scorecardresearch
Latest News

Malayalam News Highlights: ജീവന് ഭീഷണിയുണ്ടെന്ന സ്വപ്ന സുരേഷിന്റെ പരാതി: വിജേഷ് പിള്ള ഒളിവിലെന്ന് കര്‍ണാടക പൊലീസ്

താന്‍ ഒളിവിലല്ലെന്നും അന്വേഷണത്തോടു സഹകരിക്കുമെന്നുമാണ്‌ വിജേഷ് പിള്ളയുടെ പ്രതികരണം.

Vijesh Pillai, Swapna Suresh, IE Malayalam

Malayalam News Highlights: ജീവന് ഭീഷണിയുണ്ടെന്ന സ്വപ്ന സുരേഷിന്റെ പരാതിയിലെ അന്വേഷണത്തില്‍ ആക്ഷന്‍ ഒടിടി പ്ലാറ്റ്‌ഫോം സിഇഒ വിജേഷ് പിള്ള ഒളിവിലെന്ന് കര്‍ണാടക പൊലീസ്. വിജേഷിന്റെ ഫോണ്‍ സ്വിച്ച് ഓഫാണ്. ഹാജരാകാന്‍ വാട്‌സാപ്പില്‍ നോട്ടിസ് അയച്ചു. വിജേഷ് ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നും ആവശ്യമെങ്കില്‍ കേരള പൊലീസിന്റെ സഹായം തേടുമെന്നും അധികൃതര്‍ അറിയിച്ചു.

എന്നാല്‍ താന്‍ ഒളിവിലല്ലെന്നും അന്വേഷണത്തോടു സഹകരിക്കുമെന്നുമാണ്‌ വിജേഷ് പിള്ളയുടെ പ്രതികരണം. ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിട്ടില്ല. ബെംഗളൂരു പൊലീസിന്റെ നോട്ടിസ് ലഭിച്ചിട്ടില്ലെന്നും വിജേഷ് പിള്ള വ്യക്തമാക്കി. ഭീഷണിപ്പെടുത്തല്‍ കുറ്റത്തിനു ചുമത്തുന്ന ക്രിമിനല്‍ ശിക്ഷാനിയമം 506 പ്രകാരമാണു വിജേഷിനെതിരെ കേസെടുത്തിരിക്കുന്നത്.

സോണ്ട ഇന്‍ഫ്രാടെക്കിന് ആരും ക്ലീന്‍ ചീറ്റ് നല്‍കിയിട്ടില്ലെന്ന് ഗോവിന്ദന്‍

സോണ്ട ഇന്‍ഫ്രാടെക്കുമായി കരാര്‍ തുടര്‍ കണ്ണൂര്‍ കോര്‍പ്പറേഷനോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. കോഴിക്കോട് കോർപ്പറേഷൻ സോണ്ടക്ക് നൽകിയ ഒന്നര കോടി രൂപ തിരിച്ചു പിടിക്കണമെന്നും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു. ബ്രഹ്മപുരത്ത് വിശദമായ അന്വേഷണം നടക്കുമെന്നും സോണ്ടയ്ക്ക് ആരും ക്ലീന്‍ചീറ്റ് നല്‍കിയിട്ടില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി. പാര്‍ട്ടിക്കുള്ളില്‍ നിലനില്‍ക്കുന്ന തര്‍ക്കം മറയ്ക്കാനാണ് പ്രതിപക്ഷം ബ്രഹ്മപുരം വിഷയം ഉപയോഗിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

Live Updates
21:05 (IST) 15 Mar 2023
ബ്രഹ്മപുരം തീപിടിത്തം: പ്രതിസന്ധി പരിഹരിക്കാന്‍ യൂസഫലി ഒരുകോടി നല്‍കി

ബ്രഹ്മപുരം മാലിന്യസംസ്‌കരണ പ്ലാന്റിലെ അഗ്‌നിബാധയെ തുടര്‍ന്നുണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ ഒരു കോടി രൂപ സഹായം പ്രഖ്യാപിച്ച് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി. കനത്ത പുകയെ തുടര്‍ന്ന് ശ്വാസ സംബന്ധമായ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവര്‍ക്കു വൈദ്യസഹായം എത്തിക്കാനും ബ്രഹ്മപുരത്ത് കൂടുതല്‍ മെച്ചപ്പെട്ട മാലിന്യസംസ്‌കരണ സംവിധാനം ഉറപ്പാക്കാനുമാണ് തുക പ്രഖ്യാപിച്ചത്.

20:06 (IST) 15 Mar 2023
അടുത്ത മൂന്ന് മണിക്കൂറില്‍ ഒമ്പത് ജില്ലകളില്‍ മഴയ്ക്ക് സാധ്യത

അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തിലെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കീ.മി വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

19:48 (IST) 15 Mar 2023
ഇമ്രാന്‍ഖാന്റെ അറസ്റ്റ് വിലക്കി ലാഹോര്‍ കോടതി; 24 മണിക്കൂര്‍ ഏറ്റുമുട്ടലിനൊടുവില്‍ ഇസ്ലാമാബാദ് പൊലീസ് മടങ്ങി

പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാനെ അറസ്റ്റ് ചെയ്യാനെത്തിയ ഇസ്ലാമാബാദ് പൊലീസ് മടങ്ങി. ഇന്ന് ലാഹോറില്‍ നടക്കാനിരിക്കുന്ന പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് ക്രിക്കറ്റ് മത്സരമാണ് തീരുമാനത്തിന് പിന്നിലെന്ന് പാകിസ്ഥാന്‍ മാധ്യമമായ ജിയോ ന്യൂസ് റിപോര്‍ട്ട് ചെയ്തു. ഇമ്രാന്‍ ഖാന്റെ വസതിക്ക് മുന്നില്‍ പ്രതിഷേധക്കാരുമായുള്ള 24 മണിക്കൂറോളം നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് പൊലീസിന്റെ പിന്‍മാറ്റം. ഇമ്രാന്‍ഖാനെ അറസ്റ്റ് ചെയ്യുന്നതില്‍ നിന്നു വ്യാഴാഴ്ച വരെ ലാഹോര്‍ കോടതി പൊലീസിനെ വിലക്കിയിട്ടുണ്ട്. നാളെ രാവിലെ 10 മണി വരെ പൊലീസ് നടപടി നിര്‍ത്തിവയ്ക്കാനാണ് നിര്‍ദേശം.

17:25 (IST) 15 Mar 2023
വൈദേകം റിസോര്‍ട്ടില്‍ വിജിലന്‍സ് പരിശോധന

ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി. ജയരാജന്റെ ഭാര്യക്കും മകനും നിക്ഷേപമുള്ള മൊറാഴ വൈദേകം റിസോര്‍ട്ടില്‍ വിജിലന്‍സ് പരിശോധന. വിജിലന്‍സ് ഡിവൈ.എസ്.പി ബാബു പെരിങ്ങോത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് റിസോര്‍ട്ടിലെത്തിയത്. നിര്‍മാണം സംബന്ധിച്ച പരാതികളിലാണ് പരിശോധനയെന്നാണ് വിവരം.

16:24 (IST) 15 Mar 2023
ജീവന് ഭീഷണിയുണ്ടെന്ന സ്വപ്ന സുരേഷിന്റെ പരാതി: വിജേഷ് പിള്ള ഒളിവിലെന്ന് കര്‍ണാടക പൊലീസ്

ജീവന് ഭീഷണിയുണ്ടെന്ന സ്വപ്ന സുരേഷിന്റെ പരാതിയിലെ അന്വേഷണത്തില്‍ ആക്ഷന്‍ ഒടിടി പ്ലാറ്റ്‌ഫോം സിഇഒ വിജേഷ് പിള്ള ഒളിവിലെന്ന് കര്‍ണാടക പൊലീസ്. വിജേഷിന്റെ ഫോണ്‍ സ്വിച്ച് ഓഫാണ്. ഹാജരാകാന്‍ വാട്‌സാപ്പില്‍ നോട്ടിസ് അയച്ചു. വിജേഷ് ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നും ആവശ്യമെങ്കില്‍ കേരള പൊലീസിന്റെ സഹായം തേടുമെന്നും അധികൃതര്‍ അറിയിച്ചു. എന്നാല്‍ താന്‍ ഒളിവിലല്ലെന്നും അന്വേഷണത്തോടു സഹകരിക്കുമെന്നുമാണ്‌ വിജേഷ് പിള്ളയുടെ പ്രതികരണം. ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിട്ടില്ല. ബെംഗളൂരു പൊലീസിന്റെ നോട്ടിസ് ലഭിച്ചിട്ടില്ലെന്നും വിജേഷ് പിള്ള വ്യക്തമാക്കി. ഭീഷണിപ്പെടുത്തല്‍ കുറ്റത്തിനു ചുമത്തുന്ന ക്രിമിനല്‍ ശിക്ഷാനിയമം 506 പ്രകാരമാണു വിജേഷിനെതിരെ കേസെടുത്തിരിക്കുന്നത്.

15:23 (IST) 15 Mar 2023
രാജ്യത്ത് വിദേശ അഭിഭാഷകര്‍ക്കും നിയമ സ്ഥാപനങ്ങള്‍ക്കും നിയമപരിശീലനം അനുവദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ

വിദേശ അഭിഭാഷകര്‍ക്കും നിയമ സ്ഥാപനങ്ങള്‍ക്കും ഇന്ത്യയില്‍ നിയമപരിശീലനം അനുവദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ (ബിസിഐ) നേരത്തെ ഈ നീക്കത്തെ എതിര്‍ത്തിരുന്ന ബിസിഐ വിദേശ അഭിഭാഷകരുടെയും ഇന്ത്യയിലെ വിദേശ നിയമ സ്ഥാപനങ്ങളുടെയും രജിസ്‌ട്രേഷന്‍ സംബന്ധിച്ച നിയമങ്ങള്‍ പുറത്തിറക്കി. Readmore

14:36 (IST) 15 Mar 2023
ഒരു കോടി രൂപ നഷ്ടപരിഹാരം വേണം; സ്വപ്ന സുരേഷിന് വക്കീല്‍ നോട്ടിസ് അയച്ച് എം വി ഗോവിന്ദന്‍

സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്ന സുരേഷിന് വക്കീല്‍ നോട്ടിസ് അയച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് എം വി ഗോവിന്ദന്‍ വക്കീല്‍ നോട്ടിസ് അയച്ചിരിക്കുന്നത്. സ്വപ്നയുടെ പരാമര്‍ശം അപകീര്‍ത്തി ഉണ്ടാക്കിയെന്നും ആരോപണം പിന്‍വലിച്ച് സ്വപ്ന മാധ്യമങ്ങളിലൂടെ മാപ്പ് പറയണമെന്നും എം വി ഗോവിന്ദന്‍ നോട്ടീസില്‍ പറയുന്നു. അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ച് സ്വപ്ന തനിക്ക് അപകീര്‍ത്തിയുണ്ടാക്കിയെന്ന് നോട്ടിസില്‍ പറയുന്നു. നിയമ നടപടിയില്‍ നിന്ന് ഒഴിവാകണമെങ്കില്‍ ആരോപണം പിന്‍വലിച്ച് പ്രമുഖ മാധ്യമങ്ങളിലൂടെ മാപ്പ് പറയണമെന്നാണ് ആവശ്യം. അഡ്വ. നിക്കോളാസ് ജോസഫ് മുഖേനയാണ് നോട്ടിസ് അയച്ചിരിക്കുന്നത്.Readmore

12:57 (IST) 15 Mar 2023
വേനല്‍ ചൂടില്‍ ആശ്വാസം; സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളില്‍ മഴ സാധ്യത

സംസ്ഥാനത്ത് വേനല്‍ ചൂട് വര്‍ധിച്ച സാഹചര്യത്തില്‍ ആശ്വാസമായി മഴ ലഭിച്ചേക്കും. വിവിധ ജില്ലകളിലെ ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തെക്കന്‍ കേരളത്തിലാണ് മഴ സാധ്യത കൂടുതല്‍. ഇന്നലെ പത്തനംതിട്ടയില്‍ രാത്രിയോടെ ശക്തമായ മഴ പെയ്തിരുന്നു. മഴ പിന്നീട് മധ്യ കേരളത്തിലേക്കും വടക്കന്‍ ജില്ലകളിലേക്കും വ്യാപിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ നിഗമനം.

12:32 (IST) 15 Mar 2023
‘സ്പീക്കര്‍ മുഖ്യമന്ത്രിയുടെ വാല്യക്കാരനാകുന്നു’; ഷംസീറിന്റെ ഓഫിസിന് മുന്നില്‍ സത്യാഗ്രഹവുമായി പ്രതിപക്ഷം

നിയമസഭയില്‍ സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ ഓഫിസിന് മുന്നില്‍ പ്രതിഷേധവുമായി പ്രതിപക്ഷ എംഎല്‍എമാര്‍. സ്പീക്കറുടെ ഓഫിസിന് മുന്നില്‍ എംഎല്‍എമാര്‍ സത്യാഗ്രഹം ആരംഭിച്ചു. സ്പീക്കര്‍ക്കെതിരെ കടുത്ത മുദ്രാവാക്യങ്ങളാണ് എംഎല്‍എമാര്‍ ഉയര്‍ത്തുന്നത്. സ്പീക്കര്‍ മുഖ്യമന്ത്രിയുടെ വാല്യക്കാരാകുന്നുവെന്ന് ആക്ഷേപിച്ചു.

https://malayalam.indianexpress.com/kerala-news/kerala-assembly-opposition-protest-infront-of-speakers-office-767592/

12:19 (IST) 15 Mar 2023
സോണ്ട ഇന്‍ഫ്രാടെക്കിന് ആരും ക്ലീന്‍ ചീറ്റ് നല്‍കിയിട്ടില്ലെന്ന് ഗോവിന്ദന്‍

സോണ്ട ഇന്‍ഫ്രാടെക്കുമായി കരാര്‍ തുടര്‍ കണ്ണൂര്‍ കോര്‍പ്പറേഷനോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. കോഴിക്കോട് കോർപ്പറേഷൻ സോണ്ടക്ക് നൽകിയ ഒന്നര കോടി രൂപ തിരിച്ചു പിടിക്കണമെന്നും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

ബ്രഹ്മപുരത്ത് വിശദമായ അന്വേഷണം നടക്കുമെന്നും സോണ്ടയ്ക്ക് ആരും ക്ലീന്‍ചീറ്റ് നല്‍കിയിട്ടില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി. പാര്‍ട്ടിക്കുള്ളില്‍ നിലനില്‍ക്കുന്ന തര്‍ക്കം മറയ്ക്കാനാണ് പ്രതിപക്ഷം ബ്രഹ്മപുരം വിഷയം ഉപയോഗിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

Web Title: Malayalam news live updates march 15