scorecardresearch
Latest News

Malayalam News Highlights: ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ വന്‍ തീപിടിത്തം

വിവിധ ഭാഗങ്ങളില്‍ നിന്ന് എട്ട് യൂണിറ്റുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്.

Malayalam News Live Update
പ്രതീകാത്മക ചിത്രം

Malayalam News Highlights: കൊച്ചി ബ്രഹ്മപുരം മാലിന്യപ്ലാന്റില്‍ വന്‍ തീപിടിത്തം. മാലിന്യക്കൂമ്പാരത്തില്‍ പടര്‍ന്നുപിടിച്ചതോടെ തീ ആളിപടര്‍ന്നു. തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. വൈകിട്ട് നാലരയോടെയാണ് തിപിടുത്തമുണ്ടായത്. തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ല. കൂടുതല്‍ അഗ്‌നിശമന സേനാ വിഭാഗത്തിന്റെ സഹായം തേടിയിട്ടുണ്ട്. തീപിടിച്ച വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കൊച്ചി, തൃപ്പൂണിത്തുറയില്‍ നിന്ന് നാല് അഗ്‌നിശമന യൂണിറ്റുകള്‍ എത്തിയെങ്കിലും തീയണയ്ക്കാനായില്ല. തുടര്‍ന്ന് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് എട്ട് യൂണിറ്റുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്.

ത്രിപുരയിലെ കോണ്‍ഗ്രസ് സഖ്യ തീരുമാനം ശരിയെന്ന് എം വി ഗോവിന്ദന്‍

ത്രിപുരയിൽ തോറ്റാലും ജയിച്ചാലും കോൺഗ്രസുമായുണ്ടാക്കിയ സഖ്യ തീരുമാനം ശരിയാണെന്ന് പി ബി അംഗം എം വി ഗോവിന്ദൻ. ജനകീയ പ്രതിരോധ യാത്രയുടെ ഭാഗമായി പാലക്കാട് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിയെ എതിർക്കാനാണ് ത്രിപുരയിൽ സഖ്യം ഉണ്ടാക്കിയത്. അത് രാഷ്ട്രീയമായി ശരിയായ തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ബിജെപി – കോണ്‍ഗ്രസ് സഖ്യം ഉണ്ടായെന്നും ഗോവിന്ദന്‍ വിമര്‍ശിച്ചു.

Follow the Assembly Election Results 2023 Live today as they unfold

How will the results pan out in the 3 Northeast states? Track live here
Will the BJP cross the half-way mark in Tripura? Get real-time updates
With no alliance, who will form govt in Meghalaya? Live Updates here
Is NDPP set for a second term in Nagaland? Find out here

Live Updates
21:16 (IST) 2 Mar 2023
വിജിലന്‍സ് കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് കൂടുതല്‍ വിജിലന്‍സ് കോടതികള്‍ അനുവദിക്കും

വിജിലന്‍സ് കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് കൂടുതല്‍ വിജിലന്‍സ് കോടതികള്‍ അനുവദിക്കുവാന്‍ നടപടി സ്വീകരിക്കും. വിജിലന്‍സ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ബന്ധപ്പെട്ടവരുടെ യോഗത്തിലാണ് തീരുമാനം. വിജിലന്‍സ് കേസുകളുടെ അന്വേഷണത്തിന്റെ ഭാഗമായി സംസ്ഥാനത്തെ ഫോറന്‍സിക് ലാബിന്റെ ഹെഡ് ഓഫീസിലും മേഖലാ ഓഫീസുകളിലും ലഭ്യമാകുന്ന സാംപിളുകള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കുന്നതിന് സൈബര്‍ ഫോറന്‍സിക് ഡോക്യുമെന്റ് ഡിവിഷന്‍ വിജിലന്‍സിന് മാത്രമായി അനുവദിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കാനും തീരുമാനമായി. ആഭ്യന്തര വിജിലന്‍സ് ഉദ്യോഗസ്ഥര്‍ മൂന്നുമാസം കൂടുമ്പോള്‍ അവരുടെ പ്രവര്‍ത്തന അവലോകന റിപ്പോര്‍ട്ടുകള്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് സമര്‍പ്പിക്കണം. 3 മാസത്തിലൊരിക്കല്‍ അവരുടെ വിശകലന യോഗം വിജിലന്‍സ് ഡയറക്ടറേറ്റില്‍ നടത്തും. വിവിധ വകുപ്പുകളുടെ ആഭ്യന്തര വിജിലന്‍സ് ഓഫീസര്‍മാര്‍ക്കും പരിശീലനം നല്‍കും.

19:55 (IST) 2 Mar 2023
വൈദേകം റിസോര്‍ട്ട് റെയ്ഡ്: മുന്‍കൂട്ടി നോട്ടീസ് നല്‍കിയില്ലെന്ന് സിഇഒ

ഇ പി ജയരാജന്റെ ഭാര്യ ഇന്ദിര ചെയര്‍ പേഴ്‌സണായ വൈദേകം റിസോര്‍ട്ടില്‍ നടന്ന റെയ്ഡില്‍ പ്രതികരിച്ച് സ്ഥാപനത്തിന്റെ സിഇഒ തോമസ് ജോസഫ്. ആദായനികുതി സര്‍വേ ആണ് നടന്നതെന്നും സ്ഥാപനവുമായി ബന്ധപ്പെട്ട ധന ഇടപാടാണ് പരിശോധിച്ചതെന്നും അദ്ദേഹം പറഞ്ഞു. ടിഡിഎസുമായി ബന്ധപ്പെട്ട അന്വേഷണമാണ് നടക്കുന്നത്. മുന്‍കൂട്ടി നോട്ടീസ് നല്‍കിയിരുന്നില്ല. കള്ളപ്പണം ഉണ്ടെന്ന ആക്ഷേപം തെറ്റാണ്. ബാങ്ക് വഴിയുള്ള ഇടപാട് മാത്രമാണ് നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

18:27 (IST) 2 Mar 2023
കൊച്ചി ബ്രഹ്മപുരം മാലിന്യപ്ലാന്റില്‍ വന്‍ തീപിടുത്തം

കൊച്ചി ബ്രഹ്മപുരം മാലിന്യപ്ലാന്റില്‍ വന്‍ തീപിടുത്തം. മാലിന്യക്കൂമ്പാരത്തില്‍ പടര്‍ന്നുപിടിച്ചതോടെ തീ ആളിപടര്‍ന്നു. തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. വൈകിട്ട് നാലരയോടെയാണ് തിപിടുത്തമുണ്ടായത്. തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ല. കൂടുതല്‍ അഗ്‌നിശമന സേനാ വിഭാഗത്തിന്റെ സഹായം തേടിയിട്ടുണ്ട്. തീപിടിച്ച വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കൊച്ചി, തൃപ്പൂണിത്തുറയില്‍ നിന്ന് നാല് അഗ്‌നിശമന യൂണിറ്റുകള്‍ എത്തിയെങ്കിലും തീയണയ്ക്കാനായില്ല. തുടര്‍ന്ന് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് എട്ട് യൂണിറ്റുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്.

18:07 (IST) 2 Mar 2023
തൊഴില്‍ സമയ ക്രമീകരണം: തൊഴില്‍ വകുപ്പ് സ്‌പെഷ്യല്‍ ഡ്രൈവ് ആരംഭിച്ചു

തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കു ന്നത് തടയുന്നതിന് 2023 മാര്‍ച്ച് 2 മുതല്‍ ഏപ്രില്‍ 30 വരെ തൊഴില്‍ സമയം പുനക്രമീകരിച്ച സാഹചര്യത്തില്‍ തൊഴില്‍ വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന തുടങ്ങി. കാക്കനാട്, കളമശേരി, ആലുവ, എറണാകുളം മേഖലയിലെ നിര്‍മ്മാണ സൈറ്റുകളിലാണ് പരിശോധന നടത്തിയത്.

തൊഴില്‍ സമയം പുന:ക്രമികരിക്കാത്ത സ്ഥാപനങ്ങള്‍ക്കും കരാറുകാര്‍ക്കും മുന്നറിയിപ്പ് നല്‍കി. തുടര്‍ന്നും നിയമലംഘനം കണ്ടത്തിയാല്‍ 1958-ലെ കേരള മിനിമം വേജസ് ചട്ടങ്ങളിലെ ചട്ടം 24, 25-ലെ വ്യവസ്ഥകള്‍ പ്രകാരം നടപടി സ്വീകരിക്കുമെന്ന് ലേബര്‍ ഓഫീസര്‍ അറിയിച്ചു. 12 നും 3 നും ഇടയില്‍ തൊഴിലാളി കള്‍ ജോലി ചെയ്യുന്ന സാഹചര്യം ഉണ്ടെങ്കില്‍ 0484-2423110 8547655267 എന്നീ നമ്പറുകളില്‍ പരാതികള്‍ അറിയിക്കാം.

പ്രതീകാത്മക ചിത്രം

17:10 (IST) 2 Mar 2023
ഹത്രാസ് കൂട്ടബലാത്സംഗം: ഒരാള്‍ കുറ്റക്കാരനെന്ന് കോടതി, മൂന്ന് പേരെ കുറ്റവിമുക്തരാക്കി

ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ ദളിത് പെണ്‍കുട്ടി കൂട്ട ബലാത്സംഗത്തിന് ഇരയായി കൊലപ്പെട്ട കേസില്‍ ഒരാള്‍ കുറ്റക്കാരനെന്ന് ഹത്രാസ് സ്പെഷ്യല്‍ കോടതി. കേസിലെ മറ്റ് മൂന്ന് പേരെ കോടതി കുറ്റവിമുക്തരാക്കി. ഐപിസി സെക്ഷന്‍ 304 പ്രകാരം എസ്സി/എസ്ടി നിയമത്തിലെ വകുപ്പുകള്‍ പ്രകാരമാണ് കേസിലെ മുഖ്യപ്രതി സന്ദീപ് സിംഗ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. Readmore

17:09 (IST) 2 Mar 2023
ഹത്രാസ് കൂട്ടബലാത്സംഗം: ഒരാള്‍ കുറ്റക്കാരനെന്ന് കോടതി, മൂന്ന് പേരെ കുറ്റവിമുക്തരാക്കി

ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ ദളിത് പെണ്‍കുട്ടി കൂട്ട ബലാത്സംഗത്തിന് ഇരയായി കൊലപ്പെട്ട കേസില്‍ ഒരാള്‍ കുറ്റക്കാരനെന്ന് ഹത്രാസ് സ്പെഷ്യല്‍ കോടതി. കേസിലെ മറ്റ് മൂന്ന് പേരെ കോടതി കുറ്റവിമുക്തരാക്കി. ഐപിസി സെക്ഷന്‍ 304 പ്രകാരം എസ്സി/എസ്ടി നിയമത്തിലെ വകുപ്പുകള്‍ പ്രകാരമാണ് കേസിലെ മുഖ്യപ്രതി സന്ദീപ് സിംഗ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. Readmore

16:01 (IST) 2 Mar 2023
ഇ പി ജയരാജനെതിരായ ആരോപണം: വൈദേകം റിസോര്‍ട്ടില്‍ ആദായ നികുതി വകുപ്പ് പരിശോധന

എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജനെതിരെ ആരോപണത്തിനിടയാക്കിയ ആയുര്‍വേദ റിസോര്‍ട്ടില്‍ ആദായ നികുതി വകുപ്പ് പരിശോധാന. കണ്ണൂര്‍ മൊറാഴയിലെ വൈദേകം റിസോര്‍ട്ടിലാണ് പരിശോധന നടത്തുന്നത്. ഇ പി ജയരാജന്റെ ഭാര്യ ഇന്ദിരയാണ് റിസോര്‍ട്ടിന്റെ ചെയര്‍പേഴ്സണ്‍. മകന്‍ ജെയ്സനും റിസോര്‍ട്ടില്‍ ഓഹരി പങ്കാളിത്തമുണ്ട്.

ഉച്ചയ്ക്ക് ശേഷമാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്കെത്തിയത്. പരിശോധന സംബന്ധിച്ച് ആദായ നികുതി വകുപ്പും റിസോര്‍ട്ട് അധികൃതരും പ്രതികരിച്ചിട്ടില്ല. ആയുര്‍വേദ റിസോര്‍ട്ടിന്റെ മറവില്‍ കള്ളപ്പണ ഇടപാട് നടന്നെന്ന പരാതിയില്‍നേരത്തെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തുടങ്ങിയിരുന്നു. കണ്ണൂര്‍ സ്വദേശിയായ ഗള്‍ഫ് മലയാളി വഴി ആയുര്‍വേദ റിസോര്‍ട്ടില്‍ കള്ളപ്പണ നിക്ഷേപം ഉണ്ടെന്നാണ് പരാതി. റിസോര്‍ട്ടില്‍ പണം നിക്ഷേപിച്ച 20 പേരുടെ വിശദാംശങ്ങളും പരാതിയില്‍ നല്‍കിയിട്ടുണ്ട്. Readmore

15:28 (IST) 2 Mar 2023
ലൈഫ് മിഷന്‍ കോഴക്കേസില്‍ എം ശിവശങ്കറിന്റെ ജാമ്യ ഹര്‍ജി തള്ളി

ലൈഫ് മിഷന്‍ കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ ജാമ്യമില്ല. ശിവശങ്കറിന്റെ ജാമ്യപേക്ഷ സാമ്പത്തിക കുറ്റവിചാരണാക്കോടതി തള്ളി. ജാമ്യം നല്‍കിയാല്‍ തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വാദം അംഗീകരിച്ചാണ് കോടതി നടപടി. READMORE

14:16 (IST) 2 Mar 2023
നിങ്ങള്‍ക്ക് ഇഷ്ടമുള്ള തീരുമാനങ്ങള്‍ എടുക്കാന്‍ ഇത് സിപിഎം സംസ്ഥാന കമ്മിറ്റിയല്ല, കേരള നിയമസഭയാണ്: സ്പീക്കര്‍ക്കെതിരെ സതീശന്‍

പ്രതിപക്ഷത്തിന്റെ അവകാശങ്ങളില്‍ സ്പീക്കര്‍ കൈകടത്തിയാല്‍ അതുമായി സഹകരിക്കാന്‍ സാധിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഇത് കേരളത്തിന്റെ നിയമസഭയാണ് സി.പി.എം സംസ്ഥാന കമ്മിറ്റിയല്ല. സംസ്ഥാന കമ്മിറ്റിയില്‍ നിങ്ങള്‍ക്ക് ഇഷ്ടമുള്ള തീരുമാനങ്ങളെടുക്കാം. അത് നിയമസഭയില്‍ അനുവദിക്കാനാകില്ല.

ഇന്നലെയും സ്പീക്കറിന്റെ ഭാഗത്ത് നിന്നും നീതി നിഷേധമുണ്ടായി. ആദ്യ രണ്ട് ദിവസങ്ങളില്‍ സഭയില്‍ ഉണ്ടായ സംഭവങ്ങളുമായി ബന്ധപ്പെട്ട് തുടര്‍ച്ചായായ മൂന്നാമത്തെയും നാലാമത്തെയും ദിവസങ്ങളില്‍ സര്‍ക്കാര്‍ അടിയന്തിര പ്രമേയങ്ങളില്‍ ഉയരുന്ന ചോദ്യങ്ങളില്‍ നിന്നും ഓടിയൊളിക്കാന്‍ ശ്രമിക്കുകയാണ്. പ്രതിപക്ഷ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ബാധ്യതയുള്ള സ്പീക്കര്‍ അതിന് കൂട്ടുനില്‍ക്കുകയാണ്. ഒരു ചോദ്യം വന്നാല്‍ റൂള്‍ 50 പാടില്ലെന്ന റൂളിങ് പുനപരിശോധിക്കണം. റൂള്‍ 50 സഭാ നടപടികള്‍ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള നോട്ടീസാണ്. ചോദ്യങ്ങള്‍ വിവരശേഖരണത്തിന് വേണ്ടിയുള്ളതാണെന്ന് മുന്‍കാലങ്ങളിലെ സ്പീക്കര്‍മാര്‍ റൂളിങ് നല്‍കിയിട്ടുണ്ട്.

13:20 (IST) 2 Mar 2023
കോഴിക്കോട് മലയാളി ഡോക്ടറെ ജോലി വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; പ്രതിക്കായി തിരച്ചില്‍

ജോലി വാഗ്ദാനം ചെയ്ത് മലയാളി ഡോക്ടറെ പീഡനത്തിന് ഇരയാക്കിയതായി പരാതി. മൈസൂരുവിലുള്ള സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ യുവതിയെ അതേ ആശുപത്രിയില്‍ ജോലി ചെയ്യുന്ന നഴ്സായ നിഷാം ബാബു പീഡിപ്പിച്ചതായാണ് പരാതി. ഇയാള്‍ക്കായുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്.

കഴിഞ്ഞ ഡിസംബര്‍ 30-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോയമ്പത്തൂരിലെ മെച്ചപ്പെട്ട ആശുപത്രിയില്‍ ജോലി വാഗ്ദാനം ചെയ്യുകയായിരുന്നു നിഷാം. കോയമ്പത്തൂരിലേക്ക് യുവതി കൊണ്ടുപോകാനായിരുന്നു ശ്രമം. ഇതിനായി കോഴിക്കോട് എത്തുകയും, ഹോട്ടലില്‍ മുറിയെടുത്ത് പീഡിപ്പിക്കുകയുമായിരുന്നു.

12:35 (IST) 2 Mar 2023
തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിയമനത്തിന് മൂന്നംഗ സമിതി; നിര്‍ണായക ഉത്തരവുമായി സുപ്രീം കോടതി

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറേയും തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാരേയും നിയമിക്കുന്നതിനായി സ്വതന്ത്ര സമിതിയെ നിയോഗിച്ച് സുപ്രീം കോടതി. പ്രധാനമന്ത്രി, ലോക്സഭയിലെ പ്രതിപക്ഷ നേതാവ്, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്നിവരായിരിക്കും സമിതി അംഗങ്ങള്‍.

ജസ്റ്റിസ് കെ എം ജോസഫ് അധ്യക്ഷനായ അഞ്ച് അംഗ ഭരണഘടനാ ബഞ്ചിന്റേതാണ് ഉത്തരവ്. പ്രതിപക്ഷ നേതാവ് ഇല്ലെങ്കില്‍, ലോക്സഭയില്‍ ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള പാര്‍ട്ടിയുടെ നേതാവായിരിക്കും സമിതിയിലുണ്ടായിരിക്കുക.

11:46 (IST) 2 Mar 2023
ത്രിപുരയിലെ കോണ്‍ഗ്രസ് സഖ്യ തീരുമാനം ശരിയെന്ന് എം വി ഗോവിന്ദന്‍

ത്രിപുരയിൽ തോറ്റാലും ജയിച്ചാലും കോൺഗ്രസുമായുണ്ടാക്കിയ സഖ്യ തീരുമാനം ശരിയാണെന്ന് പി ബി അംഗം എം വി ഗോവിന്ദൻ. ജനകീയ പ്രതിരോധ യാത്രയുടെ ഭാഗമായി പാലക്കാട് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിയെ എതിർക്കാനാണ് ത്രിപുരയിൽ സഖ്യം ഉണ്ടാക്കിയത്. അത് രാഷ്ട്രീയമായി ശരിയായ തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ബിജെപി – കോണ്‍ഗ്രസ് സഖ്യം ഉണ്ടായെന്നും ഗോവിന്ദന്‍ വിമര്‍ശിച്ചു.

Web Title: Malayalam news live updates march 02