scorecardresearch

Malayalam News Highlights: ആറ്റുകാല്‍ പൊങ്കാലയുടെ ചുടുകട്ടകള്‍ ലൈഫ് പദ്ധതിക്ക് ഉപയോഗിക്കും: തിരുവനന്തപുരം മേയർ

Malayalam News Highlights: നഗരസഭയല്ലാതെ മറ്റാരെങ്കിലും കട്ടകള്‍ ശേഖരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ പിഴ ഈടാക്കും

arya rajendran, mayor, ie malayalam

Malayalam News Highlights: തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയ്ക്ക് അടുപ്പ് നിര്‍മ്മാണത്തിനായി ഉപയോഗിക്കുന്ന ചുടുകട്ടകള്‍ ലൈഫ് പദ്ധതിക്കായി ഉപയോഗിക്കുമെന്ന് തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രൻ. കട്ടകള്‍ ശേഖരിക്കാന്‍ പ്രത്യേകം വോളണ്ടിയേഴ്‌സിനെ നിയോഗിക്കും. നഗരസഭയല്ലാതെ മറ്റാരെങ്കിലും കട്ടകള്‍ ശേഖരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ പിഴ ഈടാക്കുമെന്നും മേയർ അറിയിച്ചു.

കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് ഡ്രൈവറുള്‍പ്പെടെ യാത്രക്കാര്‍ക്ക് പരുക്ക്

ഇടുക്കി നേര്യമംഗലം വില്ലാന്‍ചിറയ്ക്ക് സമീപം കെ.എസ്.ആര്‍.ടി.സി ബസ് മറിഞ്ഞ് ഡ്രൈവറുള്‍പ്പെടെ യാത്രക്കാര്‍ക്ക് പരുക്ക്. തിരുവനന്തപുരത്ത് നിന്ന് മൂന്നാറിലേക്ക് വന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.

ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. 30 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. ഇരുവരേയും നേര്യമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Live Updates
20:13 (IST) 5 Mar 2023
കൊച്ചിയിലെ പുക: വിവിധ പ്രദേശങ്ങളിൽ ഏഴാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടർ

ബ്രഹ്മപുരം മാലിന്യശേഖരണ പ്ലാന്റിലുണ്ടായ തീപിടിത്തത്തെ തുടർന്ന് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ അന്തരീക്ഷത്തിൽ പുകയുടെ സാന്നിധ്യമുള്ളതിനാൽ വിവിധ പ്രദേശങ്ങളിൽ ഏഴാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടർ. Read More

17:33 (IST) 5 Mar 2023
ഫെബ്രുവരിയിലെ പകുതി ശമ്പളം നൽകി കെഎസ്ആര്‍ടിസി

ശമ്പളം ഗഡുക്കളായി വിതരണം ചെയ്ത് കെഎസ്ആര്‍ടിസി. ഫെബ്രുവരി മാസത്തിലെ ശമ്പളത്തിന്‍റെ പകുതിയാണ് നൽകിയത്. സര്‍ക്കാര്‍ സഹായമായി കിട്ടിയ 30 കോടിയിൽ നിന്നാണ് ശമ്പളം നൽകിയത്. എതിര്‍പ്പുള്ള സിഐടിയുവിനെ ഗതാഗതമന്ത്രി നാളെ ചര്‍ച്ചയ്ക്ക് വിളിച്ചു.

15:51 (IST) 5 Mar 2023
ആറ്റുകാൽ പൊങ്കാല: ചുടുകല്ല് ലൈഫ് പദ്ധതിക്കായി കോര്‍പറേഷന്‍ ശേഖരിക്കുമെന്ന് മേയർ

ആറ്റുകാൽ പൊങ്കാലയ്ക്ക് ഉപയോഗിക്കുന്ന ചുടുകല്ല് ലൈഫ് പദ്ധതിക്കുള്ള ഭവനനിർമ്മാണത്തിന് വേണ്ടി ശേഖരിച്ച് ഉപയോഗിക്കുമെന്ന് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍. ഇതിനായി പ്രത്യേക സ്ക്വാഡിനെ നിയോഗിച്ച് ശുചീകരണ വേളയിൽ തന്നെ ശേഖരിക്കുമെന്നും കല്ല് അനധികൃതമായി ശേഖരിക്കുന്നവര്‍ക്ക് പിഴ ചുമത്തുമെന്നും മേയർ അറിയിച്ചു.

14:36 (IST) 5 Mar 2023
ശമ്പളവും അവധിയും ചോദിച്ച ജീവനക്കാരിയെ പൂട്ടിയിട്ടു മർദിച്ച കടയുടമ അറസ്റ്റിൽ

നെയ്യാറ്റിന്‍കരയില്‍ ശമ്പളവും അവധിയും ആവശ്യപ്പെട്ട ജീവനക്കാരിയെ പൂട്ടിയിട്ട് മർദിച്ച് കടയുടമ പിടിയിൽ. വയനാട് പനമരം സ്വദേശി അരുണാണ് (38) അറസ്റ്റിലായത്. വയനാട് വെൺമണി എടമല വീട്ടിൽ നന്ദനയ്‌ക്ക് (20) ആണ് മർദനമേറ്റത്. അരുണിന്‍റെ സ്ഥാപനത്തില്‍ സെയില്‍സ് ഗേളായി ജോലി നോക്കുകയായിരുന്നു നന്ദന.

13:01 (IST) 5 Mar 2023
ഡോക്ടറെ മര്‍ദിച്ച സംഭവം: കോഴിക്കോട് ജില്ലയില്‍ ഡോക്ടര്‍മാരുടെ സമരം

ചികിത്സ വൈകിയെന്ന് ആരോപിച്ച് ഡോക്ടറെ മര്‍ദിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാരുടെ സമര പ്രഖ്യാപനം. നാളെ രാവിലെ ആറുമണി മുതല്‍ വൈകീട്ട് ആറുമണിവരെ കോഴിക്കോട് ജില്ലയിലെ സ്വകാര്യ ആശുപത്രികളിലെ ഒപി ബഹിഷ്‌കരിക്കുമെന്ന് ഐഎംഎ കേരള ഘടകം അറിയിച്ചു. സമരവുമായി സഹകരിക്കാന്‍ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയോട് അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും ഐഎംഎ നേതാക്കള്‍ അറിയിച്ചു. സ്വകാര്യ ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ധനായ പികെ അശോകനാണ് മര്‍ദനമേറ്റത്.

12:41 (IST) 5 Mar 2023
മനീഷ് സിസോദിയയുടെ അറസ്റ്റ്: നടപടിയെ അപലപിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാക്കള്‍

മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തതിനെ അപലപിച്ച് പ്രതിപക്ഷ നേതാക്കള്‍. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി, ശിവസേന (യുബിടി) നേതാവ് ഉദ്ധവ് താക്കറെ, ശരദ് പവാര്‍(എന്‍സിപി), കെ ചന്ദ്രശേഖര്‍ റാവു(ബിആര്‍എസ്), ഭഗവന്ത് മാന്‍ (എഎപി), തേജസ്വി യാദവ് (ആര്‍ജെഡി), ഫാറൂഖ് അബ്ദുള്ള (ആര്‍ജെഡി), ജെകെഎന്‍സി), അഖിലേഷ് യാദവ് (എസ്പി) എന്നി പ്രതിപക്ഷ നേതാക്കള്‍ അറസ്റ്റിനെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സിബിഐ. 'സിസോദിയയുടെ അറസ്റ്റ് ലോകമെമ്പാടും ഒരു രാഷ്ട്രീയ വേട്ടയുടെ ഉദാഹരണമായി ഉദ്ധരിക്കപ്പെടും, സ്വേച്ഛാധിപതിളായ ബിജെപിക്ക് കീഴില്‍ ഇന്ത്യയില്‍ ജനാധിപത്യ മൂല്യങ്ങള്‍ ഭീഷണിയിലാണ്,' കത്തില്‍ പറയുന്നു.

11:47 (IST) 5 Mar 2023
ബ്രഹ്മപുരത്ത് തീ നിയന്ത്രണവിധേയമായി; ശ്വാസംമുട്ടല്‍ ഉള്‍പ്പടെ അസുഖമുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യമന്ത്രി

ബ്രഹ്മപുരത്ത് തീ നിയന്ത്രണവിധേയമെന്നും വൈകുന്നേരത്തോടെ തീ പൂര്‍ണമായും അണയ്ക്കാനുകുമെന്ന് മന്ത്രി പി.രാജീവ്. തീ അണക്കുന്നതിനുള്ള എല്ലാ സൗകര്യങ്ങളും അഗ്നിശമന സേനയ്ക്ക് ഒരുക്കിയതായും ആവശ്യമായ പമ്പുസെറ്റുകള്‍ ഉള്‍പ്പടെ എല്ലാം എത്തിച്ചതായും മന്ത്രി പറഞ്ഞു. ബ്രഹ്മപുരത്തെ തീപിടിത്തം ചര്‍ച്ച ചെയ്യാന്‍ എറണാകുളം കലക്ടറേറ്റില്‍ വിളിച്ചുചേര്‍ത്ത പ്രത്യേക യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രിമാരായ പി രാജീവും വീണാം ജോര്‍ജും. Readmore

11:10 (IST) 5 Mar 2023
വിമാനത്തില്‍ ഉറങ്ങുന്നതിനിടെ വിദ്യാര്‍ഥി സഹയാത്രികനുമേല്‍ മൂത്രമൊഴിച്ചു

മദ്യലഹരിയില്‍ വിമാനത്തില്‍ സഞ്ചരിച്ച വിദ്യാര്‍ഥി ഉറങ്ങുന്നതിനിടെ സഹയാത്രികനുമേല്‍ മൂത്രമൊഴിച്ചു. ന്യൂയോര്‍ക്കില്‍നിന്ന് ന്യൂഡല്‍ഹിയിലേക്ക് പുറപ്പെട്ട അമേരിക്കന്‍ വിമാനത്തിലാണ് സംഭവം. യു.എസ് സര്‍വകലാശാലാ വിദ്യാര്‍ഥിയാണ് മൂത്രമൊഴിച്ചത്.

09:31 (IST) 5 Mar 2023
കെ എസ് ആര്‍ ടി സി ബസ് മറിഞ്ഞ് ഡ്രൈവറുള്‍പ്പെടെ യാത്രക്കാര്‍ക്ക് പരുക്ക്

ഇടുക്കി നേര്യമംഗലം വില്ലാന്‍ചിറയ്ക്ക് സമീപം കെ.എസ്.ആര്‍.ടി.സി ബസ് മറിഞ്ഞ് ഡ്രൈവറുള്‍പ്പെടെ യാത്രക്കാര്‍ക്ക് പരുക്ക്. തിരുവനന്തപുരത്ത് നിന്ന് മൂന്നാറിലേക്ക് വന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.

ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. 30 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. ഇരുവരേയും നേര്യമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Web Title: Malayalam news live updates march 05