Malayalam News Highlights: വാര്‍ത്താ ചര്‍ച്ചക്കിടെയുണ്ടായ പരാമര്‍ശത്തിന്റെ പേരില്‍ ഏഷ്യാനെറ്റിലെ മാധ്യമപ്രവര്‍ത്തകന്‍ വിനു വി ജോണിനെ പൊലീസ് ചോദ്യം ചെയ്തതില്‍ കേരള പത്ര പ്രവര്‍ത്തക യൂണിയന്‍ പ്രതിഷേധിച്ചു. ഇത്തരം സംഭവം കേരളത്തില്‍ മുമ്പുണ്ടാകാത്തതാണ്. മാധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമായ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുമുണ്ടായ ഈ നടപടി അപലപനീയമാണ്. കേസ് അവസാനിപ്പിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അടിയന്തര നടപടി ഉണ്ടാകണമെന്നും യൂണിയന്‍ സംസഥാന പ്രസിഡന്റ് എം വി വിനീതയും ജനറല്‍ സെക്രട്ടറി ആര്‍ കിരണ്‍ ബാബുവും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് പൊലീസുകാര്‍ ഉള്‍പ്പെട്ട പീഡനക്കേസുകള്‍ വര്‍ധിച്ചതായി റിപ്പോര്‍ട്ട്
സംസ്ഥാനത്ത് പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട പീഡനക്കേസുകള്‍ വര്‍ധിച്ചതായി കണക്കുകള്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ നല്‍കിയ രേഖയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാകുന്നത്. കഴിഞ്ഞ വര്‍ഷം മാത്രം 58 കേസുകളാണ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 44 (2021), 32 (2020) എന്നിങ്ങനെയാണ് മറ്റ് വര്‍ഷങ്ങളിലെ കണക്കുകള്‍. വിവിധ ജില്ലകളിലായി 29 ഗുണ്ടാസംഘങ്ങള്‍ ഉണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കഴിഞ്ഞ ആറര വര്‍ഷത്തിനിടെ 164 ഗുണ്ടാ ആക്രമണങ്ങള്‍ സംസ്ഥാനത്ത് ഉണ്ടായെന്നും രേഖയില്‍ പറയുന്നു.
വിദ്യാര്‍ഥിനിയെ ലഹരിമരുന്ന് കാരിയറാക്കിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍
കോഴിക്കോട് ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയെ ലഹരിമരുന്ന് കാരിയറാക്കിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. കുട്ടിക്ക് ലഹരിമരുന്ന് കൈമാറിയ ബോണിയെയാണ് അറസ്റ്റ് ചെയ്തത്. ബോണിയെ കഴിഞ്ഞ ദിവസമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് 20 പേരുടെ മൊഴി രേഖപ്പെടുത്തി.
വനിതാ ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യയെ തോല്‍പ്പിച്ച് ഓസ്ട്രേലിയയ്ക്ക് ഫൈനല്‍ പ്രവേശം. ഓസിസ് ഉയര്‍ത്തിയ 173 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് എട്ടു വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളു. അര്‍ധ സെഞ്ചുറിയുമായി ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെയും ജെമിമ റോഡ്രിഗ്സിന്റെയും ഇന്നിങ്‌സുകള്‍ പ്രതീക്ഷ നല്‍കിയെങ്കിലും ഇരുവര്‍ക്കും ഫിനീഷിങ് സാധിക്കാതെ വന്നത് ഇന്ത്യക്ക് തിരിച്ചടിയാകുകയായിരുന്നു.
വനിതാ ട്വന്റി 20 ലോകകപ്പ് സെമിയില്‍ ഓസ്ട്രേലിയക്കെതിരേ ഇന്ത്യയ്ക്ക് 173 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസീസ് 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തിലാണ് 172 റണ്‍സെടുത്തത്. 37 പന്തില്‍ നിന്ന് ഒരു സിക്സും ഏഴ് ഫോറുമടക്കം 54 റണ്‍സെടുത്ത മൂണിയാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. ഓപ്പണിങ് വിക്കറ്റില്‍ അലിസ ഹീലിയും മൂണിയും 52 റണ്‍സ് കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. 26 പന്തില്‍ നിന്ന് 25 റണ്‍സെടുത്ത അലിസ ഹീലിയെ പുറത്താക്കി രാധ യാദവാണ്.
വിവാഹാഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടിയെ കൊലപ്പെടുത്താന്‍ ശ്രമം. തൊടുപുഴയിലാണ് സംഭവം. നിയമവിദ്യാര്‍ഥിനിയ്ക്കു നേരെയാണ് അതിക്രമം നടന്നത്. പെണ്‍കുട്ടിയുടെ കഴുത്തില്‍ കത്തിവെച്ച് ഭീഷണിപ്പെടുത്തിയ പ്രതി ഷാജഹാനെ പൊലീസ് പിടികൂടി.
ഡല്‍ഹി സര്‍ക്കാരിന്റെ മദ്യനയത്തിലെ കള്ളപ്പണം വെളുപ്പിക്കല്‍ സംബന്ധിച്ച അന്വേഷണവുമായി ബന്ധപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ പിഎ ബിഭാവ് കുമാറിനും എഎപി നേതാവ് ജാസ്മിന്‍ ഷാക്കും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) സമന്‍സ്.
മദ്യനയവുമായി ബന്ധപ്പെട്ട് നടന്ന പല യോഗങ്ങളിലും ബിഭാവ് പങ്കെടുത്തിരുന്നുവെന്ന് അന്വേഷണ ഏജന്‍സിക്ക് മനസ്സിലായതിനെ തുടര്‍ന്നാണ് ബിഭാവിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതെന്നും എക്‌സൈസ് നയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ രൂപീകരിക്കുന്നതില്‍ പങ്കാളിയായതിനാലാണ് ജാസ്മിനെ വിളിച്ചതെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു.
ഒറ്റപ്പാലത്ത് നാല് എട്ടാം ക്ലാസ് വിദ്യാര്‍ഥികളെ കാണാതായി. വീട്ടില്‍ നിന്ന് ഇറങ്ങിയ വിദ്യാര്‍ഥികള്‍ സ്‌കൂളില്‍ എത്താതിരുന്നതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കാണാതായ കാര്യം സ്ഥിരീകരിച്ചത്. ഒറ്റപ്പാലം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കുട്ടികള്‍ ട്രെയിന്‍ കയറിപ്പോകുന്നത് കണ്ടതായി ദൃക്സാക്ഷികള്‍ പറഞ്ഞു.
ലൈഫ്മിഷന്‍ കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റ്(ഇഡി) ചോദ്യം ചെയ്യും. തിങ്കളാഴ്ച കൊച്ചി ഓഫീസില്‍ ഹാജരാകാനാണ് ഇ ഡി നോട്ടിസ് നല്‍കിയിരിക്കുന്നത്. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് 2020 ഡിസംബറിലും സി എം രവീന്ദ്രനെ ഇ ഡി ചോദ്യം ചെയ്തിരുന്നു.
വാര്‍ത്താ ചര്‍ച്ചക്കിടെയുണ്ടായ പരാമര്‍ശത്തിന്റെ പേരില്‍ ഏഷ്യാനെറ്റിലെ മാധ്യമപ്രവര്‍ത്തകന്‍ വിനു വി ജോണിനെ പൊലീസ് ചോദ്യം ചെയ്തതില്‍ കേരള പത്ര പ്രവര്‍ത്തക യൂണിയന്‍ പ്രതിഷേധിച്ചു. ഇത്തരം സംഭവം കേരളത്തില്‍ മുമ്പുണ്ടാകാത്തതാണ്. മാധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമായ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുമുണ്ടായ ഈ നടപടി അപലപനീയമാണ്. കേസ് അവസാനിപ്പിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അടിയന്തര നടപടി ഉണ്ടാകണമെന്നും യൂണിയന്‍ സംസഥാന പ്രസിഡന്റ് എം വി വിനീതയും ജനറല്‍ സെക്രട്ടറി ആര്‍ കിരണ്‍ ബാബുവും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
കെ ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനായി സയ്യിദ് അക്തര്‍ മിര്‍സയെ നിയമിച്ചു. പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ ചെയര്‍മാനാണ് സയ്യിദ് അക്തര്‍ മിര്‍സ. സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ചെയര്‍മാന്‍ സ്ഥാനം രാജിവെച്ച ഒഴിവിലാണ് നിയമനം. വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ശങ്കര്‍ മോഹന്‍ രാജിവെച്ച ഒഴിവിലേക്ക് താത്കാലിക ഡയറക്ടറായി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഫിനാന്‍സ് ഡയറക്ടര്‍ ഷിബു എബ്രഹാമിനെ നിയമിച്ചിരുന്നു. Readmore
സംസ്ഥാനത്ത് പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട പീഡനക്കേസുകള്‍ വര്‍ധിച്ചതായി കണക്കുകള്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ നല്‍കിയ രേഖയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാകുന്നത്. കഴിഞ്ഞ വര്‍ഷം മാത്രം 58 കേസുകളാണ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 44 (2021), 32 (2020) എന്നിങ്ങനെയാണ് മറ്റ് വര്‍ഷങ്ങളിലെ കണക്കുകള്‍. വിവിധ ജില്ലകളിലായി 29 ഗുണ്ടാസംഘങ്ങള്‍ ഉണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കഴിഞ്ഞ ആറര വര്‍ഷത്തിനിടെ 164 ഗുണ്ടാ ആക്രമണങ്ങള്‍ സംസ്ഥാനത്ത് ഉണ്ടായെന്നും രേഖയില്‍ പറയുന്നു.
ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിനിടെ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന കൊല്ലം പുന്നല വില്ലേജ് ഓഫീസറായ അജികുമാര്‍ റ്റിയുടെ ചികിത്സാചെലവ് പൂര്‍ണമായും സര്‍ക്കാര്‍ വഹിക്കാന്‍ തീരുമാനിച്ചു.
കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ കാലുമാറി ശസ്ത്രക്രിയ നടത്തിയെന്ന പരാതിയില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി.
ജനകീയ പ്രതിരോധ ജാഥയില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍ ഇതുവരെ പങ്കെടുക്കാത്തത് അതൃപ്തികൊണ്ടല്ലെന്ന് ജാഥ ക്യാപ്റ്റനും സിപിഎം സംസ്ഥാന സെക്രട്ടറിയുമായ എം.വി.ഗോവിന്ദന്‍. ഇ പിയുടെ മണ്ഡലത്തിലൂടെ ജാഥ കടന്നു പോയിട്ടും അദ്ദേഹം ഭാഗമായിരുന്നില്ല. ഇത് ചര്‍ച്ചയായതോടെയാണ് ഗോവിന്ദന്‍ വിശദീകരണം നല്‍കിയത്.
“ഇ പിക്ക് പ്രത്യേക ജില്ലയൊന്നുമില്ല. ഇടതുപക്ഷ ജനാധിപത്യ മുന്നണി കണ്‍വീനര്‍ക്ക് എന്ത് ജില്ല. സിപിഎം സംസ്ഥാന സെക്രട്ടറിക്ക് എന്ത് ജില്ല. കേരളത്തിന്റെ മുഖ്യമന്ത്രിക്ക് എന്ത് ജില്ല. സംഘടനാ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് കേരളത്തിന്റെ എല്ലാ ജില്ലകളും നല്ല പരിചയമുള്ള ആളുകള്‍ തന്നെയാണ് ഞങ്ങള്‍,” എം.വി.ഗോവിന്ദന്‍ വ്യക്തമാക്കി.
ഗവര്‍ണര്‍ ഒപ്പിടാത്ത ബില്ലുകളില്‍ നേരിട്ടെത്തി വിശീദീകരണം നല്‍കാന്‍ മന്ത്രിമാര്‍. നിയമസഭ പാസാക്കിയ എട്ട് ബില്ലുകളില്‍ നാലെണ്ണത്തിലാണ് വിശദീകരണം നല്‍കാന്‍ മന്ത്രിമാരായ പി രാജീവ്, ആര്‍ ബിന്ദു, വി എന്‍ വാസവന്‍, ജെ ചിഞ്ചുറാണി എന്നിവരെത്തുന്നത്. ഇന്ന് രാത്രി എട്ട് മണിക്കാണ് കൂടിക്കാഴ്ചയെന്നാണ് ലഭിക്കുന്ന വിവരം.
കോഴിക്കോട് ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയെ ലഹരിമരുന്ന് ക്യാരിയറാക്കിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. കുട്ടിക്ക് ലഹരിമരുന്ന് കൈമാറിയ ബോണി എന്നയാളാണ് അറസ്റ്റിലായത്. ബോണിയെ കഴിഞ്ഞ ദിവസമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് 20 പേരുടെ മൊഴിയാണ് ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളത്.