Malayalam News Highlights: ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപിടിത്തത്തില്‍ കൊച്ചി കോര്‍പറേഷന്‍ സെക്രട്ടറി, ഫയര്‍ ആന്റ് റെസ്‌ക്യു, കുന്നത്തുനാട് തഹസില്‍ദാര്‍ എന്നിവരോട് വിശദ റിപ്പോര്‍ട്ട് നല്‍കുവാന്‍ ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി. ഇതുവരെ സ്വീകരിച്ച നടപടികള്‍ ഉള്‍പ്പെടെയാണ് റിപ്പോര്‍ട്ട് തേടിയിരിക്കുന്നത്. കുറച്ചുദിവസം തീ പുകഞ്ഞുകൊണ്ടിരിക്കാന്‍ സാധ്യതയുള്ളതിനാല്‍ കണ്‍ട്രോള്‍ റൂം ആരംഭിക്കുവാനും കോര്‍പറേഷന്‍ സെക്രട്ടറിയോട് നിര്‍ദേശിച്ചു.
ഫയര്‍ ആന്റ് റെസ്‌ക്യുവിന്റെ രണ്ടു ഫയര്‍ യൂണിറ്റുകളാണ് പുകഞ്ഞുകൊണ്ടിരിക്കുന്ന തീ അണയ്ക്കുന്നതിന് രംഗത്തുള്ളത്. ഫയര്‍ യുണിറ്റുകള്‍ക്ക് ആവശ്യമായ എല്ലാ സഹായവും കോര്‍പറേഷന്‍ നല്‍കും. വ്യാഴാഴ്ച്ച വൈകിട്ടാണ് ബ്രഹ്മപുരം മാലിന്യപ്ലാന്റില്‍ തീപിടിത്തമുണ്ടായത്.
മാലിന്യ പ്ലാന്റിലെ തീപിടിത്തത്തെ തുടര്‍ന്ന് കൊച്ചി നഗരത്തിലെ കനത്ത പുകയുര്‍ന്നിരുന്നു. നഗരത്തിന്റെ സമീപപ്രദേശങ്ങളിലും പുക വ്യാപിച്ചിരുന്നു. വാഹന ഗതാഗതവും ദുഷ്‌കരമായിട്ടുണ്ട്. തീ പൂര്‍ണമായും അണയ്ക്കാന്‍ കഴിഞ്ഞിട്ടില്ല. അതിനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. രാത്രിയില്‍ കൂടുതല്‍ അഗ്‌നിരക്ഷ യൂണിറ്റുകള്‍ എത്തിച്ചെങ്കിലും തീ അണയ്ക്കാനുള്ള ശ്രമം വിജയിച്ചില്ല
ഫെബ്രുവരി 14ന് കൗ ഹഗ് ഡേ ആചരിക്കാനുള്ള തീരുമാനം പിന്‍വലിച്ച അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യ(എഡബ്ല്യുബിഐ)യുടെ തീരുമാനത്തെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി തള്ളി ഡല്‍ഹി ഹൈക്കോടതി. ഫെബ്രുവരി 10ലെ വിജ്ഞാപനത്തെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കാന്‍ കോടതി വിസമ്മതിച്ചു. ഇത് സര്‍ക്കാരിന്റെനയപരമായ തീരുമാനമാണെന്നും അതില്‍ ഇടപെടാനാകില്ലെന്നും വ്യക്തമാക്കി. Readmore
പത്തനംതിട്ട ജില്ലാ കളക്ടറുടെ വാഹനം ജപ്തി ചെയ്യാനുള്ള ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. പത്തനംതിട്ട റിങ് റോഡ് വികസനത്തിന് ഏറ്റെടുത്ത ഭൂമിക്ക് നഷ്ടപരിഹാരം നല്‍കിയില്ലെന്ന് കേസില്‍ കളക്ടറുടെ വാഹനം അടക്കം അഞ്ച് വാഹനങ്ങള്‍ ജപ്തി ചെയ്യാന്‍ സബ് കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിനെതിരേയാണ് ജില്ലാ ഭരണകൂടം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
രാജ്യത്തിന്റെ ആരോഗ്യ പരിരക്ഷാ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി ലോകബാങ്കും ഇന്ത്യയും 500 മില്യണ്‍ ഡോളറിന്റെ രണ്ട് കോംപ്ലിമെന്ററി വായ്പകളില്‍ ഒപ്പുവച്ചു. 1 ബില്യണ്‍ യുഎസ് ഡോളറിന്റെ (ഏകദേശം 8,200 കോടി രൂപ) ഈ സംയോജിത ധനസഹായത്തിലൂടെ, രാജ്യത്തുടനീളമുള്ള പൊതുജനാരോഗ്യ സംവിധാനത്തെ മെച്ചപ്പെടുത്തുന്നതിനായി 2021 ഒക്ടോബറില്‍ ആരംഭിച്ച ഇന്ത്യയുടെ പ്രധാന മന്ത്രി-ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് ഇന്‍ഫ്രാസ്ട്രക്ചര്‍ മിഷനെ സഹായിക്കുമെന്ന് ലോകബാങ്ക് പ്രസ്താവനയില്‍ പറഞ്ഞു. Readmore
കേരളത്തിലും ബിജെപി സര്‍ക്കാരുണ്ടാക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയ്ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രധാനമന്ത്രിയുടേത് അതിരുകവിഞ്ഞ മോഹമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പിണറായി വിജയന്റെ പ്രതികരണം.
“ന്യൂനപക്ഷങ്ങള്‍ എന്തൊക്കെ പ്രയാസങ്ങളനുഭവിക്കുന്നുണ്ടെന്നും അതിനു കാരണക്കാര്‍ ആരാണെന്നും തീവ്രമായ അനുഭവങ്ങളിലൂടെ ബോധ്യമുള്ളവരാണ് ഈ നാട്ടുകാര്‍. സംഘപരിവാറില്‍ നിന്ന് കൊടിയ പീഡനം നേരിടുന്ന ന്യൂനപക്ഷങ്ങള്‍ക്ക് ബിജെപി അനുകൂല നിലപാടിലെത്താനാവില്ല,” മുഖ്യമന്ത്രി കുറിച്ചു.
കണ്ണൂരില്‍ കാര്‍ കത്തി ദമ്പതികള്‍ മരിച്ച സംഭവത്തില്‍ കാറിനകത്ത് പെട്രോള്‍ സാന്നിധ്യം സ്ഥിരീകരിച്ച് ഫോറന്‍സിക് റിപ്പോര്‍ട്ട്. തളിപ്പറമ്പ് സബ് ജ്യൂഡിഷല്‍ മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. ഫെബ്രുവരി രണ്ടിനാണ് ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ച് ദമ്പതികള്‍ മരിച്ചത്.
ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപിടിത്തത്തില്‍ കൊച്ചി കോര്‍പറേഷന്‍ സെക്രട്ടറി, ഫയര്‍ ആന്റ് റെസ്‌ക്യു, കുന്നത്തുനാട് തഹസില്‍ദാര്‍ എന്നിവരോട് വിശദ റിപ്പോര്‍ട്ട് നല്‍കുവാന്‍ ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി. ഇതുവരെ സ്വീകരിച്ച നടപടികള്‍ ഉള്‍പ്പെടെയാണ് റിപ്പോര്‍ട്ട് തേടിയിരിക്കുന്നത്. കുറച്ചുദിവസം തീ പുകഞ്ഞുകൊണ്ടിരിക്കാന്‍ സാധ്യതയുള്ളതിനാല്‍ കണ്‍ട്രോള്‍ റൂം ആരംഭിക്കുവാനും കോര്‍പറേഷന്‍ സെക്രട്ടറിയോട് നിര്‍ദേശിച്ചു.
കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ പ്രഭാഷണത്തിനിടെ ഇസ്രായേലി ചാരസോഫ്റ്റ്‌വെയറായ പെഗാസസ് വിഷയം ഉന്നയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. താനുള്‍പ്പെടെയുള്ള നിരവധി രാഷ്ട്രീയക്കാരുടെ വിവരങ്ങള്‍ ചോര്‍ത്താന്‍ പെഗാസസ് ഉപയോഗിച്ചുവെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. തന്റെ കോളുകള്‍ റെക്കോര്‍ഡ് ചെയ്യുന്നതിനാല്‍ ഫോണില്‍ സംസാരിക്കുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കിയതായും രാഹുല്‍ ഗാന്ധി പറഞ്ഞു. Readmore
കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്നും നാളെയും ( മാർച്ച് 3, 4 ) ഉയർന്ന താപനില. സാധാരണയിൽ നിന്നും 3 ഡിഗ്രി സെൽഷ്യസ് മുതൽ 4 ഡിഗ്രി വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ ജില്ലകളിൽ ഉയർന്ന താപനില 39°c മുതൽ 40°c വരെ ഉയരാനാണ് സാധ്യത.
കൈക്കൂലി വാങ്ങുന്നതിനിടെ ബിജെപി എംഎൽഎയുടെ മകൻ അറസ്റ്റിൽ. തന്റെ പിതാവും ചന്നഗിരിയിലെ ബിജെപി എംഎൽഎയുമായ കെ.മാഡൽ വിരുപക്ഷപ്പയുടെ ഓഫിസിൽവച്ച് 40 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ബാംഗ്ലൂർ വാട്ടർ സപ്ലൈ ആൻഡെ സേവറേജ് ബോർഡ് ചീഫ് അക്കൗണ്ടന്റായ വി.പ്രശാന്ത് മാഡൽ ലോകായുക്തയുടെ പിടിയിലായത്. Read More
ശുഹൈബ് വധക്കേസിൽ തുടരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുള്ള അടിയന്തര പ്രമേയത്തിന് സ്പീക്കർ അനുമതി നൽകാത്തതോടെ പ്രതിപക്ഷം സഭ വിട്ട് ഇറങ്ങിപ്പോയി. കൊന്നവരെ മാത്രമല്ല കൊല്ലിച്ചവരെയും കണ്ടെത്തണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
കേന്ദ്രത്തിനെതിരെ നിയമസഭയിൽ വിമർശനവുമായി മുഖ്യമന്ത്രി. നാടിന്റെ വികസനം തടയാനുള്ള ശ്രമമാണ് കേന്ദ്ര സർക്കാർ നടത്തുന്നത്. കിഫ്ബി കടമെടുപ്പ് സംസ്ഥാനത്തിന്റെ പൊതു കടമായി പരിഗണിച്ചു. ഇത് ഗൗരവമായി കാണണമെന്നും മുഖ്യമന്ത്രി.
പഞ്ചായത്തുമായുള്ള വസ്തു തർക്കം പരിഹരിക്കാൻ സിപിഎം നേതാവ് ഒരു ലക്ഷം രൂപയും മൂന്ന് സെന്റ് ഭൂമിയും കമ്മീഷന്‍ ചോദിച്ചെന്ന് ക്രിസ്ത്യൻ പള്ളി അധികൃതർ ജില്ലാ കമ്മിറ്റിക്ക് രേഖാമൂലം പരാതി നൽകി. സിപിഎം ചേർത്തല എരിയാ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗവുമായ ശ്യാംകുമാറിനെതിരെയാണ് പരാതി.