Malayalam News Highlights: മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായി പി.എം.എ സലാം തുടരും. യുസി രാമന്, വി.കെ ഇബ്രാഹിം, മായിന്‍ ഹാജി തുടങ്ങിയവരെ വൈസ് പ്രസിഡന്റുമാരായി തെരഞ്ഞെടുത്തു. സി.ടി അഹമ്മദലിയാണ് ട്രഷറര്‍. കെ.എം.ഷാജി സംസ്ഥാന സെക്രട്ടറിയായി തുടരും.
നേരത്തേ എം.കെ മുനീര്‍ എംഎല്‍എ സെക്രട്ടറിയാകുമെന്ന് സൂചനകളുണ്ടായിരുന്നെങ്കിലും പിഎംഎ സലാമിനെ തന്നെ സെക്രട്ടറിയായി ഇന്ന് കോഴിക്കോട് നടന്ന സംസ്ഥാന കൗണ്‍സിലില്‍ തെരഞ്ഞെടുക്കുകയായിരുന്നു.
‘പ്രതിപക്ഷ നേതാവിന് ഹുങ്ക്’; സമവായത്തിന് തയാറാകുന്നില്ലെന്ന് റിയാസ്
പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ ടൂറിസം മന്ത്രി മുഹമ്മദ് റിയാസ്. പ്രതിപക്ഷ നേതാവിന് ഹുങ്കാണെന്നും സ്പീക്കറുടെ മേല്‍ കുതിര കയറുകയാണെന്നും റിയാസ് വിമര്‍ശിച്ചു. “സമവായത്തിന് വഴങ്ങുന്നില്ല, നിയമസഭയിലെ സംഭവവികാസങ്ങളില്‍ ചിന്തിക്കേണ്ടത് പ്രതിപക്ഷമാണ്. വ്യക്തിപരമായ ആക്ഷേപം നടത്തുകയാണ്, അത്തരം ആരോപണങ്ങള്‍ പേടിച്ച് പിന്മാറുന്നവരല്ല ഞങ്ങള്‍,” റിയാസ് കൂട്ടിച്ചേര്‍ത്തു.
ഗോവ ഫതോർഡ സ്റ്റേഡിയത്തിൽ ഐ എസ് എൽ ഫൈനൽ ആദ്യ പകുതിക്ക് പിരിയുമ്പോൾ ബെംഗളൂരു എഫ്.സിയും എ.ടി.കെ മോഹന്‍ ബഗാനും സമനിലയില്‍. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി. മോഹന്‍ ബഗാനായി ദിമിത്രി പെട്രറ്റോസും ബെംഗളൂരുവിനായി സുനില്‍ ഛേത്രിയും ഗോളടിച്ചു. ഇരുഗോളുകളും പെനാല്‍റ്റിയിലൂടെയായിരുന്നു. READMORE
‘ഇന്ത്യ വിരുദ്ധ സംഘത്തിന്റെ’ ഭാഗമായ വിരമിച്ച ജഡ്ജിമാര്‍ ജുഡീഷ്യറിയെ പ്രതിപക്ഷ പാര്‍ട്ടിയുടെ ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കുകയാണെന്ന് കേന്ദ്ര നിയമ-ജസ്റ്റിസ് മന്ത്രി കിരണ്‍ റിജിജു.
”അടുത്തിടെ ജഡ്ജിമാരുടെ ഉത്തരവാദിത്തത്തെക്കുറിച്ച് ഒരു സെമിനാര്‍ ഉണ്ടായിരുന്നു. എന്നാല്‍ എങ്ങനെയോ ഭരണനിര്‍വഹണം ജുഡീഷ്യറിയെ എങ്ങനെ ബാധിക്കുന്നുവെന്ന് സെമിനാര്‍ മാറി. പ്രതിപക്ഷ പാര്‍ട്ടികളെപ്പോലെ ജുഡീഷ്യറിയെ സര്‍ക്കാരിനെതിരെ തിരിക്കാന്‍ ശ്രമിക്കുന്ന ഇന്ത്യാ വിരുദ്ധ സംഘത്തിന്റെ ഭാഗമായ ആക്ടിവിസ്റ്റുകളായ കുറച്ച് ജഡ്ജിമാരുണ്ടെന്നും ” കിരണ്‍ റിജിജു പറഞ്ഞു. READMORE
മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായി പി.എം.എ സലാം തുടരും. യുസി രാമന്, വി.കെ ഇബ്രാഹിം, മായിന്‍ ഹാജി തുടങ്ങിയവരെ വൈസ് പ്രസിഡന്റുമാരായി തെരഞ്ഞെടുത്തു. സി.ടി അഹമ്മദലിയാണ് ട്രഷറര്‍. കെ.എം.ഷാജി സംസ്ഥാന സെക്രട്ടറിയായി തുടരും.
നേരത്തേ എം.കെ മുനീര്‍ എംഎല്‍എ സെക്രട്ടറിയാകുമെന്ന് സൂചനകളുണ്ടായിരുന്നെങ്കിലും പിഎംഎ സലാമിനെ തന്നെ സെക്രട്ടറിയായി ഇന്ന് കോഴിക്കോട് നടന്ന സംസ്ഥാന കൗണ്‍സിലില്‍ തെരഞ്ഞെടുക്കുകയായിരുന്നു.
സ്വയം പ്രഖ്യാപിത തീവ്ര സിഖ് മതപ്രഭാഷകന് അമൃത്പാല്‍ സിങ്ങിനെതിരെ ശനിയാഴ്ച നടന്ന ആക്രമണത്തില്‍ പഞ്ചാബ് പൊലീസ് ഇയാളുടെ ആറ് കൂട്ടാളികളെ കസ്റ്റഡിയിലെടുത്തതായി റിപ്പോര്‍ട്ട്. വാരിസ് ദേ പഞ്ചാബ് തലവന്റെ അനുയായികൾ മോഗ ജില്ലയില്‍ തങ്ങളുടെ കുതിരപ്പടയെ പൊലീസ് പിന്തുടരുന്നതിന്റെയും വാഹനം ജലന്ധറിനടുത്തുള്ള ഷാക്കോട്ടിലേക്ക് വേഗത്തില്‍ പോകുന്നതിന്റെ സ്ഥിരീകരിക്കാത്ത വീഡിയോകള്‍ പങ്കിട്ടു. Redmore
ഗുരുവായൂര്‍ ക്ഷേത്രത്തിലെ മേല്‍ശാന്തിയായി ശിവകരന് നമ്പൂതിരിയെ (58) തിരഞ്ഞെടുത്തു. ഏപ്രില്‍ ഒന്നു മുതല്‍ അടുത്ത ആറ് മാസത്തേക്കുള്ള മേല്‍ശാന്തിയായാണ് കോട്ടയം ഉഴവൂര്‍ കുറിച്ചിത്താനം തോട്ടം ശിവകരന് നമ്പൂതിരിയെ തിരഞ്ഞെടുത്തത്.
ശനിയാഴ്ച ഉച്ചപൂജയ്ക്ക് ശേഷം ക്ഷേത്രം തന്ത്രി പി.സി. ദിനേശന് നമ്പൂതിരിപ്പാടിന്റെ സാന്നിധ്യത്തില്‍ നടത്തിയ നറുക്കെടുപ്പിലാണ് ശിവകരന് നമ്പൂതിരിയെ മേല്‍ശാന്തിയായി തിരഞ്ഞെടുത്തത്. ഉച്ചപൂജ നിര്‍വ്വഹിച്ച പി.എം. ഭവദാസന്‍ നമ്പൂതിരിയാണ് നമസ്ക്കാര മണ്ഡപത്തില്‍വെച്ച് വെള്ളിക്കുടത്തില്‍ നിന്ന് നറുക്കെടുത്തത്
ചങ്ങനാശേരി അതിരൂപത മുൻ ആർച്ച് ബിഷപ്പ് മാർ ജോസഫ് പൗവ്വത്തിൽ അന്തരിച്ചു. 1985 നവംബർ അഞ്ച് മുതൽ 2007 മാര്‍ച്ച് 19 വരെ ചങ്ങനാശേരി അതിരൂപതയുടെ ആർച്ച് ബിഷപ്പായി പ്രവർത്തിച്ച് അദ്ദേഹം വിരമിക്കുകയായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു മരണം.
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധനവ്. പവന് 1,200 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവന് സ്വര്‍ണത്തിന്റെ വില 44,240 ആയി ഉയര്‍ന്നു. ഇന്നലെ 43,040 രൂപയായിരുന്നു വില. ഗ്രാമിന് 50 രൂപയാണ് വര്‍ധിച്ചത്. ഒരു ഗ്രാമിന് 5,530 രൂപയാണ് ഇന്നത്തെ വില.
ആറ് ദിവസം മുന്‍പ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത ബെംഗളൂരു-മൈസൂർ എക്സ്പ്രസ് വേയില്‍ വെള്ളക്കെട്ട്. ഇന്നലെ രാത്രിയില്‍ പെയ്ത നേരിയ മഴയാണ് വെള്ളക്കെട്ടിന് കാരണമായതും ഗതാഗതം മന്ദഗതിയിലാക്കിയത്. രാമനഗരയ്ക്കും ബിഡഡിക്കും ഇടയിൽ സംഗബസവന ദൊഡ്ഡിക്ക് സമീപമുള്ള അണ്ടർപാസിന് സമീപമാണ് വെള്ളക്കെട്ട് രൂപപ്പെട്ടത്.
വെള്ളം പോകുന്നതിനായി ചാലുകള്‍ ഉണ്ടാക്കിയിരുന്നെന്നും എന്നാല്‍ ഗ്രാമവാസികള്‍ ചെളി ഉപയോഗിച്ച് അത് തടഞ്ഞെന്നുമാണ് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ) പ്രോജക്ട് ഡയറക്ടർ ബി ടി ശ്രീധർ ദി ഇന്ത്യൻ എക്സ്പ്രസിനോട് പ്രതികരിക്കവെ പറഞ്ഞത്.
ബ്രഹ്മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപിടിത്തത്തില്‍ കൊച്ചി കോര്പ്പറേഷന് 100 കോടി രൂപ പിഴ ചുമത്തി ദേശിയ ഹരിത ട്രൈബ്യൂണല്‍. തുക ദുരന്തം മൂലം ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായവര്‍ക്കായി ഉപയോഗിക്കാനാണ് നിര്‍ദേശം. ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കാനും ട്രൈബ്യൂണല്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പിഴ തുക ഒരു മാസത്തിനകം ചീഫ് സെക്രട്ടറിക്ക് കൈമാറണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. സംഭവത്തില്‍ ധാര്‍മ്മികമായ ഉത്തരവാദിത്തം സര്‍ക്കാര്‍ എന്തുകൊണ്ട് ഏറ്റെടുക്കുന്നില്ലെന്നും ട്രൈബ്യൂണല്‍ ചോദിച്ചു. വായുവിലും ചതുപ്പിലും വിഷപദാര്‍ത്ഥത്തിന്റെ സാന്നിധ്യം കണ്ടെത്തിയതായും ട്രൈബ്യൂണല്‍ അറിയിച്ചു.
പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ ടൂറിസം മന്ത്രി മുഹമ്മദ് റിയാസ്. പ്രതിപക്ഷ നേതാവിന് ഹുങ്കാണെന്നും സ്പീക്കറുടെ മേല്‍ കുതിര കയറുകയാണെന്നും റിയാസ് വിമര്‍ശിച്ചു. “സമവായത്തിന് വഴങ്ങുന്നില്ല, നിയമസഭയിലെ സംഭവവികാസങ്ങളില്‍ ചിന്തിക്കേണ്ടത് പ്രതിപക്ഷമാണ്. വ്യക്തിപരമായ ആക്ഷേപം നടത്തുകയാണ്, അത്തരം ആരോപണങ്ങള്‍ പേടിച്ച് പിന്മാറുന്നവരല്ല ഞങ്ങള്‍,” റിയാസ് കൂട്ടിച്ചേര്‍ത്തു.