Malayalam News Highlights: തിരുവനന്തപുരം: ബ്രഹ്മപുരത്തെ തീപിടുത്തം മനഃപൂര്‍വ്വം ഉണ്ടാക്കിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. അന്വേഷണത്തിന് സർക്കാർ തയ്യാറാകണമെന്നും സതീശൻ നിയമസഭയിൽ ആവശ്യപ്പെട്ടു. അതേസമയം, ഇന്നത്തോടെ തീ പൂർണമായും അണയ്ക്കുമെന്നായിരുന്നു തദ്ദേശമന്ത്രി എം.ബി.രാജേഷ് സബ്മിഷന് നൽകിയ മറുപടി.
കോഴിക്കോട് കുടിവെള്ള പൈപ്പ് പൊട്ടി; പ്രധാന കേന്ദ്രങ്ങളില്‍ ജലവിതരണം മുടങ്ങും

കോഴിക്കോട് കുറ്റിക്കാട്ടൂരില്‍ പ്രധാന ജലവിതരണ പൈപ്പ് പൊട്ടി. കോഴിക്കോട് മെഡിക്കല്‍ കോളജ് ഉള്‍പ്പെടെയുള്ള പ്രധാന പ്രദേശങ്ങളിലേക്ക് വെള്ളമെത്തിക്കുന്ന പൈപ്പാണ് പൊട്ടിയിരിക്കുന്നത്, അതിനാല്‍ വിതരണം മുടങ്ങാനുള്ള സാധ്യതയുണ്ട്. ഇതിന് പിന്നാലെ റോഡില്‍ വലിയ ഗര്‍ത്തം രൂപപ്പെടുകയും പ്രളയസമാനമായി വെള്ളം ഒഴുകുകയും ചെയ്തു. താല്‍ക്കാലികമായി ഒരു വാല്‍വ് ഘടിപ്പിച്ച് വെള്ളത്തിന്റെ ഒഴുക്ക് നിയന്ത്രിച്ചിട്ടുണ്ട്. നിലവില്‍ ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥരെത്തി പൈപ്പ് പുനസ്ഥാപിക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയാണ്.
ബ്രഹ്‌മപുരം മാലിന്യശേഖരണ പ്ലാന്റില്‍ ഉണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് ആരോഗ്യപരമായ മുന്‍കരുതലിന്റെ ഭാഗമായി വടവുകോട് – പുത്തന്‍കുരിശ് ഗ്രാമപഞ്ചായത്ത്, കിഴക്കമ്പലം ഗ്രാമപഞ്ചായത്ത്, കുന്നത്തുനാട് ഗ്രാമപഞ്ചായത്ത്, തൃക്കാക്കര മുനിസിപ്പാലിറ്റി, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി, മരട് മുനിസിപ്പാലിറ്റി, കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ എന്നീ തദ്ദേശ സ്ഥാപനങ്ങളിലെ അങ്കണവാടികള്‍, കിന്റര്‍ഗാര്‍ട്ടണ്‍, ഡേ കെയര്‍ സെന്ററുകള്‍ എന്നിവയ്ക്കും സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ്, സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകളിലെ ഒന്നു മുതല്‍ ഏഴു വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കും 07-03-2023 (ചൊവ്വ) അവധിയായിരിക്കും. പൊതു പരീക്ഷകള്‍ക്ക് മാറ്റമില്ല.
മുഖ്യമന്ത്രിക്കു നേരെ നെയ്യാറ്റിൻകരയിൽ യൂത്ത് കോണ്‍ഗ്രസുകാരുടെ കരിങ്കൊടി പ്രതിഷേധം. നാഗർകോവിലിലെ പൊതുപരിപാടിക്ക് പങ്കെടുക്കാൻ പോയ മുഖ്യമന്ത്രിക്ക് നേരെയാണ് കരിങ്കൊടി കാണിച്ചത്. യൂത്ത് കോണ്‍ഗ്ര് ജില്ലാ സെക്രട്ടറി ഋഷികൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
കണ്ണൂർ കൊട്ടിയൂർ ചപ്പമലയിൽ കരിയിലക്ക് തീപിടിച്ച് വീട്ടമ്മ മരിച്ചു. കരിമ്പനോലിൽ പൊന്നമ്മയാണ് മരിച്ചത്. രാവിലെ 9 30 ഓടെ വീടിനു സമീപത്ത് നിന്നു കശുവണ്ടി ശേഖരിക്കുന്നതിനിടെ പൊന്നമ്മയുടെ ശരീരത്തിലേക്ക് തീ പടരുകയായിരുന്നു.
തിരുവല്ല നഗരസഭയിൽ വീണ്ടും ഭരണം പിടിച്ച് യുഡിഎഫ്. ഒമ്പത് മാസത്തിന് ശേഷമാണ് യുഡിഎഫ് വീണ്ടും അധികാരത്തിൽ തിരിച്ചെത്തിയത്. അധ്യക്ഷയായി യുഡിഎഫിലെ അനു ജോർജ് തിരഞ്ഞെടുക്കപ്പെട്ടു.
കോഴിക്കോട് ഫാത്തിമാ ആശുപത്രിയിലെ ഡോക്ടറെ മർദിച്ചതിൽ പ്രതിഷേധിച്ച് ജില്ലയിലെ ഡോക്ടർമാർ നടത്തുന്ന സമരത്തില്‍ വലഞ്ഞ് രോഗികള്‍. സമരത്തെക്കുറിച്ച് അറിയാതെ സർക്കാർ ആശുപത്രികളിലുൾപ്പെടെയെത്തിയ രോഗികൾ ചികിത്സ ലഭിക്കാതെ മടങ്ങി. അതേ സമയം ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പു വരുത്തുന്ന നിയമഭേദഗതി ഉടൻ കൊണ്ടു വരാൻ സർക്കാർ തയ്യാറാകണമെന്ന് ഐഎംഎ ആവശ്യപ്പെട്ടു.
ഏഷ്യാനെറ്റ് ന്യൂസിന്റെ കൊച്ചി ഓഫിസില്‍ അതിക്രമിച്ച് കയറി എസ്എഫ്ഐ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ച സംഭവത്തില്‍ നിയമസഭയില്‍ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പി സി വിഷ്ണുനാഥ് എംഎല്‍എയുടെ അടിയന്തര പ്രമേയ നോട്ടീസിനായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
ഏഷ്യാനെറ്റ് ന്യൂസ് ചാനലില്‍ 2022 നവംബര്‍ മാസം പൊതുവിദ്യാലയങ്ങള്‍ മയക്കുമരുന്നിന്റെ പിടിയാലാണെന്ന് തെറ്റിദ്ധരിപ്പിക്കുംവിധം പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയെ സ്‌കൂള്‍ യൂണിഫോമില്‍ അവതരിപ്പിച്ചുകൊണ്ട് ഒരു വീഡിയോ സംപ്രേക്ഷണം ചെയ്യുകയുണ്ടായി. 2022 ആഗസ്റ്റ് മാസം മൈനറായ മറ്റൊരു പെണ്‍കുട്ടിയെ ഉപയോഗിച്ച് തയ്യാറാക്കിയ വീഡിയോയില്‍ പ്രതിപാദിച്ച കാര്യങ്ങള്‍ സത്യവിരുദ്ധമാണെന്നും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയായ സുനില്‍ കുമാറിന്റെ (പള്‍സര്‍ സുനി എന്ന് അറിയപ്പെടുന്നു) ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. നടിയ്ക്കുണ്ടായ അനുഭവം ക്രൂരമെന്ന് കോടതി നിരീക്ഷിച്ചു.
ഇരയുടെ മൊഴി പ്രഥമ ദൃഷ്ട്യാ ഇത് തെളിയിക്കുന്നുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. പ്രോസിക്യൂഷൻ മുദ്ര വെച്ച കവറില്‍ ഹാജരാക്കിയ മൊഴിപ്പകർപ്പ് പരിശോധിച്ച ശേഷമായിരുന്നു കോടതി പരാമര്‍ശം. ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണനാണ് ഹര്‍ജി പരിഗണിച്ചത്.
കോഴിക്കോട് കുറ്റിക്കാട്ടൂരില്‍ പ്രധാന ജലവിതരണ പൈപ്പ് പൊട്ടി. കോഴിക്കോട് മെഡിക്കല്‍ കോളജ് ഉള്‍പ്പെടെയുള്ള പ്രധാന പ്രദേശങ്ങളിലേക്ക് വെള്ളമെത്തിക്കുന്ന പൈപ്പാണ് പൊട്ടിയിരിക്കുന്നത്, അതിനാല്‍ വിതരണം മുടങ്ങാനുള്ള സാധ്യതയുണ്ട്. ഇതിന് പിന്നാലെ റോഡില്‍ വലിയ ഗര്‍ത്തം രൂപപ്പെടുകയും പ്രളയസമാനമായി വെള്ളം ഒഴുകുകയും ചെയ്തു. താല്‍ക്കാലികമായി ഒരു വാല്‍വ് ഘടിപ്പിച്ച് വെള്ളത്തിന്റെ ഒഴുക്ക് നിയന്ത്രിച്ചിട്ടുണ്ട്. നിലവില്‍ ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥരെത്തി പൈപ്പ് പുനസ്ഥാപിക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയാണ്.