scorecardresearch
Latest News

Live

Malayalam News Live Updates: അരിക്കൊമ്പനെ പിടികൂടുന്നതിനുള്ള ശ്രമങ്ങള്‍ ഞായറാഴ്ചയിലേക്ക് മാറ്റി

ചിന്നക്കനാല്‍ സിമന്റ് പാലത്തിലെത്തിച്ച് അരിക്കൊമ്പനെ പിടികൂടാനാണ് നിലവിലെ പദ്ധതി.

arikomban,elephant
അരിക്കൊമ്പൻ (ഫയൽ ചിത്രം)

Malayalam News Live Updates: അക്രമകാരിയായ ഒറ്റയാന്‍ അരിക്കൊമ്പനെ പിടികൂടുന്നതിനുള്ള ശ്രമങ്ങള്‍ ഞായറാഴ്ചയിലേക്ക് മാറ്റി. ഹയര്‍ സെക്കണ്ടറി പരീക്ഷ നടക്കുന്നതും , ബാക്കി കുങ്കിയാനകള്‍ എത്തുന്നത് വൈകുന്നത് കണക്കിലെടുത്തുമാണ് തീരുമാനം. മോക് ഡ്രില്‍ വെള്ളിയാഴ്ചയില്‍ നിന്ന് ശനിയാഴ്ചയിലേക്ക് മാറ്റാനും തീരുമാനിച്ചു.

ചിന്നക്കനാല്‍ സിമന്റ് പാലത്തിലെത്തിച്ച് അരിക്കൊമ്പനെ പിടികൂടാനാണ് നിലവിലെ പദ്ധതി. അരിക്കൊമ്പന്‍ ദൗത്യത്തില്‍ ചിന്നക്കനാല്‍, ശാന്തന്‍പാറ പഞ്ചായത്തുകളുടെ സംയുക്തയോഗം തുടങ്ങി. അരിക്കൊമ്പനെ പിടികൂടാനായി വനംവകുപ്പ് ഉദ്യോഗസ്ഥരടക്കം 71 പേരടങ്ങുന്ന 11 ടീമുകളാണു തയാറായിരിക്കുന്നത്. ആനയുടെ സാന്നിധ്യം മനസ്സിലാക്കിയ ശേഷം മയക്കുവെടി വച്ചു കുങ്കിയാനകളുടെ സഹായത്തോടെ വാഹനത്തില്‍ കയറ്റി കോടനാട് എത്തിക്കുകയാണ് ലക്ഷ്യം.

മോദിക്കെതിരായി പോസ്റ്റര്‍; ഡല്‍ഹിയില്‍ നാല് പേര്‍ അറസ്റ്റില്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായി രാജ്യതലസ്ഥാനത്ത് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ട സംഭവത്തില്‍ നടപടിയുമായി പൊലീസ്. 44 എഫ്ഐആറുകള്‍ റജിസ്റ്റര്‍ ചെയ്യുകയും നാല് പെരുടെ അറസ്റ്റും രേഖപ്പെടുത്തി. ഇവരില്‍ രണ്ട് പേര്‍ പ്രിന്റിങ് പ്രസ് ഉടമകളാണ്. ഡല്‍ഹിയുടെ നിരവധി പ്രദേശങ്ങളിലാണ് മോദിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പോസ്റ്റര്‍ കണ്ടെത്തിയത്. 2,000 പോസ്റ്ററുകള്‍ നീക്കം ചെയ്തിട്ടുണ്ട്. 2000 പോസ്റ്ററുകള്‍ പിടിച്ചെടുക്കുകയും ചെയ്തു.

Live Updates
21:19 (IST) 22 Mar 2023
കോവിഡ്: മുന്‍കരുതലുകള്‍ സ്വീകരിക്കണം, ജീനോം സീക്വന്‍സിങ് വര്‍ധിപ്പിക്കണം, ഉന്നതതല യോഗത്തില്‍ പ്രാധാനമന്ത്രി

രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശ്വാസകോശ സംബന്ധമായ രോഗങ്ങളില്‍ കൃത്യമായ പരിശോധിക്കണമെന്നും ലാബ് നിരീക്ഷണം ശക്തമാക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. കോവിഡിന് അനുയോജ്യമായ പെരുമാറ്റം പിന്തുടരേണ്ടതിന്റെയും ശ്വസന ശുചിത്വം പാലിക്കേണ്ടതിന്റെയും ആവശ്യകതയെക്കുറിച്ചും പ്രധാനമന്ത്രി പറഞ്ഞതായി റിപോര്‍ട്ട് പറയുന്നു. വര്‍ദ്ധിച്ചുവരുന്ന കോവിഡ് കേസുകള്‍ക്കിടയില്‍ സ്ഥിതിഗതികളും പൊതുജനാരോഗ്യ തയ്യാറെടുപ്പും അവലോകനം ചെയ്യുന്നതിനായി നടത്തിയ ഉന്നതതല യോഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. Readmore

19:52 (IST) 22 Mar 2023
മാസപ്പിറവി ദൃശ്യമായി; കേരളത്തില്‍ നാളെ റമദാന്‍ വ്രതാരംഭം

കോഴിക്കോട്:മാസപ്പിറവി ദൃശ്യായതോടെ കേരളത്തില്‍ നാളെ റമദാന്‍ വ്രതാരംഭം. കാപ്പാടും തമിഴ്നാട് കുളച്ചലിലുമാണ് മാസപ്പിറവി കണ്ടത്.

മാസപ്പിറ കണ്ടതിനാല്‍ വ്യാഴാഴ്ച റമദാന്‍ ഒന്നായിരിക്കുമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍, പാളയം ഇമാം വി.പി. ശുഹൈബ് മൗലവി, കോഴിക്കോട് ഖാസി മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി എന്നിവര്‍ അറിയിച്ചു.

17:37 (IST) 22 Mar 2023
പി.ടി.ഉഷയ്ക്ക് കേന്ദ്ര സര്‍വകലാശാലയുടെ ഓണററി ഡോക്ടറേറ്റ്.

ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റും രാജ്യസഭാംഗവുമായ പി.ടി.ഉഷയ്ക്ക് കേന്ദ്ര സര്‍വകലാശാലയുടെ ഓണററി ഡോക്ടറേറ്റ്. കായികമേഖലയിലെ സംഭാവനകള്‍ പരിഗണിച്ചാണ് ഡോക്ടറേറ്റ് നല്‍കുന്നതെന്ന് സര്‍വകലാശാല അധികൃതര്‍ അറിയിച്ചു.

16:50 (IST) 22 Mar 2023
കാഞ്ചിപുരത്ത് പടക്കശാലയില്‍ പൊട്ടിത്തെറി; എട്ടുപേര്‍ മരിച്ചു

തമിഴ്നാട്ടിലെ കാഞ്ചിപുരത്ത് പടക്കശാലയില്‍ ഉണ്ടായ പൊട്ടിത്തെറിയില്‍ എട്ടുപേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ 13 പേരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടം നടക്കുമ്പോള്‍ 25 ജീവനക്കാര്‍ ജോലി ചെയ്തിരുന്നവെന്നാണ് റിപോര്‍ട്ടുകള്‍.

15:42 (IST) 22 Mar 2023
ഖലിസ്ഥാന്‍ പ്രതിഷേധം: ഡല്‍ഹിയിലെ ബ്രിട്ടീഷ് ഹൈക്കമ്മിഷന് മുന്നിലുള്ള സുരക്ഷാ ബാരിക്കേഡുകള്‍ നീക്കി

ഡല്‍ഹിയിലെ ബ്രിട്ടീഷ് ഹൈക്കമ്മിഷന് മുന്നിലുള്ള സുരക്ഷാ ബാരിക്കേഡുകള്‍ നീക്കി. ലണ്ടനില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷന് നേരെയുണ്ടായ ഖലിസ്ഥാന്‍ പ്രതിഷേധത്തിനും അതിക്രമത്തിനും പിന്നാലെയാണ് ഈ നടപടി. ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന് മുന്നില്‍ പ്രത്യക്ഷമായ സുരക്ഷാ ക്രമീകരണങ്ങളൊന്നും ദൃശ്യമല്ല.ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന് നേരെയുണ്ടായ അതിക്രമത്തില്‍ സുരക്ഷ സംബന്ധിച്ച് ബ്രിട്ടീഷ് അധികൃതര്‍ക്ക് മുന്നില്‍ ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ഇന്ത്യന്‍ ഹൈക്കമ്മീഷന്റെ ബാല്‍ക്കണിയില്‍ വലിഞ്ഞുകയറിയ ഖലിസ്ഥാന്‍ പ്രതിഷേധക്കാര്‍ ദേശീയ പതാക താഴെയിറക്കാനുള്ള ശ്രമവും നടത്തിയിരുന്നു. Readmore

14:49 (IST) 22 Mar 2023
ബില്‍ക്കിസ് ബാനോ കേസ്: പ്രതികളെ വിട്ടയച്ചതിനെതിരെയുള്ള ഹര്‍ജികള്‍ കേള്‍ക്കാന്‍ പ്രത്യേക ബെഞ്ച്

ബില്‍ക്കിസ് ബാനോ കേസിലെ 11 പ്രതികളെ ശിക്ഷയിളവ് നല്‍കി വിട്ടയച്ചതിനെ ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ കേള്‍ക്കാന്‍ പ്രത്യേക ബെഞ്ച് രൂപീകരിക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. ബില്‍ക്കിസ് ബാനുവിന് വേണ്ടി ഹാജരായ അഭിഭാഷക ശോഭ ഗുപ്ത അടിയന്തര ശ്രദ്ധ ആവശ്യമുള്ള വിഷയങ്ങള്‍ ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയില്‍പ്പെടുത്തുന്ന സമയത്തെ പരാമര്‍ശത്തില്‍ ഇക്കാര്യം ഉന്നയിച്ചതിന് പിന്നാലെയാണ് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് ഇക്കാര്യം പറഞ്ഞത്. വിഷയം നിലവില്‍ ജസ്റ്റിസ് ബേല എം ത്രിവേദിക്കൊപ്പം ഇരിക്കുന്ന ജസ്റ്റിസ് അജയ് രസ്‌തോഗിയുടെ മുമ്പാകെ ലിസ്റ്റ് ചെയ്തിട്ടുണ്ടെന്നും എന്നാല്‍ അദ്ദേഹം കേസ് കേള്‍ക്കുന്നതില്‍ നിന്ന് പിന്മാറി. അതുകൊണ്ട് തന്നെ കേസ് കേള്‍ക്കാന്‍ പ്രത്യേക ബെഞ്ച് രൂപീകരിക്കണമെന്നും ജസ്റ്റിസുമാരായ പി എസ് നരസിംഹ, ജെ ബി പര്‍ദിവാല എന്നിവരടങ്ങിയ ബെഞ്ചിനോട് ശോഭ ഗുപ്ത പറഞ്ഞു. ഇതേതുടര്‍ന്നാണ് കേസില്‍ എത്രയും വേഗം വാദം കേള്‍ക്കാന്‍ ലിസ്റ്റ് ചെയ്യുമെന്ന് ചീഫ് ജസ്റ്റിസ് അംഗീകരിച്ചത്. Readmore

14:31 (IST) 22 Mar 2023
കട്ടിലിനടിയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം; അന്വേഷണം ഭര്‍ത്താവിലേക്ക്, തിരച്ചില്‍ ഊര്‍ജിതം

കട്ടപ്പനയില്‍ യുവതിയുടെ മൃതദേഹം വീടിനുള്ളിലെ കട്ടിലിനടയില്‍ നിന്ന് കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ഭര്‍ത്താവ് വിജേഷിലേക്ക്. പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി കട്ടപ്പന പൊലീസ് അറിയിച്ചു. മ‍ൃതദേഹത്തിന് അഞ്ച് ദിവസത്തെ പഴക്കമുണ്ടെന്നും പോസ്റ്റുമോര്‍ട്ടത്തിന് ശേഷമെ കാരണം വ്യക്തമാകുകയുള്ളെന്നുമാണ് പൊലീസ് പറയുന്നത്.

ചൊവ്വാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് പേഴുംകണ്ടം വട്ടമുകളേൽ അനുമോളുടെ മൃതദേഹം വീടിനുള്ളിലെ കട്ടിലിനടിയില്‍ പുതപ്പില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയത്. 27 വയസായിരുന്നു. അനുമോള്‍ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയതായി ബന്ധുക്കളെ വിവരമറിയിച്ച ഭര്‍ത്താവ് വിജേഷിനേയും കാണാനില്ല.

13:35 (IST) 22 Mar 2023
IND vs AUS Live Score: ഡിസൈഡറില്‍ ഓസ്ട്രേലിയക്ക് ടോസ്, ബാറ്റിങ് തിരഞ്ഞെടുത്തു

ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ നിര്‍ണായക മത്സരത്തില്‍ ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിങ് തിരഞ്ഞെടുത്തു. മാറ്റങ്ങളില്ലാതെയാണ് ഇന്ത്യന്‍ ടീം മൂന്നാം മത്സരത്തിന് ഇറങ്ങുന്നത്. അതേസമയം ഓസീസ് നിരയില്‍ ഡേവിഡ് വാര്‍ണറും ആഷ്ടൺ അഗറും എത്തി.

12:38 (IST) 22 Mar 2023
ഉന്നതവിദ്യാഭ്യാസ മേഖലയില്‍ കേരളവുമായി സഹകരിക്കാന്‍ ബ്രിട്ടന്‍; ഹൈക്കമ്മിഷണർ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ഉന്നതവിദ്യാഭ്യാസ മേഖലയില്‍ കേരളവുമായി സഹകരിക്കാൻ ബ്രിട്ടൻ സന്നദ്ധത അറിയിച്ചു. ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മിഷണർ ചന്ദ്രു അയ്യർ മുഖ്യമന്ത്രി പിണറായി വിജയനുമായി ചേംബറിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് താൽപര്യം അറിയിച്ചത്.

സംസ്ഥാനം ഉന്നതവിദ്യാഭ്യാസ മേഖലയില്‍ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. ആ മേഖലയിൽ ബ്രിട്ടനുമായി സഹകരണത്തിന് ധാരാളം സാധ്യതകളുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. എജ്യൂക്കേഷൻ വേൾഡ് ഫോറം നടത്താൻ ഉദ്ദേശിക്കുന്നതായി ഡെപ്യൂട്ടി ഹൈക്കമ്മിഷണർ അറിയിച്ചു. അതിൽ സഹകരിക്കുന്ന കാര്യത്തിൽ ഉന്നതവിദ്യാഭ്യാസ വകുപ്പുമായും വൈസ് ചാൻസലർമാരുമായും ചർച്ച നടത്തുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി.

12:04 (IST) 22 Mar 2023
പാക്കിസ്ഥാനില്‍ ഭൂകമ്പം: ഒന്‍പത് മരണം, 160 പേര്‍ക്ക് പരുക്ക്

പാക്കിസ്ഥാനില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ ഒന്‍പത് മരണം. 160 പേര്‍ക്ക് പരുക്കേറ്റതായാണ് പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അഫ്ഗാനിസ്ഥാനിലെ ഹിന്ദു കുഷ് മേഖലയിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.

ലാഹോര്‍, ഇസ്ലാമാബാദ്, റാവല്‍പിണ്ടി, ക്വേറ്റ, പേശാവാര്‍, കോഹത്, ലക്കി മാര്‍വത് തുടങ്ങിയ മേഖലകളിലും ഭൂചലനം അനുഭവപ്പെട്ടു. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്ന് വീണതായാണ് ജിയൊ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഭൂകമ്പത്തിന്റെ സമയത്തില്‍ റാവല്‍പിണ്ടി മാര്‍ക്കെറ്റില്‍ വലിയ തിക്കും തിരക്കും ഉണ്ടായാതായും വിവരമുണ്ട്.

11:12 (IST) 22 Mar 2023
മോദിക്കെതിരായി പോസ്റ്റര്‍; ഡല്‍ഹിയില്‍ നാല് പേര്‍ അറസ്റ്റില്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായി രാജ്യതലസ്ഥാനത്ത് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ട സംഭവത്തില്‍ നടപടിയുമായി പൊലീസ്. 44 എഫ്ഐആറുകള്‍ റജിസ്റ്റര്‍ ചെയ്യുകയും നാല് പെരുടെ അറസ്റ്റും രേഖപ്പെടുത്തി. ഇവരില്‍ രണ്ട് പേര്‍ പ്രിന്റിങ് പ്രസ് ഉടമകളാണ്. ഡല്‍ഹിയുടെ നിരവധി പ്രദേശങ്ങളിലാണ് മോദിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പോസ്റ്റര്‍ കണ്ടെത്തിയത്. 2,000 പോസ്റ്ററുകള്‍ നീക്കം ചെയ്തിട്ടുണ്ട്. 2000 പോസ്റ്ററുകള്‍ പിടിച്ചെടുക്കുകയും ചെയ്തു.

Web Title: Malayalam news live updates march 22

Best of Express