Malayalam News Highlights: മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ബി വി ഐര്‍ സുബ്രഹ്മണ്യത്തെ നീതി ആയോഗ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസറായി നിയമിച്ച് കേന്ദ്ര സര്‍ക്കാര്‍. പരമേശ്വരന്‍ അയ്യരുടെ സ്ഥാനത്തേക്കാണ് സുബ്രഹ്മണ്യത്തെ നിയമിച്ചിരിക്കുന്നത്. പരമേശ്വരന്‍ അയ്യര്‍ ലോകബാങ്കില്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ സ്ഥാനം വഹിക്കും.
കുട്ടികള്‍ കരിങ്കൊടി കാട്ടുമ്പോള്‍ മുഖ്യമന്ത്രി ഓടിയോളിക്കുന്നു, വിമര്‍ശനവുമായി പ്രതിപക്ഷനേതാവ്
മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷയില്‍ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മുഖ്യമന്ത്രി ഭീരുവാണെന്ന് സ്വയം വിളിച്ചുപറയുന്നു, രണ്ട് കുട്ടികള്‍ കരിങ്കൊടി കാട്ടുമ്പോള്‍ മുഖ്യമന്ത്രി ഓടിയോളിക്കുകയാണെന്ന് വി ഡി സതീശന്‍ പറഞ്ഞു.
കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ കരിങ്കൊടി കാണാന്‍ ഭാഗ്യം കിട്ടിയ മുഖ്യമന്ത്രി പിണറായി ആണ്. അദ്ദേഹം ഞങ്ങളെ പരിഹസിച്ചത് കൊണ്ടാണ് സമരം ഇത്ര ശക്തമാക്കുന്നതെന്നും വിഡി സതീശന്‍ പറഞ്ഞു. ജനകീയ സമരം കാണുമ്പോള്‍ അവരെ ആത്മഹത്യാ സക്വാഡ് എന്നാണ് പാര്‍ട്ടി സെക്രട്ടറി വിളിക്കുന്നത്. എന്നാല്‍, പ്രതിഷേധിക്കുന്ന കെഎസ്‌യു പ്രവര്‍ത്തകരെയോര്‍ത്ത് അഭിമാനമാണെന്നും സമരം ശക്തിപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിത ട്വന്റി 20 ലോകകപ്പ് സെമി ഫൈനലില്‍ കടന്ന് ഇന്ത്യ. അയര്‍ലന്‍ഡിനെതിരായ മത്സരം മഴമൂലം തടസപ്പെട്ടതോടെ ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം അഞ്ച് റണ്‍സിന് ഇന്ത്യ ജയം സ്വന്തമാക്കുകയായിരുന്നു.
ഇന്ത്യ ഉയര്‍ത്തിയ 156 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന അയര്‍ലന്‍ഡ് 8.2 ഓവറില്‍ 54-2 എന്ന നിലയില്‍ നില്‍ക്കെയാണ് മഴ പെയ്തത്. ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം അയര്‍ലന്‍ഡ് അഞ്ച് റണ്‍സിന് പിന്നിലായിരുന്നു.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് നിർമ്മാണം പൂർത്തിയാക്കിയ ഇലക്ട്രിക് സബ്സ്റ്റേഷന്റെ ഉദ്ഘാടനം നാളെ രാവിലെ 11 മണിക്ക് സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ നിർവഹിക്കും. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേരുന്ന ചടങ്ങിൽ ജനറേറ്റർ സ്വിച്ച് ഓൺ കർമ്മം സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി നിർവഹിക്കും.
നിലവിലെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും നായകമികവിനെക്കുറിച്ച് വ്യക്തമാക്കി മുന്‍താരവും ലോകകപ്പ് ജേതാവുമായ ഗൗതം ഗംഭീര്‍. വിരാട് കോഹ്ലിയുടെ ശൈലിയില്‍ നിന്ന് ഒരുപാട് വ്യത്യസ്തമല്ല രോഹിതിന്റേതെന്നാണ് ഗംഭീറിന്റെ അഭിപ്രായം.
“രോഹിത് ശര്‍മ ഒരു ഗംഭീര ക്യാപ്റ്റനാണെന്ന് ഞാന്‍ എക്കാലവും വിശ്വസിച്ചിട്ടുണ്ട്. എന്നാല്‍ കോഹ്ലിയുടെ ശൈലിയില്‍ നിന്ന് ഒരുപാട് വ്യത്യസ്തമല്ല രോഹിതിന്റെ നായകമികവ്. പ്രത്യേകിച്ചും ടെസ്റ്റില്‍. കോഹ്ലി തുടങ്ങി വച്ചത് രോഹിത് പിന്തുടരുകയാണ്,” ഗംഭീര്‍ വ്യക്തമാക്കി.
മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ബി വി ഐര്‍ സുബ്രഹ്മണ്യത്തെ നീതി ആയോഗ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസറായി നിയമിച്ച് കേന്ദ്ര സര്‍ക്കാര്‍. പരമേശ്വരന്‍ അയ്യരുടെ സ്ഥാനത്തേക്കാണ് സുബ്രഹ്മണ്യത്തെ നിയമിച്ചിരിക്കുന്നത്. പരമേശ്വരന്‍ അയ്യര്‍ ലോകബാങ്കില്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ സ്ഥാനം വഹിക്കും.
റഷ്യന്‍ ആക്രമണം ഒരു വര്‍ഷം തികയുന്നതിനു ദിവസങ്ങള്‍ക്കു മുമ്പ് യുക്രൈനില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ അപ്രതീക്ഷിത സന്ദര്‍ശനം. തലസ്ഥാനമായ കീവിലെത്തിയ അദ്ദേഹം യുക്രൈന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കിയുമായി കൂടിക്കാഴ്ച നടത്തി. ഫെബ്രുവരി 24-നാണു റഷ്യന്‍ യുക്രൈനില്‍ ആക്രമണം ആരംഭിച്ചത്.
സെലെന്‍സ്‌കിയുമായി മാരിന്‍സ്‌കി കൊട്ടാരത്തില്‍ കൂടിക്കാഴ്ച നടത്തിയ ബൈഡന്‍, യുഎസ് സഹായമായി അര ബില്യണ്‍ ഡോളര്‍ അധികമായി പ്രഖ്യാപിച്ചു.സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ യുക്രെയ്നിന് അമേരിക്കയുടെയും സഖ്യകക്ഷികളുടെയും പിന്തുണ ഉറപ്പുനല്‍കുകയും ചെയ്തു.
ജമാഅത്തെ ഇസ്ലാമി – ആര്‍എസ്എസ് ചര്‍ച്ചയെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. “എന്ത് കാര്യമാണ് ഇരുകൂട്ടര്‍ക്കും സംസാരിക്കാനുള്ളത്. തങ്ങള്‍ക്ക് ഇഷ്ടമല്ലെങ്കില്‍ കൊന്നുതള്ളാന്‍ പോലും മടിയില്ലെന്ന് തെളിയിച്ചവരാണ് സംഘപരിവാര്‍, അടുത്തിടെയാണ് രണ്ട് മുസ്ലിങ്ങളെ ചുട്ടുകൊന്നത്, ആര്‍ക്ക് വേണ്ടിയാണ് ഈ ചര്‍ച്ച,” മുഖ്യമന്ത്രി ചോദിച്ചു.
“ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടിയല്ല ഈ ചര്‍ച്ച നടന്നത്. കോണ്‍ഗ്രസ്-വെല്‍ഫയര്‍ പാര്‍ട്ടി-മുസ്ലിം ലീഗ് ത്രയമാണോ ഇതിന് പിന്നിലെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. വെല്‍ഫയര്‍ പാര്‍ട്ടി ലീഗുമായും കോണ്‍ഗ്രസുമായും കൂട്ടുകൂടിയവരാണ്. വെല്‍ഫയര്‍ പാര്‍ട്ടി സഖ്യത്തിന് നേതൃത്വം നല്‍കുന്നത് ലീഗിലെ ഒരു വിഭാഗമാണ്. കാര്യങ്ങള്‍ ദുരൂഹമാണ്,” മുഖ്യമന്ത്രി വ്യക്തമാക്കി.
ലൈഫ് മിഷന്‍ കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രെട്ടറി എം ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി നീട്ടി. നാല് ദിവസം കൂടി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ ഡി) കസ്റ്റഡിയില്‍ ശിവശങ്കര്‍ തുടരും. ശിവശങ്കറിനെ വിശദമായി ചോദ്യം ചെയ്യണമെന്ന ഇ ഡിയുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.
കോഴക്കേസില്‍ ശിവശങ്കറിന്റെ പങ്ക് കൂടുതല്‍ ആഴമേറിയതാണെന്ന് കസ്റ്റഡി അപേക്ഷയില്‍ ഇ ഡി വ്യക്തമാക്കിയിട്ടുണ്ട്. അതാനാലാണ് കൂടുതല്‍ ചോദ്യം ചെയ്യണമെന്ന ആവശ്യവും അന്വേഷണസംഘം മുന്നോട്ട് വച്ചത്. നേരത്തെ ശിവശങ്കറിനെ അഞ്ച് ദിവസത്തെ കസ്റ്റഡിയിലായിരുന്നു വിട്ടിരുന്നത്. ഈ കാലാവധി കഴിഞ്ഞതോടെയാണ് ഇ ഡി കോടതിയെ സമീപിച്ചത്.
കല്‍ക്കരി നികുതി ചുമത്തല്‍ കേസ് അന്വേഷണത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് എംഎല്‍എമാരുടെയും പാര്‍ട്ടി പ്രവര്‍ത്തകരുടെയും വീടുകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയതില്‍ വിമര്‍ശിച്ച് കോണ്‍ഗ്രസ്. ഛത്തീസ്ഗഡിലെ 10 മുതല്‍ 12 വരെ സ്ഥലങ്ങളിലാണ് കഴിഞ്ഞ ദിവസം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയതിന് പിന്നാലെയാണ് കോണ്‍ഗ്രസ് കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചത്. റായ്പൂരില്‍ എഐസിസിയുടെ പ്ലീനറി സമ്മേളനത്തിന് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു റെയ്ഡ്. ഭിലായില്‍ നിന്നുള്ള എംഎല്‍എ ദേവേന്ദ്ര യാദവ്, സംസ്ഥാന കോണ്‍ഗ്രസ് ട്രഷറര്‍ രാം ഗോപാല്‍ അഗര്‍വാള്‍, ഗിരീഷ് ദേവാംഗന്‍, ആര്‍പി സിംഗ്, വിനോദ് തിവാരി, സണ്ണി അഗര്‍വാള്‍ എന്നിവരുടെ റായ്പൂരിലെയും ഭിലായിലെയും സ്ഥലങ്ങളിലും തിരച്ചില്‍ നടന്നു.
https://malayalam.indianexpress.com/news/congress-ed-raids-chhattisgarh-coal-scam-pm-modi-755572/
എം.വി.ഗോവിന്ദന്‍ സ്വന്തം പാര്‍ട്ടിയെ നന്നാക്കാന്‍ ജീര്‍ണോദ്ധാരണ യാത്രയാണ് നടത്തേണ്ടതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. ഗുണ്ടകളും മാഫിയാ സംഘങ്ങളും പൂര്‍ണമായും സിപിഎമ്മിനെ കയ്യടക്കി. പാര്‍ട്ടി നിര്‍ദേശപ്രകാരമാണ് കൊലപാതകങ്ങള്‍ നടത്തിയതെന്ന് സ്വര്‍ണക്കടത്തു സംഘങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. കൊലയാളി സംഘങ്ങളുടെ താവളമായി സിപിഎം മാറിയെന്നും സുരേന്ദ്രന്‍ പറഞ്ഞു. ജനങ്ങളെ ബന്ദിയാക്കുന്ന പരിപാടി മുഖ്യമന്ത്രി അവസാനിപ്പിക്കണം. അധികാര ഹുങ്കു കാരണം പൊലീസിനെ ഉപയോഗിച്ച് മുഖ്യമന്ത്രി ജനങ്ങളെ കരുതല്‍ തടങ്കലിലാക്കുകയാണ്. ഈദി അമീനെ പോലെയുള്ള മുഖ്യമന്ത്രിയുടെ ഫാസിസ്റ്റ് ഭരണ രീതി അവസാനിപ്പിച്ചില്ലെങ്കില്‍ യുവജന സംഘടനയുടെ പ്രതിഷേധങ്ങള്‍ ബിജെപി ഏറ്റെടുത്ത് വ്യാപിപ്പിക്കും. മുഖ്യമന്ത്രി പോവുന്നിടത്തെല്ലാം പ്രതിഷേധിക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
വാളയാര്‍ പെണ്‍കുട്ടികളുടെ മരണത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് സിബിഐ ഹൈക്കോടതിയില്‍ സാവകാശം തേടി. മുദ്രവെച്ച കവറില്‍ റിപ്പോര്‍ട്ട് നല്‍കാമെന്ന് സിബിഐ അറിയിച്ചു. പുനരന്വേഷണം തൃപ്തികരമല്ലെന്ന മാതാവിന്റെ ഹര്‍ജി സിബിഐയുടെ അന്തിമ റിപ്പോര്‍ട്ട് ഹൈക്കോടതി റദ്ദാക്കിയിരുന്നു
ഇസ്രയേലിലെ കൃഷി രീതികള്‍ പഠിക്കാന്‍ സംസ്ഥാനത്തു നിന്നു പോയ സംഘം തിരിച്ചെത്തി. സംഘം പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് കൊച്ചിയില്‍ തിരിച്ചെത്തിയത്. കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.ബി.അശോകിന്റെ നേതൃത്വത്തിലുള്ള സംഘം ഒരാഴ്ചത്തെ ഇസ്രയേല്‍ സന്ദര്‍ശനത്തിനു ശേഷമാണ് തിരിച്ചെത്തുന്നത്. സംഘത്തിലുണ്ടായിരുന്ന ബിജു കുര്യനെപ്പറ്റി വിവരമൊന്നുമില്ല. കഴിഞ്ഞ 12 നാണ് ഇസ്രയേലിലെ കൃഷി രീതികള്‍ പഠിക്കാന്‍ കര്‍ഷകര്‍ ഉള്‍പ്പടെയുള്ള സംഘം സംസ്ഥാനത്തു നിന്നു പുറപ്പെട്ടത്. 17ന് രാത്രി മുതല്‍ ബിജുവിനെ ഇസ്രയേലിലെ ഹെര്‍സ് ലിയയിലെ ഹോട്ടലില്‍ നിന്ന് കാണാതാവുകയായിരുന്നു. ബിജുവിനെ കാണാതായതിനെ തുടര്‍ന്ന് സംഘം ഇസ്രയേല്‍ പൊലീസിലും ഇന്ത്യന്‍ എംബസിയിലും പരാതി നല്‍കി. അതിനിടെ താന്‍ സുരക്ഷിതനാണെന്നും അന്വേഷിക്കേണ്ടെന്നും ബിജുകുര്യന്‍ 16നു ഭാര്യയ്ക്കു വാട്‌സാപ്പില്‍ ശബ്ദസന്ദേശം അയച്ചിരുന്നു. 27 അംഗ സംഘത്തിലുണ്ടായിരുന്ന കണ്ണൂര്‍ ഇരിട്ടി ഉളിക്കല്‍ സ്വദേശിയായ ബിജു അധികൃതരുടെ കണ്ണുവെട്ടിച്ച് മുങ്ങുകയായിരുന്നു. Readmore
മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷയില്‍ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മുഖ്യമന്ത്രി ഭീരുവാണെന്ന് സ്വയം വിളിച്ചുപറയുന്നു, രണ്ട് കുട്ടികള്‍ കരിങ്കൊടി കാട്ടുമ്പോള്‍ മുഖ്യമന്ത്രി ഓടിയോളിക്കുകയാണെന്ന് വി ഡി സതീശന്‍ പറഞ്ഞു.
കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ കരിങ്കൊടി കാണാന്‍ ഭാഗ്യം കിട്ടിയ മുഖ്യമന്ത്രി പിണറായി ആണ്. അദ്ദേഹം ഞങ്ങളെ പരിഹസിച്ചത് കൊണ്ടാണ് സമരം ഇത്ര ശക്തമാക്കുന്നതെന്നും വിഡി സതീശന്‍ പറഞ്ഞു. ജനകീയ സമരം കാണുമ്പോള്‍ അവരെ ആത്മഹത്യാ സക്വാഡ് എന്നാണ് പാര്‍ട്ടി സെക്രട്ടറി വിളിക്കുന്നത്. എന്നാല്‍, പ്രതിഷേധിക്കുന്ന കെഎസ്‌യു പ്രവര്‍ത്തകരെയോര്‍ത്ത് അഭിമാനമാണെന്നും സമരം ശക്തിപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.