Malayalam News Highlights: മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്താന്‍ സംസ്ഥാന വ്യാപകമായി പോലീസ് നടത്തിയ പ്രത്യേക പരിശോധനയെത്തുടര്‍ന്ന് 3764 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 1911 പേരുടെ ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കാനും 894 പേരുടെ ഡ്രൈവിങ് ലൈസന്‍സ് കണ്ടുകെട്ടാനും നടപടി സ്വീകരിച്ചു.
ഫെബ്രുവരി ആറു മുതല്‍ 12 വരെ സംസ്ഥാന വ്യാപകപരിശോധന നടത്തിയത്. മദ്യപിച്ചു വാഹനമോടിച്ചതിന് ഈ കാലയളവില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് തൃശൂര്‍ സിറ്റിയിലാണ് – 538 എണ്ണം. കൊച്ചി സിറ്റിയില്‍ 342 കേസുകളും ആലപ്പുഴയില്‍ 304 കേസുകളും രജിസ്റ്റര്‍ ചെയ്തു. ഏഴ് കേസുകള്‍ രജിസ്റ്റര്‍ ചെയ്ത തിരുവനന്തപുരം സിറ്റിയിലാണ് ഏറ്റവും കുറവ് കേസുകള്‍. വാഹനാപകടങ്ങള്‍ കുറയ്ക്കുന്നതിനായി നടത്തുന്ന ഇത്തരം പരിശോധനകള്‍ എല്ലാ ജില്ലകളിലും തുടരുമെന്ന് ട്രാഫിക് ഐ.ജി അറിയിച്ചു.
ഇസ്രയേലില്‍ കാണാതായ ബിജുവിന്റെ വിസ റദ്ദാക്കണം, എംബസിക്ക് കത്തയച്ച് സർക്കാർ
തിരുവനന്തപുരം: ഇസ്രയേലിലെ കൃഷിരീതികൾ പഠിക്കാൻ കേരളത്തിൽ നിന്നു പുറപ്പെട്ട സംഘത്തിൽ നിന്നു കാണാതായ ബിജു കുര്യന്റെ വീസ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇസ്രയേലിലെ ഇന്ത്യൻ എംബസിക്ക് സംസ്ഥാന സർക്കാർ കത്തയച്ചു. മേയ് 8 വരെയാണ് ബിജുവിന്റെ വീസയുടെ കാലാവധി. വീസ റദ്ദാക്കി ബിജുവിനെ ഇന്ത്യയിലേക്ക് അയയ്ക്കണമെന്നാണ് ആവശ്യം. ബിജു കുര്യൻ അടക്കം 27 കർഷകരും കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബി.അശോകുമാണ് കൃഷി രീതികൾ പഠിക്കാനായി ഈ മാസം 12 ന് ഇസ്രയേലിലേക്ക് പോയത്. താമസിക്കുന്ന ഹോട്ടലിൽ നിന്ന് മറ്റൊരിടത്തേക്ക് പോകുന്നതിടെ ബിജു കുര്യനെ കാണാതാവുകയായിരുന്നു.
ബിജെപിയും ആര്‍എസ്എസും ഇന്ത്യയുടെ മതപരവും സാംസ്‌കാരികവും ഭാഷാപരവുമായ വൈവിധ്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ആശയം രാജ്യമെമ്പാടും അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ബിജെപിയെ സഹായിക്കുന്നുവെന്ന് ആരോപിച്ച് തൃണമൂല്‍ കോണ്‍ഗ്രസിനെയും (ടിഎംസി) രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. മേഘാലയിലെ ഷില്ലോങ്ങില്‍ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.
പാഴൂര്‍ പമ്പ് ഹൗസിലെ വാട്ടര്‍ അതോറിറ്റിയുടെ തകരാറിലായ പമ്പുകളില്‍ ഒരെണ്ണം രണ്ടു ദിവസത്തിനകം പ്രവര്‍ത്തനസജ്ജമാകുമെന്ന് വാട്ടര്‍ അതോറിറ്റി അറിയിച്ചു. രണ്ടാമത്തെ പമ്പിന്റെ തകരാര്‍ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങളും ദ്രുതഗതിയില്‍ നടക്കുന്നുണ്ട്. പമ്പിന്റെ ബുഷിന്റെ ഫാബ്രിക്കേഷന്‍ ജോലികളാണ് നടക്കുന്നത്. ഷാഫ്റ്റിന്റെ ജോലികള്‍ മുളന്തുരുത്തിയിലും ബുഷിന്റെ ജോലികള്‍ പുത്തന്‍വേലിക്കരയിലുമായാണ് പുരോഗമിക്കുന്നത്.
കുടിവെളള വിതരണത്തിന് കൂടുതല്‍ ചെറിയ ടാങ്കറുകള്‍ ഏര്‍പ്പെടുത്തുമെന്നും വാട്ടര്‍ അതോറിറ്റിയുടെ നേതൃത്വത്തില്‍ 656500 ലിറ്റര്‍ കുടിവെള്ളമാണ് ബുധനാഴ്ച വൈകിട്ട് അഞ്ചുവരെ വിവിധ പ്രദേശങ്ങളില്‍ വിതരണം ചെയ്തതെമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. അതേസമയം പശ്ചിമകൊച്ചിയില്‍ ഉള്‍പ്പെടെ ജലക്ഷാമത്തിന് പരിഹാരമായില്ല. പ്രദേശവാസികള്‍ പല ഇടങ്ങളിലും റോഡ് ഉപേരാധിച്ച് പ്രതിഷേധിച്ചു.
വിഴിഞ്ഞം തുറമുഖം സംസ്ഥാനത്തിന്റെ വികസന ചക്രവാളത്തില്‍ പുതിയ അധ്യായം എഴുതി ചേര്‍ക്കുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. കേരളത്തിന്റെ ഭാവി സാമ്പത്തിക- വികസന അവലോകനങ്ങളില്‍ വിഴിഞ്ഞം തുറമുഖത്തിന്റെ മുമ്പും-ശേഷവുമെന്ന ഒരു പുതിയ ടെര്‍മിനോളജി രൂപപ്പെടുമെന്നും, കൃത്യമായ ആസൂത്രണത്തോടെ നാം ചുവടുവെച്ചാല്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക ശിരോലിഖിതം മാറ്റി കുറിക്കാന്‍ കഴിയുമെന്നും അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. വിഴിഞ്ഞം പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച 33കെവി/11 കെവി സബ്സ്റ്റേഷന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്താന്‍ സംസ്ഥാന വ്യാപകമായി പോലീസ് നടത്തിയ പ്രത്യേക പരിശോധനയെത്തുടര്‍ന്ന് 3764 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 1911 പേരുടെ ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കാനും 894 പേരുടെ ഡ്രൈവിങ് ലൈസന്‍സ് കണ്ടുകെട്ടാനും നടപടി സ്വീകരിച്ചു.
ഫെബ്രുവരി ആറു മുതല്‍ 12 വരെ സംസ്ഥാന വ്യാപകപരിശോധന നടത്തിയത്. മദ്യപിച്ചു വാഹനമോടിച്ചതിന് ഈ കാലയളവില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് തൃശൂര്‍ സിറ്റിയിലാണ് – 538 എണ്ണം. കൊച്ചി സിറ്റിയില്‍ 342 കേസുകളും ആലപ്പുഴയില്‍ 304 കേസുകളും രജിസ്റ്റര്‍ ചെയ്തു. ഏഴ് കേസുകള്‍ രജിസ്റ്റര്‍ ചെയ്ത തിരുവനന്തപുരം സിറ്റിയിലാണ് ഏറ്റവും കുറവ് കേസുകള്‍. വാഹനാപകടങ്ങള്‍ കുറയ്ക്കുന്നതിനായി നടത്തുന്ന ഇത്തരം പരിശോധനകള്‍ എല്ലാ ജില്ലകളിലും തുടരുമെന്ന് ട്രാഫിക് ഐ.ജി അറിയിച്ചു.
ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള വിഭാഗത്തെ യഥാര്‍ത്ഥ ശിവസേനയായി അംഗീകരിച്ച തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉത്തരവില്‍ സുപ്രീം കോടതി നോട്ടീസ്. ഫെബ്രുവരി 17ലെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉത്തരവിനെ ചോദ്യം ചെയ്ത് ഉദ്ധവ് താക്കറെ നല്‍കിയ ഹര്‍ജിയിലാണ് ഏക്നാഥ് ഷിന്‍ഡെയ്ക്കും തെരഞ്ഞെടുപ്പ് കമ്മിഷനും സുപ്രീം കോടതി നോട്ടീസ് അയച്ചത്. ഷിന്‍ഡെ വിഭാഗത്തെ ഔദ്യോഗിക ശിവസേനയായി അംഗീകരിച്ച തെരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനം സ്റ്റേ ചെയ്യാനും കോടതി വിസമ്മതിച്ചു.
മോര്‍ബി തൂക്കുപാലം തകര്‍ന്നുണ്ടായ അപകടത്തില്‍ നഷ്ടപരിഹാര തുക ഇരട്ടിയാക്കണമെന്ന് ഗുജറാത്ത് ഹൈക്കോടതി ഒറെവ ഗ്രൂപ്പിനോട് ഉത്തരവിട്ടു. അപകടത്തില്‍ മരിച്ച 135 പേര്‍ക്കും പരുക്കേറ്റ 56 പേര്‍ക്കും സര്‍ക്കാര്‍ നല്‍കിയ നഷ്ടപരിഹാര തുകയുമായി ഒത്തുനോക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഫലത്തില്‍ കമ്പനി ഇടക്കാല നഷ്ടപരിഹാരമായി വാഗ്ദാനം ചെയ്ത തുക ഇരട്ടിയാകും.
അപകടത്തില്‍ മരിച്ചവരുടെ അടുത്ത ബന്ധുക്കള്‍ക്ക് 10 ലക്ഷം രൂപ വീതവും അപകടത്തില്‍ പരിക്കേറ്റ 56 പേര്‍ക്ക് 2 ലക്ഷം രൂപ വീതവും ഇടക്കാല നഷ്ടപരിഹാരമായി നല്‍കാന്‍ ഒറെവ ഗ്രൂപ്പിനോട് ചീഫ് ജസ്റ്റിസ് സോണിയ ഗോകാനി, ജസ്റ്റിസ് സന്ദീപ് ഭട്ട് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. ഒറെവ നല്‍കേണ്ട നഷ്ടപരിഹാര തുക വര്‍ധിപ്പിക്കാന്‍ ഉത്തരവിട്ട കോടതി പകുതി തുക രണ്ടാഴ്ചക്കുള്ളില്‍ നല്‍കണമെന്നും ബാക്കി തുക നല്‍കാന്‍ 15 ദിവസത്തെ സമയവും അനുവദിച്ചു. ന്ഷ്ടപരിഹാര തുക ഒരു മാസത്തിനുള്ളില്‍ പൂര്‍ണമായും നല്‍കാനാണ് കോടതി ഉത്തവരിട്ടത്. Readmore
ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (എംസിഡി) മേയറായി ആം ആദ്മി പാര്‍ട്ടിയുടെ (എഎപി) ഷെല്ലി ഒബ്റോയ് തിരഞ്ഞെടുക്കപ്പെട്ടു. എംസിഡി കൗണ്‍സില്‍ യോഗത്തിലെ തിരഞ്ഞെടുപ്പില്‍ 150 വോട്ടുകള്‍ നേടിയാണ് ഷെല്ലി ഒബ്റോയുടെ വിജയം. ബിജെപിയുടെ രേഖ ഗുപ്തയ്ക്ക് 116 വോട്ടുകളാണ് ലഭിച്ചത്. ഡല്‍ഹി ഈസ്റ്റ് പട്ടേല്‍ നഗര്‍ വാര്‍ഡില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഷെല്ലി ഒബ്റോയി ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍ അസിസ്റ്റന്റ് പ്രൊഫസറാണ്. 2013 മുതല്‍ എഎപിയില്‍ പ്രവര്‍ത്തിക്കുന്ന ഷെല്ലിയുടെ ആദ്യ തിരഞ്ഞെടുപ്പ് വിജയമായിരുന്നു ഇത്.
‘ഡല്‍ഹിയിലെ ജനങ്ങള്‍ വിജയിച്ചു, ഗുണ്ടാപ്രവര്‍ത്തനം പരാജയപ്പെട്ടു’ ഷെല്ലി ഒബ്റോയുടെ വിജയത്തില്‍ പ്രതികരിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. മേയറായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായി എംസിഡി ഹൗസിനെ അഭിസംബോധന ചെയ്ത ഷെല്ലി കെജ്രിവാളിനും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്കും ലഫ്റ്റനന്റ് ഗവര്‍ണര്‍ക്കും നന്ദി പറഞ്ഞു. Readmore
കൊലവിളി പ്രസംഗവുമായി യുവമോർച്ച – ബിജെപി നേതാക്കൾ. യുവമോർച്ച പ്രവർത്തകനെ മർദിച്ച നടക്കാവ് സി ഐക്കെതിരെയാണ് ബിജെപി നേതാക്കൾ വധഭീഷണി മുഴക്കിയത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും വ്യാജരേകളുണ്ടാക്കി തട്ടിപ്പ് നടത്തുന്നതായി വിജിലൻസ്. ഏജന്റുമാർ മുഖേനെയാണ് വ്യാജ രേഖകൾ ഹാജരാക്കി പണം തട്ടുന്നത്. ഇതിന് കലക്ടറേറ്റിലെ ഉദ്യോഗസ്ഥരും കൂട്ടുനിൽക്കുന്നതായാണ് വിജിലൻസ് കണ്ടെത്തൽ.
നടന്‍ മോഹന്‍ലാല്‍ പ്രതിയായ ആനക്കൊമ്പ് കേസ് വീണ്ടും പരിഗണിക്കാന്‍ നിര്‍ദേശം. വിചാരണക്കോടതിക്കാണ് ഹൈക്കോടതിയുടെ നിര്‍ദേശം. കേസ് പിന്‍വലിക്കാന്‍ അനുമതി നിഷേധിച്ചതിനെതിരെ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. മോഹന്‍ലാലിന്റെ ഹര്‍ജിയും പരാതിക്കാരുടെ ഹര്‍ജിയും തള്ളിയ കോടതി ആറ് മാസത്തിനകം തീരുമാനമെടുക്കണമെന്നും ഉത്തരവിട്ടു. Read More
നടിയെ ആക്രമിച്ച കേസിൽ പള്‍സര്‍ സുനി വിചാരണയ്ക്ക് നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി. നേരിട്ട് ഹാജരാകുന്നത് ഒഴിവാക്കണമെന്ന ആവശ്യം തള്ളി. വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ ഹാജരാകാന്‍ അനുവദിക്കണമെന്നായിരുന്നു ആവശ്യം.
നടിയും ടെലിവിഷൻ താരവുമായ സുബി സുരേഷിൻ്റെ വിയോഗത്തിൽ വ്യവസായ മന്ത്രി പി. രാജീവ് അനുശോചനം രേഖപ്പെടുത്തി. ടെലിവിഷൻ പരിപാടികളിലും മിമിക്രി പരിപാടികളിലും മികച്ചുനിന്ന സുബി സുരേഷ് കുടുംബ പ്രേക്ഷകർക്കും കുട്ടികൾക്കും പ്രിയപ്പെട്ട ഒരാളായിരുന്നുവെന്ന് മന്ത്രിയുടെ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
നടിയും ടെലിവിഷൻ താരവുമായ സുബി സുരേഷ് അന്തരിച്ചു. 41 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കരൾ രോഗത്തെ തുടർന്നായിരുന്നു അന്ത്യം. Read More
അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ സഖ്യസർക്കാർ അധികാരത്തിൽ വരുമെന്നും കോൺഗ്രസ് നയിക്കുമെന്നും പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. തന്റെ പാർട്ടി മറ്റ് പാർട്ടികളുമായി ചർച്ച നടത്തി വരികയാണ്. 2024 ൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ ഒരു സഖ്യസർക്കാർ അധികാരത്തിൽ വരുമെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. Read More