Malayalam News Highlights: ജപ്പാനിലെ വടക്കൻ ദ്വീപായ ഹോക്കൈഡോയുടെ കിഴക്കൻ ഭാഗത്ത് ഭൂകമ്പം. റിക്ടര്‍ സ്കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തി. ഇതുവരെ സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടില്ല. നെമുറോ ഉപദ്വീപിൽ 61 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനം ഉണ്ടായത്. നാശനഷ്ടം, ആളപായം എന്നിവ സംബന്ധിച്ച് പ്രാഥമിക റിപ്പോര്‍ട്ടുകളില്ല.
മന്ത്രിമാര്‍ വിശദീകരിച്ചിട്ടും ബില്ലുകളില്‍ ഒപ്പിട്ടില്ല; ഗവര്‍ണര്‍ ഹൈദരാബാദിലേക്ക് പോയി
നിയമസഭ പാസാക്കിയ എട്ട് ബില്ലുകളിലും ഒപ്പിടാതെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഹൈദരാബാദിലേക്ക് പോയി. മന്ത്രിമാര്‍ നേരിട്ടെത്തി വിശദീകരണം നല്‍കിയെങ്കിലും ബില്ലുകളുടെ കാര്യത്തില്‍ കൂടുതല്‍ ആലോചിച്ചേ തീരുമാനം എടുക്കുകയുള്ളു എന്ന നിലപാടാണ് ഗവര്‍ണര്‍. അത്യാവശ്യ കാര്യങ്ങള്‍ ഇ-ഫയലായി നല്‍കാന്‍ നിര്‍ദേശിച്ചിട്ടാണ് അദ്ദേഹം ഹൈദരാബാദിലേക്ക് പോയത്. കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കറ്റ് പുനസംഘടന ബില്ലിന് അവതരണ അനുമതിയും നല്‍കിയിട്ടില്ല. ഇത് തിങ്കളാഴ്ച നിയമസഭയില്‍ കൊണ്ടുവരാനാണ് സര്‍ക്കാര്‍ നീക്കം.
ജപ്പാനിലെ വടക്കൻ ദ്വീപായ ഹോക്കൈഡോയുടെ കിഴക്കൻ ഭാഗത്ത് ഭൂകമ്പം. റിക്ടര്‍ സ്കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തി. ഇതുവരെ സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടില്ല. നെമുറോ ഉപദ്വീപിൽ 61 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനം ഉണ്ടായത്. നാശനഷ്ടം, ആളപായം എന്നിവ സംബന്ധിച്ച് പ്രാഥമിക റിപ്പോര്‍ട്ടുകളില്ല.
യുവസംവിധായകന്‍ മനു ജെയിംസ് അന്തരിച്ചു. മഞ്ഞപ്പിത്തം ബാധിച്ച് രാജഗിരി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് അന്ത്യം. 31 വയസായിരുന്നു. തന്റെ ആദ്യ സംവിധാന സംരംഭം പുറത്തിറങ്ങാനിരിക്കെയാണ് അപ്രതീക്ഷിത മരണം.
അഹാന കൃഷ്ണകുമാർ, അർജുൻ അശോകൻ, അജു വർഗീസ്, സണ്ണി വെയിന്‍, ലെന, ലാൽ തുടങ്ങിയവർ അഭിനയിച്ച നാൻസി റാണി എന്ന ചിത്രമാണ് മനു സംവിധാനം ചെയ്തത്. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയായിരുന്നു.
ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തില്‍ മദ്യ നിയന്ത്രണം ഏര്‍പ്പെടുത്തി ജില്ലാ ഭരണകൂടം. മാര്‍ച്ച് ആറാം തീയതി വൈകിട്ട് ആറ് മണി മുതല്‍ 24 മണിക്കൂറാണ് നിയന്ത്രണം.
നഗരസഭാ പരിധിയിലെ എല്ലാ വാര്‍ഡുകളിലും വെങ്ങാനൂര്‍ പഞ്ചായത്തിെ വെള്ളാര്‍ വാര്‍ഡിലും മദ്യവില്‍പ്പനശാലകളുടെ പ്രവര്‍ത്തനം നിരോധിച്ചിട്ടുണ്ട്. ഈ പ്രദേശത്ത് മദ്യം വിതരണം ചെയ്യാനൊ വില്‍പ്പന നടത്താനൊ പാടില്ല.
കേന്ദ്ര സഹമന്ത്രി നിസിത് പ്രമാണിക്കിന്റെ കാറിനുനേരെ പശ്ചിമബംഗാളില്‍ ആക്രമണം. കൂച്ച്‌ബെഹാര്‍ ജില്ലയിലെ ദിന്‍ഹതയില്‍ വച്ച് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിച്ചതായാണു ആരോപണം.
തൃണമൂല്‍ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിക്കുകയും കാറിനുനേര്‍ക്കു കല്ലെറിയുകയും ചെയ്തതായി മന്ത്രി പറഞ്ഞു. കല്ലേറില്‍ കാറിന്റെ മുന്‍ഭാഗത്തെ ചില്ല് തകര്‍ന്നതായി മന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിച്ച് നിന്നാല്‍ 2024 ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ 100 സീറ്റിലൊതുക്കാമെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. കോണ്‍ഗ്രസിന്റെ കോര്‍ട്ടിലാണ് പന്തെന്നും തീരുമാനം അതിവേഗം എടുക്കണമെന്നും മഹാഗത്ബന്ധന്‍ റാലിയില്‍ സംസാരിക്കവെ നിതീഷ് വ്യക്തമാക്കി.
“കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിച്ച് നിന്ന് പൊരുതിയാല്‍, 2024 ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ 100 സീറ്റിലേക്ക് ചുരുക്കാന്‍ സാധിക്കും. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് പെട്ടെന്നൊരു തീരുമാനം എടുക്കണം. എന്റെ നിര്‍ദേശം അംഗീകരിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചാല്‍ ഉറപ്പായും ബിജെപിയെ പരാജയപ്പെടുത്താം,” നിതീഷ് പറഞ്ഞു.
പഞ്ചാബിലെ അമൃത്‌സറിനടുത്തുള്ള അജ്‌നാല പൊലീസ് സ്‌റ്റേഷന് പുറത്ത് തീവ്ര നിലപാടുള്ള അമൃത്പാൽ സിങ്ങിന്റെ നൂറുകണക്കിന് അനുയായികൾ വ്യാഴാഴ്ച (ഫെബ്രുവരി 23) പൊലീസുമായി ഏറ്റുമുട്ടി. തട്ടിക്കൊണ്ടുപോകൽ കേസിൽ കസ്റ്റഡിയിലെടുത്ത തങ്ങളുടെ പ്രവർത്തകനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് വാളുകൾ വീശിയും തോക്കേന്തിയുമെത്തിയവർ ആവശ്യപ്പെട്ടു.
കൊല്ലപ്പെട്ട ഖലിസ്ഥാൻ വാദിയായ ജർനെയിൽ സിങ് ഭിന്ദ്രൻവാലയുടെ അനുയായിയാണ് ഇരുപത്തിയൊൻപതുകാരനായ അമൃതപാൽ സിങ്. പഞ്ചാബിൽ അമൃതപാലിനെ “ഭിന്ദ്രൻവാല രണ്ടാമൻ” (ഭിന്ദ്രൻവാല 2.0) എന്നാണ് വിളിക്കുന്നത്. ‘വാരിസ് പഞ്ചാബ് ദേ’ എന്ന സംഘടനയുടെ സ്ഥാപകനും നടനും ആക്ടിവിസ്റ്റുമായ ദീപ് സിദ്ധുവിന്റെ മരണത്തെത്തുടർന്ന് അതിന്റെ നിയന്ത്രണം ഏറ്റെടുക്കാനാണ് അമൃതപാൽ കഴിഞ്ഞ വർഷം ദുബൈയിൽ നിന്ന് മടങ്ങിയെത്തിയത്. ‘വാരിസ് പഞ്ചാബ് ദേ’ സംസ്ഥാനത്തെ യുവാക്കളെ സിഖ് മതത്തിന്റെ തത്ത്വങ്ങൾ പിന്തുടരാനും ഖൽസാ രാജ് (സിഖ് സാമ്രാജ്യം) സ്ഥാപിക്കുന്നതിനായി പ്രവർത്തിക്കുന്നു. ‘വാരിസ് പഞ്ചാബ് ദേ’ എന്ന സംഘടനയുടെ ഉത്ഭവത്തെക്കുറിച്ചും അമൃത്പാൽ സിങ് അതിന്റെ തലവനായി ചുമതലയേറ്റതെങ്ങനെയെന്നും അറിയാം.
വയനാട് മുട്ടില്‍ വാര്യാട് കെഎസ്ആര്‍ടിസി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. ഓട്ടോ ഡ്രൈവര്‍ ഷെരീഫും യാത്രക്കാരിയുമാണ് മരിച്ചത്. പരിക്കേറ്റ രണ്ടുപേരെ സുല്‍ത്താന്‍ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റ രണ്ടുപേരുടെ നില ഗുരുതരമാണ്.
തിരുവനന്തപുരം: ദുരിതാശ്വസ ഫണ്ട് തട്ടിപ്പിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പൊതുജനങ്ങളുടെ പണം ഏതെങ്കിലും രീതിയില്‍ കട്ടെടുത്തോ, കൈക്കൂലി വാങ്ങിയോ സുഖമായി ജീവിക്കാമെന്ന് ആരും കരുതരുതെന്ന് മുഖ്യമന്ത്രി. ജനങ്ങള്‍ക്ക് നല്‍കേണ്ട സേവനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാതെ അവരെ ബുദ്ധിമുട്ടിക്കുന്ന നിലപാട് ആരും സ്വീകരിക്കാന്‍ പാടില്ലെന്നും മുഖ്യമന്ത്രി. Readmore
കെഎസ്ആര്‍ടിസിയില്‍ നിര്‍ബന്ധിത വിആര്‍എസ് നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ഇതുമായി ബന്ധപ്പെട്ട് ഒരു ചര്‍ച്ചകളും ഉണ്ടായിട്ടില്ല. വകുപ്പുകളുടെ ധനവിനിയോഗം സംബന്ധിച്ച് ധനവകുപ്പിന് റിപ്പോര്‍ട്ട് നല്‍കുന്ന പതിവുണ്ട്. ഇങ്ങനെ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ നിര്‍ദേശമാണോ പുറത്തുവന്നതെന്ന് പരിശോധിക്കുമെന്ന് മന്ത്രി പറഞ്ഞു.
സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന് കെ എസ് ആര്‍ ടി സിയില്‍ മാനേജ്മെന്റ് നിര്‍ബന്ധിത വിആര്‍എസ് പദ്ധതി നടപ്പിലാക്കാനൊരുങ്ങുന്നതായി റിപോര്‍ട്ടുകള്‍. 50 വയസ്സ് കഴിഞ്ഞവര്‍ക്കും 20 വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്കുമായിരിക്കും സ്വയം വിരമിക്കല്‍ സൗകര്യം. പദ്ധതിയുമായി ബന്ധപ്പെട്ട് 7,200 പേരുടെ പട്ടിക തയ്യാറാക്കി. ജീവനക്കാരുടെ എണ്ണം കുറയ്ക്കാന്‍ മാനേജ്മെന്റിന് ധനവകുപ്പിന്റെ നിര്‍ദേശമുണ്ടായിരുന്നു. Readmore
തിരുവനന്തപുരം:നിയമസഭ പാസാക്കിയ എട്ട് ബില്ലുകളിലും ഒപ്പിടാതെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഹൈദരാബാദിലേക്ക് പോയി. മന്ത്രിമാര്‍ നേരിട്ടെത്തി വിശദീകരണം നല്‍കിയെങ്കിലും ബില്ലുകളുടെ കാര്യത്തില്‍ കൂടുതല്‍ ആലോചിച്ചേ തീരുമാനം എടുക്കുകയുള്ളു എന്ന നിലപാടാണ് ഗവര്‍ണര്‍. അത്യാവശ്യ കാര്യങ്ങള്‍ ഇ-ഫയലായി നല്‍കാന്‍ നിര്‍ദേശിച്ചിട്ടാണ് അദ്ദേഹം ഹൈദരാബാദിലേക്ക് പോയത്. കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കറ്റ് പുനസംഘടന ബില്ലിന് അവതരണ അനുമതിയും നല്‍കിയിട്ടില്ല. ഇത് തിങ്കളാഴ്ച നിയമസഭയില്‍ കൊണ്ടുവരാനാണ് സര്‍ക്കാര്‍ നീക്കം.