scorecardresearch
Latest News

Malayalam News Highlights: കെഎസ്ആര്‍ടിസി സ്വിഫ്റ്റിനും ഇനി സൂപ്പര്‍ ഫാസ്റ്റ് ബസുകള്‍; മാര്‍ച്ചില്‍ സര്‍വ്വീസ് ആരംഭിക്കും

നേരത്തെയുള്ള സൂപ്പര്‍ഫാസ്റ്റുകളില്‍ 52 സീറ്റുകളായിരുന്നയിടത്ത് പുതിയ ബസില്‍ 55 സീറ്റുകളാണ് ഉണ്ടാകുക.

ksrtc

Malayalam News Highlights: തിരുവനന്തപുരം: കെഎസ്ആര്‍ടിസി- സ്വിഫ്റ്റിന് വേണ്ടി വാങ്ങുന്ന 131 സൂപ്പര്‍ ഫാസ്റ്റ് ബസുകളില്‍ ആദ്യത്തേത് ബംഗുളുരുവില്‍ നിന്നും കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ആസ്ഥാനത്ത് എത്തി. മാര്‍ച്ച് 15 തീയതിയോട് കൂടി ബാക്കി മുഴുവന്‍ ബസുകളും എത്തിച്ചേരും. ഈ ബസുകള്‍ ട്രയല്‍ റണ്ണും, രജിസ്‌ട്രേഷന്‍ നടപടികളും പൂര്‍ത്തിയായ ശേഷം മാര്‍ച്ച്- ഏപ്രില്‍ മാസങ്ങളില്‍ ബഡ്ജറ്റ് ടൂറിസത്തിന് വേണ്ടിയാകും ഉപയോഗിക്കുക. അതിന് ശേഷം മേയ് പകുതിയോട് കൂടി ഈ ബസുകള്‍ സര്‍വ്വീസുകള്‍ ആരംഭിക്കും. ഈ ബസുകള്‍ ഏത് റൂട്ടില്‍ ഉപയോഗിക്കണം എന്ന് ഉള്‍പ്പെടെയുളളവയുടെ പഠനത്തിന് ശേഷമാകും ദീര്‍ഘദൂര സര്‍വ്വീസുകള്‍ക്ക് ഉപയോഗിക്കുക.

അശോക് ലെയിലാന്റ് കമ്പനിയുടെ 12 മീറ്റര്‍ നീളമുള്ള ഷാസിയില്‍ ബംഗുളുരുവിലെ എസ്.എം കണ്ണപ്പ ( പ്രകാശ്) കമ്പനിയാണ് ബസിന്റെ ബോഡി നിര്‍മ്മാണം നിര്‍വ്വഹിച്ചിരിക്കുന്നത്. നേരത്തെയുള്ള സൂപ്പര്‍ഫാസ്റ്റുകളില്‍ 52 സീറ്റുകളായിരുന്നയിടത്ത് പുതിയ ബസില്‍ 55 സീറ്റുകളാണ് ഉണ്ടാകുക. എയര്‍ സസ്‌പെന്‍ഷന്‍ ബസില്‍ കൂടുതല്‍ സ്ഥല സൗകര്യവും ലഭ്യമാണ്. പരസ്യം പ്രദര്‍ശിപ്പിക്കുന്നതിന് 32 ഇഞ്ച് ടിവിയും,യാത്രക്കാരുടെ സുരക്ഷയ്ക്ക് വേണ്ടി ബസിന് അകത്ത് 360 ഡിഗ്രി ക്യാമറയും, മുന്‍ഭാഗത്ത് ഡാഷ് ബോര്‍ഡിലും, പിറക് വശത്ത് ക്യാമറയും ഒരുക്കിയിട്ടുണ്ട്. പുറത്ത് നില്‍കുന്ന യാത്രക്കാര്‍ക്ക് ഉള്‍പ്പെടെ കേള്‍ക്കുന്ന രീതിയില്‍ അനൗന്‍സ്‌മെന്റ് സംവിധാനവും നിലവിലുണ്ട്.

കോട്ടയം മണിമലയില്‍ വീടിന് തീപിടിച്ച് ഒരു മരണം

കോട്ടയം മണിമലയില്‍ വീടിന് തീപിടിച്ച് ഒരു മരണം. മണിമല പാറവിളയില്‍ രാജമാണ് മരിച്ചത്. 70 വയസായിരുന്നു. പൊള്ളലേറ്റ രാജത്തിന്റെ ഭര്‍ത്താവ് സെല്‍വരാജ്, മകന്‍ വിനീഷ് എന്നിവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. വീടിന്റെ താഴത്തെ നിലയ്ക്കാണ് തീപിടിച്ചത്. വീടിന്റെ രണ്ടാം നിലയിലുണ്ടായിരുന്നു വിനീഷിന്റെ ഭാര്യയും രണ്ട് മക്കളും പരുക്കുകളില്ലാതെ രക്ഷപെട്ടു.

Live Updates
21:14 (IST) 24 Feb 2023
ഹവാല ഇടപാട്: ജോയ് ആലുക്കാസ് ഗ്രൂപ്പില്‍നിന്ന് 305 കോടിയിലധികം രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി ഇ ഡി

ന്യൂഡല്‍ഹി:ഹവാല ഇടപാട് നടത്തിയെന്നാരോപിച്ച്് കേരളം ആസ്ഥാനമായ ജ്വല്ലറി ഗ്രൂപ്പായ ജോയ് ആലുക്കാസ് ഉടമ ജോയ് ആലുക്കാസ് വര്‍ഗീസില്‍ നിന്ന് 305 കോടിയിലധികം രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) കണ്ടുകെട്ടി. ഹവാല ചാനലുകള്‍ വഴി ദുബായിലേക്ക് കമ്പനി പണം കെമാറ്റം ചെയ്തുവെന്ന ഫെമ കേസിലാണ് ഇ ഡി നടപടിയെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

19:34 (IST) 24 Feb 2023
കെഎസ്ആര്‍ടിസി സ്വിഫ്റ്റിനും ഇനി സൂപ്പര്‍ ഫാസ്റ്റ് ബസുകള്‍; മാര്‍ച്ചില്‍ സര്‍വ്വീസ് ആരംഭിക്കും.

കെഎസ്ആര്‍ടിസി- സ്വിഫ്റ്റിന് വേണ്ടി വാങ്ങുന്ന 131 സൂപ്പര്‍ ഫാസ്റ്റ് ബസുകളില്‍ ആദ്യത്തേത് ബംഗുളുരുവില്‍ നിന്നും കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ആസ്ഥാനത്ത് എത്തി. മാര്‍ച്ച് 15 തീയതിയോട് കൂടി ബാക്കി മുഴുവന്‍ ബസുകളും എത്തിച്ചേരും. ഈ ബസുകള്‍ ട്രയല്‍ റണ്ണും, രജിസ്‌ട്രേഷന്‍ നടപടികളും പൂര്‍ത്തിയായ ശേഷം മാര്‍ച്ച്- ഏപ്രില്‍ മാസങ്ങളില്‍ ബഡ്ജറ്റ് ടൂറിസത്തിന് വേണ്ടിയാകും ഉപയോഗിക്കുക. അതിന് ശേഷം മേയ് പകുതിയോട് കൂടി ഈ ബസുകള്‍ സര്‍വ്വീസുകള്‍ ആരംഭിക്കും. ഈ ബസുകള്‍ ഏത് റൂട്ടില്‍ ഉപയോഗിക്കണം എന്ന് ഉള്‍പ്പെടെയുളളവയുടെ പഠനത്തിന് ശേഷമാകും ദീര്‍ഘദൂര സര്‍വ്വീസുകള്‍ക്ക് ഉപയോഗിക്കുക.

അശോക് ലെയിലാന്റ് കമ്പനിയുടെ 12 മീറ്റര്‍ നീളമുള്ള ഷാസിയില്‍ ബംഗുളുരുവിലെ എസ്.എം കണ്ണപ്പ ( പ്രകാശ്) കമ്പനിയാണ് ബസിന്റെ ബോഡി നിര്‍മ്മാണം നിര്‍വ്വഹിച്ചിരിക്കുന്നത്. നേരത്തെയുള്ള സൂപ്പര്‍ഫാസ്റ്റുകളില്‍ 52 സീറ്റുകളായിരുന്നയിടത്ത് പുതിയ ബസില്‍ 55 സീറ്റുകളാണ് ഉണ്ടാകുക. എയര്‍ സസ്‌പെന്‍ഷന്‍ ബസില്‍ കൂടുതല്‍ സ്ഥല സൗകര്യവും ലഭ്യമാണ്. പരസ്യം പ്രദര്‍ശിപ്പിക്കുന്നതിന് 32 ഇഞ്ച് ടിവിയും,യാത്രക്കാരുടെ സുരക്ഷയ്ക്ക് വേണ്ടി ബസിന് അകത്ത് 360 ഡിഗ്രി ക്യാമറയും, മുന്‍ഭാഗത്ത് ഡാഷ് ബോര്‍ഡിലും, പിറക് വശത്ത് ക്യാമറയും ഒരുക്കിയിട്ടുണ്ട്. പുറത്ത് നില്‍കുന്ന യാത്രക്കാര്‍ക്ക് ഉള്‍പ്പെടെ കേള്‍ക്കുന്ന രീതിയില്‍ അനൗന്‍സ്‌മെന്റ് സംവിധാനവും നിലവിലുണ്ട്.

18:45 (IST) 24 Feb 2023
വിപുലീകരണ പദ്ധതി: 900 പൈലറ്റുമാരെയും 4200 ക്യാബിന്‍ ക്രൂവിനെയും നിയമിക്കാന്‍ എയര്‍ ഇന്ത്യ

വിപുലീകരണ പദ്ധതിയുടെ ഭാഗമായി ഈ വര്‍ഷം 4,200-ലധികം ക്യാബിന്‍ ക്രൂവിനെയും 900 പൈലറ്റുമാരെയും നിയമിക്കാന്‍ എയര്‍ ഇന്ത്യ. ബോയിംഗില്‍ നിന്നും എയര്‍ബസില്‍ നിന്നും 70 വൈഡ് ബോഡി വിമാനങ്ങള്‍ ഉള്‍പ്പെടെ 470 വിമാനങ്ങള്‍ വാങ്ങാന്‍ കാരിയര്‍ ഓര്‍ഡര്‍ നല്‍കിയതിന് തൊട്ടുപിന്നാലെയാണ് പ്രഖ്യാപനം. 2022 ജനുവരിയില്‍ ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്ത എയര്‍ലൈന്‍ 36 വിമാനങ്ങള്‍ പാട്ടത്തിനെടുക്കാനും പദ്ധതിയിടുന്നു, അവയില്‍ രണ്ട് ബി 777-200 എല്‍ആര്‍ ഇതിനകം ഉള്‍പ്പെടുത്തിയിട്ടുണ്ട്. Readmore

17:25 (IST) 24 Feb 2023
കാപികോ റിസോര്‍ട്ട് പൊളിക്കല്‍; ജില്ലാ കലക്ടര്‍ പുരോഗതി വിലയിരുത്തി

പാണാവള്ളി പഞ്ചായത്ത് പരിധിയിലെ സി.ആര്‍.ഇസഡ് നിയമലംഘനത്തെ തുടര്‍ന്ന് പൊളിച്ചു നീക്കുന്ന കാപികോ റിസോര്‍ട്ട് ജില്ലാ കളക്ടര്‍ വി ആര്‍ കൃഷ്ണതേജയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം വെള്ളിയാഴ്ച സന്ദര്‍ശിച്ചു. കാപികോ റിസോര്‍ട്ടിലെ 54 വില്ലകളില്‍ 34 വില്ലകള്‍ പൂര്‍ണമായി പൊളിച്ചുനീക്കിയിട്ടുണ്ട്. 7 വില്ലകള്‍ ഭാഗികമായി പൊളിച്ചിട്ടുണ്ട്. 13 എണ്ണം പൊളിക്കാന്‍ അവശേഷിക്കുന്നു. ഓഫീസ് പ്രവര്‍ത്തിച്ചിരുന്ന പ്രധാന കെട്ടിടം പൊളിച്ച് നീക്കേണ്ടതുണ്ട്. വായുമലിനീകരണം, ജലം മലിനീകരണം, ശബ്ദ സാന്ദ്രത എന്നിവയുടെ പരിശോധന പൊലൂഷന്‍ കണ്‍ട്രോള്‍ വിഭാഗം ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നടന്നുവരുന്നു. നിലവില്‍ ആധുനിക ഉപകരണങ്ങളുപയോഗിച്ച് ബന്ധപ്പെട്ടവര്‍ ശബ്ദവും, വായു, ജലമലിനീകരണം എന്നിവയുടെ തോത് നിലവില്‍ അനുവദനീയമായ പരിധിക്കുളളില്‍ തന്നെയാണെന്ന് ഉറപ്പുവരുത്തണമെന്ന് കളക്ടര്‍ നിര്‍ദ്ദേശിച്ചു.

16:29 (IST) 24 Feb 2023
ലൈഫ്മിഷന്‍ കോഴക്കേസ്: ഇ ഡി കസ്റ്റഡിയില്‍ ആവശ്യപ്പെട്ടില്ല, എം ശിവശങ്കര്‍ റിമാന്‍ഡില്‍

ലൈഫ്മിഷന്‍ കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറി എം ശിവശങ്കര്‍ റിമാന്‍ഡില്‍. ഇ ഡി കസ്റ്റഡിയില്‍ ആവശ്യപ്പെടാത്തതുകൊണ്ട് ശിവശങ്കര്‍ വീണ്ടും ജയിലിലേക്ക് തന്നെ മടങ്ങും. വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിക്കു വേണ്ടി യുഎഇ റെഡ് ക്രസന്റ് നല്‍കിയ 19 കോടി രൂപയില്‍ 4.50 കോടി രൂപ കോഴ വാങ്ങിയെന്നാണ് കേസ്. കേസില്‍ ഒന്‍പതാം പ്രതിയാണ് ശിവശങ്കര്‍.ലൈഫ് മിഷന്‍ കോഴക്കേസുമായി ബന്ധപ്പെട്ട് ഫെബ്രുവരി 14 നാണ് ശിവശങ്കറിനെ ഇ ഡി അറസ്റ്റ് ചെയ്തത്. തുടര്‍ച്ചയായ മൂന്നു ദിവസം നീണ്ട ചോദ്യം ചെയ്യലിനൊടുവിലായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. ശിവശങ്കര്‍ ചോദ്യം ചെയ്യലില്‍ സഹകരിച്ചില്ലെന്ന് ഇ ഡി എറണാകുളം സാമ്പത്തിക കുറ്റവിചാരണ കോടതിയില്‍ ബോധിപ്പിച്ചിരുന്നു.

15:28 (IST) 24 Feb 2023
കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലേക്ക് തിരഞ്ഞെടുപ്പില്ലെന്ന് ജയറാം രമേശ്

കോണ്‍ഗ്രസിന്റെ ഉന്നതാധികാര സമിതിയായ പ്രവര്‍ത്തക സമിതിയിലേക്ക് തിരഞ്ഞെടുപ്പില്ലെന്ന് സെക്രട്ടറി ജയറാം രമേശ്. പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ അംഗങ്ങളെ നാമനിര്‍ദേശം ചെയ്യും. പ്രവര്‍ത്തക സമിതിയിലേക്കുള്ള മുഴുവന്‍ അംഗങ്ങളെയും നാമനിര്‍ദേശം ചെയ്യാന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ ചുമതലപ്പെടുത്താന്‍ സ്റ്റിയറിങ് കമ്മിറ്റി ഏകകണ്ഠമായി തീരുമാനിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

15:21 (IST) 24 Feb 2023
കാലുമാറി ശസ്ത്രക്രിയ ചെയ്ത സംഭവത്തില്‍ ആരോഗ്യവകുപ്പിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് കൈമാറി

കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ കാലുമാറി ശസ്ത്രക്രിയ ചെയ്ത സംഭവത്തില്‍ ആരോഗ്യവകുപ്പിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് കൈമാറി. അഡീഷണല്‍ ഡിഎംഒ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കാണ് റിപ്പോര്‍ട്ട് കൈമാറിയത്. ശസ്ത്രക്രിയയില്‍ ഓര്‍ത്തോ വിഭാഗം മേധാവി ഡോക്ടര്‍ ബഹിര്‍ഷാന് പിഴവ് ഉണ്ടായെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.

കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ കാലുമാറി ശസ്ത്രക്രിയ ചെയ്ത സംഭവത്തില്‍ ആരോഗ്യവകുപ്പിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് കൈമാറി. അഡീഷണല്‍ ഡിഎംഒ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കാണ് റിപ്പോര്‍ട്ട് കൈമാറിയത്. ശസ്ത്രക്രിയയില്‍ ഓര്‍ത്തോ വിഭാഗം മേധാവി ഡോക്ടര്‍ ബഹിര്‍ഷാന് പിഴവ് ഉണ്ടായെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.

14:36 (IST) 24 Feb 2023
കോഴിക്കോട് കാല് മാറി ശസ്ത്രക്രിയ: ഡോക്ടര്‍ക്ക് പിഴവ് സംഭവിച്ചതായി പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്

നാഷണല്‍ ആശുപത്രിയില്‍ കാല് മാറി ശസ്ത്രക്രിയ ചെയ്ത സംഭവത്തില്‍ ഡോക്ടര്‍ക്ക് പിഴവ് സംഭവിച്ചതായി പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് (ഡിഎംഒ) അഡീഷണല്‍ ഡിഎംഒ റിപ്പോര്‍ട്ട് കൈമാറി. സംഭവത്തില്‍ വിശദമായ അന്വേഷണത്തിനും റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്.

13:29 (IST) 24 Feb 2023
ആര്‍ത്തവ അവധി നയപരമായ വിഷയം; ആവശ്യം ഉന്നയിച്ചുകൊണ്ടുള്ള ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി

വിദ്യാലയങ്ങളിലും ജോലി സ്ഥലങ്ങളിലും ആര്‍ത്തവ അവധി അനുവദിക്കുന്നതിന് ചട്ടങ്ങള്‍ രൂപീകരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പൊതുതാല്‍പ്പര്യ ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി.

വിഷയം നയപരമായ ഒന്നാണെന്നും സര്‍ക്കാരാണ് തീരുമാനമെടുക്കേണ്ടതെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി. ഈ വിഷയം ഉന്നയിച്ച് കേന്ദ്ര വനിതാ ശിശു ക്ഷേമ വകുപ്പിനെ സമീപിക്കാമെന്നും കോടതി നിര്‍ദേശിച്ചു.

12:58 (IST) 24 Feb 2023
കോഴിക്കോട്-ദമാം എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ അടിയന്തര ലാന്‍ഡിങ് വിജയം, യാത്രക്കാര്‍ സുരക്ഷിതര്‍

കോഴിക്കോടുനിന്ന് ദമാമിലേക്ക് പോകേണ്ടിയിരുന്ന വിമാനം സുരക്ഷിതമായി ഇറക്കി. കോഴിക്കോട് നിന്ന് വഴിതിരിച്ച് വിട്ട വിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തുകയായിരുന്നു. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ഐ എക്‌സ് 385 വിമാനം തിരുവനന്തപുരത്ത് അടിയന്തര ലാന്‍ഡിങ് നടത്തിയത്.

ആദ്യം 11.03 നായിരുന്നു ലാൻഡിങ് തീരുമാനിച്ചിരുന്നത്. എന്നാൽ അതിന് കഴിഞ്ഞില്ല. പിന്നീട് 12.15 ന് ലാൻഡിങ് നിശ്ചയിക്കുകയും വിജയകരമായി ഇറക്കുകയുമായിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തിനു സമീപ ഭാഗത്ത് ആകാശത്ത് വട്ടമിട്ട് പറന്ന്‌ ലാന്‍ഡിങ്ങിന് വേണ്ടതൊഴിച്ച് ബാക്കി ഇന്ധനം ഒഴുക്കിക്കളഞ്ഞ ശേഷമായിരുന്നു ലാൻഡിങ്.

12:29 (IST) 24 Feb 2023
കോഴിക്കോട് കാല് മാറി ശസ്ത്രക്രിയ: ഡോക്ടര്‍ പിഴവ് സമ്മതിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

നാഷണല്‍ ആശുപത്രിയില്‍ കാല് മാറി ശസ്ത്രക്രിയ ചെയ്ത സംഭവത്തില്‍ ഡോക്ടര്‍ തെറ്റ് സമ്മതിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ട് ബന്ധുക്കള്‍. ചികിത്സ പിഴവ് സംഭവിച്ചെന്ന് ആരോപണം ഉയര്‍ന്നതിന് പിന്നാലെ ആശുപത്രി മാനേജ്മെന്റ് നടത്തിയ ചര്‍ച്ചയിലാണ് ഓര്‍ത്തൊ വിഭാഗം തലവന്‍ കൂടിയായ ഡോ. പി. ബെഹിര്‍ഷാന്റെ വാക്കുകള്‍.

ഒരു വര്‍ഷം മുന്‍പ് വാതിലിനിടയില്‍ ഇടുത് കാൽ കുടുങ്ങിയതിനെ തുടര്‍ന്നാണ് കക്കോടി സ്വദേശി സജ്ന ചികിത്സ തേടിയത്. എന്നാല്‍ ശസ്ത്രക്രിയ ഇല്ലാതെ തന്നെ രോഗം ഭേദമാകുമെന്നായിരുന്നു ആദ്യം ഡോക്ടര്‍ പറഞ്ഞത്. എന്നാല്‍ പിന്നീട് ശസ്ത്രക്രിയ നടത്തണമെന്ന് നിര്‍ദേശിക്കുകയായിരുന്നെന്നും ബന്ധുക്കള്‍ പറയുന്നു. എന്നാല്‍ ഇടതു കാലിന് പകരം വലത് കാലിനായിരുന്നു ശസ്ത്രക്രിയ നടത്തിയത്.

https://malayalam.indianexpress.com/kerala-news/medical-negligence-during-operation-in-kozhikode-doctor-admitted-the-mistake-757061/

11:26 (IST) 24 Feb 2023
കോണ്‍ഗ്രസിന്റെ സ്റ്റീറിങ് കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാതെ ഗാന്ധി കുടുംബം

കോണ്‍ഗ്രസിന്റെ സ്റ്റീറിങ് കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാതെ മുന്‍ പ്രസിഡന്റുമാരായ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവര്‍. കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയിലേക്ക് (സിഡബ്ല്യുസി) തിരഞ്ഞെടുപ്പ് നടത്തണോ വേണ്ടയോ എന്ന് യോഗത്തിലായിരിക്കും തീരുമാനം.

എഐസിസി ജനറല്‍ സെക്രട്ടറി കൂടിയായ പ്രിയങ്ക ഗാന്ധിയും യോഗത്തില്‍ പങ്കെടുക്കുന്നില്ല. ഇന്ന് രാവിലെ പത്ത് മണിക്കാണ് യോഗം ആരംഭിച്ചത്.

10:23 (IST) 24 Feb 2023
കോട്ടയം മണിമലയില്‍ വീടിന് തീപിടിച്ച് ഒരു മരണം

കോട്ടയം മണിമലയില്‍ വീടിന് തീപിടിച്ച് ഒരു മരണം. മണിമല പാറവിളയില്‍ രാജമാണ് മരിച്ചത്. 70 വയസായിരുന്നു. പൊള്ളലേറ്റ രാജത്തിന്റെ ഭര്‍ത്താവ് സെല്‍വരാജ്, മകന്‍ വിനീഷ് എന്നിവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. വീടിന്റെ താഴത്തെ നിലയ്ക്കാണ് തീപിടിച്ചത്. വീടിന്റെ രണ്ടാം നിലയിലുണ്ടായിരുന്നു വിനീഷിന്റെ ഭാര്യയും രണ്ട് മക്കളും പരുക്കുകളില്ലാതെ രക്ഷപെട്ടു.

Web Title: Malayalam news live updates february 24