scorecardresearch
Latest News

Malayalam News Highlights:വിമര്‍ശന വിവാദം: എം കെ രാഘവനെ പിന്തുണച്ച് കെ മുരളീധരന്‍

കോണ്‍ഗ്രസില്‍ സ്ഥാനവും മാനവും വേണമെങ്കില്‍ മിണ്ടാതിരിക്കണമെന്നതാണ് ഇപ്പോഴത്തെ അവസ്ഥയെന്നാണ് എം കെ രാഘവന്‍ കോഴിക്കോട് പറഞ്ഞത്.

k muraleedharan, ie malayalam

Malayalam News Highlights: വിമര്‍ശന വിവാദത്തില്‍ എം കെ രാഘവനെ പിന്തുണച്ച് കെ മുരളീധരന്‍. രാഘവന്‍ പറഞ്ഞതില്‍ തെറ്റില്ലെന്നും അച്ചടക്ക ലംഘനമില്ലെന്നും മുരളീധരന്‍ മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു. കോണ്‍ഗ്രസില്‍ സ്ഥാനവും മാനവും വേണമെങ്കില്‍ മിണ്ടാതിരിക്കണമെന്നതാണ് ഇപ്പോഴത്തെ അവസ്ഥയെന്നാണ് എം കെ രാഘവന്‍ കോഴിക്കോട് പറഞ്ഞത്.

എംകെ രാഘവന്‍ പറഞ്ഞതില്‍ തെറ്റില്ല. പാര്‍ട്ടി പ്രവര്‍ത്തകരുടെ പൊതുവികാരമാണ് പറഞ്ഞത്. അച്ചടക്കലംഘനം നടന്നിട്ടില്ല. ഇന്നലത്തെ പരിപാടിയും പാര്‍ട്ടി വേദിയാണ്.”- മുരളീധരന്‍ പ്രതികരിച്ചു. സംഭവത്തില്‍ കെപിസിസി അധ്യക്ഷന്‍ റിപ്പോര്‍ട്ട് ചോദിച്ചതില്‍ തെറ്റില്ല. പക്ഷേ, ഡിസിസി പ്രസിഡന്റ് അത് പരസ്യപ്പെടുത്തരുതായിരുന്നു” – കെ മുരളീധരന്‍ പറഞ്ഞു.

Live Updates
21:43 (IST) 4 Mar 2023
WPL 2023, MI vs GG: കൗര്‍-കേര്‍ വെടിക്കെട്ട്; ഗുജറാത്തിനെതിരെ മുംബൈക്ക് പടുകൂറ്റന്‍ സ്കോര്‍

പ്രഥമ വനിത പ്രീമിയര്‍ ലീഗിലെ (ഡബ്ല്യുപിഎല്‍) ആദ്യ മത്സരത്തില്‍ ഗുജറാത്ത് ജയന്റ്സിനെതിരെ മുംബൈക്ക് കൂറ്റന്‍ സ്കോര്‍. ഹര്‍മന്‍പ്രീത് കൗര്‍ (65), അമേലിയ കേര്‍ (45*), ഹെയ്‌ലി മാത്യൂസ് (47) എന്നിവരുടെ മികവില്‍ നിശ്ചിത ഓവറില്‍ 207 റണ്‍സാണ് മുംബൈ നേടിയത്.

21:05 (IST) 4 Mar 2023
ആരോഗ്യ മേഖലയില്‍ കേന്ദ്രത്തിന്റെ പിന്തുണ വേണമെന്ന് മുഖ്യമന്ത്രി

ആരോഗ്യ മേഖലയില്‍ കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണ ആവശ്യമാണെന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനം ആരോഗ്യ മേഖലയില്‍ കൈവരിച്ച നേട്ടങ്ങള്‍ വിനയായൊ എന്ന സംശയമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

“മതിയായ വിഹിതം കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്നില്ല. ഈ കാര്യത്തിൽ കേന്ദ്രം പുനർവിചിന്തനം നടത്തണം. കേന്ദ്രത്തിന്റെ കൂടുതൽ സാമ്പത്തിക സഹായം ആവശ്യമാണ്,” മുഖ്യമന്ത്രി വ്യക്തമാക്കി. കോഴിക്കോട് മെഡിക്കൽ കോളജിലെ സർജിക്കൽ സൂപ്പർ സ്പെഷ്യലിറ്റി ബ്ലോക്ക്‌ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

20:13 (IST) 4 Mar 2023
സിപിഎം ഗുണ്ടായിസം മാധ്യമസ്ഥാപനങ്ങളിലേക്കും: കെ.സുധാകരന്‍

ഏഷ്യാനെറ്റ് ന്യൂസിന്‍റെ കൊച്ചി റീജണല്‍ ഓഫീസിനെതിരായ എസ്എഫ്ഐ അതിക്രമം സിപിഎം ഗുണ്ടായിസത്തിന്‍റെ ഭാഗമാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപി

ഭരണഘടന ഉറപ്പാക്കുന്ന സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിന് മേലുള്ള കടന്നുകയറ്റം അംഗീകരിക്കാനാവില്ല. മാധ്യമ സ്വാതന്ത്ര്യത്തെ കുറിച്ച് അധരവ്യായാമം നടത്തുകയും അവ തല്ലിത്തകര്‍ക്കുകയും ചെയ്യുന്ന കമ്യൂണിസ്റ്റ് ഇരട്ടത്താപ്പാണ് ഇപ്പോള്‍ പ്രകടമായത്. ബിബിസിയുടെ മാധ്യമ സ്വാതന്ത്ര്യത്തിന് വേണ്ടി തെരുവിലിറങ്ങിയ സിപിഎം പ്രവര്‍ത്തകര്‍ തന്നെ കേരളത്തിലെ മാധ്യമങ്ങളെ കായികമായി നേരിട്ട് കൂച്ച് വിലങ്ങിടാന്‍ ഇറങ്ങിയത് നിര്‍ഭാഗ്യകരമാണ്. ഏഷ്യാനെറ്റ് കൊച്ചി ഓഫീസിനെതിരായ ആക്രമണം ആസൂത്രിതമാണെന്നാണ് സുചനകള്‍. ചാനലിനെതിര മുഖ്യമന്ത്രി സഭയിൽ നടത്തിയ പരാമര്‍ശത്തിന് പിന്നാലെയാണ് ആക്രമം ഉണ്ടായത്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകണം.

19:17 (IST) 4 Mar 2023
‘ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീയണയ്ക്കാന്‍ ശ്രമം തുടരും, ഞായറാഴ്ച പ്രദേശവാസികള്‍ വീടുകളില്‍ തുടരണം’

ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റില്‍ തീ അണയ്ക്കാനുള്ള ശ്രമം കൂടുതല്‍ ഊർജിതമാക്കുമെന്ന് എറണാകുളം കലക്ടർ ഡോ രേണുരാജ്. ശക്തിയേറിയ മോട്ടറുകൾ എത്തിച്ച് സമീപത്തെ പുഴയിൽനിന്ന് വെള്ളം പമ്പ് ചെയ്ത് തീ അണയ്ക്കാന്‍ ശ്രമം തുടരുമെന്നും കലക്ടര്‍ അറിയിച്ചും. സമീപ പ്രദേശങ്ങളിലുള്ളവര്‍ വീടുകളില്‍ തന്നെ തുടരണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു.

17:27 (IST) 4 Mar 2023
ഡബ്ലുപിഎല്ലിന് ഇന്ന് തുടക്കം

വനിത ക്രിക്കറ്റില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കാനിടയുള്ള വനിത പ്രീമിയര്‍ ലീഗിന്റെ (‍ഡബ്ല്യുപിഎല്‍) പ്രഥമ സീസണിന് ഇന്ന് തുടക്കം. ഉദ്ഘാടന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സും ഗുജറാത്ത് ജയന്റ്സും ഏറ്റുമുട്ടും. മുംബൈയില്‍ ഡെ വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ രാത്രി എട്ട് മണിക്കാണ് കളി ആരംഭിക്കുന്നത്.

ഐപിഎല്‍ മാതൃകയിലുള്ള ഡബ്ല്യുപിഎല്ലില്‍ അഞ്ച് ടീമുകളാമ് മാറ്റുരയ്ക്കുന്നത്. മുംബൈ ഇന്ത്യന്‍സ്, റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍, ഗുജറാത്ത് ജയന്റ്സ്, യുപി വാറിയേഴ്സ്, ഡല്‍ഹി ക്യാപിറ്റല്‍സ് എന്നിവയാണ് ടീമുകള്‍. മുംബൈ, ബാംഗ്ലൂര്‍ ടീമുകളെ നയിക്കുന്നത് ഇന്ത്യന്‍ താരങ്ങളാണ്. മറ്റ് ടീമുകളെ ഓസ്ട്രേലിയന്‍ താരങ്ങളും.

16:33 (IST) 4 Mar 2023
മദ്യനയ അഴിമതി കേസ്: മനീഷ് സിസോദിയയുടെ കസ്റ്റഡി കാലാവധി നീട്ടി

മദ്യനയ അഴിമതി കേസില്‍ ആരോപണ വിധേയനായ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ സിബിഐ കസ്റ്റഡി കാലാവധി നീട്ടി. തിങ്കളാഴ്ച വരെ സിസോദിയ സിബിഐ കസ്റ്റഡിയില്‍ തുടരും. സിസോദിയയുടെ ജാമ്യാപേക്ഷ മാര്‍ച്ച് പത്താം തീയതി കോടതി പരിഗണിക്കും.

കോടതി നടപടികള്‍ക്കിടെ സിബിഐക്കെതിരെ ഗുരുതര ആരോപണങ്ങളാണ് സിസോദിയ ഉന്നയിച്ചത്. മാനസിക പീഡനത്തിന് താന്‍ വിധേയനാകുകയാണെന്നാണ് സിസോദിയയുടെ വാദം. എല്ലാ ദിവസവും രാവിലെ എട്ട് മുതല്‍ ഒരേ ചോദ്യം ചോദിക്കുകയാണെന്നും അന്വേഷണ സംഘത്തിന്റെ കയ്യില്‍ മതിയായ രേഖകള്‍ ഇല്ലെന്നും സിസോദിയ പറഞ്ഞു.

14:32 (IST) 4 Mar 2023
എസ്.എസ്.എല്‍.സി പരീക്ഷ: ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി മന്ത്രി

എസ്.എസ്.എല്‍.സി പരീക്ഷയക്ക് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു. 2023 മാര്‍ച്ച് 9 ന് ആരംഭിക്കുന്ന എസ്.എസ്.എല്‍.സി. പരീക്ഷ മാര്‍ച്ച് 29 ന് അവസാനിക്കും. രാവിലെ 9.30 നാണ് എസ്.എസ്.എല്‍.സി. പരീക്ഷ ആരംഭിക്കുക. 4,19,362 റഗുലര്‍ വിദ്യാര്‍ഥികളും 192 പ്രൈവറ്റ് വിദ്യാര്‍ഥികളുമാണ് ഇക്കുറി പരീക്ഷയ്ക്കായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 2,13,801 ആണ്‍കുട്ടികളും 2,05,561 പെണ്‍കുട്ടികളുമാണ് പരീക്ഷ എഴുതുക.

12:38 (IST) 4 Mar 2023
അതിരപ്പിള്ളിയിലെ വാട്ടര്‍ തീം പാര്‍ക്ക് അടച്ചുപൂട്ടാന്‍ ആരോഗ്യമന്ത്രിയുടെ നിര്‍ദേശം

ചാലക്കുടി അതിരപ്പിള്ളിയിലെ വാട്ടര്‍ തീം പാര്‍ക്ക് സില്‍വര്‍ സ്റ്റോം അടച്ചുപൂട്ടാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍ദേശിച്ചു.പാര്‍ക്കില്‍ കുളിച്ച നിരവധി വിദ്യാര്‍ഥികള്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചതായി പരാതി ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. പാര്‍ക്കിലെ വെള്ളം ഉടനടി മാറ്റാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

11:59 (IST) 4 Mar 2023
വിമര്‍ശന വിവാദം: എം കെ രാഘവനെ പിന്തുണച്ച് കെ മുരളീധരന്‍

വിമര്‍ശന വിവാദത്തില്‍ എം കെ രാഘവനെ പിന്തുണച്ച് കെ മുരളീധരന്‍. രാഘവന്‍ പറഞ്ഞതില്‍ തെറ്റില്ലെന്നും അച്ചടക്ക ലംഘനമില്ലെന്നും മുരളീധരന്‍ മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു. കോണ്‍ഗ്രസില്‍ സ്ഥാനവും മാനവും വേണമെങ്കില്‍ മിണ്ടാതിരിക്കണമെന്നതാണ് ഇപ്പോഴത്തെ അവസ്ഥയെന്നാണ് എം കെ രാഘവന്‍ കോഴിക്കോട് പറഞ്ഞത്.

എംകെ രാഘവന്‍ പറഞ്ഞതില്‍ തെറ്റില്ല. പാര്‍ട്ടി പ്രവര്‍ത്തകരുടെ പൊതുവികാരമാണ് പറഞ്ഞത്. അച്ചടക്കലംഘനം നടന്നിട്ടില്ല. ഇന്നലത്തെ പരിപാടിയും പാര്‍ട്ടി വേദിയാണ്.”- മുരളീധരന്‍ പ്രതികരിച്ചു. സംഭവത്തില്‍ കെപിസിസി അധ്യക്ഷന്‍ റിപ്പോര്‍ട്ട് ചോദിച്ചതില്‍ തെറ്റില്ല. പക്ഷേ, ഡിസിസി പ്രസിഡന്റ് അത് പരസ്യപ്പെടുത്തരുതായിരുന്നു” – കെ മുരളീധരന്‍ പറഞ്ഞു.

Web Title: Malayalam news live updates march 04