Malayalam News Highlights: ബ്രഹ്മപുരം തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യ വകുപ്പിന്റെ ആരോഗ്യ സര്‍വേ ആരംഭിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. 1576 ആളുകളുടെ ഡേറ്റ ശേഖരിച്ചു. കണ്ണുപുകച്ചില്‍, ശ്വാസംമുട്ടല്‍, ചുമ തുടങ്ങിയ രോഗലക്ഷണങ്ങളാണ് കൂടുതലായി റിപ്പോര്‍ട്ട് ചെയ്തതെന്ന് മന്ത്രി പറഞ്ഞു. ചൊവ്വാഴ്ച വൈകീട്ട് മൂന്നുമണി വരെയുള്ള കണക്കാണിതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
തിങ്കളാഴ്ച വൈകുന്നേരം വരെ 1,249 പേരാണ് വിവിധ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളിലും മൊബൈല്‍ ക്ലിനിക്കുകളിലുമായി സേവനം തേടിയെത്തിയത്. 11 ശ്വാസ് ക്ലിനിക്കുകള്‍ പ്രവര്‍ത്തനമാരംഭിച്ചു. 11 പേര്‍ ഇന്ന് ശ്വാസ് ക്ലിനിക്കുകളിലെത്തി പരിശോധന നടത്തി. വിവിധ സ്ഥലങ്ങളിലായി ആറ് മൊബൈല്‍ യൂണിറ്റുകളും സ്ഥാപിച്ചതായി മന്ത്രി അറിയിച്ചു. കളമശ്ശേരി മെഡിക്കല്‍ കോളജിലെയും ആലപ്പുഴ മെഡിക്കല്‍ കോളജിലെയും ഡോക്ടര്‍മാരുടെ സംഘം എല്ലാ സജ്ജീകരണങ്ങളോടെയും സേവനം നല്‍കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്നങ്ങളുണ്ടായിട്ട് ആരോഗ്യ കേന്ദ്രങ്ങളിലേക്ക് എത്താതിരിക്കുന്നവരെ കണ്ടെത്തുന്നതിനും പരിശോധനകള്‍ നടത്തുന്നതിനും പ്രവര്‍ത്തനം നടക്കുന്നു. സംസ്ഥാനത്തെ വിവിധ മെഡിക്കല്‍ കോളജുകളിലെ മെഡിസിന്‍, പള്‍മണോളജി, ഓഫ്താല്‍മോളജി, പിഡിയാട്രിക്, ഡെര്‍മറ്റോളജി എന്നീ വിഭാഗം ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കും. എക്‌സ്‌റേ, അള്‍ട്രാസൗണ്ട് സ്‌കാനിങ്, എക്കോ, കാഴ്ചപരിശോധന എന്നീ സേവനങ്ങള്‍ ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.
‘അടുത്ത തവണ ഷാഫി തോല്‍ക്കും’; നിയസഭയില്‍ സ്പീക്കര്‍, പ്രതിഷേധം
ബ്രഹ്മപുരം തീപിടിത്തവുമായി ബന്ധപ്പെട്ട് കൊച്ചി കോര്‍പ്പറേഷനില്‍ നടന്ന സംഭവങ്ങള്‍ നിയമസഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം. സ്പീക്കര്‍ എ എന്‍ ഷംസീര്‍ അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം പ്രതിഷേധം ആരംഭിച്ചു. പ്രതിഷേധം അവസാനിപ്പിക്കണം അടുത്ത തവണയും നിയമസഭയില്‍ എത്തേണ്ടവരാണ്, ജനങ്ങള്‍ ഇതെല്ലാം കാണുന്നുണ്ടെന്നും സ്പീക്കര്‍ പറഞ്ഞു. പാലക്കാട് എംഎല്‍എ ഷാഫി പറമ്പില്‍ അടുത്ത തവണ തോല്‍ക്കുമെന്ന സ്പീക്കറുടെ വാക്കുകളും പ്രതിഷേധത്തിന് കാരണമായി.
ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിലെ തീപിടിത്തത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മൗനം വെടിയുന്നു. വിഷയത്തില്‍ മുഖ്യമന്ത്രി ബുധനാഴ്ച നിയമസഭയില്‍ പ്രത്യേക പ്രസ്താവന നടത്തും. ചട്ടം 300 അനുസരിച്ചാകും പ്രസ്താവന നടത്തുക. തീണയണച്ചപ്പോള്‍ അഗ്‌നിശമന സേനയ്ക്ക് അഭിനന്ദനങ്ങള്‍ അറിയിച്ച് ഫെയ്സ്ബുക്ക് പോസ്റ്റിട്ടിരുന്നു. ഇതൊഴിച്ചാല്‍ മുഖ്യമന്ത്രി നിയമസഭയിലടക്കം ഒരു പ്രതികരണവും നടത്തിയിരുന്നില്ല. വിഷയത്തില്‍ നിന്ന് മുഖ്യമന്ത്രി ഒളിച്ചോടുകയാണെന്ന് പ്രതിപക്ഷം ആരോപിണത്തിന്റെ പശ്ചാത്തലത്തിലാണ് ബുധനാഴ്ച പ്രത്യേക പ്രസ്താവന നടത്തുന്നത്.
പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രിയും പാകിസ്ഥാന്‍ തെഹ്രീകെ ഇന്‍സാഫ് (പിടിഐ) തലവനുമായ ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്യാന്‍ ലാഹോറിലെ വസതിക്ക് മുന്നിലെത്തി ഇസ്ലാമാബാദ് പൊലീസ്. ലാഹോറിലെ സമാന്‍ പാര്‍ക്കിലെ ഇമ്രാന്‍ ഖാന്റെ വസതിക്ക് പുറത്ത് പൊലീസ് വാഹനങ്ങള്‍ നിലയുറപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. Readmore
ബ്രഹ്മപുരം തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യ വകുപ്പിന്റെ ആരോഗ്യ സര്‍വേ ആരംഭിച്ചു. ആറ് മൊബൈല്‍ യൂണിറ്റുകളും പ്രവര്‍ത്തന സജ്ജമായതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. നെബുലൈസേഷന്‍, ഇസിജി സംവിധാനങ്ങള്‍ അടക്കം മൊബൈല്‍ യൂണിറ്റിലുണ്ട്. കണ്ണ് പുകയല്‍, ശ്വാസം മുട്ടല്‍, തൊണ്ടയില്‍ ബുദ്ധിമുട്ട്, തൊലിപ്പുറത്തെ പ്രശ്നങ്ങള്‍ തുടങ്ങിയവയാണ് പൊതുതായി പരിശോധനയില്‍ കണ്ടെത്തിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യവകുപ്പിനോടു നിര്‍ദേശം നല്‍കി.
കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ മാലിന്യസംസ്‌കരണവുമായി ബന്ധപ്പെട്ട് ജനങ്ങളെ ഇനിയും ബുദ്ധിമുട്ടിക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി. ബ്രഹ്മപരുത്തെ നിലവിലെ സാഹചര്യത്തില്‍ മാറ്റമുണ്ടാകണമെന്നും മാലിന്യ സംസ്‌കരണത്തിന് കുട്ടികള്‍ക്ക് പരീശീലനം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. ബ്രഹ്മപുരം തീപിടിത്തവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് പരിഗണിക്കുന്നതിനിടെയാണ് ഡിവിഷണന്‍ ബെഞ്ച് നിരീക്ഷണം.
ജില്ലാകലക്ടര്‍, മലീനീകരണ നിയന്ത്രണബോര്‍ഡ് ചെയര്‍മാന്‍, കോര്‍പ്പറേഷന്‍ സെക്രട്ടറി എന്നിവര്‍ ഓണ്‍ലൈനിലാണ് കോടതിയില്‍ ഹാജരായത്. മാലിന്യ സംസ്‌കരണത്തില്‍ കൊച്ചിക്കാരെ മുഴുവന്‍ ബോധവത്കരിക്കുന്നതിനേക്കാള്‍ നല്ലത് ആയിരം കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നതാണെന്നും കോടതി നിരീക്ഷിച്ചു.
ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപിടിത്തത്തില്‍ ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ബ്രഹ്മപുരത്ത് മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിനുള്ള സംവിധാനങ്ങളില്ലെന്നും കമ്പോസ്റ്റിങിന് മാത്രമാണ് സൗകര്യമുള്ളതെന്നും നിരീക്ഷണ സമിതി റിപ്പോര്‍ട്ടില്‍ പറഞ്ഞു. ബ്രഹ്മപുരത്ത് കമ്പോസ്റ്റിങിന് അമ്പത് ശതമാനം സൗകര്യം മാത്രമാണുള്ളത്. മാലിന്യത്തില്‍ നിന്ന് ഇന്ധനം ഉദ്പാദിപ്പിക്കുന്നതിന് പ്ലാന്റില്‍ നിലവില്‍ സംവിധാനങ്ങളില്ല. മാലിന്യം വേര്‍തിരിക്കുന്നതിന് യന്ത്രസൗകര്യമില്ല. മാലിന്യങ്ങള്‍ തള്ളാന്‍ ഒരു കേന്ദ്രം മാത്രമാണുള്ളതെന്നും കമ്പോസ്റ്റ് തരംതിരിക്കുന്നതിനുള്ള യന്ത്രം മാത്രമാണുള്ളതെന്നും സമിതി റിപോര്‍ട്ടില്‍ പറഞ്ഞു.Readmore
വളപട്ടണം പൊലീസ് സ്റ്റേഷന്‍ പരിസരത്ത് ഉണ്ടായ തീപിടിത്തത്തില്‍ മൂന്ന് വാഹനങ്ങള്‍ കത്തി നശിച്ചു. ഒരു കാര്‍, ജീപ്പ്, ഇരുചക്രവാഹനം എന്നിവയാണ് കത്തിയത്. ഇതില്‍ ഒരു വാഹനം പൂര്‍ണമായും മറ്റ് രണ്ടെണ്ണം ഭാഗീകമായും കത്തി നശിച്ചതയാണ് വിവരം. വിവിധ കേസുകളില്‍ പിടിക്കപ്പെട്ട വാഹനങ്ങളാണ് ഇവ.
ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു തീപിടിത്തമുണ്ടായത്. തളപ്പറമ്പില്‍ നിന്ന് അഗ്നിശമനരക്ഷ സേന എത്തിയാണ് തീയണച്ചത്. ഏകദേശം ഒരു മണിക്കൂറോളം വേണ്ടി വന്നു തീ പൂര്‍ണമായും അണയ്ക്കുന്നതിന്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മൂവായിരത്തിലധികം പേരുടെ മരണത്തിന് കാരണമായ 1984 ലെ ഭോപ്പാല്‍ വാതക ദുരന്തത്തില്‍ ബാധിക്കപ്പെട്ടവര്‍ക്ക് യൂണിയന്‍ കാര്‍ബൈഡ് കോര്‍പ്പറേഷനില്‍ (യുസിസി) നിന്ന് കൂടുതല്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ടുള്ള കേന്ദ്ര സര്‍ക്കാരിന്റെ തിരുത്തല്‍ ഹര്‍ജി സുപ്രീം കോടതി തള്ളി.
7,844 കോടി രൂപയാണ് കേന്ദ്രം ആവശ്യപ്പെട്ടത്. ജസ്റ്റിസ് സഞ്ജയ് കിഷന്‍ അധ്യക്ഷനായ അഞ്ചംഗ ബെഞ്ചിന്റേതാണ് നടപടി. വീണ്ടും വിഷയം പരിഗണിക്കുന്നത് യുസിസിക്ക് മാത്രമെ ഗുണം ചെയ്യുകയുള്ളെന്നും കോടതി വ്യക്തമാക്കി.
ബ്രഹ്മപുരം തീപിടിത്തവുമായി ബന്ധപ്പെട്ട് കൊച്ചി കോര്‍പ്പറേഷനില്‍ നടന്ന സംഭവങ്ങള്‍ നിയമസഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം. സ്പീക്കര്‍ എ എന്‍ ഷംസീര്‍ അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം പ്രതിഷേധം ആരംഭിച്ചു. പ്രതിഷേധം അവസാനിപ്പിക്കണം അടുത്ത തവണയും നിയമസഭയില്‍ എത്തേണ്ടവരാണ്, ജനങ്ങള്‍ ഇതെല്ലാം കാണുന്നുണ്ടെന്നും സ്പീക്കര്‍ പറഞ്ഞു. പാലക്കാട് എംഎല്‍എ ഷാഫി പറമ്പില്‍ അടുത്ത തവണ തോല്‍ക്കുമെന്ന സ്പീക്കറുടെ വാക്കുകളും പ്രതിഷേധത്തിന് കാരണമായി.