Malayalam News Highlights: കൊച്ചി മെട്രോയുടെ ട്രാക്കില്‍ ഫ്ലെക്സ് ബോര്‍ഡ് വീണതിനെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. പാളത്തിന്റെ പുറത്തു നിന്നുള്ള ബോര്‍ഡാണ് ട്രാക്കിലേക്ക് വീണത്. 12 മിനുറ്റോളം ഗതാഗതം തടസപ്പെട്ടതായാണ് ലഭിക്കുന്ന വിവരം. ഫ്ലെക്സ് നീക്കി കഴിഞ്ഞാണ് ഗതാഗതം പുനസ്ഥാപിച്ചത്.
സ്വപ്ന സുരേഷിന്റെ പരാതി: വിജേഷ് പിള്ള കര്‍ണാടക പൊലീസിന് മുന്നില്‍ ഹാജരായി
സ്വര്‍ണ്ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിന്റെ പരാതിയില്‍ പരാതിയിൽ ആക്‌ഷൻ ഒടിടി പ്ലാറ്റ്ഫോം സിഇഒ വിജേഷ് പിള്ള കർണാടക പൊലീസിനു മുൻപാകെ ഹാജരായി.മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ ആരോപണങ്ങള്‍ പിന്‍വലിക്കാന്‍ ഭീഷണിപ്പെടുത്തിയെന്നാണ് സ്വപ്‌നയുടെ ആരോപണം.
ബെംഗളൂരു ബെംഗളൂരു കെആർപുരം പൊലീസ് സ്റ്റേഷനിലാണ് വിജേഷ് പിള്ള ഹാജരായത്. സ്വപ്നയുടെ പരാതിയില്‍ കുറ്റകരമായ ഭീഷണിപ്പെടുത്തല്‍ വകുപ്പ് ചുമത്തിയാണ് വിജേഷിനെതിരെ പൊലീസ് കേസ് എടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം ഹാജരാകാനുള്ള നോട്ടീസ് വാട്‌സാപ് വഴി അയച്ചെങ്കിലും വിജേഷ് സ്വീകരിച്ചില്ല എന്നാണ് കര്‍ണാടക പൊലീസ് പറഞ്ഞത്. എന്നാല്‍ നേരിട്ട് ഹാജരാകും എന്ന് വിജേഷ് മാധ്യമങ്ങളെ അറിയിക്കുകയായിരുന്നു.
തിരുവനന്തപുരം: സംസ്ഥാനത്ത് പലയിടങ്ങളിലും ഒറ്റപ്പെട്ട ശക്തമായ മഴ. മധ്യകേരളത്തിലാണ് മഴ ലഭിക്കുന്നത്. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ മുന്നറിയിപ്പുണ്ട്. ഇടിമിന്നലോടു കൂടിയുള്ള മഴയ്ക്കൊപ്പം മണിക്കൂറിൽ 40 കീ.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനുമാണ് സാധ്യത.
കൊച്ചി മെട്രോയുടെ ട്രാക്കില്‍ ഫ്ലെക്സ് ബോര്‍ഡ് വീണതിനെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. പാളത്തിന്റെ പുറത്തു നിന്നുള്ള ബോര്‍ഡാണ് ട്രാക്കിലേക്ക് വീണത്. 12 മിനുറ്റോളം ഗതാഗതം തടസപ്പെട്ടതായാണ് ലഭിക്കുന്ന വിവരം. ഫ്ലെക്സ് നീക്കി കഴിഞ്ഞാണ് ഗതാഗതം പുനസ്ഥാപിച്ചത്.
ന്യൂഡൽഹി: രാജ്യത്ത് ഇൻഫ്ലുവൻസ പടരുന്നതിനിടെ, കോവിഡ് 19 കേസുകളിൽ ചെറിയ വർധനവെന്ന് റിപ്പോർട്ടുകൾ. 109 ദിവസത്തിനിടെ ആദ്യമായി വെള്ളിയാഴ്ച ഇന്ത്യയിലെ സജീവ കോവിഡ് -19 കേസുകളുടെ എണ്ണം 5,000 കവിഞ്ഞു. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം രാജ്യത്ത് ഒരു ദിവസം 796 കോവിഡ് കേസുകളുടെ വർധനവ് രേഖപ്പെടുത്തി.
മദ്യനയക്കേസില്‍ അറസ്റ്റിലായ ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അഞ്ച് ദിവസം കൂടി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ ഡി) കസ്റ്റഡിയില്‍ തുടരും. മാര്‍ച്ച് 22 വരെയാണ് കസ്റ്റഡി കാലവധി. ഡല്‍ഹി കോടതിയുടേതാണ് ഉത്തരവ്. പ്രത്യേക ജഡ്ജായ എം കെ ഗോപാലാണ് ഇഡിയുടെ കസ്റ്റഡി അപേക്ഷ പരിഗണിച്ചത്.
കസ്റ്റഡിയിലുള്ള സീസോദിയയില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായും മറ്റ് പ്രതികള്‍ക്ക് ഒപ്പമിരുത്തി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ഇ ഡി കോടതിയെ അറിയിച്ചു. സിസോദിയയുടെ ഇ-മെയിലിൽ നിന്നും മൊബൈലിൽ നിന്നുമുള്ള വിവരങ്ങളുടെ ഫോറൻസിക് വിശകലനം പുരോഗമിക്കുകയാണെന്നും ഇ ഡി വ്യക്തമാക്കി.
ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ദേശിയ ഹരിത ട്രൈബ്യൂണല്‍. ദുരന്തത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം സര്‍ക്കാരിനാണെന്നും ഭരണവീഴ്ചയുണ്ടായെന്നും ജസ്റ്റിസ് എ കെ ഗോയല്‍ അധ്യക്ഷനായ ബെഞ്ച് വിമര്‍ശിച്ചു.
മാധ്യമ വാര്‍ത്തകളെ തുടര്‍ന്ന് ട്രൈബ്യൂണല്‍ സ്വമേധയ എടുത്ത കേസിലാണ് വിമര്‍ശനം. ആറാം തീയതി പുറത്ത് വന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. വേണ്ടി വന്നാല്‍ സര്‍ക്കാരിനെതിരെ 500 കോടി രൂപ പിഴ ചുമത്തുമെന്ന മുന്നറിയിപ്പും ബെഞ്ച് നല്‍കിയതായാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.
സംസ്ഥാനത്ത് ഇന്നും വേനല്‍ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വൈകുന്നേരത്തോടെ ശക്തമായ ഇടിമിന്നലോട് കൂടിയ മഴ പെയ്തേക്കുമെന്നാണ് മുന്നറിയിപ്പ്. ചൊവ്വാഴ്ച വരെ മഴ തുടര്‍ന്നേക്കും.
അടുത്ത മൂന്ന് മണിക്കൂറിൽ പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കീലൊ മീറ്റര്‍ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്നാണ് വിവരം.
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിനെതിരായ ഓണ്‍ലൈന്‍ ട്രോളുകളില്‍ നടപടി ആവശ്യപ്പെട്ട് 13 പ്രതിപക്ഷ നേതാക്കൾ രാഷ്ട്രപതി ദ്രൗപതി മുർമുവിന് കത്തെഴുതി. ഇന്നലെയാണ് പ്രതിപക്ഷം രാഷ്ട്രപതിക്ക് കത്ത് നല്‍കിയത്.
“ബഹുമാനപ്പെട്ട ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് മഹാരാഷ്ട്രയിലെ സർക്കാർ രൂപീകരണത്തിലും സംസ്ഥാന ഗവർണറുടെ പങ്കും സംബന്ധിച്ചുള്ള സുപ്രധാനമായ ഒരു ഭരണഘടനാ പ്രശ്നം പരിഗണിക്കുന്നുണ്ടെന്ന് നമുക്കെല്ലാവർക്കും അറിയാം. വിഷയം കോടതിയുടെ മുമ്പാകെയിരിക്കെ മഹാരാഷ്ട്രയിലെ ഭരണപക്ഷത്തോട് അനുഭാവം പുലർത്തുന്ന ട്രോൾ ആർമി, ചീഫ് ജസ്റ്റിസിനെതിരെ ആക്രമണം അഴിച്ചുവിടുകയാണ്. ട്രോളുകളിലെ വാക്കുകള്‍ മോശമായതാണ്, ഇത് സമൂഹമാധ്യമങ്ങളില്‍ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്,” കത്തില്‍ പറയുന്നു.
ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്‍ ടോസ് നേടിയ ഇന്ത്യ ഓസ്ട്രേലിയയെ ബാറ്റിങിന് അയച്ചു. പരമ്പരയിലെ ആദ്യമത്സരം മുംബൈ വാംഖഡെ സ്റ്റേഡിയത്തിലാണ് നടക്കുന്നത്. ഹാര്‍ദിക് പാണ്ഡ്യ, ഇഷാന്‍ കിഷന്‍, ശുഭ്മാന്‍ ഗില്‍, വീരാട് ംകാഹ് ലി, സൂര്യകുമാര്‍ യാദവ്, കെഎല്‍ രാഹുല്‍, രവീന്ദ്ര ജഡേജ, ശാര്‍ദുല്‍ താക്കൂര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി എന്നിവരാണ് ആദ്യ ഇലവനില്‍ ഇടംപിടിച്ചത്
കേരള സാങ്കേതിക സര്‍വകലാശാല(കെടിയു) സിന്‍ഡിക്കേറ്റ് തീരുമാനം മരവിപ്പിച്ച ഗവര്‍ണറുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. വൈസ് ചാന്‍സിലര്‍ സിസ തോമസിന് നിയന്ത്രണം ഏര്‍പ്പെടുത്തി സിന്‍ഡിക്കേറ്റ് കൊണ്ടുവന്ന ഭരണ സംവിധാന ഉത്തരവാണ് ഗവര്‍ണര്‍ മരവിപ്പിച്ചത്. ഗവര്‍ണര്‍ നിയമിച്ച വിസിയും സിന്‍ഡിക്കേറ്റും തമ്മിലുള്ള പോര് രൂക്ഷമായ പശ്ചാത്തിലായിരുന്നു ഗവര്‍ണറുടെ ഇടപെടല്‍.
ഗവര്‍ണറുടെ ഉത്തരവ് ചോദ്യം ചെയ്ത് സിന്‍ഡിക്കേറ്റംഗം ഐ.ബി സതീഷ് എംഎല്‍എയാണ് കോടതിയെ സമീപിച്ചത്. ഗവര്‍ണര്‍ – സര്‍ക്കാര്‍ പോരിന്റെ ഭാഗമായാണ് സിന്‍ഡിക്കേറ് വൈസ്ചാന്‍സിലര്‍ സിസ തോമസിന് നിയന്ത്രണം ഏര്‍പ്പെടുത്തി ഭരണസംവിധാനം കൊണ്ടുവന്നത്. സിസ തോമസിനെ വിസിയായി നിയമിച്ച ഗവര്‍ണറുടെ നടപടി ഹൈക്കോടതി ശരിവെച്ചതിന് പിന്നാലെയാണ് സിന്‍ഡിക്കേറ്റ് അഡ്മിനിസ്‌ട്രേറ്റീവ് സംവിധാനം ഏര്‍പ്പെടുത്തിയത്. Readmore
സിറോ മലബാര്‍ സഭയുടെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. കേസ് റദ്ദാക്കാനുള്ള ജോര്‍ജ് ആലഞ്ചേരിയുടെ ഹര്‍ജിയില്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് പുറപ്പെടുവിച്ച തുടര്‍ന്നുള്ള ഉത്തരവുകളില്‍ സുപ്രീം കോടതി അതൃപ്തി രേഖപ്പെടുത്തി. ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, ബേല എം ത്രിവേദി എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് കര്‍ദിനാള്‍ ഉള്‍പ്പടെ നല്‍കിയ ഹര്‍ജികളില്‍ വിധി പറഞ്ഞത്. Readmore
പ്രതിപക്ഷ പ്രതിഷേധത്തില്‍ സഭാ നടപടികള്‍ തടസപ്പെട്ടതിനെ പിന്നാലെ നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. രാവിലെ ഒന്‍പതുമിനിറ്റ് മാത്രമാണ് സഭ ചേര്‍ന്നത്. ചോദ്യോത്തരവേളയ്ക്കിടെ പ്രതിപക്ഷ നേതാവ് സംസാരിക്കുന്നതിനിടെ സ്പീക്കര്‍ എ എന്‍ ഷംസീര്‍ മൈക്ക് ഓഫ് ചെയ്തു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയായിരുന്നു. വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി സംസാരിക്കുന്നതിനിടെയാണ് പ്രതിപക്ഷ എംഎല്‍മാര്‍ നടപടികള്‍ തടസപ്പെടുത്തിയത്. Readmore
വളാഞ്ചേരി വട്ടപ്പാറ വളവില്‍ ലോറി താഴ്ചയിലേക്ക് മറിഞ്ഞ് മൂന്ന് പേര്‍ മരിച്ചു. കോഴിക്കോട് നിന്ന് ഉള്ളിയുമായി ചാലക്കുടിയിലേക്ക് പോയ ലോറിയാണ് അപകടത്തില്‍പ്പെട്ടത്. രാവിലെ ആറരയോടെയാണ് അപകടം നടന്നത്. മരിച്ചവരുടെ മൃതദേഹങ്ങള്‍ വളാഞ്ചേരി ആശുപത്രിയിലെത്തിച്ചിട്ടുണ്ട്. വട്ടപ്പാറ വളവില്‍ ലോറി നിയന്ത്രണംവിട്ട് 30 അടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു.