Malayalam News Highlights: സംസ്ഥാനത്ത് സര്‍ക്കാര്‍, സ്വകാര്യ മെഡിക്കല്‍ കോളേജുകളിലെ പി ജി ഡോക്ടര്‍മാരുടെ സേവനം ഗ്രാമീണ മേഖലയിലേക്ക് ലഭ്യമാക്കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. വിവിധ മെഡിക്കല്‍ കോളേജുകളില്‍ നിന്നും 1382 പിജി ഡോക്ടര്‍മാരാണ് മറ്റാശുപത്രിയിലേക്ക് പോകുന്നത്. അതനുസരിച്ച് പെരിഫറല്‍ ആശുപത്രികളില്‍ നിന്നും റഫറല്‍ ചെയ്യുന്ന രോഗികളുടെ എണ്ണം ആനുപാതികമായി കുറയണം. ചുറ്റുമുള്ള അനുഭവങ്ങളിലൂടെയും ആശുപത്രി അന്തരീക്ഷത്തിലൂടെയുമെല്ലാം പ്രൊഫഷണല്‍ രംഗത്ത് കൂടുതല്‍ മികവാര്‍ന്ന പ്രവര്‍ത്തനം നടത്താന്‍ പി ജി വിദ്യാര്‍ത്ഥികള്‍ക്ക് സാധിക്കും. സാധാരണക്കാരായ രോഗികള്‍ക്ക് സഹായകരമായ രീതിയില്‍ എല്ലാവരും സേവനം നല്‍കണമെന്നും മന്ത്രി പറഞ്ഞു.
പിജി ഡോക്ടര്‍മാരുടെ സേവനം ഗ്രാമീണ മേഖലയിലേക്ക് വ്യാപിപ്പിക്കുന്ന ജില്ലാ റസിഡന്‍സി പ്രോഗ്രാം സംസ്ഥാനതല ഉദ്ഘാടനം ജനറല്‍ ആശുപത്രി അപെക്‌സ് ട്രെയിനിംഗ് സെന്ററില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
മരിച്ചയാൾക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് സഹായം, അന്വേഷണം
കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് മരിച്ചയാൾക്കും സഹായ ധനം അനുവദിച്ചു. എറണാകുളം വടക്കൻ പറവൂർ സ്വദേശി എം.പി. മുരളിയുടെ പേരിലാണ് 35000 രൂപ ഉത്തരവായത്. മുരളി മരിക്കുന്നതിന് മുമ്പാണ് അപേക്ഷിച്ചതെന്നും പണം കൈപ്പറ്റിയിട്ടില്ലെന്നും കുടുംബം വിശദീകരിച്ചു. സംഭവത്തിൽ വിജിലൻസ് സംഘം അന്വേഷണം തുടങ്ങി.
ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ആരോഗ്യമന്ത്രിയായിരുന്ന സത്യേന്ദര്‍ ജെയിനും അഴിമതിക്കേസില്‍ അറസ്റ്റിലായതിന് പിന്നാലെ ബിജെപിയെ കടന്നാക്രമിച്ച് മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍. മനീഷ് സിസോദിയയെയും സത്യേന്ദര്‍ ജെയിനെയും ഓര്‍ത്ത് രാജ്യം മുഴുവന്‍ അഭിമാനിക്കുന്നുവെന്നും രാജ്യതലസ്ഥാനത്ത് നടക്കുന്ന നല്ല പ്രവര്‍ത്തനങ്ങള്‍ തടയാനാണ് ഇരുവരെയും അറസ്റ്റ് ചെയ്തതെന്നും അരവിന്ദ് കേജ്രിവാള്‍ പറഞ്ഞു. Readmore
സംസ്ഥാനത്തിന്റെ വിവിധ ആവശ്യങ്ങൾക്കായി വീണ്ടും ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കാന്‍ സര്‍ക്കാര്‍. നേരത്തേ എടുത്തിരുന്ന ഹെലികോപ്റ്ററിന്റെ കാലാവധി അവസാനിച്ചതിനെത്തുടർന്നാണ് തീരുമാനം. മത്സരാധിഷ്ഠിത ലേലത്തിലൂടെ വൈറ്റ് ലീസ് വ്യവസ്ഥയില്‍ പുതിയ കമ്പനിയുമായി കരാറിലേർപ്പെടാൻ മന്ത്രിസഭായോഗത്തില്‍ തീരുമാനമായി.
സാങ്കേതിക വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് നീക്കിയ കെടിയു വൈസ് ചാന്‍സലര്‍ ഡോ. സിസ തോമസിനെ തിരുവനന്തപുരത്ത് തന്നെ നിയമിക്കണമെന്ന് ഉത്തരവ്. സിസാ തോമസ് നല്‍കിയ ഹര്‍ജിയില്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റേതാണ് ഉത്തരവ്. ഈ മാസം 31ന് സിസ വിരമിക്കുന്നത് കൂടി കണക്കിലെടുത്താണ് ഉത്തരവ്.
സ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തില്‍ ഏപ്രില്‍ 30 വരെ തൊഴില്‍ സമയത്തില്‍ മാറ്റം. പകല്‍ ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവര്‍ ഉച്ചയ്ക്ക് 12 മുതല്‍ 3 വരെ വിശ്രമിക്കണം. ഇവരുടെ ജോലി സമയം രാവിലെ 7 മുതല്‍ വൈകിട്ട് 7 വരെയുള്ള സമയത്തിനുള്ളില്‍ 8 മണിക്കൂറായിരിക്കും. രാവിലെയും ഉച്ചയ്ക്കു ശേഷവുമുള്ള മറ്റു ഷിഫ്റ്റുകളിലെ ജോലി സമയം ഉച്ചയ്ക്ക് 12 ന് അവസാനിക്കുന്ന പ്രകാരവും വൈകിട്ട് മൂന്നിന് ആരംഭിക്കുന്ന പ്രകാരവും പുനഃക്രമീകരിക്കണമെന്നും ലേബര്‍ കമ്മിഷണറുടെ ഉത്തരവില്‍ പറയുന്നു.
സംസ്ഥാനത്ത് സര്‍ക്കാര്‍, സ്വകാര്യ മെഡിക്കല്‍ കോളേജുകളിലെ പി ജി ഡോക്ടര്‍മാരുടെ സേവനം ഗ്രാമീണ മേഖലയിലേക്ക് ലഭ്യമാക്കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. വിവിധ മെഡിക്കല്‍ കോളേജുകളില്‍ നിന്നും 1382 പിജി ഡോക്ടര്‍മാരാണ് മറ്റാശുപത്രിയിലേക്ക് പോകുന്നത്. അതനുസരിച്ച് പെരിഫറല്‍ ആശുപത്രികളില്‍ നിന്നും റഫറല്‍ ചെയ്യുന്ന രോഗികളുടെ എണ്ണം ആനുപാതികമായി കുറയണം. ചുറ്റുമുള്ള അനുഭവങ്ങളിലൂടെയും ആശുപത്രി അന്തരീക്ഷത്തിലൂടെയുമെല്ലാം പ്രൊഫഷണല്‍ രംഗത്ത് കൂടുതല്‍ മികവാര്‍ന്ന പ്രവര്‍ത്തനം നടത്താന്‍ പി ജി വിദ്യാര്‍ത്ഥികള്‍ക്ക് സാധിക്കും. സാധാരണക്കാരായ രോഗികള്‍ക്ക് സഹായകരമായ രീതിയില്‍ എല്ലാവരും സേവനം നല്‍കണമെന്നും മന്ത്രി പറഞ്ഞു.
ബിബിസി ഓഫിസുകളില്‍ ആദായനികുതി വകുപ്പ് സര്‍വേ നടത്തിയ സംഭവം വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായുള്ള ചര്‍ച്ചയില്‍ ഉന്നയിച്ച് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ജെയിംസ് ക്ലെവര്‍ലി. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളും രാജ്യത്തെ നിലവിലെ നിയമങ്ങളും ചട്ടങ്ങളും പൂര്‍ണ്ണമായും പാലിക്കണമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ പറഞ്ഞതായും ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു. Readmore
സംസ്ഥാനത്ത് 12 ജില്ലകളിലായി ഉപതെരഞ്ഞെടുപ്പ് നടന്ന 28 തദ്ദേശഭരണ വാര്‍ഡുകളില്‍ 14ലും വിജയം നേടി എല്‍ഡിഎഫ് തെളിയിച്ചു. പതിനൊന്നിടത്താണ് യുഡിഎഫ് വിജയം. രണ്ടിടത്ത് ബിജെപിയും വിജയിച്ചു. എല്‍ഡിഎഫില്‍നിന്ന് 5 സീറ്റുകളാണ് യുഡിഎഫ് പിടിച്ചെടുത്തത്. എന്‍ഡിഎ ഒരു സീറ്റ് പിടിച്ചെടുത്തതോടെ എല്‍ഡിഎഫിന് ആറു സീറ്റുകള്‍ നഷ്ടമായി. 13 സീറ്റുകള്‍ നിലനിര്‍ത്തിയ എല്‍ഡിഎഫ് ഒരെണ്ണം മാത്രമാണ് പിടിച്ചെടുത്തത്. Readmore
കൊച്ചി: ഇന്‍ഡോ-ജപ്പാന്‍ ചേംബര്‍ ഓഫ് കോമേഴസ് (ഇന്‍ജാക്) സംഘടിപ്പിക്കുന്ന രണ്ടാമത് ത്രിദിന ജപ്പാന്‍ മേള മാര്‍ച്ച് 2 മുതല്‍ 4 വരെ കൊച്ചി കൊച്ചില്‍ നടക്കും. ജപ്പാനില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളും സേവനങ്ങളും സാങ്കേതിവിദ്യകളും ജപ്പാന്‍ കമ്പനികളില്‍ നിന്നുള്ള നിക്ഷേപ സാധ്യതകളും തുറന്നിടുന്ന മേളയില്‍ ബിസിനസ് സംരംഭങ്ങള്‍ നടത്തുന്ന വനിതകള്‍ക്ക് പ്രവേശനം സൗജന്യമായിരിക്കും.
സംസ്ഥാനത്തെ 28 തദ്ദേശ വാർഡുകളിൽ നടന്ന ഉപതെരഞ്ഞെടുപ്പുകളുടെ ഫലം പുറത്തു വന്നപ്പോൾ യുഡിഎഫിന് നേട്ടം. എൽഡിഎഫിന്റെ അഞ്ച് സിറ്റിങ് സീറ്റുകൾ യുഡിഎഫ് പിടിച്ചെടുത്തു. ഒരു സീറ്റ് പുതുതായി ജയിച്ച് ബിജെപിയും നേട്ടമുണ്ടാക്കി.
ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ സർക്കാർ പ്രഖ്യാപിച്ച ഹെൽത്ത് കാർഡ് എടുക്കാനുള്ള സമയപരിധി ഒരു മാസത്തേക്ക് കൂടി നീട്ടി. കാർഡ് എടുക്കാത്തതിലുള്ള നിയമനടപടികൾ ഒരു മാസത്തിനു ശേഷമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചു.
പാചകവാതക വിലയിൽ വൻ വർധന. ഗാർഹിക സിലിണ്ടറിന്റെ വില 1,110 രൂപയായി. വാണിജ്യ സിലിണ്ടറിന് 351 രൂപ കൂടി 2124 രൂപയായി. പുതിയ വില ഇന്നു മുതൽ പ്രാബല്യത്തിൽ വന്നു.
സംവിധായകൻ ശ്യാമപ്രസാദിന്റെ ഭാര്യയും എസ്ബിഐ ഉദ്യോഗസ്ഥയുമായ ഷീബ ശ്യാമപ്രസാദ് (59) അന്തരിച്ചു. കിംസ് ആശുപത്രിയിൽ രാത്രി പത്തരയോടെയായിരുന്നു അന്ത്യം. അർബുദ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. സംസ്കാരം വൈകുന്നേരം 3.30ന് തൈക്കാട് ശാന്തികവാടത്തിൽ. Read More
ലഹരി മരുന്ന് വിപത്തിനെതിരായ കേന്ദ്ര മന്ത്രി അമിത് ഷായുടെ സംസ്ഥാനവ്യാപക യാത്രയ്ക്കു പുറമേ, പഞ്ചാബിൽ പാർട്ടി ആധിപത്യം സ്ഥാപിക്കാൻ ബിജെപി നിരവധി പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ഇതുവരെ കാര്യമായ സ്വാധീനം ചെലുത്താൻ കഴിഞ്ഞിട്ടില്ല. എന്നാൽ, ആം ആദ്മി പാർട്ടി സർക്കാരിന്റെ പാളിച്ചകൾക്കും സംസ്ഥാനത്ത് സ്വാധീനമുള്ള പാർട്ടികളോടുള്ള ജനങ്ങളുടെ നിരാശയും പഞ്ചാബിൽ വേരുറപ്പിക്കാൻ ബിജെപിക്ക് കളം ഒരുക്കുന്നതായി അവർ കാണുന്നു. Read More