Malayalam News Highlights: : മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍. സാധാരണക്കാരനായിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ക്ക് ഐടി കമ്പനി കെട്ടിപ്പൊക്കാന്‍ എവിടുന്നാണ് പണം ലഭിച്ചുവെന്നത് കമ്യൂണിസ്റ്റുകാര്‍ ആലോചിക്കണമെന്നും സുധാകരന്‍ പറഞ്ഞു. നാണവും മാനവുമില്ലാത്ത മുഖ്യമന്ത്രിയ മാറ്റാന്‍ നട്ടെല്ലുണ്ടെങ്കില്‍ എം വി ഗോവിന്ദന്‍ തയ്യാറാകണം. അഴിമതിക്കാരനല്ലാത്ത പാര്‍ട്ടി സെക്രട്ടറി അഴിമതിക്കാരന് ചൂട്ട് പിടിക്കരുതെന്ന് കെ. സുധാകരന്‍ ആവശ്യപ്പെട്ടു.
നിരവധി ആരോപണങ്ങള്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ സ്വപ്ന ഉന്നയിച്ചിട്ടും ഒരു മാനനഷ്ടക്കേസ് പോലും കൊടുക്കാന്‍ തയ്യാറായിട്ടില്ല. ഗോവിന്ദന്‍ മാഷ് മാനനഷ്ടക്കേസ് കൊടുക്കുമെന്ന് എനിക്കറിയാം. കാരണം അദ്ദേഹം കളങ്കിതനല്ലെന്നും കെ സുധാകരന്‍ പറഞ്ഞു. ബ്രഹ്മപുരം വിഷയത്തില്‍ കോണ്‍ഗ്രസ് നടത്തിയ കോര്‍പ്പറേഷന്‍ ഓഫീസ് ഉപരോധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് 30 മോഷണ കേസുകള്‍; വട്ടിയൂര്‍കാവ് സ്വദേശി പിടിയില്‍
സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ മുപ്പതോളം മോഷണ കേസുകളില്‍ പ്രതിയായ തിരുവനന്തപുരം വട്ടിയൂര്‍കാവ് സ്വദേശി ബാഹുലേയന്‍ പിടിയിലായി. കാസര്‍ഗോഡ് വച്ചാണ് പൊലീസ് ബാഹുലേയനെ കസ്റ്റിഡിയിലെടുത്തത്.
പല പേരുകളില്‍ താമസിച്ചാണ് സംസ്ഥാനത്തുടനീളം ഇയാള്‍ മോഷണങ്ങള്‍ നടത്തിയത്. വെള്ളരിക്കുണ്ടില്‍ നടത്തിയ മോഷണത്തിലാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.
സിറോ മലബാര്‍ സഭയുടെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ദിനാള്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി നാളെ വിധി പ്രസ്താവിക്കും. പള്ളികളുടെ ഭൂമിയും ആസ്തിയും വില്‍ക്കാന്‍ ബിഷപ്പുമാര്‍ക്ക് അധികാരമില്ലെന്ന ഹൈക്കോടതി ഉത്തരവിനെതിരായ ഹര്‍ജികളിലും സുപ്രീം കോടതി നാളെ വിധി പ്രസ്താവിക്കും.
ഇന്ത്യൻ രാഷ്ട്രപതിയുടെ ഇന്നത്തെ (മാർച്ച് 17) സന്ദർശനത്തിന്റെ ക്രമീകരണങ്ങളുടെ ഭാഗമായി പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്ക് യാത്രാ സൗകര്യവുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്‌നങ്ങൾ അനുഭവപ്പെട്ടാൽ പരിഹാരം കാണുന്നതിന് ജില്ല പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം പ്രത്യേക കൺട്രോൾ റൂം തുറന്നു. ഈ കൺട്രോൾ റൂമിലേക്ക് വിവരം അറിയിക്കാം. വെള്ളിയാഴ്ച രാവിലെ 6 മുതൽ 10 വരെ സഹായത്തിന് കൺട്രോൾ റൂമിൽ ബന്ധപ്പെടാവുന്നതാണ്. കൺട്രോൾ റൂം നമ്പർ : 9497909933,9061405164.
ജിയാനി ഇന്‍ഫന്റിനോ നാല് വര്‍ഷത്തേക്ക് കൂടി ഫിഫ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റ് സ്ഥാനത്തേക്ക് എതിരില്ലാതെയായിരുന്നു ജിയാനി തെരഞ്ഞെടുക്കപ്പെട്ടത്. റുവാണ്ടയുടെ തലസ്ഥാനമായ കിഗാലിയില്‍ നടന്ന ഫിഫയുടെ 73-ാം കോണ്‍ഗ്രസില്‍ വെച്ചാണ് 52-കാരനായ ഇന്‍ഫന്റിനോയെ വീണ്ടും തിരഞ്ഞെടുത്തത്.
2027 വരെയാണ് ഇന്‍ഫന്റിനോയ്ക്ക് സ്ഥാനത്ത് തുടരാം. ഫിഫ ചട്ടം അനുസരിച്ച് 2027ലെ തിരഞ്ഞെടുപ്പിലും അദ്ദേഹത്തിന് മത്സരിക്കാനാകും. 2016ലാണ് സെപ് ബ്ലാറ്ററുടെ പിന്‍ഗാമിയായി ഇന്‍ഫാന്റിനോ ഫിഫ പ്രസിഡന്റാകുന്നത്. 2019ല്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ഖത്തര്‍ ലോകകപ്പ് വന്‍ വിജയമാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച അദ്ദേഹത്തിന് യു.എസ്.എ, കാനഡ, മെക്സിക്കോ എന്നിവിടങ്ങളിലായി നടക്കുന്ന 2026 ലോകകപ്പ് വരെ തുടരാനാകും.
ഇന്ത്യയുടെ ജനാധിപത്യത്തെയും പാര്‍ലമെന്റിനെയും രാഷ്ട്രീയ വ്യവസ്ഥയെയും അപമാനിച്ചെന്ന കേന്ദ്ര ആരോപണത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. തനിക്കെതിരെയുള്ള നാല് കേന്ദ്രമന്ത്രിമാരുടെ ആരോപണത്തില്‍ പാര്‍ലമെന്റില്‍ മറുപടി നല്‍കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. വിഷയത്തില്‍ രാഹുല്‍ മാപ്പ് പറയണമെന്നാണ് സര്‍ക്കാര്‍ ആവശ്യം.
ഗൗതം അദാനി-ഹിന്‍ഡന്‍ബര്‍ഗ് വിവാദത്തില്‍ താന്‍ ഉന്നയിച്ച ചോദ്യങ്ങളില്‍ നിന്ന് ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ ഒളിച്ചോടുകയാണെന്നും രാഹുല്‍ ആരോപിച്ചു. ”നാളെ സ്പീക്കര്‍ എന്നെ സംസാരിക്കാന്‍ അനുവദിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഞാന്‍ സ്പീക്കറുടെ ചേംബറില്‍ പോയി, ബിജെപി എംപിമാര്‍ എനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ അഭിസംബോധന ചെയ്യാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ ലണ്ടനില്‍ പറഞ്ഞതെല്ലാം പൊതു രേഖകളില്‍ നിന്ന് നീക്കിയ കാര്യങ്ങളാണെന്ന് പ്രസ്താവിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഗൗതം അദാനിയുമായുള്ള പ്രധാനമന്ത്രിയുടെ ബന്ധത്തെ കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്ന് പ്രധാനമന്ത്രിയും കേന്ദ്ര സര്‍ക്കാരും ഒളിച്ചോടുകയാണ് രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞു. Readmore
മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍. സാധാരണക്കാരനായിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ക്ക് ഐടി കമ്പനി കെട്ടിപ്പൊക്കാന്‍ എവിടുന്നാണ് പണം ലഭിച്ചുവെന്നത് കമ്യൂണിസ്റ്റുകാര്‍ ആലോചിക്കണമെന്നും സുധാകരന്‍ പറഞ്ഞു. നാണവും മാനവുമില്ലാത്ത മുഖ്യമന്ത്രിയ മാറ്റാന്‍ നട്ടെല്ലുണ്ടെങ്കില്‍ എം വി ഗോവിന്ദന്‍ തയ്യാറാകണം. അഴിമതിക്കാരനല്ലാത്ത പാര്‍ട്ടി സെക്രട്ടറി അഴിമതിക്കാരന് ചൂട്ട് പിടിക്കരുതെന്ന് കെ. സുധാകരന്‍ ആവശ്യപ്പെട്ടു. നിരവധി ആരോപണങ്ങള്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ സ്വപ്ന ഉന്നയിച്ചിട്ടും ഒരു മാനനഷ്ടക്കേസ് പോലും കൊടുക്കാന്‍ തയ്യാറായിട്ടില്ല. ഗോവിന്ദന്‍ മാഷ് മാനനഷ്ടക്കേസ് കൊടുക്കുമെന്ന് എനിക്കറിയാം. കാരണം അദ്ദേഹം കളങ്കിതനല്ലെന്നും കെ സുധാകരന്‍ പറഞ്ഞു.
അരുണാചല്‍ പ്രദേശില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു. പടിഞ്ഞാറന്‍ ബൊംഡിലയില്‍ മണ്ഡലയ്ക്കു സമീപമാണ് അപകടം. ആര്‍മിയുടെ ചീറ്റ ഹെലികോപ്റ്റര്‍ ആണ് അപകടത്തില്‍പ്പെട്ടതെന്നാണ് വിവരം. പൈലറ്റുമാരെ കണ്ടെത്താന്‍ തിരച്ചില്‍ തുടങ്ങിയതായി ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു.
സംസ്ഥാനത്ത് വേനല്‍ മഴ വരും ദിവസങ്ങളിലും തുടര്‍ന്നേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ റിപ്പോര്‍ട്ട്. ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോടു കൂടിയുള്ള മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. ചൂട് വര്‍ധിക്കുന്ന കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളില്‍ മഴ പെയ്തേക്കില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
നിയമസഭയുടെ അകത്തും പുറത്തും പ്രതിപക്ഷവും ഭരണപക്ഷവും തമ്മിലുള്ള വാക്പോര് ഇന്നും തുടരുന്നു. അടിയന്തര പ്രമേയങ്ങള്‍ അവതരിപ്പിച്ച് വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുക എന്നത് പ്രതിപക്ഷത്തിന്റെ പ്രത്യേക അവകാശമാണ്, എന്നാല്‍ മുഖ്യമന്ത്രിക്ക് ഇത് കുറച്ച് ദിവസമായി അലോസരമുണ്ടാക്കുകയാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വ്യക്തമാക്കി.
“മുഖ്യമന്ത്രിക്ക് അടിയന്തര പ്രമേയങ്ങള്‍ അസ്വകര്യമുണ്ടാക്കുന്നു. സര്‍വകക്ഷി യോഗത്തില്‍ മുഖ്യമന്ത്രി എടുത്ത നിലപാട് അവര്‍ക്ക് ഇഷ്ടമുള്ളതിന് അനുമതി നല്‍കുമെന്നാണ്. ഔദാര്യം കൈപ്പറ്റാനല്ല പ്രതിപക്ഷം പ്രവര്‍ത്തിക്കുന്നത്. മുഖ്യമന്ത്രിക്ക് പ്രതിപക്ഷത്തെ ഭയമാണ്, അടിയന്തര പ്രമേയ ചര്‍ച്ചകളെ പേടിയാണ്,” സതീശന്‍ കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ മുപ്പതോളം മോഷണ കേസുകളില്‍ പ്രതിയായ തിരുവനന്തപുരം വട്ടിയൂര്‍കാവ് സ്വദേശി ബാഹുലേയന്‍ പിടിയിലായി. കാസര്‍ഗോഡ് വച്ചാണ് പൊലീസ് ബാഹുലേയനെ കസ്റ്റിഡിയിലെടുത്തത്.
പല പേരുകളില്‍ താമസിച്ചാണ് സംസ്ഥാനത്തുടനീളം ഇയാള്‍ മോഷണങ്ങള്‍ നടത്തിയത്. വെള്ളരിക്കുണ്ടില്‍ നടത്തിയ മോഷണത്തിലാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.