ഥികള്‍ക്ക് പുകയില ഉത്പന്നങ്ങള്‍ വില്‍ക്കുന്നയാള്‍ കോട്ടയത്ത് പിടിയില്‍

വിദ്യാര്‍ഥികള്‍ക്ക് പുകയില ഉത്പന്നങ്ങള്‍ വില്‍ക്കുന്ന യുവാവ് കോട്ടയത്ത് പിടിയില്‍. കാണക്കാരി കടപ്പൂര്‍ സ്വദേശി അരുണ്‍ രാജനെയാണ് കുറവിലങ്ങാട് പൊലീസ് പിടികൂടിയത്. ഇയാളുടെ പക്കല്‍ നിന്ന് 1750 പായ്ക്കറ്റ് ഹാന്‍സും 108 പായ്ക്കറ്റ് കൂള്‍ ലിപ്പും പിടിച്ചെടുത്തു. അരുണ്‍ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടില്‍ നിന്നാണ് ലഹരി വസ്തുക്കള്‍ കണ്ടെത്തിയത്.

Web Title: Malayalam news live updates march 23

Best of Express