Malayalam News Highlights: കള്ളനോട്ട് കേസില്‍ അറസ്റ്റിലായ കൃഷി ഓഫിസര്‍ക്ക് സസ്‌പെന്‍ഷന്‍. ആലപ്പുഴ എടത്വ കൃഷി ഓഫിസര്‍ എം ജിഷമോളാണ് പൊലീസിന്റെ പിടിയിലായത്. ജിഷമോളില്‍ നിന്ന് കൈപ്പറ്റിയ ഏഴ് നോട്ടുകള്‍ മത്സ്യബന്ധന ഉപകരണങ്ങള്‍ വില്‍ക്കുന്നയാള്‍ ബാങ്കില്‍ നല്‍കിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞതും സൗത്ത് പൊലീസ് അന്വേഷണം ആരംഭിച്ചതും. തുടര്‍ന്നാണ് ജിഷമോളെ അറസ്റ്റ് ചെയ്തത്.
ഇവരെ നിലവില്‍ ചോദ്യം ചെയ്ത് വരികയാണ്. 500 രൂപയുടെ കള്ളനോട്ടുകളാണ് ജിഷമോള്‍ നല്‍കിയത്. ഇവരുടെ വീട്ടില്‍ പൊലീസ് റെയ്ഡ് നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെടുത്തിട്ടില്ല. ആലപ്പുഴ നഗരത്തില്‍ വാടകയ്ക്ക് താമസിക്കുന്ന ജിഷമോള്‍ മോഡലിങ് രംഗത്തും സജീവമാണ്.
ഒട്ടേറെ ഫാഷന്‍ഷോകളില്‍ ജിഷമോള്‍ പങ്കെടുത്തിട്ടുണ്ട്. ബി.എസ്.സി. അഗ്രിക്കള്‍ച്ചറല്‍ ബിരുദധാരിയായ ഇവര്‍ നേരത്തെ എയര്‍ഹോസ്റ്റസായി ജോലിചെയ്തിരുന്നുവെന്നാണ് അവകാശപ്പെട്ടിരുന്നത്. 2009-ല്‍ സ്പൈസസ് ബോര്‍ഡില്‍ ഫീല്‍ഡ് ഓഫീസറായി. പിന്നീട് മൂവാറ്റുപുഴയില്‍ വി.എച്ച്.എസ്.ഇ. ട്യൂട്ടറായി. 2013-ലാണ് കൃഷി ഓഫീസറായി ജോലിയില്‍ പ്രവേശിച്ചത്.
വനിത പ്രീമിയര്‍ ലീഗില്‍ (ഡബ്ല്യുപിഎല്‍) ഡല്‍ഹി ക്യാപിറ്റല്‍സിനെ കുറഞ്ഞ സ്കോറില്‍ മടക്കി മുംബൈ ഇന്ത്യന്‍സ് . ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി 18 ഓവറില്‍ 105 റണ്‍സില്‍ പുറത്തായി. 43 റണ്‍സ് നേടിയ മെഗ് ലാന്നിംഗാണ് ടോപ് സ്കോറർ.
ഡല്‍ഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് ആംആദ്മി പാര്‍ട്ടി നേതാവ് മനീഷ് സിസോദിയയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. കേസില്‍ സിബിഐ കോടതി സിസോദിയയുടെ ജാമ്യം പരിഗണിക്കാനിരിക്കെയാണ് ഇഡി നടപടി. രണ്ടുദിവസത്തെ ചോദ്യംചെയ്യലിനു ശേഷമാണ് സിസോദിയയെ ഇ ഡി. അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ആഴ്ച സിബിഐ അറസ്റ്റ് ചെയ്ത സിസോദിയയെ കഴിഞ്ഞ ദിവസം കോടതി 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു. അതിനുശേഷമാണ് ഇ.ഡി. അദ്ദേഹത്തെ ചോദ്യംചെയ്യാന്‍ ആരംഭിച്ചത്. തുടര്‍ന്നാണ് ഇപ്പോള്‍ അറസ്റ്റിലേക്ക് എത്തിയിരിക്കുന്നത്. വെള്ളിയാഴ്ച സിസോദിയയുടെ ജാമ്യാപേക്ഷ കോടതി പരിഗണിക്കാനിരിക്കെയാണ് ഇ.ഡിയുടെ അറസ്റ്റുണ്ടായിരിക്കുന്നത്. Readmore
ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ പുക അണയ്ക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കുന്നതിന് ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. എസ്‌കവേറ്ററുകള്‍ ഉപയോഗിച്ചുള്ള പ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജിതമാക്കാന്‍ കളക്ടര്‍ നിര്‍ദേശിച്ചു. രാത്രിയും പകലും എസ്‌കവേറ്ററുകള്‍ ഉപയോഗിച്ച് മാലിന്യം വലിച്ചുനീക്കി വെള്ളം പമ്പ് ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ തുടരും. ബ്രഹ്മപുരത്ത് എത്തിച്ചിട്ടുള്ള മുഴുവന്‍ എസ്‌കവേറ്ററുകളും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും കളക്ടര്‍ നിര്‍ദേശിച്ചു. എസ്‌കവേറ്ററുകളുടെ ഡ്രൈവര്‍മാരെ അഗ്‌നിരക്ഷാ സേനയുടെ പ്രവര്‍ത്തനവുമായി ഏകോപിപ്പിക്കുന്നതിന് കോര്‍പ്പറേഷന് നിര്‍ദേശം നല്‍കി. ബ്രഹ്മപുരത്തിന്റെ സമീപ പ്രദേശങ്ങളിലെ വായുവിന്റെ ഗുണനിലവാരം സംബന്ധിച്ച് വിശദമായ പടനം നടത്താന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിനെ കളക്ടര്‍ ചുമതലപ്പെടുത്തി.
സ്വര്‍ണക്കടത്ത് കേസില്‍ ഒത്തുതീര്‍പ്പാക്കാന്‍ കണ്ണൂര്‍ സ്വദേശിയായ വിജയ് പിള്ള എന്ന വ്യക്തി തന്നെ സമീപിച്ചെന്ന ആരോപണവുമായി സ്വപ്ന സുരേഷ്. മുഖ്യമന്ത്രിക്കും മകള്‍ വീണയ്ക്കും എതിരെയുള്ള വിവരങ്ങള്‍ കൈമാറണമെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്നും സ്വപ്‌ന സുരേഷ് ആരോപിച്ചു. ഫേസ്ബുക്ക് ലൈവിലാണ് സ്വപ്‌ന ആരോപണങ്ങള്‍ ഉന്നയിച്ചത്. Readmore
എംഡിഎംഎയുമായി അഞ്ചലില്‍ എക്സൈസ് ഉദ്യോഗസ്ഥന്‍ പിടിയില്‍. കിളിമാനൂര്‍ റേഞ്ചിലെ ഉദ്യോഗസ്ഥനായ അഖിലും മൂന്ന് കൂട്ടാളികളുമാണ് പിടിയിലായത്. ഇവരില്‍ നിന്ന് 20 ഗ്രാം എംഡിഎംഎയും 58 ഗ്രാം കഞ്ചാവും പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു. എക്സൈസ് ഉദ്യോഗസ്ഥനായ അഖിലിന്റെ നേതൃത്വത്തില്‍ എംഡിഎംഎ വില്‍പ്പന നടത്തുന്ന വിവരം പൊലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അഖിലിനെ നിരീക്ഷിച്ചു വരികയായിരുന്നു.
കള്ളനോട്ട് കേസില്‍ അറസ്റ്റിലായ കൃഷി ഓഫിസര്‍ക്ക് സസ്‌പെന്‍ഷന്‍. ആലപ്പുഴ എടത്വ കൃഷി ഓഫിസര്‍ എം ജിഷമോളാണ് പൊലീസിന്റെ പിടിയിലായത്. ജിഷമോളില്‍ നിന്ന് കൈപ്പറ്റിയ ഏഴ് നോട്ടുകള്‍ മത്സ്യബന്ധന ഉപകരണങ്ങള്‍ വില്‍ക്കുന്നയാള്‍ ബാങ്കില്‍ നല്‍കിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞതും സൗത്ത് പൊലീസ് അന്വേഷണം ആരംഭിച്ചതും. തുടര്‍ന്നാണ് ജിഷമോളെ അറസ്റ്റ് ചെയ്തത്.
വനിത പ്രീമിയര്‍ ലീഗില്‍ (ഡബ്ല്യുപിഎല്‍) ഇന്ന് മുംബൈ ഇന്ത്യന്‍സ് – ഡല്‍ഹി ക്യാപിറ്റല്‍സ് സൂപ്പര്‍ പോരാട്ടം. രാത്രി ഏഴരയ്ക്ക് ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ വച്ചാണ് മത്സരം. ജയിക്കുന്ന ടീമിന് പോയിന്റ് പട്ടികയുടെ തലപ്പത്ത് സ്ഥാനം ഉറപ്പിക്കാന്‍ സാധിക്കും.
ബ്രഹ്മപുരം മാലിന്യ ശേഖരണ പ്ലാന്റിലുണ്ടായ തീപിടിത്തം ശമിപ്പിക്കാന്‍ പകലും രാത്രിയും ഒരുപോലെ പ്രവര്‍ത്തിക്കാന്‍ തീരുമാനമായെന്ന് കൊച്ച് മേയര്‍ അഡ്വ. എം അനില്‍ കുമാര്‍. കൂടുതല്‍ മണ്ണ് മാന്തി യന്ത്രങ്ങള്‍ എത്തിച്ചതായും മേയര്‍ അറിയിച്ചു. മാസ്കുകളുടെ കുറവ് പരിഹരിച്ചെന്നും കൊച്ചിയിലെ മാലിന്യനീക്കം സാധരണ നിലയിലേക്ക് തിരിച്ചു കൊണ്ടുവരുമെന്നും മേയര്‍ കൂട്ടിച്ചേര്‍ത്തു.
ബിജെപി തമിഴ്നാട് ഘടകത്തില്‍ നിന്നുള്ള പാര്‍ട്ടി ഭാരവാഹികളുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു. ഐടി വിങ് ചീഫ് ഒരതി അന്‍ബരസ് ഉള്‍പ്പടെ 13 പേരാണ് പാര്‍ട്ടി വിട്ടത്. എന്നാല്‍ ഭരണകക്ഷിയായ ഡിഎംകെയില്‍ ചേരില്ലെന്ന് ഇവര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ബിജെപിയുടെ മുന്‍ സംസ്ഥാന ഐടി വിങ് ചീഫ് സിടിആര്‍ നിര്‍മല്‍ കുമാറിന്റെ പാത 13 പേരും പിന്തുടരുമെന്നാണ് ലഭിക്കുന്ന വിവരം. ബിജെപി വിട്ട നിര്‍മല്‍ എഐഎഡിഎംകെയില്‍ ചേര്‍ന്നിരുന്നു.
ബ്രഹ്മപുരം മാലിന്യ ശേഖരണ പ്ലാന്റിലുണ്ടായ തീപിടിത്തത്തെ തുടര്‍ന്നുണ്ടായ പുക എട്ടാം നാളും ശമിക്കാതെ തുടരുന്നു. തീ അണയ്ക്കാനുള്ള തീവ്രശ്രമം തുടരുകയാണ്. മണ്ണ് മാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് പുക ബഹിർഗമിക്കുന്ന മേഖലകളിൽ മാലിന്യങ്ങൾ മാന്തി മാറ്റി അകത്തേക്ക് വെള്ളം പമ്പ് ചെയ്ത് പുകയുന്ന സാഹചര്യം ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടത്തി വരുന്നത്.
കള്ളനോട്ട് കേസില്‍ കൃഷി ഓഫിസര്‍ അറസ്റ്റില്‍. ആലപ്പുഴ എടത്വ കൃഷി ഓഫിസർ എം ജിഷമോളാണ് പൊലീസിന്റെ പിടിയിലായത്. ജിഷമോളില്‍ നിന്ന് കൈപ്പറ്റിയ ഏഴ് നോട്ടുകള്‍ മത്സ്യബന്ധന ഉപകരണങ്ങള്‍ വില്‍ക്കുന്നയാള്‍ ബാങ്കില്‍ നല്‍കിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞതും സൗത്ത് പൊലീസ് അന്വേഷണം ആരംഭിച്ചതും. തുടര്‍ന്നാണ് ജിഷമോളെ അറസ്റ്റ് ചെയ്തത്. ഇവരെ നിലവില്‍ ചോദ്യം ചെയ്ത് വരികയാണ്. 500 രൂപയുടെ കള്ളനോട്ടുകളാണ് ജിഷമോള്‍ നല്‍കിയത്.