Malayalam News Highlights: കോട്ടയം: പ്രണയാഭ്യര്‍ത്ഥന നിരസിച്ച വീട്ടമ്മയെ ശല്യം ചെയ്യുകയും ഉപദ്രവിക്കാന്‍ ശ്രമിക്കുകയും ചെയ്ത കേസില്‍ യുവാവ് പിടിയില്‍. ചിങ്ങവനം പനച്ചിക്കാട് കുഴിമറ്റം ഭാഗത്ത് ഓലയിടം വീട്ടില്‍ സച്ചു മോന്‍ ആണ് അറസ്റ്റിലായത്. വീട്ടമ്മയുടെ ഭര്‍ത്താവിനെ ഇയാള്‍ ഭീഷണിപ്പെടുത്തി എന്നും പരാതിയില്‍ പറയുന്നു.
പ്രതി വീട്ടമ്മയെ നിരന്തരം ഫോണിലൂടെയും നേരിട്ടും ശല്യം ചെയ്യുകയും വീട്ടില്‍ കയറി ആക്രമിക്കുകയും ചെയ്തെന്നാണ് പരാതിയില്‍ പറയുന്നത്. കൂടാതെ ഇവരുടെ ഭര്‍ത്താവിനെ ചീത്തവിളിക്കുകയും ഭീഷണി പെടുത്തുകയും ചെയ്തു. തുടര്‍ന്ന് വീട്ടമ്മ പൊലീസിന് പരാതി നല്‍കുകയായിരുന്നു.
മാർച്ച് പതിനഞ്ചിന് നടക്കാനിരിക്കുന്ന കാലിക്കറ്റ് സർവ്വകലാശാലാ യൂണിയൻ തിരത്തെടുപ്പിൽ ഫലം പ്രഖ്യാപിപ്പിക്കുന്നതുവരെ ശക്തമായ പൊലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതിയുടെ ഉത്തരവ്. എംഎസ്എഫ് മുന്നണി സ്ഥാനാർത്ഥികളായ ചെയർമാൻ തെരേസ പി.ജിമ്മി, ജനറൽ സെക്രട്ടറി സ്ഥാനാർത്ഥി റജിൽ കെ.കെ എന്നിവർ സമർപ്പിച്ച റിട്ട് ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.
കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ ബ്രഹ്മപുരം സന്ദര്‍ശിച്ചു. ഒന്നിനോടും പ്രതികരിക്കാത്ത കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍ വേസ്റ്റെന്ന് സുധാകരൻ പറഞ്ഞു.
സംസ്ഥാന കോൺഗ്രസിൽ ഉടലെടുത്ത പുതിയ ചേരിപ്പോരിൽ പരാതിയുമായി എംപിമാർ. ഏഴ് എംപിമാരുൾപ്പെട്ട സംഘം ഡൽഹിയിൽ പോയി എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിനെ കണ്ട് പരാതി അറിയിച്ചു. കെപിസിസി അധ്യക്ഷൻ കെ സുധാകരൻ രണ്ട് എംപിമാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയ സംഭവത്തിലാണ് പരാതി.
ബ്രഹ്മപുരം വിഷയത്തെച്ചൊല്ലി കൊച്ചി കോർപറേഷനിൽ സംഘർഷം. യുഡിഎഫ് കൗൺസിലർമാര്‍ മേയറെ തടയാന്‍ ശ്രമിച്ചതാണ് സംഘർഷത്തിൽ കലാശിച്ചത്. രണ്ട് യുഡിഎഫ് കൗൺസിലർമാർക്ക് പരിക്കേറ്റു.
വാഴക്കാലയില്‍ ശ്വാസകോശ രോഗിയുടെ മരണം ബ്രഹ്മപുരത്തെ തീപിടിത്തത്തെ തുടര്‍ന്ന് ഉണ്ടായ പുക മൂലമാണെന്ന് ബന്ധുക്കളുടെ ആരോപണം. വാഴക്കാല സ്വദേശി ലോറന്‍സാണ് (70) മരിച്ചത്. കഴിഞ്ഞ ബുധനാഴ്ചയ്ക്ക് ശേഷമാണ് ശ്വാസകോശ രോഗിയായ ലോറന്‍സിന്റെ രോഗം മൂര്‍ച്ഛിച്ചതെന്നും ബന്ധുക്കള്‍ ആരോപിച്ചു. പുകയുടെ മണം കടുത്ത ശ്വാസതടസ്സം ഉണ്ടാക്കിയെന്ന് ലോറന്‍സിന്റെ ഭാര്യ ലിസി മാധ്യമങ്ങളോട് പറഞ്ഞു.
വണ്‍ റാങ്ക്, വണ്‍ പെന്‍ഷന്‍ (ഒആര്‍ഒപി) കുടിശ്ശിക നാല് ഗഡുക്കളായി നല്‍കാമെന്ന് പറഞ്ഞ് പ്രതിരോധ മന്ത്രാലയത്തിന് നിയമം കൈയിലെടുക്കാനാകില്ലെന്ന് സുപ്രീം കോടതി. ഇത് സംബന്ധിച്ച ജനുവരി 20 ലെ വിജ്ഞാപനം ഉടന്‍ പിന്‍വലിക്കണമെന്നും കോടതി മന്ത്രാലയത്തോട് ആവശ്യപ്പെട്ടു.
മുന്‍ സൈനികര്‍ക്കുള്ള ഒആര്‍ഒപി കുടിശ്ശികയുടെ ഒരു ഗഡു നല്‍കിയിട്ടുണ്ടെന്നും എന്നാല്‍ കുടിശ്ശിക തീര്‍ക്കാന്‍ കുറച്ചുകൂടി സമയം വേണമെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. എന്നാല്‍ കുടിശ്ശിക നല്‍കുന്നത് സംബന്ധിച്ച് നിങ്ങള്‍ ജനുവരി 20ന് ഇറക്കിയ വിജ്ഞാപനം ആദ്യം പിന്‍വലിക്കൂ, സമയം നീട്ടി നല്‍കുന്ന കാര്യം അതിനു ശേഷം പരിഗണിക്കാമെന്നും ജസ്റ്റിസുമാരായ പിഎസ് നരസിംഹ, ജെബി പര്‍ദിവാല എന്നിവര്‍ കൂടി ഉള്‍പ്പെട്ട ബെഞ്ച് പറഞ്ഞു. Readmore
മെഡിക്കല്‍ ഏമര്‍ജന്‍സിയെ തുടര്‍ന്ന് ഡല്‍ഹിയില്‍ നിന്ന് ദോഹയിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനം പാകിസ്താനിലെ കറാച്ചിയില്‍ ഇറക്കി.വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരന് ശാരീരിക അസ്വാസ്ഥ്യം നേരിട്ടതിനെ തുടര്‍ന്നാണ് വിമാനം കറാച്ചിയില്‍ ഇറക്കിയത്. എന്നാല്‍ എയര്‍പോര്‍ട്ട് മെഡിക്കല്‍ ടീം എത്തും മുമ്പ് യാത്രക്കാരന്റെ മരണം സ്ഥിരീകരിക്കുകയായിരുന്നു. ഡല്‍ഹിയില്‍ നിന്ന് ദോഹയിലേക്ക് സര്‍വീസ് നടത്തുന്ന ഇന്‍ഡിഗോ 6സി-1736 വിമാനത്തിലാണ് യാത്രക്കാരന്‍ ഉണ്ടായിരുന്നതെന്ന് എയര്‍ലൈന്‍ അധികൃതര്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. Readmore
ലോക്‌സഭയിലേക്ക് നിയമസഭയിലേക്കും ഇനി മത്സരിക്കാനില്ലെന്ന് കെ. മുരളീധരന്‍ എം.പി. ബോധപൂര്‍വം തന്നെ അപമാനിക്കാനാണ് തന്നോട് നേരിട്ട് സംസാരിക്കാതെ നോട്ടിസ് നല്‍കിയത്. ബോധപൂര്‍വം തന്നെ അപമാനിക്കാനാണ് നേതൃത്വം കത്ത് നല്‍കിയതെന്നും കെ.മുരളീധരന്‍ പറഞ്ഞു. നേരത്തെ നേതൃത്വത്തിനെതിരായ പരസ്യ വിമര്‍ശനത്തില്‍ കെ.പി.സി.സി എം.കെ. രാഘവന് താക്കീതും കെ. മുരളീധരന് മുന്നറിയിപ്പും നല്‍കിയിരുന്നു. ലോക്‌സഭയിലേക്കും നിയമസഭയിലേക്കും ഇനി മത്സരിക്കാനില്ല. തെരഞ്ഞെടുപ്പിന് മുന്‍പ് രണ്ട് എം പിമാരെ പിണക്കിയതിന്റെ ഭവിഷത്ത് നല്ലതായിരിക്കില്ല. തന്റെ സേവനം വേണോ വേണ്ടയോ എന്ന് പാര്‍ട്ടി തീരുമാനിക്കട്ടെ. നോട്ടീസ് നല്‍കും മുന്‍പ് തന്നോട് നേരിട്ട് സംസാരിക്കാമായിരുന്നു. തന്റെ അഭിപ്രായങ്ങള്‍ പാര്‍ട്ടി ശരിയായ രീതിയിലല്ല വിലയിരുത്തുന്നത്. മത്സരിക്കാന്‍ ഇല്ലെന്ന് തന്നെ വന്നു കണ്ട നേതാക്കളെയും പ്രവര്‍ത്തകരെയും അറിയിച്ചു. പക്ഷേ പാര്‍ട്ടിക്കായി പ്രചാരണത്തിനിറങ്ങുമെന്നും മുരളീധരന്‍ പറഞ്ഞു. Readmore
പ്രണയാഭ്യര്‍ത്ഥന നിരസിച്ച വീട്ടമ്മയെ ശല്യം ചെയ്യുകയും ഉപദ്രവിക്കാന്‍ ശ്രമിക്കുകയും ചെയ്ത കേസില്‍ യുവാവ് പിടിയില്‍. ചിങ്ങവനം പനച്ചിക്കാട് കുഴിമറ്റം ഭാഗത്ത് ഓലയിടം വീട്ടില്‍ സച്ചു മോന്‍ ആണ് അറസ്റ്റിലായത്. വീട്ടമ്മയുടെ ഭര്‍ത്താവിനെ ഇയാള്‍ ഭീഷണിപ്പെടുത്തി എന്നും പരാതിയില്‍ പറയുന്നു. പ്രതി വീട്ടമ്മയെ നിരന്തരം ഫോണിലൂടെയും നേരിട്ടും ശല്യം ചെയ്യുകയും വീട്ടില്‍ കയറി ആക്രമിക്കുകയും ചെയ്തെന്നാണ് പരാതിയില്‍ പറയുന്നത്. കൂടാതെ ഇവരുടെ ഭര്‍ത്താവിനെ ചീത്തവിളിക്കുകയും ഭീഷണി പെടുത്തുകയും ചെയ്തു. തുടര്‍ന്ന് വീട്ടമ്മ പൊലീസിന് പരാതി നല്‍കുകയായിരുന്നു.