scorecardresearch

Malayalam News Highlights: സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ച കേസില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ച കേസില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

Sandeepananda Giri, Sandeepananda Giri's ashram burning case, Sandeepananda Giri's ashram burning case arrest, Sandeepananda Giri's ashram burning case RSS worker arrested

Malayalam News Highlights: സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ കുണ്ടമണ്‍കടവ് സ്വദേശി കൃഷ്ണകുമാറിനെയാണു ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. 2018 ഒക്ടോബര്‍ 27നു പുലര്‍ച്ചെയാണ് സ്വാമി സന്ദീപാനന്ദഗിരിയുടെ കുണ്ടമണ്‍കടവിലെ ആശ്രമത്തിനു തീവച്ചത്. മൂന്നു വാഹനങ്ങള്‍ കത്തിനശിച്ചിരുന്നു. ആദരാഞ്ജലികള്‍ എന്നെഴുതിയ റീത്ത് ആശ്രമത്തിനു മുന്നില്‍ അക്രമികള്‍ വച്ചിരുന്നു. ഇതു തയാറാക്കിയതു കൃഷ്ണകുമാറാണെന്നാണു ക്രൈംബ്രാഞ്ച് പറയുന്നത്. അതേസമയം, ആശ്രമത്തിനു തീയിട്ടത് ആത്മഹത്യ ചെയ്ത പ്രകാശും മറ്റൊരു പ്രതിയായ ശബരിയും ചേര്‍ന്നാണെന്നാണു ക്രൈംബ്രാഞ്ചിന്റെ നിഗമനം. ശബരി ഒളിവിലാണ്. പ്രകാശിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ റിമാന്‍ഡിലായിരുന്നു ഇപ്പോള്‍ അറസ്റ്റിലായ കൃഷ്ണകുമാര്‍.

അരിക്കൊമ്പനെ മയക്കുവെടിവയ്ക്കാൻ അനുമതി

ഇടുക്കി ജില്ലയിലെ മൂന്നാർ ഡിവിഷനിൽ ദേവികുളം റെയ്ഞ്ചിന്റെ പരിധിയിൽ ശാന്തൻപാറ, ചിന്നക്കനാൽ മേഖലയിൽ കഴിഞ്ഞ കുറെ വർഷങ്ങളായി പ്രശ്നങ്ങൾ സൃഷ്ടിച്ചുകൊണ്ടിരുന്ന ‘അരിക്കൊമ്പൻ’ എന്ന കാട്ടാനയെ മയക്കുവെടിവെച്ച് പിടികൂടുന്നതിന് അനുമതി നൽകി ഉത്തരവായതായി വനം മന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു. കഴിഞ്ഞ ജനുവരി 31-ന് വനം വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രന്റെ അധ്യക്ഷതയിൽ ഇടക്കി കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന സർവകക്ഷി യോഗത്തിൽ ഈ വിഷയം ചർച്ച ചെയത് തീരുമാനിച്ചതിന്റെ തുടർ നടപടിയുടെ ഭാഗമായാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കാട്ടാനയെ കണ്ടെത്തി മയക്കുവെടി വെച്ച് പിടികൂടി റേഡിയോ കോളർ ധരിപ്പിച്ച്  ഉൾക്കാട്ടിൽ തുറന്നുവിടുകയോ അല്ലെങ്കിൽ ഈ പ്രദേശത്തെ ദുർഘടമായ ഭൂപ്രകൃതി പരിഗണിച്ച് മയക്കുവെടി വെച്ച് പിടികൂടി വാഹനത്തിൽ കയറ്റി നീക്കം ചെയ്യാൻ സാധിക്കാത്ത പക്ഷം ജി.എസ്.എം റേഡിയോ കോളറിംഗ് നടത്തി നിരീക്ഷിക്കുന്നതിനോ, മയക്കുവെടി വെച്ച് പിടികൂടി കൂട്ടിലടയ്ക്കുന്നതിനോ ആണ് അനുമതി നൽകിയിട്ടുള്ളത്.

പോക്സോ കേസ് പ്രതിയെ ഇരയുടെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിൽ

കോഴിക്കോട് പോക്സോ കേസിലെ പ്രതിയെ ഇരയുടെ വീട്ടിലെ കാര്‍ പോര്‍ച്ചില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. എട്ടു വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസില്‍ ജാമ്യത്തില്‍ കഴിയവേയാണ് സംഭവം. പ്രതിയുടെ അയല്‍വാസി കൂടിയാണ് ഇരയായ പെണ്‍കുട്ടി. 2021-ലാണ് പീഡനം നടന്നത്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയും അസ്വാഭാവിക മരണത്തിന് കേസെടുക്കുകയും ചെയ്തു.

Live Updates
21:29 (IST) 21 Feb 2023
യുക്രൈയ്ന്‍: പാശ്ചാത്യ രാജ്യങ്ങള്‍ക്ക് ആണവ മുന്നറിയിപ്പ് വ്ളാഡിമിര്‍ പുടിന്‍

യുക്രൈയ്ന്‍ പ്രശ്‌നത്തില്‍ പാശ്ചാത്യ രാജ്യങ്ങള്‍ക്ക് ആണവ മുന്നറിയിപ്പ് നല്‍കി റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍. ഉഭയകക്ഷി ആണവായുധ നിയന്ത്രണ ഉടമ്പടി താല്‍ക്കാലികമായി നിര്‍ത്തി പുതിയ തന്ത്രപരമായ സംവിധാനങ്ങള്‍ യുദ്ധത്തില്‍ ഏര്‍പ്പെടുത്തിയതായും ആണവ പരീക്ഷണങ്ങള്‍ പുനരാരംഭിക്കുമെന്നും പുടിന്‍ മുന്നറിയിപ്പ് നല്‍കി.

18:38 (IST) 21 Feb 2023
അരിക്കൊമ്പനെ മയക്കുവെടിവയ്ക്കാൻ അനുമതി

ഇടുക്കി ജില്ലയിലെ മൂന്നാർ ഡിവിഷനിൽ ദേവികുളം റെയ്ഞ്ചിന്റെ പരിധിയിൽ ശാന്തൻപാറ, ചിന്നക്കനാൽ മേഖലയിൽ കഴിഞ്ഞ കുറെ വർഷങ്ങളായി പ്രശ്നങ്ങൾ സൃഷ്ടിച്ചുകൊണ്ടിരുന്ന 'അരിക്കൊമ്പൻ' എന്ന കാട്ടാനയെ മയക്കുവെടിവെച്ച് പിടികൂടുന്നതിന് അനുമതി നൽകി ഉത്തരവായതായി വനം മന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു. കഴിഞ്ഞ ജനുവരി 31-ന് വനം വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രന്റെ അധ്യക്ഷതയിൽ ഇടക്കി കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന സർവകക്ഷി യോഗത്തിൽ ഈ വിഷയം ചർച്ച ചെയത് തീരുമാനിച്ചതിന്റെ തുടർ നടപടിയുടെ ഭാഗമായാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കാട്ടാനയെ കണ്ടെത്തി മയക്കുവെടി വെച്ച് പിടികൂടി റേഡിയോ കോളർ ധരിപ്പിച്ച്  ഉൾക്കാട്ടിൽ തുറന്നുവിടുകയോ അല്ലെങ്കിൽ ഈ പ്രദേശത്തെ ദുർഘടമായ ഭൂപ്രകൃതി പരിഗണിച്ച് മയക്കുവെടി വെച്ച് പിടികൂടി വാഹനത്തിൽ കയറ്റി നീക്കം ചെയ്യാൻ സാധിക്കാത്ത പക്ഷം ജി.എസ്.എം റേഡിയോ കോളറിംഗ് നടത്തി നിരീക്ഷിക്കുന്നതിനോ, മയക്കുവെടി വെച്ച് പിടികൂടി കൂട്ടിലടയ്ക്കുന്നതിനോ ആണ് അനുമതി നൽകിയിട്ടുള്ളത്.

18:08 (IST) 21 Feb 2023
കൊലപാതക കേസിലെ പ്രതി; ബജ്രങ്ദള്‍ നേതാവിന് പരസ്യപിന്തുണ പ്രഖ്യാപിച്ച് ഹിന്ദു മഹാപഞ്ചായത്ത്

രാജസ്ഥാന്‍ സ്വദേശികളായ നസീറിന്റെയും ജുനൈദിന്റെയും കൊലപാതക കേസിലെ പ്രതിയായ ബജ്രങ്ദള്‍ നേതാവ് മോനു മനേസറിനെ പരസ്യമായി പിന്തുണച്ച് ഹിന്ദു മഹാപഞ്ചായത്ത്. ബജ്രങ്ദള്‍ അംഗവും ഹരിയാന സര്‍ക്കാരിന്റെ ഗോസംരക്ഷണ ടാസ്‌ക് ഫോഴ്സിന്റെ മുഖവുമായ മോനു മനേസറിനെ ഗുഡ്ഗാവില്‍ അറസ്റ്റ് ചെയ്തതിനെതിരെ മഹാപഞ്ചായത്തില്‍ രാജസ്ഥാന്‍ പൊലീസിനെതിരെ ശക്തമായ വിമര്‍ശനം ഉയര്‍ന്നു. മോനു മനേസറിനെതരെയുള്ള നടപടി ഗോ രക്ഷകര്‍ക്കെതിരായ ഗൂഢാലോചനയാണെന്നാണ് വിമര്‍ശനമുയര്‍ന്നത്. കാലിക്കടത്ത് ആരോപിച്ചായിരുന്നു യുവാക്കളുടെ കൊലപാതകം, സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നു.

17:11 (IST) 21 Feb 2023
സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ച കേസില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ കുണ്ടമണ്‍കടവ് സ്വദേശി കൃഷ്ണകുമാറിനെയാണു ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. 2018 ഒക്ടോബര്‍ 27നു പുലര്‍ച്ചെയാണ് സ്വാമി സന്ദീപാനന്ദഗിരിയുടെ കുണ്ടമണ്‍കടവിലെ ആശ്രമത്തിനു തീവച്ചത്. മൂന്നു വാഹനങ്ങള്‍ കത്തിനശിച്ചിരുന്നു. ആദരാഞ്ജലികള്‍ എന്നെഴുതിയ റീത്ത് ആശ്രമത്തിനു മുന്നില്‍ അക്രമികള്‍ വച്ചിരുന്നു. ഇതു തയാറാക്കിയതു കൃഷ്ണകുമാറാണെന്നാണു ക്രൈംബ്രാഞ്ച് പറയുന്നത്.

16:56 (IST) 21 Feb 2023
മലമ്പുഴയില്‍ ജനവാസമേഖലയില്‍ പുലി ഇറങ്ങി

മലമ്പുഴയില്‍ ജനവാസമേഖലയില്‍ പുലി ഇറങ്ങി. ഇന്നലെ രാത്രി പുലിയെ കണ്ടതായാണ് നാട്ടുകാര്‍ പറയുന്നത്. വീട്ടില്‍ കെട്ടിയിട്ടിരുന്ന രണ്ടു പശുക്കളെ പുലി കൊന്നതായും നാട്ടുകാര്‍ ആരോപിച്ചു. പടക്കം പൊട്ടിച്ചതിനെ തുടര്‍ന്നാണ് പുലി കാട്ടിലേക്ക് മറഞ്ഞത്. അതേസമയം ജനവാസമേഖലയില്‍ പുലി ഇറങ്ങിയ കാര്യം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിട്ടില്ല.

16:03 (IST) 21 Feb 2023
വനിത ഉദ്യോഗസ്ഥരുടെ പരസ്യപോര്: കര്‍ണാടകയില്‍ ഐപിഎസ്, ഐഎഎസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാന്‍ ഉത്തരവ്

കര്‍ണാടകയില്‍ വനിത ഉദ്യോഗസ്ഥര്‍ തമ്മിലുള്ള പരസ്യമായ പോരില്‍ ഐപിഎസ് ഓഫീസര്‍ ഡി രൂപ, ഐഎഎസ് ഓഫീസര്‍ രോഹിണി സിന്ധുരി എന്നിവരെ പോസ്റ്റിംഗില്ലാതെ ഉടന്‍ സ്ഥലം മാറ്റാന്‍ കര്‍ണാടക സര്‍ക്കാര്‍ ഉത്തരവിട്ടു. രോഹിണി സിന്ധൂരിക്കെതിരെ ഡി രൂപ പത്തൊമ്പതോളം ആരോപണങ്ങള്‍ ഉന്നയിച്ചതിന് പിന്നാലെയാണ് ഇരുവരും തമ്മിലുള്ള തര്‍ക്കം തുറന്ന പോരിലേക്കെത്തിയത്.

14:23 (IST) 21 Feb 2023
‘ആര്‍എസ്എസുമായി ചര്‍ച്ച നടത്തിയത് സിപിഎം’; മുഖ്യമന്ത്രിയുടെ ആരോപണങ്ങള്‍ തള്ളി സതീശന്‍

ജമാഅത്തെ ഇസ്ലാമി – ആര്‍എസ്എസ് ചര്‍ച്ചയ്ക്ക് പിന്നില്‍ യുഡിഎഫിന്റെ ബന്ധം ആരോപിച്ച മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മുഖ്യമന്ത്രിയും സംശയം അസംബന്ധമാണ്, നിലവില്‍ കടുത്ത പ്രതിരോധത്തിലായിരിക്കുന്ന മുഖ്യമന്ത്രി വിഷയം മാറ്റാനുള്ള ശ്രമത്തിലാണെന്നും സതീശന്‍ വ്യക്തമാക്കി.

“ന്യൂഡല്‍ഹിയില്‍ മുസ്ലീം സംഘടനകള്‍ ആര്‍എസ്എസുമായി ചര്‍ച്ച നടത്തിയതിന് കേരളത്തിലെ യുഡിഎഫ് എന്ത് പിഴച്ചു. മുഖ്യമന്ത്രി പദവിക്ക് നിരക്കാത്ത ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. ആര്‍എസ്എസുമായി ചര്‍ച്ച നടത്തിയത് സിപിഎമ്മാണ്. ശ്രീ എം എന്ന ആത്മീയാചാര്യന്‍റെ മധ്യസ്ഥതയില്‍ തിരുവനന്തപുരത്ത് കോടിയേരിയും പിണറായിയും ആര്‍എസ്എസുമായി ചര്‍ച്ച നടത്തി,” സതീശന്‍ കൂട്ടിച്ചേര്‍ത്തു.

13:09 (IST) 21 Feb 2023
ക്ഷേത്ര ഭരണ സമിതികളിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികള്‍ വേണ്ടെന്ന് ഹൈക്കോടതി

ക്ഷേത്ര ഭരണ സമിതികളിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളെ ഉൾപ്പെടുത്തുന്നത് വിലക്കി ഹൈക്കോടതി. മലബാർ ദേവസ്വത്തിന് കീഴിലുള്ള ഒറ്റപ്പാലം പൂക്കോട്ട് കാളിക്കാവ് ക്ഷേത്ര ഭരണ സമിതിയിൽ സി പി എം പ്രാദേശിക നേതാക്കളെ അംഗങ്ങളായി തെരഞ്ഞെടുത്തതിനെതിരായ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്. സി പി എം, ഡി വൈ എഫ് ഐ പ്രാദേശിക നേതാക്കളായ അശോക് കുമാർ, രതീഷ്, പങ്കജാഷൻ എന്നിവരുടെ തെരഞ്ഞെടുപ്പ് അസാധുവാണെന്നും കോടതി കണ്ടെത്തി.

12:10 (IST) 21 Feb 2023
വി ഫോര്‍ കൊച്ചി നേതാവ് നിപുണ്‍ ചെറിയാന് ഹൈക്കോടതിയുടെ അറസ്റ്റ് വാറന്റ്

വി ഫോര്‍ കൊച്ചി നേതാവ് നിപുണ്‍ ചെറിയാന് ഹൈക്കോടതിയുടെ അറസ്റ്റ് വാറന്റ്. കോടതിയില്‍ ഇന്ന് ഹാജരാകണമെന്ന നിര്‍ദേശം നിപുണ്‍ ചെറിയാന്‍ ലംഘിച്ചതിനെ തുടര്‍ന്നാണ് ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. കോടതിയലക്ഷ്യ കേസിലാണ് ജസ്റ്റിസ് എ കെ ജയശങ്കരന്‍ നമ്പ്യാര്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. ജുഡീഷ്യറിയെ അപകീര്‍ത്തിപെടുത്താന്‍ ശ്രമിച്ചതിനാണ് കേസ്.

11:54 (IST) 21 Feb 2023
ദുൽഖറിന് ദാദ സാഹേബ് ഫാൽക്കെ പുരസ്കാരം

ദുൽഖർ സൽമാന് ദാദ സാഹേബ് ഫാൽക്കെ അവാർഡ്. ആര്‍. ബല്‍കി സംവിധാനം ചെയ്ത ‘ചുപ്: റിവഞ്ച് ഓഫ് ദി ആർട്ടിസ്റ്റ്’ എന്ന ചിത്രത്തിലെ പ്രകടനമാണ് ദുൽഖറിനെ പുരസ്കാരത്തിന് അർഹനാക്കിയത്. ‘ബെസ്റ്റ് ആക്റ്റർ ഇൻ നെഗറ്റീവ് റോൾ’ കാറ്റഗറിയിലാണ് ദുൽഖർ പുരസ്കാരം നേടിയിരിക്കുന്നത്. ഇതാദ്യമായാണ് മലയാളത്തിൽ നിന്ന് ഒരു നടന് ഈ അവാർഡ് ലഭിക്കുന്നത്.

10:49 (IST) 21 Feb 2023
കോഴിക്കോട് നഴ്സിങ് വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ രണ്ട് പേര്‍ കസ്റ്റഡിയില്‍

നഴ്സിങ് വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ പ്രതികളായ രണ്ട് പേര്‍ കസ്റ്റഡിയില്‍. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ സുഹൃത്തുക്കളാണ് ഇരുവരുമെന്നാണ് ലഭിക്കുന്ന വിവരം.

നഗരത്തില്‍ ഒളിവില്‍ കഴിയുകയായിരുന്ന ഇരുവരേയും മൊബൈല്‍ നെറ്റ്വര്‍ക്ക് ഉപയോഗിച്ച് ലൊക്കേഷന്‍ മനസിലാക്കിയാണ് പിടികൂടിയത്. ഇരുവരേയും വിശദമായി ചോദ്യം ചെയ്യും. ശേഷമായിരിക്കും തുടര്‍ നടപടികളിലേക്ക് പൊലീസ് കടക്കുക.

10:04 (IST) 21 Feb 2023
പോക്സൊ കേസ് പ്രതി ഇരയുടെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍

കോഴിക്കോട് പോക്സൊ കേസിലെ പ്രതിയെ ഇരയുടെ വീട്ടിലെ കാര്‍ പോര്‍ച്ചില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. എട്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസില്‍ ജാമ്യത്തില്‍ കഴിയവേയാണ് സംഭവം. പ്രതിയുടെ അയല്‍വാസികൂടിയാണ് ഇരയായ പെണ്‍കുട്ടി. 2021-ലാണ് പീഡനം നടന്നത്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയും അസ്വാഭാവിക മരണത്തിന് കേസെടുക്കുകയും ചെയ്തു.

Web Title: Malayalam news live updates february 21