scorecardresearch

Malayalam News Highlights: കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളില്‍ ആര്‍എസ്എസ് ഏജന്റുമാരും: റിയാസ്

Malayalam News Live Updates: ഇടത് സർക്കാരിനെതിരെ ചിലർ നടത്തുന്ന നീക്കങ്ങൾ ഇതിന് തെളിവാണ്

Muhammad Riyas, Minister

Malayalam News Highlights: തിരുവനന്തപുരം: കേരളത്തിലെ കോൺഗ്രസ് നേതാക്കളിൽ ആർഎസ്എസ് ഏജന്റുമാരുണ്ടെന്ന ആരോപണവുമായി മന്ത്രി പി.എ.മുഹമ്മദ് റിയാസ്. ഇടത് സർക്കാരിനെതിരെ ചിലർ നടത്തുന്ന നീക്കങ്ങൾ ഇതിന് തെളിവാണെന്നും രാഷ്ട്രീയം പറയുമ്പോൾ വ്യക്തിപരമായി അധിക്ഷേപിക്കുന്നത് ശരിയല്ലെന്നും റിയാസ് പറഞ്ഞു.

മലമ്പുഴയില്‍ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തിൽനിന്ന് മത്സ്യത്തൊഴിലാളി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മലമ്പുഴ കരടിയോടില്‍ മത്സ്യത്തൊഴിലാളിക്കുനേരെ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം. കല്ലേപ്പുള്ളി സ്വദേശി സുന്ദരനാണ് തലനാരിഴയ്ക്ക് ആനക്കൂട്ടത്തിന്റെ ആക്രമണത്തിൽ നിന്ന് രക്ഷപെട്ടത്. ഇയാൾ സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനം ആനക്കൂട്ടം തകര്‍ത്തു. വാഹനത്തില്‍ നിന്ന് ഇറങ്ങുന്നതിനിടെ പാഞ്ഞടുത്ത കാട്ടാനക്കൂട്ടം പിടികൂടാന്‍ ശ്രമിച്ചെങ്കിലും സുന്ദരന്‍ ഓടി രക്ഷപ്പെടുകയായിരുന്നു.

Live Updates
20:33 (IST) 19 Mar 2023
ഭാരത് ജോഡൊ യാത്രയ്ക്കിടയിലെ പരാമര്‍ശം: ഡല്‍ഹി പൊലീസിന്റെ നോട്ടീസിന് മറുപടി നല്‍കി രാഹുല്‍ ഗാന്ധി

ഭാരത് ജോഡൊ യാത്രയ്ക്കിടെ നടത്തിയ പരാമര്‍ശത്തില്‍ ഡല്‍ഹി പൊലീസ് നല്‍കിയ നോട്ടീസിന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി മറുപടി നല്‍കി. നാല് പേജുള്ള മറുപടിയാണ് രാഹുല്‍ നല്‍കിയതെന്നാണ് ലഭിക്കുന്ന വിവരം.

“സ്ത്രീകൾ ഇപ്പോഴും ലൈംഗികാതിക്രമത്തിന് ഇരയാകുന്നു” എന്നായിരുന്നു രാഹുലിന്റെ വാക്കുകള്‍. സംഭവം നടന്നിട്ട് 45 ദിവസങ്ങള്‍ക്ക് ശേഷമാണ് ഡല്‍ഹി പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടി ഉണ്ടായിരിക്കുന്നത്.

https://malayalam.indianexpress.com/news/rahul-gandhi-sends-preliminary-reply-to-delhi-police-notice-771572/

18:45 (IST) 19 Mar 2023
എയര്‍ട്ടെല്‍ 5 ജി: സൗജന്യമായി അണ്‍ലിമിറ്റഡ് ഓഫര്‍ എങ്ങനെ നേടാം?

5 ജി ലഭ്യമായ സ്മാര്‍ട്ട്ഫോണുള്ള ഉപയോക്താക്കള്‍ക്ക് സൗജന്യമായി അണ്‍ലിമിറ്റഡ് 5 ജി ഉപയോഗിക്കാമെന്ന ഓഫര്‍ ജിയൊ നല്‍കുന്നുണ്ട്. ഇപ്പോഴിതാ സമാന ഓഫറുമായി എത്തിയിരിക്കുകയാണ് എയര്‍ട്ടെലും. എയര്‍ട്ടെല്‍ സിം ഉപയോഗിച്ച് എങ്ങനെ അണ്‍ലിമിറ്റഡായി 5 ജി ഉപയോഗിക്കാമെന്ന് പരിശോധിക്കാം.

https://malayalam.indianexpress.com/tech/how-to-get-unlimited-5g-data-on-airtel-for-free-771565/

17:34 (IST) 19 Mar 2023
IND vs AUS 2nd ODI: അടിയോടടി; 66 പന്തില്‍ കളി ജയിച്ച് ഓസ്ട്രേലിയ

ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഓസ്ട്രേലിയക്ക് അനായസ ജയം. ഇന്ത്യ ഉയര്‍ത്തിയ 118 റണ്‍സ് വിജയലക്ഷ്യം 11 ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടാതെയാണ് ഓസീസ് മറികടന്നത്. ഓപ്പണര്‍മാരായ ട്രാവിസ് ഹെഡും (51), മിച്ചല്‍ മാര്‍ഷും അര്‍ധ സെഞ്ചുറി നേടി.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 117 റണ്‍സിനാണ് പുറത്തായത്. അഞ്ച് വിക്കറ്റെടുത്ത് മിച്ചല്‍ സ്റ്റാര്‍ക്കിന്റെ ബോളിങ് പ്രകടനമാണ് ഇന്ത്യന്‍ ബാറ്റിങ് നിരയെ തകര്‍ത്തത്. 31 റണ്‍സെടുത്ത വിരാട് കോഹ്ലിയാണ് ആതിഥേയരുടെ ടോപ് സ്കോറര്‍.

16:57 (IST) 19 Mar 2023
‘ഇനി കേരളത്തിന്റെ അത്താണി മോദി’; തലശേരി ബിഷപ്പിന്റെ വാഗ്ദാനം സ്വാഗതം ചെയ്ത് കെ സുരേന്ദ്രന്‍

റബര്‍ വില വര്‍ധിപ്പിച്ചാല്‍ ബിജെപിയെ സഹായിക്കാമെന്ന തലശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ വാക്കുകളെ സ്വാഗതം ചെയ്ത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ജനങ്ങളുടെ വികാരമാണ് ബിഷപ്പ് പ്രകടിപ്പിച്ചത്. കർഷകരെ ഉപയോഗിച്ച് അധികാരസ്ഥാനങ്ങൾ നേടിയ കോൺഗ്രസ് -സിപിഎം മുന്നണികൾ കർഷകരെ വഞ്ചിച്ചെന്ന് സുരേന്ദ്രന്‍ ആരോപിച്ചു.

“നരേന്ദ്ര മോദി സർക്കാരിലുള്ള വിശ്വാസമാണ് ബിഷപ്പ് പ്രകടിപ്പിച്ചത്. മോദി സർക്കാർ ഘട്ടംഘട്ടമായി റബർ വില കൂട്ടുകയാണ്. എന്നാൽ യുപിഎ സർക്കാർ റബർ കർഷകർക്ക് വേണ്ടി ഒന്നും ചെയ്തില്ല. കേന്ദ്ര സർക്കാർ കർഷകർക്ക് ഗുണമുണ്ടാകുന്ന നിലപാട് ശക്തിപ്പെട്ടുത്തും. കേന്ദ്ര സർക്കാരിനെ സമീപിക്കും. കേരളത്തിലെ എല്ലാ വിഭാഗങ്ങൾക്കും അത്താണി മോദി സർക്കാർ മാത്രമാണ്,” സുരേന്ദ്രന്‍ പറഞ്ഞു.

16:06 (IST) 19 Mar 2023
IND vs AUS 2nd ODI: സ്റ്റാറായി സ്റ്റാര്‍ക്ക്; ഓസ്ട്രേലിയക്കെതിരെ തകര്‍ന്നടിഞ്ഞ് ഇന്ത്യ, 117-ന് പുറത്ത്

ഓസ്ട്രേലിയക്കെതിരായ രണ്ടാം എകദിനത്തില്‍ ഇന്ത്യ 117 റണ്‍സിന് പുറത്ത്. അഞ്ച് വിക്കറ്റെടുത്ത് മിച്ചല്‍ സ്റ്റാര്‍ക്കിന്റെ ബോളിങ് പ്രകടനമാണ് ഇന്ത്യന്‍ ബാറ്റിങ് നിരയെ തകര്‍ത്തത്. 31 റണ്‍സെടുത്ത വിരാട് കോഹ്ലിയാണ് ആതിഥേയരുടെ ടോപ് സ്കോറര്‍.

13:05 (IST) 19 Mar 2023
അദാനിയെ പറഞ്ഞപ്പോൾ മോദിക്ക് വേദനിച്ചുവെന്ന് കെ.സി.വേണുഗോപാൽ

അദാനിക്കെതിരെ ആരോപണം  ഉന്നയിച്ചപ്പോൾ മോദിക്ക് വേദനിച്ചുവെന്നും അതിന്റെ തെളിവാണ് രാഹുൽ ഗാന്ധിയുടെ വീട്ടില്‍ പൊലീസ് എത്തിയ സംഭവമെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പറഞ്ഞു.

12:23 (IST) 19 Mar 2023
ചിന്നക്കനാലിലെ കയ്യേറ്റം ഒഴിപ്പിച്ച് റവന്യൂ വകുപ്പ്

ഇടുക്കി ചിന്നക്കനാലില്‍ റവന്യുവകുപ്പ് കയ്യേറ്റം ഒഴിപ്പിക്കുന്നു. ആദിവാസി ഭൂമിയായ 301 കോളനിയിലെ കയ്യേറ്റമാണ് സുപ്രീംകോടതി വിധിയെ തുടര്‍ന്ന് ഒഴിപ്പിക്കുന്നത്. സ്വകാര്യ വ്യക്തികള്‍ കയ്യേറിയ 12 ഏക്കറിലാണ്  ഒഴിപ്പിക്കല്‍ നടപടി തുടരുന്നത്.

12:20 (IST) 19 Mar 2023
കെ.കെ.രമയുടെ പരാതിയിൽ കേസെടുക്കേണ്ടത് പൊലീസ്, പാർട്ടി ഇടപെടേണ്ടതില്ലെന്ന് എം.വി.ഗോവിന്ദൻ

കെ.കെ.രമയുടെ പരാതിയിൽ കേസെടുക്കുന്ന കാര്യം തീരുമാനിക്കേണ്ടത് പൊലീസാണെന്നും ഇതിൽ പാർട്ടി ഇടപെടേണ്ട കാര്യമില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. രമയുടെ കൈയ്ക്ക് പരുക്കുണ്ടോ ഇല്ലയോ എന്ന കാര്യം അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. Read More

11:41 (IST) 19 Mar 2023
കോഴിയിറച്ചിയുടെ വില നിയന്ത്രിക്കും; പുതിയ പദ്ധതിയുമായി സർക്കാർ

കോഴിയിറച്ചി വില നിയന്ത്രിക്കാൻ പുതിയ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാർ. കുടുംബശ്രീയുടെയടക്കം സഹകരണത്തോടെ

ആയിരം കോഴി ഫാമുകൾ ഉടൻ തുടങ്ങുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. 66 കോടി രൂപയുടെ പദ്ധതിയാണ് സര്‍ക്കാർ നടപ്പാക്കുന്നത്.

11:40 (IST) 19 Mar 2023
ആറളത്ത് കാട്ടാന ചവിട്ടിക്കൊന്ന ആദിവാസി യുവാവിന്റെ മൃതദേഹം സംസ്കരിച്ചു

ആറളത്ത് കാട്ടാന ചവിട്ടിക്കൊന്ന ആദിവാസി യുവാവ് രഘുവിന്റെ മൃതദേഹം സംസ്കരിച്ചു. ആറളം ഫാമിലെ വീട്ട് വളപ്പിലായിരുന്നു സംസ്കാരം.

Web Title: Malayalam news live updates march 19