Malayalam News Highlights: തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽനിന്ന് പ്രവാസിയെ തട്ടിക്കൊണ്ടു പോയി സ്വർണവും പണവും തട്ടിയെടുത്ത സംഭവത്തിൽ കാമുകിയുൾപ്പെടെ ആറു പേർ അറസ്റ്റിൽ. തക്കല സ്വദേശി മുഹയുദ്ദീനെയാണ് തട്ടിക്കൊണ്ടു പോയി കവർച്ച നടത്തിയത്. പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയതോടെ കാമുകിയായ ഇൻഷ അബ്ദുൾ വഹാബ് ഒരു കോടി രൂപ ആവശ്യപ്പെട്ടു. ഈ പണം നൽകാത്തതിനെ തുടർന്നാണ് തട്ടിക്കൊണ്ടുപോയി 15,70,000 രൂപയും രണ്ട് ഫോണും സ്വർണവും തട്ടിയെടുത്തത്.
ഐസിസി വനിത ട്വന്റി 20 ലോകകപ്പ് കിരീടം നിലനിര്‍ത്തി ഓസ്ട്രേലിയ. ഫൈനലില്‍ ആതിഥേയരായ ദക്ഷിണാഫ്രിക്കയെ 19 റണ്‍സിന് പരാജയപ്പെടുത്തി. ഇത് തുടര്‍ച്ചയായ മൂന്നാം തവണയാണ് ഓസീസ് കിരീടം നേടുന്നത്.
ഓസ്ട്രേലിയ ഉയര്‍ത്തിയ 157 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയുടെ പോരാട്ടം 137 റണ്‍സില്‍ അവസാനിച്ചു. ആതിഥേയര്‍ക്കായി ലോറ 48 പന്തില്‍ 61 റണ്‍സെടുത്തു.
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ (ഐഎസ്എല്‍) കേരള ബ്ലാസ്റ്റേഴ്സിന് തുടര്‍ച്ചയായ മൂന്നാം തോല്‍വി. അവസാന ലീഗ് മത്സരത്തില്‍ ഹൈദരാബാദ് എഫ് സിയോട് എതിരില്ലാത്ത ഒരു ഗോളിനാണ് പരാജയം. 29-ാം മിനുറ്റില്‍ ബോര്‍ഹ ഹെരേരയാണ് ഗോള്‍ നേടിയത്.
ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സന്‍ട്രല്‍ ബ്യൂറൊ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സിബിഐ) അറസ്റ്റ് ചെയ്തു. കേസില്‍ ഇന്ന് രാവിലെ മുതല്‍ സിബിഐ സംഘം സിസോദിയയെ ചോദ്യം ചെയ്തു വരികയായിരുന്നു. സിസോദിയയെ അറസ്റ്റ് ചെയ്തേക്കുമെന്ന തരത്തില്‍ സൂചനകള്‍ പുറത്തു വന്നിരുന്നു.
ഐസിസി വനിത ട്വന്റി 20 ലോകകപ്പ് ഫൈനലില്‍ ഓസ്ട്രേലിയക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് 157 റണ്‍സ് വിജയലക്ഷ്യം. നിശ്ചിത ഓവറില്‍ ഓസീസ് ആറ് വിക്കറ്റ് നഷ്ടത്തിലാണ് 156 റണ്‍സ് നേടിയത്. 74 റണ്‍സുമായി പുറത്താകാതെ നിന്ന് ബെത്ത് മൂണിയാണ് ഓസീസിന് തുണയായത്.
ദൂരദർശനും ആകാശവാണിയും ഉൾക്കൊള്ളുന്ന പ്രസാർ ഭാരതിയുടെ ഏക വാർത്താ സ്രോതസ്സായി സംഘപരിവാർ ബന്ധമുള്ള “ഹിന്ദുസ്‌ഥാൻ സമാചാറി”നെ നിയോഗിച്ച കേന്ദ്ര സർക്കാർ തീരുമാനം വാർത്തകളുടെ കാവിവൽക്കരണത്തിനുള്ളതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
സത്യം പുറത്ത് വരുന്നത് വരെ ഗൗതം അദാനിയേക്കുറിച്ച് തന്റെ പാര്‍ട്ടി ചോദ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടിരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഛത്തീസ്ഗഡിലെ നവ റായ്പൂരിൽ 85-ാമത് കോൺഗ്രസ് പ്ലീനറി സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് കേന്ദ്ര സര്‍ക്കാരിനെതിരായ രാഹുലിന്റെ വാക്കുകള്‍.
സമ്പത്ത് വര്‍ധിപ്പിച്ച് അദാനി രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുകയാണെന്ന് രാഹുല്‍ ആരോപിച്ചു. അദാനിയുമായുള്ള പ്രധാനമന്ത്രിയുടെ ബന്ധത്തെ കുറിച്ച് പാർലമെന്റിൽ ചോദിച്ചപ്പോൾ ഞങ്ങളുടെ പ്രസംഗം മുഴുവനും ഒഴിവാക്കിയെന്നും രാഹുല്‍ ചൂണ്ടിക്കാണിച്ചു.
ഐസിസി വനിത ട്വന്റി 20 ലോകകപ്പ് ഫൈനല്‍ ഇന്ന്. കലാശപ്പോരില്‍ നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയ ആതിഥേയരായ ദക്ഷിണാഫ്രിക്കയെ നേരിടും. ഇന്ത്യന്‍ സമയം വൈകിട്ട് ആറരയ്ക്ക് ന്യൂലാന്‍ഡ്സ് ക്രിക്കറ്റ് ഗ്രൗന്‍ഡില്‍ വച്ചാണ് മത്സരം.
സംസ്ഥാന സർക്കാർ ജീവനക്കാർക്ക് നാലാം ശനിയാഴ്ചയും അവധിയാക്കണമെന്ന ഭരണ പരിഷ്ക്കര കമ്മീഷന്റെ ശുപാർശ മുഖ്യമന്ത്രി പിണറായി വിജയൻ തള്ളി. എൻജിഒ യൂണിയനും സെക്രട്ടറിയേറ്റ് സർവീസ് അസോസിയേഷനും നിർദേശത്തെ ശക്തമായി എതിർത്തതിനെ തുടർന്നായിരുന്നു മുഖ്യമന്ത്രിയുടെ തീരുമാനം.
കൊല്ലം കുന്നിക്കോട് കാപ്പാ കേസ് പ്രതിയെ കുത്തിക്കൊന്നു. ഇറച്ചിക്കട ലേലവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിന് കാരണം. പോത്ത് റിയാസ് എന്നറിയപ്പെടുന്ന റിയാസാണ് കൊല്ലപ്പെട്ടത്.
കോൺഗ്രസ് പ്രവർത്തക സമിതി പ്രത്യേക ക്ഷണിതാവ് പദവി ശശി തരൂർ സ്വീകരിച്ചേക്കില്ല. അംഗത്വം തന്നെ വേണമെന്ന നിലപാടിലുറച്ചാണ് തരൂർ.
തൃശൂരിനും പുതുക്കാടിനും ഇടയില്‍ പാളത്തില്‍ അറ്റകുറ്റപ്പണികൾ നടക്കുന്നതിനെ തുടർന്ന് സംസ്ഥാനത്ത് ട്രെയിൻ സർവീസുകളിൽ ഇന്നു മാറ്റം. ഇന്ന് ഉച്ചയ്ക്ക് 2.50 ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെടേണ്ട തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദി എക്സ്പ്രസ് റദ്ദാക്കി. നാളെ പുലര്‍ച്ചെ 4.50ന് കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള ജനശതാബ്ദിയും റദ്ദാക്കി. നാളത്തെ കണ്ണൂർ-തിരുവനന്തപുരം ജനശതാബ്ദി ട്രെയിനും റദ്ദാക്കിയിട്ടുണ്ട്. Read More
സർക്കാർ സഹായമില്ലാതെ തന്നെ സ്വയം സംരംഭം തുടങ്ങാനുള്ള അവസരമൊരുക്കിയതാണ് വ്യവസായ വകുപ്പിന്റെ നേട്ടമെന്ന് മന്ത്രി പി.രാജീവ്. ഇവിടെ ഒന്നും നടക്കില്ലെന്ന് പറഞ്ഞ് വിമർശിച്ചവർ പോലും കേരളത്തിൽ വ്യവസായ സൗഹൃദ അന്തരീക്ഷമുണ്ടെന്ന് സമ്മതിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.