Malayalam News Highlights: വീട്ടമ്മയെയും ഭര്‍തൃമാതാവായ വയോധികയെയും മരിച്ചനിലയില്‍ കണ്ടെത്തി. പറവൂര്‍ വടക്കേക്കര തുരുത്തിപ്പുറത്ത് കൊണ്ടോട്ടിവീട്ടില്‍ അംബിക(59) ഭര്‍തൃമാതാവ് സരോജിനി(90) എന്നിവരെയാണ് വീട്ടില്‍ മരിച്ചനിലയില്‍ കണ്ടത്. ഇരുവരെയും വീടിന് പുറത്തേക്ക് കാണാത്തതിനെത്തുടര്‍ന്ന് അയല്‍ക്കാരും ബന്ധുക്കളും വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് ഇരുവരെയും മരിച്ചനിലയില്‍ കണ്ടെത്തിയത്. അംബികയെ തൂങ്ങിമരിച്ച നിലയിലും സരോജിനിയെ കട്ടിലില്‍ കിടക്കുന്നനിലയിലായിലുമാണ് കാണപ്പെട്ടത്.
കൊച്ചി നഗരത്തിലെ ജലവിരണത്തിനുള്ള നടപടികള്‍ ആരംഭിച്ചു
കൊച്ചി നഗരത്തിലെ ജലവിരണത്തിനുള്ള നടപടികള്‍ ആരംഭിച്ചു. പാഴൂര്‍ പമ്പ് ഹൗസില്‍ നിന്നുള്ള പരീക്ഷണ പമ്പിങ് പുരോഗമിക്കുകയാണ്. വൈകുന്നേരത്തോടെ ജലവിതരണം സാധാരണ നിലയിലെത്തിക്കാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ഇന്ന് പുലര്‍ച്ചെ രണ്ട് മണിക്ക് പമ്പിങ് ആരംഭിക്കാനായിരുന്നു തീരുമാനം. എന്നാല്‍ നടപടികള്‍ പൂര്‍ത്തിയാകാത്തതിനെ തുടര്‍ന്ന് വൈകുകയായിരുന്നു. രണ്ട് മോട്ടറുകളില്‍ നിന്നായി ആറ് കോടി ലിറ്റര്‍ വെള്ളമാണ് വിതരണത്തിനായി ഉപയോഗിക്കുക.
ലൈഫ് മിഷന്‍ കോഴയുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ മറുപടിയും അദ്ദേഹത്തിന്റെ ശരീരഭാഷയും ശ്രദ്ധിച്ചപ്പോള്‍ 'കിണ്ണം കട്ടവനാണെന്നേ തോന്നൂ'വെന്ന പഴഞ്ചൊല്ലാണ് ഓര്‍മവന്നതെന്ന് കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍ എം.പി. പഴയ പിണറായി വിജയന്‍, പുതിയ പിണറായി വിജയന്‍, ഊരിപ്പിടിച്ച വാളുകള്‍ക്കിടയിലൂടെ നടന്നയാള്‍, ഇരട്ടച്ചങ്കന്‍ തുടങ്ങിയ വിശേഷണങ്ങളെല്ലാം നിയമസഭയില്‍നിന്ന് ഇറങ്ങിയോടി. പകരം കൈയോടെ പിടികൂടപ്പെട്ട പ്രതിയുടെ ഭാവപ്രകടനങ്ങളാണ് മുഖ്യമന്ത്രിയില്‍നിന്ന് നിയമസഭയില്‍ കണ്ടതെന്നും കെ. സുധാകരന്‍ പറഞ്ഞു.
ലൈഫ് മിഷന്‍ കോഴയുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ മറുപടിയും അദ്ദേഹത്തിന്റെ ശരീരഭാഷയും ശ്രദ്ധിച്ചപ്പോള്‍ 'കിണ്ണം കട്ടവനാണെന്നേ തോന്നൂ'വെന്ന പഴഞ്ചൊല്ലാണ് ഓര്‍മവന്നതെന്ന് കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍ എം.പി. പഴയ പിണറായി വിജയന്‍, പുതിയ പിണറായി വിജയന്‍, ഊരിപ്പിടിച്ച വാളുകള്‍ക്കിടയിലൂടെ നടന്നയാള്‍, ഇരട്ടച്ചങ്കന്‍ തുടങ്ങിയ വിശേഷണങ്ങളെല്ലാം നിയമസഭയില്‍നിന്ന് ഇറങ്ങിയോടി. പകരം കൈയോടെ പിടികൂടപ്പെട്ട പ്രതിയുടെ ഭാവപ്രകടനങ്ങളാണ് മുഖ്യമന്ത്രിയില്‍നിന്ന് നിയമസഭയില്‍ കണ്ടതെന്നും കെ. സുധാകരന്‍ പറഞ്ഞു.
കൊച്ചി തമ്മനത്ത് പൊട്ടിയ പൈപ്പിന്റെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി ജലവിതരണം നാളെ വൈകിട്ട് പുനസ്ഥാപിക്കുമെന്ന് വാട്ടര്‍ അതോറിറ്റി അറിയിച്ചു. പൊട്ടിയ പൈപ്പിന്റെ ഭാഗം മുറിച്ച് മാറ്റി പുതിയ പൈപ്പ് സ്ഥാപിക്കുന്ന ജോലികളാണ് പുരോഗമിക്കുന്നത്. കൊച്ചി കോര്‍പ്പറേഷനിലെ 30 ലധികം വാര്‍ഡുകളില്‍ ജലവിതരണം തടസപ്പെടും. ആലുവയില്‍ നിന്നു കൊച്ചിയിലേക്ക് വെള്ളമെത്തിക്കുന്ന വാട്ടര്‍ അതോറിറ്റിയുടെ പ്രിമോ പൈപ്പാണ് പൊട്ടിയത്. പാലാരിവട്ടം-തമ്മനം റോഡില്‍ പള്ളിപ്പടിയിലാണ് പൈപ്പ് പൊട്ടിയത്.
എറണാകുളം വരാപ്പുഴയില്‍ പടക്ക നിര്‍മാണ ശാലയില്‍ സ്‌ഫോടനം. സ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ചു. അപകടത്തില്‍ മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. വീടിനോട് ചേര്‍ന്നുള്ള നിര്‍മാണ ശാലയിലാണ് സ്‌ഫോടനുണ്ടായത്. വന്‍ ശബ്ദത്തോടെയാണ് പൊട്ടിത്തെറിയുണ്ടായത്. സമീപത്തെ വീടുകളുടെ ജനല്‍ ചില്ലുകളും പൊട്ടിത്തെറിച്ചു. സ്്‌ഫോടനത്തെ തുടര്‍ന്ന രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ പ്രകമ്പനമുണ്ടായി.
സംസ്ഥാനത്തെ റേഷന്‍കടകളുടെ പ്രവര്‍ത്തനം നിലവിലെ ഷിഫ്റ്റ് സമ്പ്രദായം അവസാനിപ്പിച്ച് പഴയ രീതിയിലേയ്ക്ക് മാറ്റുന്നതിന് ഉത്തരവ്പുറപ്പെടുവിച്ചതായി മന്ത്രി ജി.ആര്‍.അനില്‍ അറിയിച്ചു. മാര്‍ച്ച് 1 മുതല്‍ സംസ്ഥാനത്തൊട്ടാകെ റേഷന്‍കടകളുടെ പ്രവര്‍ത്തന സമയം രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 12 മണി വരെയും വൈകുന്നേരം 4 മണി മുതല്‍ 7 മണി വരെയുമായി പുന:ക്രമീകരിച്ചു. ഷിഫ്റ്റ് സമ്പ്രദായം പൊതുജനങ്ങള്‍ക്ക് റേഷന്‍ വിഹിതം കൈപ്പറ്റുന്നതിന് പ്രയാസം നേരിടുന്നതായി ശ്രദ്ധയില്‍പ്പെട്ടതും, നിലവില്‍ സംസ്ഥാനത്ത് വേനലിന്റെ കാഠിന്യം കൂടി വരുന്ന പശ്ചാത്തലത്തിലുമാണ് മുന്‍വര്‍ഷങ്ങളിലെപോലെ റേഷന്‍ കടകളുടെ പ്രവര്‍ത്തനം പുന:ക്രമീകരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഫെബ്രുവരി മാസത്തെ റേഷന്‍ വിഹിതം ഗുണഭോക്താക്കള്‍ക്ക് യഥാസമയം കൈപ്പറ്റാന്‍ കഴിയാത്ത സാഹചര്യം പരിഗണിച്ച് 2023 ഫെബ്രുവരി മാസത്തെ റേഷന്‍ വിതരണം മാര്‍ച്ച് 4-ാം തീയതി വരെ നീട്ടിയതായും മന്ത്രി അറിയിച്ചു.
എപിജെ അബ്ദുള്‍കലാം സാങ്കേതിക സര്‍വകലാശാല താത്കാലിക വൈസ് ചാന്‍സലര്‍ സിസ തോമസിനെ സാങ്കേതിക വിദ്യാഭ്യാസ ജോയന്റ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റി സര്‍ക്കാര്‍ ഉത്തരവ്. കെ ടി യു മുന്‍ വിസി എം.എസ്. രാജശ്രീയ്ക്കാണ് പകരം നിയമനം. ജോ.ഡയറക്ടര്‍ സ്ഥാനത്തിരിക്കെയാണ് സിസ തോമസിനെ കെടിയു വിസിയായി ഗവര്‍ണര്‍ താത്കാലിമായി നിയമിച്ചത്. ഈ നിയമനവുമായി ബന്ധപ്പെട്ട് സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ തര്‍ക്കം തുടരുകയാണ്.
വീട്ടമ്മയെയും ഭര്‍തൃമാതാവായ വയോധികയെയും മരിച്ചനിലയില്‍ കണ്ടെത്തി. പറവൂര്‍ വടക്കേക്കര തുരുത്തിപ്പുറത്ത് കൊണ്ടോട്ടിവീട്ടില്‍ അംബിക(59) ഭര്‍തൃമാതാവ് സരോജിനി(90) എന്നിവരെയാണ് വീട്ടില്‍ മരിച്ചനിലയില്‍ കണ്ടത്. ഇരുവരെയും വീടിന് പുറത്തേക്ക് കാണാത്തതിനെത്തുടര്‍ന്ന് അയല്‍ക്കാരും ബന്ധുക്കളും വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് ഇരുവരെയും മരിച്ചനിലയില്‍ കണ്ടെത്തിയത്.അംബികയെ . തൂങ്ങിമരിച്ച നിലയിലും സരോജിനിയെ കട്ടിലില്‍ കിടക്കുന്നനിലയിലായിലുമാണ് കാണപ്പെട്ടത്.
സെക്സും സ്റ്റണ്ടുമുള്ള സിനിമ പോലെയാണ് പിണറായി സർക്കാരെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ കെ മുരളീധരൻ. കേരള സർക്കാരും കേന്ദ്ര സർക്കാരും തമ്മിൽ പകൽ സമയത്ത് ഗുസ്തിയും രാത്രിയിൽ ദോസ്തിയുമാണെന്ന് മുരളീധരന്‍ പരിഹസിച്ചു. സമരത്തിനോട് മുഖ്യമന്ത്രിക്ക് പുച്ഛമാണെന്നും ഭരണപക്ഷം വീരവാദം മുഴക്കാനായി നിയമസഭയെ ഉപയോഗിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
തമ്മനത്ത് ആലുവയില്‍ നിന്ന് വെള്ളമെത്തിക്കുന്ന പൈപ്പ് ലൈന്‍ പൊട്ടി. വെള്ളത്തിന്റെ മര്‍ദത്തില്‍ റോഡ് നടുവെ പൊളിഞ്ഞു. നിലവില്‍ വെള്ളം റോഡിലൂടെ ഒഴുകുകയാണ്. ഒരു മണിക്കൂറോളും വെള്ളം കുത്തി ഒഴുകുന്നത് തുടര്‍ന്നതായാണ് റിപ്പോര്‍ട്ട്. ഇന്ന് രാവിലെ പത്തരയോടെയായിരുന്നു വലിയ ശബ്ദത്തോടെ പൈപ്പ് പൊട്ടിയത്.
പൈപ്പ് ലൈന്‍ പൊട്ടിയതോടെ പ്രദേശത്ത് നാട്ടുകാരുടെ നേതൃത്വത്തില്‍ പ്രതിഷേധമുണ്ടായി. കൃത്യമായ അറ്റകുറ്റപ്പണികളൊന്നും ചെയ്യാത്തതിനാലാണ് പൈപ്പ് പൊട്ടിയതെന്നാണ് നാട്ടുകാരുടെ ആരോപണം. വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്ഥാപിച്ച പൈപ്പ് ലൈനിലൂടെയാണ് ഇപ്പോഴും വെള്ളമൊഴുകുന്നതെന്നും വരും ദിവസങ്ങളില്‍ ഇത്തരം സാഹചര്യമുണ്ടാകുമോയെന്ന ഭയമുണ്ടെന്നും നാട്ടുകാര്‍ ആശങ്കപ്പെടുന്നു.
ഡല്‍ഹി മദ്യനയക്കേകസില്‍ സി ബി ഐ അറസ്റ്റ് ചെയ്തതു ചോദ്യം ചെയ്ത് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ സുപ്രീം കോടതിയെ സമീപിച്ചു. ഹര്‍ജി ഇന്നു വൈകീട്ടു 3.50നു കോടതി പരിഗണിക്കും.
കേസില്‍ സിസോദിയയെ അഞ്ചു ദിവസത്തെ കസ്റ്റഡിയില്‍ പ്രത്യേക സി ബി ഐ കോടതി ഇന്നലെ റിമാന്‍ഡ് ചെയ്തിരുന്നു. മാര്‍ച്ച് നാലു വരെയാണു കസ്റ്റഡി.
ആദിവാസി യുവാവ് വിശ്വനാഥന്റെ മരണത്തില്‍ കുറ്റവാളികള്‍ക്ക് ശിക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍. നിയമസഭയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. വിശ്വനാഥന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കിയെന്നും ആദിവാസികള്‍ക്കെതിരെ ഒറ്റപ്പെട്ട ആക്രമണങ്ങള്‍ ഉണ്ടാകുന്നുണ്ടെന്നതിന് തെളിവാണ് വിശ്വനാഥന്റെ മരണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സംവിധായിക നയന സൂര്യയുടെ അസ്വാഭാവിക മരണത്തില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ ഫോറന്‍സിക് സര്‍ജന്‍ ഡോ. ശശികലയുടെ മൊഴി വീണ്ടും രേഖപ്പെടുത്തും. നയനയുടെ കഴുത്തിലെ പരുക്ക് സംബന്ധിച്ച് കൂടുതല്‍ വ്യക്തത ലഭിക്കുന്നതിനാണു ക്രൈം ബ്രാഞ്ചിന്റെ നടപടി. ഒരു മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണ് അന്വേഷണസംഘത്തിന്റെ പ്രതീക്ഷ.
കൊച്ചി നഗരത്തിലെ ജലവിരണത്തിനുള്ള നടപടികള്‍ ആരംഭിച്ചു. പാഴൂര്‍ പമ്പ് ഹൗസില്‍ നിന്നുള്ള പരീക്ഷണ പമ്പിങ് പുരോഗമിക്കുകയാണ്. വൈകുന്നേരത്തോടെ ജലവിതരണം സാധാരണ നിലയിലെത്തിക്കാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ഇന്ന് പുലര്‍ച്ചെ രണ്ട് മണിക്ക് പമ്പിങ് ആരംഭിക്കാനായിരുന്നു തീരുമാനം. എന്നാല്‍ നടപടികള്‍ പൂര്‍ത്തിയാകാത്തതിനെ തുടര്‍ന്ന് വൈകുകയായിരുന്നു. രണ്ട് മോട്ടറുകളില്‍ നിന്നായി ആറ് കോടി ലിറ്റര്‍ വെള്ളമാണ് വിതരണത്തിനായി ഉപയോഗിക്കുക.