scorecardresearch
Latest News

Malayalam News Highlights: മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പീഡനം: പ്രതി അറസ്റ്റില്‍

ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ സര്‍ജിക്കല്‍ ഐസിയുവില്‍ പീഡനത്തിന് ഇരയാക്കിയെന്നായിരുന്നു പരാതി

calicut medical college,kozhikode

Malayalam News Highlights: കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പീഡന പരാതിയില്‍ ജീവനക്കാരനായ പ്രതി അറസ്റ്റില്‍. അറ്റന്‍ഡര്‍ വടകര മയ്യന്നൂര്‍ സ്വദേശി ശശീന്ദ്രനെ(55)യാണ് മെഡിക്കല്‍ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ ഇയാളെ സസ്പെന്‍ഡ് ചെയ്തിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ സര്‍ജിക്കല്‍ ഐസിയുവില്‍ പീഡനത്തിന് ഇരയാക്കിയെന്നായിരുന്നു പരാതി. ശസ്ത്രക്രിയക്ക് ശേഷം മയക്കം പൂര്‍ണ്ണമായും മാറാത്ത അവസ്ഥയില്‍ തന്നെ ജീവനക്കാരന്‍ പീഡിപ്പിച്ചുവെന്നായിരുന്നു യുവതിയുടെ മൊഴി.

ആരോപണത്തില്‍ അടിയന്തരമായി അന്വേഷിച്ച് നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. സംഭവത്തിനു ശേഷം സ്‌കൂളില്‍ സഹപാഠികള്‍ ആയിരുന്നവര്‍ക്കൊപ്പം വിനോദയാത്ര പോയിരിക്കുകയായിരുന്നു പ്രതി. യാത്ര കഴിഞ്ഞ് രാവിലെ കോഴിക്കോട് തിരിച്ചെത്തിയപ്പോഴാണ് മെഡിക്കല്‍ കോളേജ് എസിപി കെ.സുദര്‍ശനും ഇന്‍സ്പെക്ടര്‍ എം.എല്‍. ബെന്നിലാലും ചേര്‍ന്ന് പ്രതിയെ കസ്റ്റഡയിലെടുത്തടുത്തത്. ഇയാളുടെ മൊഴി എടുത്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

കൂടത്തായി കേസില്‍ പരസ്യവിചാരണ വേണമെന്ന ജോളിയുടെ ആവശ്യം തള്ളി

കൂടത്തായി കൂട്ടക്കൊലപാതക കേസിൽ വിചാരണ തുറന്ന കോടതിയില്‍ വേണമെന്ന ഒന്നാം പ്രതി ജോളിയുടെ ഹർജി ഹൈക്കോടതി തളളി. ബലാത്സംഗം, തീവ്രവാദം എന്നിവയുമായി ബന്ധപ്പെട്ട കേസുകളിലാണ് രഹസ്യ വിചാരണയെന്നും തന്റേത് കൊതപാതക കേസായതിനാൽ പരസ്യവിചാരണ വേണമെന്നുമായിരുന്നു ജോളിയുടെ ആവശ്യം. സാക്ഷികളുടെ സ്വകാര്യത കണക്കിലെടുത്താണ് രഹസ്യ വിചാരണയെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കി. ഇത് അംഗീകരിച്ചാണ് കോടതിയുടെ തീരുമാനം.

Live Updates
20:59 (IST) 20 Mar 2023
വീട്ടമ്മയെ ആക്രമിച്ച സംഭവം: പൊലീസിന് വീഴ്ച, രണ്ടു പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍

വഞ്ചിയൂരില്‍ വീട്ടമ്മയെ നടുറോഡില്‍ അജ്ഞാതന്‍ ആക്രമിച്ച സംഭവം അന്വേഷിക്കുന്നതില്‍ വീഴ്ച വരുത്തിയ പേട്ട പൊലീസ് സ്റ്റേഷനിലെ രണ്ടു പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍. കേസില്‍ പൊലീസിന് വീഴ്ചപറ്റി എന്ന വ്യാപക പരാതിക്ക് പിന്നാലെയാണ് പേട്ട സിവില്‍ സ്റ്റേഷനിലെ സി.പി.ഒമാരായ ജയരാജ്, രഞ്ജിത് എന്നിവരെ സസ്‌പെന്‍ഡ് ചെയ്തത്.

19:55 (IST) 20 Mar 2023
ആദിവാസി യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി

അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി. ഷോളയൂര്‍ കടമ്പാറ സ്വദേശി അയ്യപ്പനാണ് മരിച്ചത്. വീടിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

18:30 (IST) 20 Mar 2023
വ്യക്തികളുടെ സ്വകാര്യ നിമിഷങ്ങള്‍ സംപ്രേഷണം ചെയ്യാന്‍ മാധ്യമങ്ങള്‍ക്ക് അവകാശമില്ല; രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

വ്യക്തികളുടെ സ്വകാര്യ നിമിഷങ്ങള്‍ സംപ്രേഷണം ചെയ്യാന്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് അവകാശമില്ലന്ന് ഹൈക്കോടതി. വ്യക്തികളുടെ സ്വകാര്യ ജീവിതത്തിലെ നിമിഷങ്ങള്‍ പരസ്യപ്പെടുത്തുന്നത് കുറ്റകരമായ പ്രവര്‍ത്തിയാണന്നും കോടതി വ്യക്തമാക്കി. മതിയായ കാരണമില്ലെങ്കില്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ക്കു പോലും വ്യക്തികളുടെ സ്വകാര്യ ജീവിതത്തിലേക്ക് എത്തിനോക്കാന്‍ അവകാശമില്ലന്നും കോടതി ചൂണ്ടിക്കാട്ടി. ചില ഓണ്‍ലൈന്‍ വാര്‍ത്താ മാധ്യമങ്ങള്‍ ‘വാര്‍ത്തകളേക്കാള്‍ കൂടുതല്‍ അശ്ലീലം പ്രസിദ്ധീകരിക്കുന്ന ശീലമാണ്’ എന്നത് നിരാശാജനകമാണെന്ന് പറഞ്ഞു. വാര്‍ത്തയുടെ പേരില്‍ വ്യക്തികളുടെ സ്വകാര്യ നിമിഷങ്ങള്‍ പ്രസിദ്ധീകരിക്കുന്ന സമീപകാല മാധ്യമ പ്രവണതയെ വിമര്‍ശിച്ചുകൊണ്ട് ജസ്റ്റിസ് വി ജി അരുണിന്റെ സിംഗിള്‍ ബെഞ്ച് പറഞ്ഞു. Redmore

17:46 (IST) 20 Mar 2023
‘വാരിസ് പഞ്ചാബ് ദേ’ തലവന്‍ അമൃത്പാല്‍ സിങ്ങിനായി തിരച്ചില്‍: അതിര്‍ത്തികളില്‍ മുന്നറിയിപ്പ് നല്‍കി കേന്ദ്രം

’വാരിസ് പഞ്ചാബ് ദേ’ തലവന്‍ അമൃത്പാല്‍ സിങ് പഞ്ചാബിലെ അതിര്‍ത്തി കടക്കാന്‍ സാധ്യതയുള്ളതിനാല്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ ജാഗ്രത പാലിക്കാന്‍ അതിര്‍ത്തി രക്ഷാ സേന (ബിഎസ്എഫ്), ശാസ്ത്ര സീമ ബല്‍ (എസ്എസ്ബി) മേധാവികളോട് ആഭ്യന്തര മന്ത്രാലയം (എംഎച്ച്എ) ആവശ്യപ്പെട്ടു. പഞ്ചാബിലെ അന്താരാഷ്ട്ര അതിര്‍ത്തിയിലൂടെയോ ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയിലൂടെയോ രക്ഷപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. Readmore

17:45 (IST) 20 Mar 2023
‘വാരിസ് പഞ്ചാബ് ദേ’ തലവന്‍ അമൃത്പാല്‍ സിങ്ങിനായി തിരച്ചില്‍: അതിര്‍ത്തികളില്‍ മുന്നറിയിപ്പ് നല്‍കി കേന്ദ്രം

’വാരിസ് പഞ്ചാബ് ദേ’ തലവന്‍ അമൃത്പാല്‍ സിങ് പഞ്ചാബിലെ അതിര്‍ത്തി കടക്കാന്‍ സാധ്യതയുള്ളതിനാല്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ ജാഗ്രത പാലിക്കാന്‍ അതിര്‍ത്തി രക്ഷാ സേന (ബിഎസ്എഫ്), ശാസ്ത്ര സീമ ബല്‍ (എസ്എസ്ബി) മേധാവികളോട് ആഭ്യന്തര മന്ത്രാലയം (എംഎച്ച്എ) ആവശ്യപ്പെട്ടു. പഞ്ചാബിലെ അന്താരാഷ്ട്ര അതിര്‍ത്തിയിലൂടെയോ ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയിലൂടെയോ രക്ഷപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. Readmore

15:50 (IST) 20 Mar 2023
മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പീഡനം: ജീവനക്കാരനായ പ്രതി അറസ്റ്റില്‍

കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പീഡന പരാതിയില്‍ ജീവനക്കാരനായ പ്രതി അറസ്റ്റില്‍. അറ്റന്‍ഡര്‍ വടകര മയ്യന്നൂര്‍ സ്വദേശി ശശീന്ദ്രനെ(55)യാണ് മെഡിക്കല്‍ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ ഇയാളെ സസ്പെന്‍ഡ് ചെയ്തിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ സര്‍ജിക്കല്‍ ഐസിയുവില്‍ പീഡനത്തിന് ഇരയാക്കിയെന്നായിരുന്നു പരാതി. ശസ്ത്രക്രിയക്ക് ശേഷം മയക്കം പൂര്‍ണ്ണമായും മാറാത്ത അവസ്ഥയില്‍ തന്നെ ജീവനക്കാരന്‍ പീഡിപ്പിച്ചുവെന്നായിരുന്നു യുവതിയുടെ മൊഴി.

15:17 (IST) 20 Mar 2023
കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ കലാപശ്രമത്തിന് കേസെടുത്തു

കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ കലാപശ്രമത്തിന് കേസെടുത്തു. ബ്രഹ്മപുരം മാലിന്യ വിഷയത്തില്‍ കൊച്ചി കോര്‍പ്പറേഷന്‍ ഉപരോധതത്തില്‍ നടത്തിയ പ്രസംഗത്തിലാണ് കേസ്. ഉപരോധത്തിന് മുന്നോടിയായുള്ള സുധാകരന്റെ പ്രസംഗത്തിനെതിരെ 153 വകുപ്പ് പ്രകാരം കലാപാഹ്വാനത്തിനാണ് കേസെടുത്തത്. സിപിഎം കൗണ്‍സിലറുടെ പരാതി പ്രകാരം എറണാകുളം സെന്‍ട്രല്‍ പൊലീസാണ് സുധാകരനെതിരെ കേസെടുത്തത്.

13:37 (IST) 20 Mar 2023
കോഴിക്കോട് മെഡിക്കല്‍ കോളേജ്: ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്തു

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയോട് ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണത്തില്‍ ജീവനക്കാരനെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തു. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അടിയന്തരമായി അന്വേഷിച്ച് നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

12:29 (IST) 20 Mar 2023
സിപിഎമ്മിന്റെ എ രാജ അയോഗ്യന്‍; ദേവികുളം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫലം ഹൈക്കോടതി റദ്ദാക്കി

ദേവികുളം നിയോജക മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫലം ഹൈക്കോടതി റദ്ദാക്കി. എല്‍ ഡി എഫ് സ്ഥാനാര്‍ഥി എ രാജയുടെ തിരഞ്ഞെടുപ്പാണ് റദ്ദാക്കിയത്. യു ഡി എഫ് സ്ഥാനാര്‍ഥിയായ ഡി കുമാറിന്റെ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. സംവരണ സീറ്റില്‍ മത്സരിക്കാന്‍ രാജയ്ക്ക് യോഗ്യതയില്ലെന്ന് കോടതി വ്യക്തമാക്കി.

തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ രാജ ഹാജരാക്കിയത് വ്യാജ ജാതി സര്‍ട്ടിഫിക്കറ്റാണെന്ന ആരോപണം കോടതി ശരിവെച്ചു. തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയതോടെ എല്‍ ഡി എഫിന്റെ അംഗബലം 98 ആയി ചുരുങ്ങി. 2021 നിയമസഭ തിരഞ്ഞെടുപ്പില്‍ ഏഴായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു രാജയുടെ ജയം.

11:55 (IST) 20 Mar 2023
കൂടാത്തായി കേസില്‍ പരസ്യവിചാരണ വേണമെന്ന ജോളിയുടെ ആവശ്യം തള്ളി

കൂടത്തായി കൂട്ടക്കൊലപാതക കേസിൽ വിചാരണ തുറന്ന കോടതിയില്‍ വേണമെന്ന ഒന്നാം പ്രതി ജോളിയുടെ ഹർജി ഹൈക്കോടതി തളളി. ബലാത്സംഗം, തീവ്രവാദം എന്നിവയുമായി ബന്ധപ്പെട്ട കേസുകളിലാണ് രഹസ്യ വിചാരണയെന്നും തന്റേത് കൊതപാതക കേസായതിനാൽ പരസ്യവിചാരണ വേണമെന്നുമായിരുന്നു ജോളിയുടെ ആവശ്യം. സാക്ഷികളുടെ സ്വകാര്യത കണക്കിലെടുത്താണ് രഹസ്യ വിചാരണയെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കി. ഇത് അംഗീകരിച്ചാണ് കോടതിയുടെ തീരുമാനം.

Web Title: Malayalam news live updates march 20